politics

  • സുരേഷ്‌ഗോപിയില്‍ നിന്നും തിരിച്ചടി കിട്ടിയ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് പണം നല്‍കി ; പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരമെന്ന് സിപിഐഎം

    തൃശൂര്‍ : വലിയ പ്രതീക്ഷയില്‍ സുരേഷ്‌ഗോപിയെ കാണുകയും തിരിച്ചടി നേരിടുകയും ചെയ്ത ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്ക് 10,000 രൂപ നല്‍കി. സുരേഷ്‌ഗോപിയുടെ കലുങ്ക് സംവാദത്തിനിടയില്‍ കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ സമീപിച്ചപ്പോഴാണ് ആനന്ദവല്ലിക്ക് അപമാനം നേരിടേണ്ടി വന്നത്. ആനന്ദവല്ലി പ്രശ്‌നം ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പരിഹാരം ഉണ്ടായതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സുരേഷ് ഗോപിയെ കാണുന്നതിന് പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്ന് ആനന്ദവല്ലി പറഞ്ഞു.ഇരിങ്ങാലക്കുടയില്‍ നടന്ന കലുങ്ക് സംവാദം പരിപാടിയിലായിരുന്നു ആനന്ദവല്ലി സുരേഷ്‌ഗോപിയോട് സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ മന്ത്രിയുടെ ഭാഗത്ത് നിന്നും നല്ല വാക്കുകള്‍ ഉണ്ടായില്ലന്ന് മാത്രമല്ല, പൊതുമധ്യത്തില്‍ അപമാനിക്കപ്പെടുകയും ചെയ്‌തെന്ന് ആനന്ദവല്ലി പ്രതികരിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണം ലഭിക്കുന്നതിനെ കുറിച്ചാണ് അദ്ദേഹത്തോട് ചോദിച്ചത്. മന്ത്രിയെ കണ്ട സന്തോഷത്തിലാണ് ചോദ്യം ചോദിച്ചത്, പക്ഷേ ലഭിച്ച മറുപടിയില്‍ വിഷമമുണ്ടെന്നും ആനന്ദവല്ലി പറഞ്ഞു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ ലഭിക്കണം എന്ന ആവശ്യവുമായി എത്തിയ ആനന്ദവല്ലിയോട്…

    Read More »
  • ശബരിമലയില്‍ ആചാരലംഘനത്തിന് നേതൃത്വം നല്‍കിയയാളാണ് മുഖ്യമന്ത്രി ; പമ്പയില്‍ കാലുകുത്തിയാല്‍ പാപഭാരം കൊണ്ടു അദ്ദേഹം വിയര്‍ക്കുമെന്ന് കെ.സി. വേണുഗോപാല്‍

    തിരുവനന്തപുരം: ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ അയ്യപ്പസംഗമത്തിന് ചുക്കാന്‍ പിടിക്കുകയാണെന്നും പമ്പയില്‍ കാലുകുത്തുമ്പോള്‍ മുഖ്യമന്ത്രി പാപഭാരം കൊണ്ടുവിയര്‍ത്ത് പോകുമെന്നും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. വിശ്വാസ സംരക്ഷണമെന്ന പേരില്‍ നടത്തുന്ന പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്നും പറഞ്ഞു. അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് വേണുഗോപാല്‍ പറഞ്ഞു. അയ്യപ്പ സംഗമം ജനങ്ങളെ വിഡ്ഢികളാക്കി നടത്തുന്ന പ്രഹസനമെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിലാണ് കെ.സി. വേണുഗോപാല്‍ ഇക്കാര്യം പറഞ്ഞത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. പമ്പാതീരത്ത് നടക്കുന്ന പരിപാടിയിലേക്ക് 3000 പേര്‍ക്കാണ് പ്രവേശനം. മുഖ്യമന്ത്രിയാണ് പരിപാടിയുടെ ഉദ്ഘാടകന്‍. അതേസമയം ഒമ്പത് വര്‍ഷവും ഇല്ലാത്ത പരിപാടി പത്താം വര്‍ഷം നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കമാണെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.

    Read More »
  • യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താന്‍ നേതൃത്വം ; വോട്ടുകൂടുതല്‍ കിട്ടിയ അബിന്‍ വര്‍ക്കിക്കായി ഐ ഗ്രൂപ്പ്, അഭിജിത്തിനായി എഗ്രൂപ്പ് , ബിരുചുള്ളിയിലിന് വേണ്ടി കെ.സി. വേണുഗോപാല്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പദവി ഒഴിഞ്ഞിട്ട് ഒരു മാസം പിന്നിടുമ്പോള്‍ പുതിയ യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം. വോട്ടിന്റെ കണക്ക് പ്രകാരം അബിന്‍ വര്‍ക്കിക്കാണ് കൂടുതല്‍ സാധ്യതയെങ്കിലും ഒ ജെ ജിനീഷ് കുമാര്‍, ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, എന്‍ എസ് യു മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ എം അഭിജിത്ത് എന്നിവരും സാധ്യതാപട്ടികയിലുണ്ട്. നിയമനം എത്രയും വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് ദേശീയ നേതൃത്വം. സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ അഭിമുഖം നടത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റിയാണ് അഭിമുഖം നടത്തുക. സംസ്ഥാന ഉപാധ്യക്ഷന്മാരായ അബിന്‍ വര്‍ക്കി, രാണ് അന്തിമ പട്ടികയില്‍. സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം ലഭിച്ച അബിന്‍ വര്‍ക്കിക്ക് സ്ഥാനം നല്‍കണമെന്ന ആവശ്യമാണ് ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. അതേസമയം കെ എം അഭിജിത്തിനായി എ ഗ്രൂപ്പും ബിനു ചുള്ളിയിന് വേണ്ടി കെ സി വേണുഗോപാല്‍ പക്ഷവും കരുനീക്കം തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കകം അധ്യക്ഷനെ നിയമിക്കണമെന്ന സംസ്ഥാന നേതാക്കള്‍…

    Read More »
  • എന്റെ നെഞ്ചത്തോട്ട് കയറുന്നത് എന്തിന്? ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കട്ടെയെന്ന് വി.ഡി. സതീശന്‍; പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എംഎല്‍എ ഉണ്ണിക്കൃഷ്ണന്‍; ഷാജഹാനെതിരേ നിയമ നടപടി

    തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തിനാണ് ഏതൊരു പ്രശ്‌നം വന്നാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്നും ഈ പ്രശ്‌നത്തില്‍ ആദ്യം സിപിഎം അന്വേഷിക്കട്ടെയെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാപകമായ പ്രചരണം സിപിഎം ഹാന്‍ഡിലുകള്‍ നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവം കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും ഉണ്ടായേക്കും. സിപിഎം ഹാന്‍ഡിലുകള്‍ ഒരു മാന്യതയും കഴിഞ്ഞ ഒരു മാസക്കാലമായി കാണിച്ചിട്ടില്ലല്ലോ ഇപ്പോള്‍ നിലനില്‍ക്കുന്ന സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഉണ്ടായേക്കാം. പക്ഷേ അതൊന്നും തന്റെ തലയില്‍ കൊണ്ടിടാന്‍ ശ്രമിക്കണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിന് മുന്നിലെത്തിയപ്പോള്‍ കൃത്യമായ നടപടിയെടുത്തത്. കെ ജെ ഷൈനുമായി ബന്ധപ്പെട്ട വാര്‍ത്ത എങ്ങനെയാണ് പുറത്ത് പോയതെന്ന ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ പ്രസ്താവനയിലുണ്ട്. ഇക്കാര്യം സിപിഎം ആണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സൈബര്‍ ആക്രമണത്തിന് പിന്നില്‍…

    Read More »
  • വോട്ടര്‍ പട്ടിക തട്ടിപ്പ് പുറത്തെത്തിച്ചത് വനിതാ ബിഎല്‍ഒയുടെ സംശയവും എംഎല്‍എയുടെ മണ്ഡലത്തിലെ ബന്ധവും; ബൂത്ത് തലത്തില്‍ ഓരോ വോട്ടും അരിച്ചുപെറുക്കി കോണ്‍ഗ്രസ്; അന്വേഷണത്തിനായി സിഐഡി അയച്ച 18 കത്തുകളും മുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; എന്നിട്ടും ബിജെപി തോറ്റമ്പി

    ന്യൂഡല്‍ഹി: കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തില്‍ വന്‍തോതില്‍ വോട്ടര്‍ പട്ടികയില്‍ നടന്ന തട്ടിപ്പു പുറത്തു കൊണ്ടുവന്നത് ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു തോന്നിയ സംശയം. കോണ്‍ഗ്രസ് എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ബി.ആര്‍. പാട്ടീലിന്റെ (ഭോജ്‌രാജ് പാട്ടീല്‍) പ്രാദേശിക ബന്ധം കൂടി ഉപയോഗിച്ചാണ് വന്‍ തോതിലുള്ള വോട്ട് തട്ടിപ്പിന്റെ വഴികളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനം വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കുമ്പോള്‍ അതിനുള്ള വിവരങ്ങള്‍ ശേഖരിച്ച വഴികളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. ‘കര്‍ണാടകയിലെ ഒരു നിയമസഭാ മണ്ഡലമാണ് അലന്ദ്. അവിടെ ആരോ 6018 വോട്ടുകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. 2023-ലെ തെരഞ്ഞെടുപ്പില്‍ അലന്ദില്‍ നിന്ന് ആകെ എത്ര വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടു എന്ന് നമുക്കറിയില്ല. ആ സംഖ്യ 6,018-ലും വളരെ കൂടുതലാണ്, എന്നാല്‍ 6018 വോട്ടുകള്‍ നീക്കം ചെയ്യുന്നതിനിടെ ഒരാള്‍ പിടിക്കപ്പെട്ടു, യാദൃച്ഛികമായാണ് അത് പിടിക്കപ്പെട്ടതും. സംഭവിച്ചതെന്തെന്നാല്‍, അവിടുത്തെ ബൂത്ത് ലെവല്‍ ഓഫിസറുടെ അമ്മാവന്റെ വോട്ട് നീക്കം ചെയ്യപ്പെട്ടതായി അവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്,…

    Read More »
  • ‘ബിജെപിയുടെ ഗൂഢ പദ്ധതികൾ ഒന്നും തിരിച്ചറിയാനാവാത്ത സമുദായ നേതാക്കളോട്, പ്രത്യേകിച്ച് കത്തോലിക്കാ മെത്രാന്മാരോടും കത്തോലിക്കാ പ്രസ്ഥാനങ്ങളുടെ നേതാക്കളോടും ഹാ കഷ്ടം എന്നു മാത്രമേ പറയാനുള്ളൂ’…

    കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പള്ളികളിലേക്കും കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ ഇരകളുടെ വീട്ടിലേക്കും വിവിധ കോളനികളിലേക്കും സുരേഷ് ഗോപി യാത്രകൾ നടത്തിയത് വോട്ടർ പട്ടികയിലെ കൊള്ള പുറത്തറിയാതിരിക്കാൻ ആണ് എന്ന് പറയുന്നത് തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനമാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്ക് മറിഞ്ഞിട്ടില്ല. സുരേഷ് ഗോപി തൃശ്ശൂർ ജയിച്ചത് വോട്ട് കൊള്ളയിലൂടെയാണോ എന്ന സംശയവും തൃശൂർ രൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിലെ ലേഖനം മുന്നോട്ട് വയ്ക്കുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകൻ എംഎ ജോൺസൺ എഴുതിയ ലേഖനത്തിൽ തൃശ്ശൂർ ലോക്സഭ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ഉണ്ടായ വോട്ടർമാരുടെ എണ്ണത്തിലെ അവിശ്വസനീയമായ വർദ്ധനവും ബിജെപിയുടെ വോട്ട് മോഷണ തന്ത്രങ്ങളും വളരെ വ്യക്തമായി തന്നെ വിശകലനം ചെയ്യുന്നുണ്ട്. 2014 നിന്ന് 2019 ലേക്ക് എത്തിയപ്പോൾ തൃശ്ശൂർ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് 4.88 ശതമാനമാണ്. എന്നാൽ ഇത് 2019ൽ നിന്ന് 2024 ലേക്ക് എത്തിയപ്പോൾ…

    Read More »
  • രാഹുല്‍ഗാന്ധിയുടെ ആരോപണത്തില്‍ വിരണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; ആലന്ദില്‍ 24 പരാതികള്‍ മാത്രമായിരുന്നു 5,994 എണ്ണം തെറ്റായിരുന്നതിനാല്‍ തള്ളിക്കളഞ്ഞു ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി

    ബംഗലുരു: രാഹുല്‍ഗാന്ധി ഉയര്‍ത്തിയ വോട്ട് ചോരി ആക്ഷേപത്തില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ ആരോപണത്തില്‍ 2022-ല്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 6,000-ല്‍ അധികം അപേക്ഷകള്‍ ലഭിച്ചതായി കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2023-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആലന്ദ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ലഭിച്ച 6,018 പരാതികള്‍ രണ്ട് വര്‍ഷം മുന്‍പ് അന്വേഷിച്ചപ്പോള്‍ 24 എണ്ണം മാത്രമാണ് യഥാര്‍ത്ഥമെന്ന് കണ്ടെത്തിയതെന്ന് കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. കേസുകളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പോലീസിനു കൈമാറിയതായും കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കമ്മീഷന്റെ നേരിട്ടുള്ള മറുപടിയായിരുന്നു ഇത്. ആയിരക്കണക്കിന് കോണ്‍ഗ്രസ് വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമിച്ചതായി ആലന്ദിലെ വിവരങ്ങള്‍ കാണിക്കുന്നുവെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, തിരഞ്ഞെടുപ്പ് കമ്മീഷനും അതിന്റെ മേധാവിയും ‘വോട്ട് മോഷ്ടാക്കളെ’ സംരക്ഷിക്കുകയാണെന്നും, വിവരങ്ങള്‍ കര്‍ണാടക സിഐഡിക്ക് ഉടന്‍ കൈമാറണമെന്നും…

    Read More »
  • നയം വ്യക്തം!! കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്ക് കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്ന് മനസിലാവാത്തവർക്കും മനസിലായില്ലെന്ന് നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര – മനുസ്മൃതി സ്വപ്നങ്ങൾ തുടരാം- ബിജെപിയുടെ ഉള്ളുകള്ളികൾ തുറന്നുകാട്ടി ദീപിക

    കേരളത്തിലെ ക്രിസ്ത്യാനികൾ ബിജെപിയുടെ യഥാർത്ഥ മുഖം മനസിലാക്കിയിരിക്കുന്നു എന്നു വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ ദീപിക പത്രത്തിന്റെ ആദ്യ പേജും എഡിറ്റോറിയലും. കേരളത്തിൽ ക്രൈസ്തവ സ്നേഹം വിളമ്പുകയും കേരളത്തിന് പുറത്ത് ക്രൈസ്തവരെ വേട്ടയാടുകയും ചെയ്യുന്ന സംഘപരിവാറിനെ പൂർണ്ണമായും ക്രൈസ്തവ സമൂഹം തിരിച്ചറിഞ്ഞിരിക്കുന്നു. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ ഫ്രണ്ട് പേജിൽ പ്രധാനമായും നാലു വാർത്തകളാണുള്ളത്. ആ നാലു വാർത്തകളും ക്രൈസ്തവർക്കെതിരെയുള്ള ആർഎസ്എസിന്റെ ആക്രമണങ്ങളെ സംബന്ധിച്ചുള്ളതാണ്. ആദ്യ വാർത്ത നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കു നേരേ വീണ്ടും അക്രമം ഉണ്ടായി എന്ന വാർത്തയാണ്. ഛത്തീസ്ഗഡിലെ ദുർഗിലുള്ള ഷിലോ പ്രെയർ ടവറിൽ പ്രാർത്ഥനയോഗം നടക്കവേ അവിടേക്ക് ഒരു സംഘം ബജരംഗദൾ പ്രവർത്തകർ എത്തി, മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധിച്ചു എന്നും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു എന്നും പരാതിപ്പെട്ടതായി ദീപിക റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ പള്ളിമേടകൾ കയറിയിറങ്ങുന്ന ബിജെപിയുടെ യഥാർത്ഥ മുഖത്തെ തുറന്നുകാട്ടുന്നതാണ് ഈ വാർത്ത. ഈ വാർത്തയ്ക്ക് തൊട്ടു താഴെയായി ക്രൈസ്തവർക്കെതിരെ ആർഎസ്എസിന്റെ ആസൂത്രിത നീക്കം…

    Read More »
  • ‘ഒരു മണിക്കൂര്‍ മുമ്പേ ട്രംപ് എല്ലാം അറിഞ്ഞു’; ദോഹ ആക്രമണത്തില്‍ വെളിപ്പെടുത്തലുമായി ഇസ്രയേല്‍ ഉന്നതര്‍; യുഎസിന്റെ ഒളിച്ചുകളി പുറത്ത്; നെതന്യാഹു സംസാരിച്ചത് രാവിലെ 7.45ന്‌

    ടെല്‍അവീവ്: യുഎസിന്‍റെ ഉറ്റ ചങ്ങാതിയായ ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത് താന്‍ അറിയാന്‍ വൈകിയെന്ന ട്രംപിന്‍റെ വാദം തള്ളി ഇസ്രയേലിലെ ഉന്നതര്‍. ദോഹയിലെ ഹമാസ് കേന്ദ്രം ആക്രമിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് നെതന്യാഹു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും രാവിലെ 7.45 ഓടെയാണ് ഇത് സംഭവിച്ചതെന്നും മാധ്യമപ്രവര്‍ത്തകനായ ബറാക് റാവിഡ് പറയുന്നു.   ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തെ കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നും  ആക്സിയോസിലെ റിപ്പോര്‍ട്ടില്‍ റാവിഡ് വിശദീകരിക്കുന്നു. ദോഹയിലെ ഹമാസ് നേതാക്കളെ ആക്രമിക്കാന്‍ പോകുന്നുവെന്നായിരുന്നു ആ സംഭാഷണത്തിന്‍റെ ഉള്ളടക്കമെന്നും തന്നോട് സംസാരിച്ചവരില്‍ മൂന്ന് പേര്‍ രാവിലെ എട്ടുമണിയോടെയാണ് ട്രംപിന് ഫോണ്‍ സന്ദേശമെത്തിയതെന്ന് പറഞ്ഞപ്പോള്‍ അതല്ല, 7.45 ആണ് കൃത്യമായ സമയമെന്ന് ഇസ്രയേലിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്നും റാവിഡ് കൂട്ടിച്ചേര്‍ക്കുന്നു.   അതേസമയം, ആക്രമണം നെതന്യാഹുവിന്‍റെ മാത്രം തീരുമാനമായിരുന്നുവെന്നും താന്‍ ഒന്നുമറിഞ്ഞിരുന്നില്ലെന്നുമായിരുന്നു ട്രംപിന്‍റെ ആദ്യ പ്രതികരണം. ഇസ്രയേല്‍ വിമാനങ്ങള്‍ പറന്നു തുടങ്ങിയതിന് ശേഷം മാത്രമാണ് യുഎസ് സൈന്യം വിവരമറിഞ്ഞതും…

    Read More »
  • ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് താല്‍പ്പര്യം ഇല്ലായിരുന്നു ; കോടതിയുടെ താല്‍പ്പര്യപ്രകാരം ചെയ്തതാണ് ; സംഭവത്തില്‍ വേദനയും ദുഖവും ഇപ്പോഴുമുണ്ടെന്ന് എകെ ആന്റണി

    തിരുവനന്തപുരം: യുഡിഎഫ് കാലത്ത് ശിവഗിരിയില്‍ പോലീസ് ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് ആദ്യം താല്‍പ്പര്യം ഇല്ലായിരുന്നെന്നും ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അങ്ങിനെ ചെയ്യേണ്ടി വന്നതെന്നും മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി. തനിക്ക് അക്കാര്യത്തില്‍ ഇപ്പോഴും ദുഖവും വേദനയുമുണ്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പോലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയത്തില്‍ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് ആന്റണി എത്തിയത്. ശിവഗിരിയിലെയും മുത്തങ്ങയിലെയും സംഭവങ്ങളില്‍ തങ്ങള്‍ക്ക് അതിയായ ദു:ഖമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിടണമെന്നും ആന്റണി ആവശ്യപ്പെട്ടു. മുത്തങ്ങയിലെ പൊലീസ് നടപടിയെ കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടും ശിവഗിരിയിലെ ജസ്റ്റിസ് ബാലകൃഷ്ണന്‍ നമ്പ്യാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മാറാട് കലാപത്തിലെ റിപ്പോര്‍ട്ടും പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുരുദേവനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദരപൂര്‍വമായ നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. 1995ല്‍ ശിവഗിരിയിലേക്ക് ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാനായാണ് തനിക്ക് പൊലീസിനെ അയക്കേണ്ടി വന്നത്. എന്നാല്‍ അത് ഏറ്റവും ദുഃഖവും വേദനയും ഉണ്ടാക്കിയ സംഭവമാണെന്നും പലതും നിര്‍ഭാഗ്യകരമായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട്…

    Read More »
Back to top button
error: