politics

  • അങ്ങിനെ ശശി തരൂര്‍ അതുകൂടി പറഞ്ഞു; മോദി സ്തുതികള്‍ പാടിത്തീരുന്നില്ല; മോദി സര്‍ക്കാരിന്റെ വികസനപദ്ധതികളില്‍ മതവിവേചനം കണ്ടിട്ടില്ലത്രേ; പിഎം ശ്രീയില്‍ കാവിവല്‍ക്കരണവും തരൂര്‍ജി കാണുന്നില്ല; കോണ്‍ഗ്രസ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ കാണിച്ച് മത്സരിക്കണമെന്നും ഉപദേശം

      തിരുവനന്തപുരം: ചില ഗാനങ്ങള്‍ എത്ര പാടിയാലും നമുക്ക് മതിയാകാത്ത പോലെ മോദി സ്തുതികള്‍ എത്ര പറഞ്ഞാലും പാടിയാലും ശശി തരൂര്‍ എംപിക്ക് മതിയാകുന്നേയില്ല. മകനോടുള്ള അമിത വാത്സല്യം ദേവേന്ദ്രനെ ഭിക്ഷക്കാരനാക്കിയെന്ന് പറയും പോലെ മോദിയോടുള്ള അമിതഭക്തി തരൂരിനെ എന്താക്കുമെന്നും കണ്ടറിയണം. മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ മത വിവേചനം കണ്ടിട്ടില്ലെന്നാണ് ശശി തരൂരിന്റെ മോദി സ്തുതികളിലെ പുതിയ എപ്പിസോഡ്. ബിജെപിക്കാര്‍ പോലും ഇത്ര മനോഹരമായ ഡയലോഗ് പറഞ്ഞിട്ടുണ്ടാവില്ല. എല്ലാവരും മോദി ചെയ്യുന്ന ഏതു ചെറിയ കാര്യത്തേയും മതത്തിന്റെ വീക്ഷണകോണിലൂടെ മാത്രം നോക്കിക്കാണുമ്പോള്‍ തരൂര്‍ മതവിവേചനം കാണുന്നില്ലെന്ന് തറപ്പിച്ചുപറയുമ്പോള്‍ അടിയന്തിരമായി തരൂര്‍ ഏതെങ്കിലും നേത്രരോഗവിദഗ്ധനെ കാണണമെന്ന് കോണ്‍ഗ്രസുകാര്‍ ഉപദേശിക്കുന്നു.   മോദി സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളുമെടുത്ത് തലനാരിഴ കീറിയാണ് ശശി തരൂര്‍ മോദിയുടെ വികസനത്തെ മതവിമുക്തമാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ശുചിത്വഭാരത പദ്ധതി അടക്കം മോദി സര്‍ക്കാരിന്റെ ചില പരിപാടികള്‍ക്ക് പിന്തുണയുണ്ടെന്നാണ് ശശി പറയുന്നത്. മണിപ്പൂരിലും മറ്റും ക്രിസ്ത്യന്‍ സമുദായത്തിനും കന്യാസ്ത്രികള്‍ക്കും നേരെ…

    Read More »
  • വ്യാജ ഐഡി കാര്‍ഡ് കേസില്‍ ധൃതിപിടിച്ചുള്ള അറസ്റ്റ് രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഉപയോഗിച്ചു; പോലീസ് റഡാറിലെങ്കിലും പീഡനക്കേസില്‍ രാഹുലിന്റെ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന; നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയത് അടക്കം കോടതിയില്‍ ഉന്നയിക്കും; ജാമ്യാപേക്ഷ തള്ളിയാല്‍ ഉടന്‍ നടപടി

    തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്ത്രീയ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസിലെ പ്രതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതം. വ്യാഴാഴ്ച യുവതി തെളിവ് സഹിതം പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍പ്പോയ രാഹുലിന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സംരക്ഷണം ഒരുക്കുന്നെന്നാണു സൂചന. ഫോണ്‍ സ്വിച്ച് ഓഫാണ്. പാലക്കാട്ട് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ മുങ്ങിയത്. വെള്ളിയാഴ്ച പകല്‍ കുറച്ചുനേരം ഫോണ്‍ ഓണ്‍ ആയപ്പോള്‍ പാലക്കാട് ടവര്‍ ലൊക്കേഷനാണ് കാണിച്ചത്. എന്നാല്‍, ജാമ്യഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കേ ധൃതിപിടിച്ചുള്ള അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണു വിവരം. ഇത്തരത്തിലുള്ള അറസ്റ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാല്‍ ഉടന്‍ അറസ്റ്റുണ്ടാകും. അതേസമയം, ധൃതിപിടിച്ച് അറസ്റ്റുണ്ടായാല്‍ കോടതിയില്‍നിന്ന് വിപരീത പരാമര്‍ശമുണ്ടാകുന്നതു പോലീസിനും സര്‍ക്കാരിനും ഒരുപോലെ തിരിച്ചടിയാകും. രാഹുല്‍ എവിടെയുണ്ടെന്നു പോലീസിനു കൃത്യമായി അറിയാമെന്നാണു വിവരം. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ ഐഡികാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ പോലീസ് ധൃതിപിടിച്ചു…

    Read More »
  • ‘ഗര്‍ഭം നടന്നിട്ട് നാളെത്രയായി? ഇപ്പോഴാണോ ബ്ലീഡിംഗിന്റെ വേദന അറിഞ്ഞു തുടങ്ങിയത്?’ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച് മോഡല്‍; ‘അധപതിച്ച പാര്‍ട്ടിയാണ് നിങ്ങളുടേത് സഖാക്കന്‍മാരെ’ എന്നും വിമര്‍ശനം

    കൊച്ചി: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസില്‍ അതിജീവിതയെ വിമര്‍ശിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോഡലുമായ പ്രില്‍ന രാജ്. അതിജീവിതയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയെയും പ്രില്‍ന വിമര്‍ശിച്ചു. ‘ഇത് കപട ധാര്‍മികതയാണ്. രാഹുലിനെ വലിച്ചു പുറത്തിടുന്ന നേരത്ത് നിങ്ങളുടെ ഭരണത്തില്‍ ഇരിക്കുന്ന പലരേയും എടുത്ത് പുറത്തിടാന്‍ നിങ്ങള്‍ മുന്നോട്ട് വരണം. അല്ലെങ്കില്‍ നിങ്ങള്‍ ഈ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതിന് എന്ത് അര്‍ത്ഥമാണ് ഉള്ളതെ’ന്നും പ്രില്‍ന ചോദിച്ചു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രില്‍ന രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയത്. ഇതു പിന്നീടു നീക്കം ചെയ്‌തെങ്കിലും മറ്റൊരു പോസ്റ്റുമായും ഇവര്‍ രംഗത്തുവന്നു. പ്രില്‍നയുടെ വാക്കുകള്‍: ‘ഭര്‍ത്താവ് ഉണ്ടായിട്ടും കാമുകനോടൊപ്പം അയാള്‍ വിളിച്ചിടത്തേക്ക് പോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയുടെ ഗര്‍ഭ കഥയിലേക്ക് കടന്നു ചെന്ന് അവളോടൊപ്പം എന്ന് കൊട്ടിഘോഷിച്ചിട്ട് പോസ്റ്റ് ഇട്ടിരിക്കുന്നത് എന്തൊരു ദുരന്തമാണ്. ഇതില്‍ കൂടി നിങ്ങള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് കൊടുക്കുന്ന പാഠം എന്താണ്. നിങ്ങള്‍ ഭര്‍ത്താക്കന്മാരെ ചതിച്ചോളൂ, എന്നിട്ട് എല്ലാവരും ആയി ബന്ധം സ്ഥാപിച്ചോളു, അതിനു…

    Read More »
  • മുകേഷ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന നടിയുടെ മൊഴി കോടതിതന്നെ തള്ളിയത്; നിരന്തരം ആശംസാ സന്ദേശങ്ങളും അയച്ചു; ബാലചന്ദ്ര മേനോനെതിരേ ഉന്നയിച്ച ആരോപണവും എട്ടുനിലയില്‍ പൊട്ടി; നടി പോക്‌സോ കേസില്‍ അറസ്റ്റിലുമായി; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണം മുകേഷിനെ വച്ചു പ്രതിരോധിച്ചാല്‍ പൊളിയുമെന്ന് നിയമവിദഗ്ധര്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡനക്കേസ് പ്രതിരോധിക്കാന്‍ നടനും എംഎല്‍എയുമായ എം. മുകേഷിന്റെ കേസ് ഉയര്‍ത്തിക്കാട്ടുന്നത് അടിമുടി പൊളിയുമെന്നു നിയമ വിദഗ്ധരുടെ മുന്നറിയിപ്പ്. മുകേഷ്, ബാലചന്ദ്ര മേനോന്‍, മണിയന്‍പിള്ള രാജു എന്നിവരടക്കം നിരവധിപ്പേര്‍ക്കെതിരേ ആരോപണം ഉന്നയിച്ചതും ഇതില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിതന്നെ സംശയം ഉന്നയിച്ചതും പരിഗണിക്കുമ്പോള്‍ കേസ് പണത്തിനു വേണ്ടി കെട്ടിച്ചമച്ചതെന്ന സൂചനയിലേക്കാണു നീങ്ങുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആലുവ സ്വദേശിനിയായ നടിയാണ് 13 വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി മുകേഷിനെതിരേ രംഗത്തുവന്നത്. എത്രവര്‍ഷം മുമ്പ് പീഡിപ്പിച്ചാലും കേസ് നിലനില്‍ക്കും. എന്നാല്‍, ഇതിന് ആനുപാതികമായി നല്‍കിയ നടിയുടെ മൊഴി രേഖപ്പെടുത്തുമ്പോഴാണു കോടതി തന്നെ സംശയങ്ങള്‍ ഉന്നയിച്ചത്. ഇവര്‍ നല്‍കിയ രണ്ടു മൊഴികളിലും വൈരുധ്യമുണ്ടെന്ന് അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ബാലചന്ദ്ര മേനോന് എതിരായ കേസ് കോടതി തള്ളുകയും ചെയ്തു. മുകേഷ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ എത്തുന്നതിനും ആറുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നിട്ടുള്ളതെന്നു വ്യക്തമാണ്. അഞ്ചുവര്‍ഷം എംഎല്‍എ ആയിരുന്നപ്പോഴും ഇവര്‍ ആരോപണം…

    Read More »
  • അമേരിക്ക വെനസ്വേലയെ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തം; വ്യോമ പാത അടച്ചു; ‘പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ലഹരിക്കടത്തുകാരും ശ്രദ്ധിക്കൂ’ എന്നു ട്രംപ്; 4600 സൈനികരുള്ള ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലും വെനസ്വേല തീരത്ത്‌

    ന്യൂയോര്‍ക്ക്:  യു.എസ്, വെനസ്വേലയെ ആക്രമിക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വെനസ്വേലയിലെ വ്യോമപാത അടച്ച് യു.എസ്. വെനസ്വേലയ്‌‌ക്കെ‌‌തി‌രെ നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.  വെനസ്വേലൻ വ്യോമാതിർത്തി അമേരിക്ക അടക്കുകയാണ്. എല്ലാ പൈലറ്റുമാരും മനുഷ്യക്കടത്തുകാരും ലഹരിക്കടത്തുകാരും ശ്രദ്ധിക്കൂ എന്ന് പറഞ്ഞാണ്  ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രസ്താവന വന്നിരിക്കുന്നത്.   ഒരു മാസത്തിനിടെ പല ഘട്ടങ്ങളിലായി വെനസ്വേലയ്ക്ക് എതിരെയുള്ള സൈനിക നീക്കങ്ങൾ അമേരിക്ക നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എ ജെറാൾഡ് ആർ. ഫോർഡ് വെനസ്വേല തീരത്ത് നങ്കൂരം ഇട്ടിരിക്കുകയാണ്. ഏതാണ്ട് 4600 അധികം യുഎസ് സൈനികരുള്ള ലോകത്തിലെ ഏറ്റവും വലിയ കപ്പലാണിത്.   ഏതു സമയത്തും വെനസ്വേലയ്ക്ക് എതിരെ ആക്രമണത്തിന് അമേരിക്ക സന്നദ്ധമായിട്ടാണ് നില്‍ക്കുന്നത്. ഇതൊരു യുദ്ധമായിട്ടായിരിക്കില്ല ട്രംപ് വ്യാഖ്യാനിക്കുന്നത് മറിച്ച് അമേരിക്കയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഒരു പുറംശക്തിക്കുള്ള നേരെയുള്ള ആക്രമണം എന്നായിരിക്കും. വെനസ്വേലൻ പ്രസിഡന്റ് നിക്കോളസ് മഡൂറോ അടക്കമുള്ളവര്‍ നേതൃത്വം നൽകുന്ന ഒരു ഡെഡ് കാർട്ടൽ എന്നുപറഞ്ഞുകൊണ്ട് ‘കാർട്ടൽ…

    Read More »
  • ജാമ്യഹര്‍ജ്ജിയിലെ വാദങ്ങള്‍ പൊളിച്ച് യുവതിയുടെ മൊഴി ; രാഹുലിനെ പരിചയപ്പെട്ടത് ആദ്യ വിവാഹം ഒഴിഞ്ഞ ശേഷം, വിവാഹബന്ധം നീണ്ടത് ഒരു മാസം ; യുവതിക്കെതിരേ സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കി രാഹുല്‍

    തിരുവനന്തപുരം: ലൈംഗികാപവാദ കേസില്‍ തനിക്കെതിരേ പരാതി നല്‍കിയ യുവതിക്കെ തിരേ സീല്‍ഡ് കവറില്‍ രേഖകള്‍ നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍. പരാതി നല്‍കാന്‍ മറ്റൊ രാള്‍ യുവതിയെ സമ്മര്‍ദ്ദപ്പെടുത്തുന്നതിന്റെ രേഖകള്‍ സമര്‍പ്പിച്ചു. ഗര്‍ഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്ന തിനുള്ള തെളിവുകളും രാഹുല്‍ സമര്‍പ്പിച്ച രേഖകളില്‍ ഉള്‍പ്പെടുന്നു എന്നാണ് വിവരം. അതി നിടെ കേസില്‍ ഒളിവിലുള്ള രാഹുല്‍ ഇന്നലെയാണ് തിരുവനന്തപുരത്ത് വഞ്ചിയൂര്‍ എത്തി യിരുന്നു. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്ത മാക്കി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി പെണ്‍കുട്ടിയുടെ മൊഴി. രാഹുലിന്റെ ജാമ്യ ഹര്‍ജ്ജിയിലെ വാദങ്ങളെ പൊളിക്കുന്നതാണ് യുവതിയുടെ നിര്‍ണായക മൊഴി. രാഹു ല്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായി പെണ്‍കുട്ടിയുടെ മൊഴി. ഡിവോഴ്സ് ആയ തിനാല്‍ വീട്ടില്‍ വിവാഹത്തിന് സമ്മതിക്കില്ല. കുഞ്ഞുണ്ടെങ്കില്‍ വീട്ടില്‍ വിവാഹത്തിന് സമ്മതി ക്കുമെന്ന് വിശ്വസിപ്പിച്ചു. ഗര്‍ഭം…

    Read More »
  • നാടാകെ മാങ്കൂട്ടത്തിലിനെ തെരയുമ്പോള്‍ എല്ലാവരേയും വെട്ടിച്ച് രാഹുല്‍ തലസ്ഥാനത്ത്; ഒളിവില്‍ നിന്നുമെത്തി രാഹുല്‍ അഭിഭാഷകന്റെ ഓഫീസിലെത്തി; മുന്‍കൂര്‍ ജാമ്യത്തിന്റെ വക്കാലത്ത് ഒപ്പിട്ടു; അന്തം വിട്ട് പോലീസ്

    തിരുവനന്തപുരം: നാടുമുഴുവന്‍ പോലീസും സിപിഎം – ബിജെപി പ്രവര്‍ത്തകരും ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഒരു പൂച്ചക്കുഞ്ഞു പോലുമറിയാതെ രാഹുല്‍ തലസ്ഥാനത്തെത്തി അഭിഭാഷകന്റെ ഓഫീസില്‍ ചെന്ന് മുന്‍ജാമ്യാപേക്ഷയുടെ വക്കാലത്തില്‍ ഒപ്പിട്ടു വീണ്ടും മുങ്ങി. രാഹുല്‍ ഇന്നലെയാണ് തിരുവനന്തപുരത്തെത്തി ഇത്രയും അഭ്യാസം കാണിച്ചത്. തനിക്കെതിരെ അതിജീവിത പരാതി കൊടുത്ത അതേ തിരുവനന്തപുരത്തു വെച്ചു തന്നെ അഭിഭാഷകനെ കണ്ട് വക്കാലത്ത് ഒപ്പിട്ട് രാഹുല്‍ വീണ്ടും ഒളിവില്‍ പോയെന്നത് പോലീസിന് കനത്ത നാണക്കേടായിട്ടുണ്ട്. രാഹുലിനെ പോലെ ഇത്രയും പ്രശസ്തനായ ഒരാള്‍ തിരുവനന്തപുരത്ത് അഭിഭാഷകനെ കാണാനെത്തിയെന്നത് നാടാകെ തിരച്ചില്‍ വ്യ്പിപ്പിച്ചിരുന്ന പോലീസിന് കണ്ടെത്താനായില്ലെന്ന് ആഭ്യന്തരവകുപ്പിനും നാണക്കേടുണ്ടാക്കിയിട്ടുണ്ട്.   ലൈംഗിക പീഡന കേസില്‍ ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നലെയാണ് തിരുവനന്തപുരത്തെത്തി തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ട് ഒരിക്കല്‍ കൂടി പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്. രാഹുല്‍ നേരിട്ട് എത്തിയാണ് വക്കാലത്തില്‍ ഒപ്പിട്ടതെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കാനായാണ് ഇന്നലെ രാഹുല്‍…

    Read More »
  • ഇതാണ് കോണ്‍ഗ്രസ് വീക്ഷണം; കുറ്റാരോപിതന്‍ കോണ്‍ഗ്രസുകാരന്‍ ആണെങ്കില്‍ വീക്ഷണവും മാറും; രാഹുലിനെ പോലെയുള്ള യുവ നേതാക്കള്‍ വളര്‍ന്നു വരുന്നതില്‍ സിപിഎമ്മിന് ഭീതിയെന്ന് വീക്ഷണത്തിലെ മുഖപ്രസംഗം; രാഹുലിനെ താരതമ്യം ചെയ്്തത് ഉമ്മന്‍ചാണ്ടിയോട്

    കണ്ണൂർ: ഇതാണ് കോൺഗ്രസ് വീക്ഷണം – കുറ്റാരോപിതൻ കോൺഗ്രസുകാരൻ ആണെങ്കിൽ വീക്ഷണവും മാറും. രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ള യുവ നേതാക്കൾ വളർന്നു വരുന്നതിൽ സിപിഎമ്മിന് ഭീതിയാണെന്നാണ് വീക്ഷണത്തിന്റെ ഇന്നത്തെ മുഖപ്രസംഗം.  കോൺഗ്രസിൽ ചെന്നിത്തലയും സതീശനും മുരളിയും അടക്കമുള്ളവർ രാഹുലിനെ കടുത്ത ഭാഷയിൽ വിമർശിക്കുകയും എതിർക്കുകയും ചെയ്യുമ്പോൾ കോൺഗ്രസ് മുഖപത്രത്തിന് രാഹുലിനെ സംരക്ഷിക്കാതിരിക്കാൻ ആവുന്നില്ല.  അതുകൊണ്ടുതന്നെ ഇന്നത്തെ മുഖപ്രസംഗം രാഹുൽ സംരക്ഷണ മുദ്രാവാക്യങ്ങളാൽ നിറഞ്ഞതാണ്. കോൺ​ഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയുമ്പോഴും കോൺ​ഗ്രസ് മുഖപത്രം രാഹുലിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നും കോൺഗ്രസ് പത്രം വാദിക്കുന്നു. രാഹുലിനെ ന്യായീകരിച്ചാണ് മുഖപത്രത്തിൽ ലേഖനമുള്ളത്. കോൺ​ഗ്രസ് നേതാക്കൾ പരസ്യമായി തള്ളിപ്പറയുമ്പോഴും മുഖപത്രം പിന്തുണയാണ് നൽകുന്നത്. രാഹുലിൻ്റെ തലമുറയിൽപ്പെട്ട ഒരു പറ്റം ചെറുപ്പക്കാർ കോൺ​ഗ്രസിൽ വളർന്നു വരുന്നത് സിപിഎമ്മിന് ഭീതി പടർത്തിയിരിക്കുകയാണ്. രാഷ്ട്രീയ സർ​ഗാത്മകതയും…

    Read More »
  • ‘സുന്ദരന്‍മാരായ ചെറുപ്പക്കാരോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ കാമം തോന്നാത്ത കുടുംബത്തില്‍ പിറന്ന പെണ്ണിന് ധൈര്യപൂര്‍വം ഇങ്ങനെ നില്‍ക്കാം’; അതിജീവിതയെ അപമാനിച്ച് മഹിളാ കോണ്‍ഗ്രസ് നേതാവ്; ‘അവിഹിത ഗര്‍ഭത്തിന് സ്വര്‍ണ്ണക്കൊള്ള മറയ്ക്കാന്‍ കഴിയില്ല’

    തിരുവനന്തപുരം: ലൈഗികാരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും അതിജീവിതയെ അപമാനിച്ചും മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു ബിനു. രാഹുലിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് കുറിപ്പ്. ‘സുന്ദരന്മാരായ ചെറുപ്പക്കാരോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കാമം തോന്നാത്ത കുടുംബത്തില്‍ പിറന്ന ഏത് പെണ്ണിനും ഏതൊരുത്തനോടൊപ്പവും ധൈര്യപൂര്‍വ്വം ഏത് സാഹചര്യത്തിലും ഇങ്ങനെ നില്‍ക്കാം’ എന്നാണ് ബിന്ദു ബിനു കുറിച്ചത്.   പിന്നാലെ മറ്റൊരു പോസ്റ്റില്‍ സര്‍ക്കാറിനെതിരെയും ബിന്ദു രംഗത്തെത്തി. ‘ഒരു അവിഹിത ഗര്‍ഭത്തിനും ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയെ മറയ്ക്കാന്‍ കഴിയില്ല, അതിന് ശ്രമിക്കുകയും വേണ്ട’ എന്നാണ് ബിന്ദു കുറിച്ചത്. മുന്‍പും രാഹുലിനെ പിന്തുണച്ചും സര്‍ക്കാറിനെ വിമര്‍ശിച്ചും അതീജിവിതയെ അപമാനിച്ചും ബിന്ദു രംഗത്തെത്തിയിരുന്നു. ‘തല്ക്കാലം ഗര്‍ഭിണിയെ പ്രസവിക്കാന്‍ വിടാം. പക്ഷെ അയ്യപ്പന്റെ സ്വര്‍ണ്ണം കട്ട കള്ളന്മാര്‍ അത് അങ്ങനെ മുങ്ങി പോകാന്‍ ഉള്ള വിഷയം അല്ലല്ലോ’, ‘ഭര്‍തൃമതിയായ ഇരയുടെ ത്വര കൊള്ളാം…’ എന്നിങ്ങനെയുള്ള പോസ്റ്റുകള്‍ ബിന്ദുവിന്റെ ഫെയ്‌സ്ബുക്ക് വാളില്‍ ഇപ്പോളുമുണ്ട്.   മുന്‍പ് പങ്കുവച്ച മറ്റൊരു…

    Read More »
  • കട്ടയ്ക്കുനിന്ന കെ. സുധാകരനും കൈവിട്ടു; ‘അര്‍ഹതയുണ്ടെങ്കില്‍ രാഹുല്‍ ശിക്ഷിക്കപ്പെടണം; രാജ്‌മോഹന്‍ ഉണ്ണിത്താന് വായില്‍ വരുന്നത് കോതയ്ക്കു പാട്ടെന്ന നിലപാട്’; പാര്‍ട്ടിയില്‍ ധാര്‍മികമായി ഒറ്റപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍; സ്ത്രീകള്‍ക്കെതിരേ ആക്രമണം തുടര്‍ന്ന് സൈബര്‍ അണികള്‍

    കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പിന്തുണച്ച് നേരത്തെ രംഗത്തെതിയ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍ നിലപാട് തിരുത്തി രംഗത്തെത്തി. രാഹുലിന് തെറ്റുപറ്റിയെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ‘ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ’ എന്നും സുധാകരന്‍ വ്യക്തമാക്കി. ‘രാഷ്ട്രീയജീവിതം അവസാനിപ്പിക്കരുത് എന്നാണ് രാഹുലിനോട് പറഞ്ഞത്,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   വിവാദങ്ങള്‍ക്കിടെ രാജ്‌മോഹന്‍ ഉണ്ണിത്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് മറുപടി നല്‍കിയത്. ‘രാജ്‌മോഹന്‍ ഉണ്ണിത്താന് മറുപടിയില്ല. എനിക്ക് ഒരു വാക്കും ഒരു നാക്കുമേ ഉള്ളൂ. ഉണ്ണിത്താന് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.   മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ പരോക്ഷമായി തള്ളിപ്പറഞ്ഞിട്ടും സുധാകരന്‍ മാത്രമാണ് ശക്തമായ നിലപാടുമായി പിന്തുണച്ചത്. രാഹുലിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയെന്ന നിലപാടിലായിരുന്നു യുവതിയുടെ പരാതി വരുന്നതുവരെ സുധാകരന്‍ പറഞ്ഞിരുന്നത്. ഇതിന്റെ പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പിന്തുണയ്ക്കുമെന്ന രീതിയില്‍ രംഗത്തുവന്നു. ഈ സാഹചര്യത്തിലാണ് യുവതിയുടെ ഏറ്റവും പുതിയ ഓഡിയോ പുറത്തുവന്നതും മുഖ്യമന്ത്രിക്കു നേരിട്ടു പരാതി…

    Read More »
Back to top button
error: