politics
-
ബിജെപി കൗണ്‍സിലര്‍ വന്നു കണ്ടിരുന്നു ; ആശ്വസിപ്പിച്ചാണ് വിട്ടതെന്ന് രാജീവ് ചന്ദ്രശേഖറുടെ പോസ്റ്റ് ; കന്യാസ്ത്രീകളെ രക്ഷിക്കാന്‍ നടക്കുമ്പോള്‍ പ്രവര്‍ത്തകരെ നോക്കാന്‍ സമയമെവിടെയെന്ന് വിമര്‍ശനം
തിരുവനന്തപുരം: ഇന്ന് രാവിലെ തിരുമലയിലെ ഓഫീസില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപി കൗണ്‍സിലര്‍ സഹായം അഭ്യര്‍ത്ഥിച്ച് തന്നെ നേരില്‍ കണ്ട് സംസാരിച്ചെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഫേസ്ബുക്കില പോസ്റ്റ് ചെയ്ത അനുശോചനക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു അനില്‍ കാണാന്‍ വന്നതെന്നും പാര്‍ട്ടി സഹായിക്കാമെന്നും ഇപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് മറുപടി നല്‍കുകയും ചെയ്തിരുന്നതായി മറുപടി നല്‍കുകയും ചെയ്തതായി പോസ്റ്റില്‍ പറയുന്നു. ഇന്ന് രാവിലെയാണ് അനിലിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്നും ബിജെപി നേതൃത്വത്തെ കുറ്റപ്പെടുത്തുന്നതെന്ന് കരുതരുന്ന ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. അനില്‍ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയില്‍ 7 കോടിയിലധികം രൂപ വായ്പ നല്‍കി. വായ്പ കൊടുത്തവര്‍ പലരും പണം തിരികെ നല്‍കിയില്ല. സാമ്പത്തിക പ്രശ്‌നത്തില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ല. നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. പണം തിരികെ കൊടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ തമ്പാനൂര്‍ പൊലീസ്…
Read More » -
സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും ; പി സന്തോഷ് കുമാറിനെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള ഘടകം ആവശ്യപ്പെടും
ന്യൂഡല്‍ഹി: സിപിഐ ദേശീയ സെക്രട്ടറിയേറ്റില്‍ മുതിര്‍ന്ന നേതാവ് പ്രകാശ് ബാബുവിനെ വീണ്ടും തഴഞ്ഞേക്കും. പി സന്തോഷ് കുമാറിനെ ഉള്‍പ്പെടുത്തിയേക്കും. സിപിഐ 25 ാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ ചണ്ഡീഗഡില്‍ തുടങ്ങാനിരിക്കെ കേരളഘടകം മുന്‍തൂക്കം നല്‍കുന്നത്് പി സന്തോഷ് കുമാറിനെയാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നാണ് വിലയിരുത്തല്‍. ഇത് രണ്ടാം തവണയാണ് പ്രകാശ്ബാബുവിനെ തഴയുന്നത്. കാനം രാജേന്ദ്രന്‍ മരിച്ച ഒഴിവിലും പ്രകാശ് ബാബുവിനെ പരിഗണിച്ചിരുന്നില്ല. പ്രകാശ് ബാബുവിനെ വെട്ടി ആനി രാജയയെയാണ് കേന്ദ്ര സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. സന്തോഷിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നാണ് സംസ്ഥാനഘടകത്തിന്റെ വിലയിരുത്തല്‍. 75 വയസ്സെന്ന പ്രായപരിധി കര്‍ശനമാക്കിയാല്‍ ജനറല്‍ സെക്രട്ടറി ഡി രാജ അടക്കം ഏതാനും നേതാക്കള്‍ ഒഴിവാകും. അമര്‍ജിത് കൗറിന്റെ പേര് ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. പഞ്ചാബിലെ മൊഹാലി ജില്ലയിലെ ജഗത്പുര ബൈപാസ് റോഡിലെ പഞ്ചാബ് മണ്ഡി ബോര്‍ഡ് പ്രദേശത്ത് പ്രകടനം നടക്കും. സുരവരം സുധാകര്‍ റെഡ്ഡി നഗറില്‍ തിങ്കളാഴ്ച നടക്കുന്ന പൊതുസമ്മേളനത്തില്‍ സിപിഐഎം, സിപിഐഎംഎല്‍, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ…
Read More » -
ഒറ്റപ്പൈസ പോലും ഞാന്‍ എടുത്തില്ല, ഇപ്പോള്‍ എല്ലാ കുറ്റവും എന്റെമേല്‍; ബിജെപി നേതാവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ബിജെപി നേതാക്കളോടു പറഞ്ഞിരുന്നെന്ന് പോലീസ്
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കൗണ്‍സിലറും ബിജെപി നേതാവുമായ തിരുമല അനിലിനെ സ്വന്തം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ എട്ടരയോടെയാണ് അനില്‍ ഓഫീസിലെത്തിയത്. തിരുമല ജംഗ്ഷനിലുള്ള കോര്‍പ്പറേഷന്റെ ഷോപ്പിങ് കോംപ്ലക്‌സിനുള്ളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. പ്രതിസന്ധി ഉണ്ടായതോടെ താന്‍ ഒറ്റപ്പെട്ടുവെന്നും താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നുമാണ് അനില്‍കുമാര്‍ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. ജീവനൊടുക്കാന്‍ ശ്രമിക്കുമെന്ന് മുന്‍പും പല കൗണ്‍സിലര്‍മാരോടും അടുത്ത ആളുകളോടും അനില്‍ പറഞ്ഞിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഫാം ടൂര്‍ എന്ന കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വം അനിലിനായിരുന്നു. 15 വര്‍ഷത്തിലേറെയായി ഇതിന്റെ പ്രസിഡന്റ് സ്ഥാനത്താണ്…
Read More » -
ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം; പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നു മുഖ്യമന്ത്രി; ഭഗവദ് ഗീതയിലെ ശ്‌ളോകം ചൊല്ലി തുടക്കം; ശബരിമല വികസനത്തില്‍ അയ്യപ്പ ഭക്തരുടെ അഭിപ്രായം തേടുമെന്നും പിണറായി വിജയന്‍
പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമവേദിയിലേക്കെത്തിയത്. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട്…
Read More » -
തിരുവനന്തപുരം നഗരസഭ: ബിജെപി കൗണ്‍സിലര്‍ ജീവനൊടുക്കി; നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ആത്മഹത്യാക്കുറിപ്പ് പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അനിൽകുമാർ ജീവനൊടുക്കി. തിരുമല വാർഡ് കൗൺസിലറാണ്. തിരുമലയിലെ കൗൺസിലർ ഓഫീസിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജെപി നേതൃത്വത്തിനെതിരെ അനിൽകുമാർ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. അനിൽകുമാർ ഭാരവാഹിയായ വലിയശാല ടൂർ സൊസൈറ്റിയിൽ സാമ്പത്തിക പ്രശ്നമുണ്ടായപ്പോൾ പാർട്ടി സഹായിച്ചില്ലെന്ന് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. താനും കുടുംബവും ഒരു പൈസ പോലും എടുത്തിട്ടില്ലെന്ന് കുറിപ്പിൽ പറയുന്നു. കോർപ്പറേഷനിൽ ബി ജെ പി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാവാണ് മരിച്ച അനിൽകുമാർ.
Read More » -
H1 B വിസ ഫീസ് ഒരുലക്ഷം ഡോളറായി വര്‍ധിപ്പിച്ചു ട്രംപ്; ഇന്ത്യക്കു വന്‍ തിരിച്ചടി; ഐടി പ്രഫഷണലുകള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇരുട്ടടി
വാഷിംഗ്ടൺ: H1ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫീസ് ഒരു ലക്ഷം ഡോളർ ആയി ഉയർത്തി. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും താങ്ങാനാകാത്ത ഫീസ് ആണിത്. എന്നാൽ, ടെക്നോളജി രംഗത്ത് അമേരിക്കക്കാർക്ക് അവസരങ്ങൾ വർദ്ധിപ്പിക്കാനുള്ള നടപടി ആണിതെന്ന് ട്രംപ് പ്രതികരിച്ചു. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികൾക്ക് ഇത് അപേക്ഷിക്കാൻ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൽ ആണ് അപേക്ഷ നൽകേണ്ടത്. മൂന്ന് വർഷത്തെ കാലാവധിയാണ് H1B വിസയ്ക്കുള്ളത്. ഇത് നീട്ടാൻ സാധിക്കും. എച്ച്1ബി വിസകൾ ഏറ്റവും കൂടുതൽ…
Read More » -
കള്ളന്മാരെ സംരക്ഷിക്കുന്ന ഗ്യാനേഷ് കുമാർ!! വോട്ടുകള്ളന്മാരെ കയ്യോടെ പിടികൂടിയത് ഇങ്ങനെ..!! വിശദമായ റിപ്പോർട്ട്
വോട്ട് ചോരിയുമായി ബന്ധപ്പെട്ട ആദ്യ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി എവിടെയാണോ പറഞ്ഞു നിർത്തിയത് അവിടെനിന്നാണ് രണ്ടാമത്തെ പത്രസമ്മേളനം ആരംഭിച്ചത്. വ്യാജ വോട്ട് ചേർത്ത് തിരഞ്ഞെടുപ്പ് മോഷ്ടിക്കുന്നതിനെ പറ്റിയാണ് ഒന്നാം പത്ര സമ്മേളനത്തിൽ സംസാരിച്ചതെങ്കിൽ രണ്ടാമത്തെ പത്രസമ്മേളനത്തിൽ രാഹുൽ പ്രധാനമായും ഫോക്കസ് ചെയ്തത് വോട്ട് ഡിലീറ്റ് ചെയ്തു കൊണ്ട് എങ്ങനെയാണ് ഈ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ ആക്രമിക്കുന്നത് എന്നാണ്. രാഹുൽ ഗാന്ധി എന്താണ് രാജ്യത്തോട് പറഞ്ഞത്, വിശദമായി തന്നെ പരിശോധിക്കാം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വോട്ട് മോഷണത്തിന് കൂട്ടുനിൽക്കുന്നു എന്ന ഗുരുതരാരോപണം ഉന്നയിച്ചു കൊണ്ടാണ് രാഹുൽ പത്രസമ്മേളനം ആരംഭിക്കുന്നത്. താനിത് വെറുതെ പറഞ്ഞു പോകുന്നതല്ലെന്നും, ലോക്സഭ പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്വത്തിൽ, പൂർണ്ണമായ ബോധ്യത്തിലും തെളിവുകളുടെ അടിസ്ഥാനത്തിലും ഉന്നയിക്കുന്നതാണെന്നും രാഹുൽ വ്യക്തമാക്കുന്നു. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും, ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് വോട്ടർമാരെ ഇല്ലാതാക്കുന്നതിനായി “ആരോ” വ്യവസ്ഥാപിതമായി ലക്ഷ്യമിടുന്നു. 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ അലാൻഡ് നിയമസഭാ മണ്ഡലത്തിൽ നിന്ന് 6018…
Read More » -
തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യം വെച്ച് ബിജെപി ; എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായം ; ക്രൈസ്തവ നയതന്ത്രം ഓവറാകുന്നെന്ന് വിമര്‍ശനം
തിരുവനന്തപുരം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ലക്ഷ്യം വെച്ച് ബിജെപി. കൂടുതല്‍ നഗരസഭകളും കോര്‍പ്പറേഷനുകളും പിടിച്ചെടുക്കുകയാണ് ലക്ഷ്യം. നിലവില്‍ കയ്യിലുള്ളവ നിലനിര്‍ത്തുന്നതിനൊപ്പം രണ്ടാം സ്ഥാനത്തുള്ളവയിലും ഭരണം പിടിക്കാനാണ് ആലോചന. വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, കൊടുങ്ങല്ലൂര്‍, കുന്നംകുളം നഗരസഭകള്‍ എങ്ങിനെയും പിടിക്കാനാണ് ലക്ഷ്യം. ഇതിനൊപ്പം നിലവില്‍ കയ്യിലുള്ള പാലക്കാട്, പന്തളം നഗരസഭകള്‍ നഷ്ടപ്പെടാതെ നോക്കുകയും ചെയ്യണം. നിര്‍ബന്ധമായും പിടിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന കോര്‍പ്പറേഷനുകള്‍ തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരം,തൃശൂര്‍ കോര്‍പ്പറേഷനുകള്‍ കിട്ടിയില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്ന സ്ഥിതി വരുമെന്നും ബിജെപിയുടെ നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ക്ക് അത് കാരണമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കരുതുന്നു. എന്‍എസ്എസിനെയും എസ്എന്‍ഡിപിയേയും ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായവും ഉയര്‍ന്നു. ഇവരെ എതിര്‍പക്ഷത്ത് നിര്‍ത്തി ബിജെപിക്ക് കേരളത്തില്‍ മുന്നോട്ട് പോവാനാവില്ല. ക്രൈസ്തവ നയതന്ത്രം ഓവറാകുന്നുവെന്നും വിമര്‍ശനമുണ്ട്. കോട്ടയത്ത് പാര്‍ട്ടിയിലെ ക്രൈസ്തവരുടെ യോഗം വിളിച്ചത് ബിജെപിയുടെ അടിസ്ഥാന ആശയങ്ങള്‍ക്ക് എതിരാണെന്നും ആക്ഷേപമുയര്‍ന്നു. മത്സരിക്കാന്‍ ആഗ്രഹമുള്ള നിയമസഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. രാജീവ് ചന്ദ്രശേഖര്‍…
Read More » -
കേന്ദ്രമന്ത്രി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ല ;പാര്‍ട്ടിയോടോ സംസ്ഥാനനേതൃത്വത്തോടോ ഒന്നും ആലോചിക്കുന്നില്ല ; ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ സുരേഷ്‌ഗോപിക്ക് വിമര്‍ശനം ;
തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന കോര്‍ കമ്മറ്റിയില്‍ കേന്ദ്രമന്ത്രി സൂരേഷ്‌ഗോപിക്ക് വിമര്‍ശനം. പാര്‍ട്ടി സംസ്ഥാന നേതൃത്വമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുന്നില്ലെന്നാണ് വിമര്‍ശനം. സംസ്ഥാന നേതൃത്വവുമായി ഒരു കൂടിയാലോചനകളും സുരേഷ്‌ഗോപി നടത്തുന്നില്ല. എംപി പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ലെന്നും താരത്തെ വിമര്‍ശിക്കുന്നവര്‍ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സൗഹൃദ സംവാദത്തിനും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം സുരേഷ്‌ഗോപിക്ക് അനുകൂലമായും പാര്‍ട്ടിയോഗത്തില്‍ ശബ്ദമുയര്‍ന്നു. സുരേഷ് ഗോപിയെ പാര്‍ട്ടി വേണ്ട രീതിയില്‍ പ്രതിരോധിക്കുന്നില്ലെന്നും കലുങ്ക് സംവാദം മാതൃകയാക്കേണ്ട പരിപാടിയാണെന്നുമാണ് ഇവര്‍ പറഞ്ഞത്. കേരളത്തിലെ പാര്‍ട്ടിയുടെ ഏക എംപിക്കെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാന നേതൃത്വം പ്രതികരിക്കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. സുരേഷ് ഗോപിയുമായി സംസ്ഥാന നേതൃത്വത്തിന് ആശയവിനിമയമില്ലെന്നും വ്യക്തമാക്കി. എയിംസിന്റെ കാര്യത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തണമെന്ന ആവശ്യവും കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. എയിംസ് കൊണ്ടുവരുന്ന കാര്യത്തിലും സുരേഷ്‌ഗോപിയും രാജീവ് ചന്ദ്രശേഖറും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. സുരേഷ്‌ഗോപി ആലപ്പുഴയില്‍ കൊണ്ടുവരണമെന്ന് പറയുമ്പോള്‍ രാജീവ് ചന്ദ്രശേഖറിനും പാര്‍ട്ടിക്കും തിരുവനന്തപുരം…
Read More »
