politics
-
ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ട; സമയമാകുമ്പോള്‍ പാര്‍ട്ടി പറയും; മുന്നറിയിപ്പുമായി പിണറായി വിജയന്‍; ‘ചിലപ്പോള്‍ സ്ഥാനാര്‍ഥിയാകും, ചിലപ്പോള്‍ മാറേണ്ടിവരും’
തിരുവനന്തപുരം: ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമയമാകുമ്പോള്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സിറ്റിങ് എംഎല്‍എമാര്‍ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും, ചിലപ്പോള്‍ മാറേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം താന്‍ നയിക്കും എന്ന് പറഞ്ഞ പിണറായി വീണ്ടും മല്‍സരിക്കുമോയെന്ന് വ്യക്തമാക്കിയില്ല. തുടര്‍ഭരണം ഉറപ്പ് എന്ന് പ്രതീക്ഷ പങ്കുവെച്ച മുഖ്യമന്ത്രി പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭവന സന്ദര്‍ശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്ന ഉപദേശവും നല്‍കി. തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി ഇന്നലെ വൈകിട്ടായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത യോഗം ചേര്‍ന്നത്. കോന്നിയിലും ആറന്മുളയിലും നിലവിലെ അംഗങ്ങള്‍ തുടരും എന്ന മട്ടില്‍ ജില്ലാ സെക്രട്ടറി രാജു എബ്രഹാം പരാമര്‍ശം നടത്തിയിരുന്നു. ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ.യു.ജിനീഷ് കുമാറും തുടരുമെന്ന മട്ടിലായിരുന്നു ആ പരാമര്‍ശം, അതിനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു.
Read More » -
കോൺഗ്രസ് കാത്തിരിക്കുന്നു: തരൂർ പങ്കെടുക്കുമോ അതോ വിട്ടുനിൽക്കുമോ : കോൺഗ്രസ് പാർലമെന്ററി നയ രൂപീകരണ യോഗത്തിൽ ശശി തരൂർ പങ്കെടുക്കില്ലെന്ന് സൂചന
തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ നോക്കിയിരിക്കുകയാണ് – ഇന്നത്തെ കോൺഗ്രസ് പാർലമെന്ററി നയരൂപീകരണ യോഗത്തിൽ ശശി തരൂർ എംപി പങ്കെടുക്കുമോ ഇല്ലയോ എന്നറിയാൻ. തരൂർ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കുമ്പോഴാണ് നിർണായക പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെ തരൂർ വിട്ടുനിൽക്കുന്നത്. ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നായർ രൂപീകരണ യോഗത്തിൽ പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. ഈ കത്തിലെ നിർദ്ദേശം തരൂർ അനുസരിക്കുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും ഇതുവരെ ശശി തരൂർ സന്നദ്ധത അറിയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബുധനാഴ്ചയിൽ ഒരു പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ് ശശി തരൂർ തന്റെ പരിപാടികളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ദുബായിയിൽ നിന്ന് ഇന്ന് ഡൽഹിയിൽ തരൂർ തിരിച്ചെത്തും. അതേസമയം, തരൂർ സിപിഎമ്മിന് കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ…
Read More » -
‘അവസാന ബന്ദിയുടെ മൃതദേഹവും കൈമാറി; ഹമാസ് ഏറെ സഹായിച്ചു’; ഗാസ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; ഇനി ഹമാസിന്റെ നിരായുധീകരണമെന്ന് ട്രംപ്; ചര്‍ച്ചകള്‍ ഈയാഴ്ച തുടങ്ങുമെന്ന് അമേരിക്ക
ന്യൂയോര്‍ക്ക്: അവസാനത്തെ ഇസ്രയേലി ബന്ദിയുടെ മൃതദേഹം കണ്ടെത്താന്‍ ഹമാസ് സഹായിച്ചെന്നും ഇനി ആയുധംവച്ചു കീഴടങ്ങണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ആക്‌സിയോസിന് അനുവദിച്ച അഭിമുഖത്തിലാണ് ഗാസയുടെ ഭാവി സംബന്ധിച്ച കരാറിലെ രണ്ടാംഘട്ടത്തിലേക്കു കടക്കുന്നതിനെക്കുറിച്ചു ട്രംപ് വ്യക്തമാക്കിയത്. റാന്‍ ഗ്വിലിയുടെ (—) മൃതദേഹം കൂടി കണ്ടെടുത്തതോടെ, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി ബന്ദികളും ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. ട്രംപിന്റെ സമാധാന കരാറിനെ സംബന്ധിച്ചിടത്തോളം ഇതു നിര്‍ണായക നിമിഷമായിട്ടാണു വിലയിരുത്തുന്നത്. അതേസമയം, ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ഈ ആഴ്ച അവസാനം ‘പരിമിതമായ’ തോതില്‍ വീണ്ടും തുറക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. അതിര്‍ത്തി തുറക്കുന്നതും ഗ്വിലിയുടെ മൃതദേഹം മടക്കിക്കൊണ്ടുവരുന്നതും ട്രംപിന്റെ കരാറിലെ ഒന്നാം ഘട്ടത്തിലെ അവസാനത്തെ പ്രധാന തടസങ്ങളായിരുന്നു. ഇതു നീങ്ങുന്നതോടെ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കും. ഗാസയെ തീവ്രവാദ മുക്തമാക്കുന്നതും അവിടെ സര്‍ക്കാരിനെയും സുരക്ഷാ സേനയെയും കൊണ്ടുവരുന്നതും ഇതില്‍ ഉള്‍പ്പെടും. മൃതദേഹത്തിനായുള്ള തിരച്ചിലും തിരിച്ചറിയല്‍ പ്രക്രിയയും ‘വളരെ പ്രയാസകരമായിരുന്നെന്നു ട്രംപ് പറഞ്ഞു.…
Read More » -
റീലോ ജയിലോ: ഷിംജിത ജയിലിന് പുറത്തിറങ്ങുമോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും: പുറത്തിറങ്ങിയാൽ കൂടുതൽ ആത്മഹത്യകൾ ഇനിയും ഉണ്ടാകുമെന്ന് പ്രോസിക്യൂഷൻ
കോഴിക്കോട് : താൻ എടുത്ത ഒരു വീഡിയോ ഒരാളുടെ മരണത്തിന് ഇടയാക്കിയ കേസിൽ ഇന്ന് കോടതി മുറിയിൽ എത്തുന്ന ഷിംജിതയ്ക്ക് റീലോ ജയിലോ കിട്ടുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. കേസില്‍ നേരത്തെ അറസ്റ്റിലായ ഷിംജിത നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും…
Read More » -
അമ്പാനെ ശ്രദ്ധിക്കണം നമ്മുടെ ഘടകകക്ഷികളാണ് : ജയിപ്പിക്കാൻ കൂടെ നിൽക്കണം : ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി
പത്തനംതിട്ട : അങ്ങനെ പാർട്ടി സ്ഥാനാർത്ഥികൾ മാത്രം ജയിച്ചാൽ തുടർഭരണം കിട്ടില്ല എന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം, വീണ്ടുമൊരു ഭരണത്തുടർച്ച കിട്ടണമെങ്കിൽ കൂടെ നിൽക്കുന്നവരും വിജയിക്കണം. എൽഡിഎഫിലെ വല്യേട്ടൻ എന്ന് സിപിഎമ്മിനെ പറയാറുണ്ടെങ്കിലും വല്യേട്ടൻ കൂടപ്പിറപ്പുകളെ കൂടി ശ്രദ്ധയോടെ നോക്കുന്ന കാര്യഗൗരവമുള്ള വല്യേട്ടനാണ്. അതുകൊണ്ടാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കാരോട് ഘടകകക്ഷികളുടെ കാര്യം കൂടി ഗൗരവത്തോടും ശ്രദ്ധയോടും കാണണമെന്ന് വല്യേട്ടൻ കൽപ്പിച്ചിരിക്കുന്നത്. പലപ്പോഴും ഘടകകക്ഷികളുടെ പരാതികളിൽ ഒന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റും പ്രധാന കക്ഷിക്കാർ ശ്രദ്ധിച്ചില്ല എന്നത്. എന്നാൽ ഇത്തവണ സിപിഎം എല്ലാ ഘടകകക്ഷികളെയും തങ്ങൾക്കൊപ്പം നിർത്തിക്കൊണ്ട് ഒരേതരത്തിലുള്ള പ്രചരണത്തിനാണ് കോപ്പുകൂട്ടുന്നത്. ഏതു വിധേനയും തുടർഭരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണത്തിൽ തുടങ്ങി സർവ്വ മേഖലകളിലും യോജിപ്പോടെ ഒരേപോലെ എല്ലാവരെയും കൊണ്ടുപോകാനാണ് പാർട്ടി തീരുമാനം. ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത് തന്നെ ഇതിന്റെ ഭാഗമാണ്.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്…
Read More » -
റിപ്പബ്ലിക് ആഘോഷം തുടങ്ങാന്‍ മണിക്കൂറുകള്‍; രാജസ്ഥാനില്‍ നിന്ന് പതിനായിരം കിലോ അമോണിയം നൈട്രേറ്റും ഡിറ്റണേറ്ററുകളും പിടികൂടി; ചെങ്കോട്ട സ്‌ഫോടനത്തിനു സമാന നീക്കത്തിന് പദ്ധതി? രാജ്യം അതീവ ജാഗ്രതയില്‍
ന്യൂഡല്‍ഹി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. ഉഗ്ര സ്‌ഫോടന ശേഷിയുള്ള 10,000 കിലോ അമോണിയം നൈട്രേറ്റും ഡിറ്റണേറ്ററുകളുമാണ് ഇന്നലെ രാത്രിയോടെ നാഗുര്‍ ജില്ലയിലെ ഹര്‍സൗറില്‍ നിന്ന് പിടികൂടിയത്. വയലില്‍ ഒളിപ്പിച്ച നിലയില്‍ 187 ചാക്കുകളിലായാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്ന് നാഗുര്‍ എസ്പി മൃദുല്‍ കഛ്വ അറിയിച്ചു. ഇതിന് പുറമെ ഒന്‍പത് കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും 12 ബോക്‌സുകളിലായി സൂക്ഷിച്ച 15 കെട്ട് നീല ഫ്യൂസ് ഫയറും 12 ബോക്‌സിലായി അഞ്ച് കെട്ട് ചുവപ്പ് ഫ്യൂസ് വയറും ഇവിടെ നിന്നും കണ്ടെത്തി. കഴിഞ്ഞ നവംബറില്‍ ചെങ്കോട്ടയില്‍ സ്‌ഫോടനത്തിന് ഭീകരര്‍ ഉപയോഗിച്ചതും അമോണിയം നൈട്രേറ്റായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഗ്രാമവാസിയായ സുലൈമാന്‍ ഖാന്‍ പിടിയിലായി. മൂന്ന് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അനധികൃത ഖനനത്തിനായി ആളുകള്‍ക്ക് വെടിമരുന്ന് നല്‍കിവരുന്നയാളാണ് സുലൈമാനെന്നാണ്…
Read More » -
ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട്, ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല, പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല, തടി കേടാക്കേണ്ടി വരും’- നടുറോഡിൽ സിപിഎം നേതാവിന്റെ ഭീഷണി
കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം കുഞ്ഞികൃഷ്ണൻ്റെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പയ്യന്നൂരിൽ സിപിഎം- കോൺഗ്രസ് സംഘർഷം. പാർട്ടിക്കെതിരെ ആരെങ്കിലും ഇറങ്ങിത്തിരിച്ചാൽ അവർക്ക് തടി കേടാക്കേണ്ടി വരുമെന്ന് നടുറോഡിൽ വച്ച് സിപിഎം പയ്യന്നൂർ ഏരിയാ സെക്രട്ടറി പി സന്തോഷ് ഭീഷണി മുഴക്കി. പയ്യന്നൂരിൽ എംഎൽഎ ഓഫീസിന് നേരെ കോൺഗ്രസ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലായിരുന്നു ഏരിയാ സെക്രട്ടറി പി സന്തോഷിൻ്റെ പ്രകോപന പ്രസംഗം. പയ്യന്നൂർ സഹകരണ ആശുപത്രിക്കും സർവീസ് സഹകരണ ബാങ്കിന് നേരെയും ആക്രമണം ഉണ്ടായതായി സിപിഎം ആരോപിച്ചായിരുന്നു സിപിഎം പയ്യന്നൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയത്. സിപിഎം നേതാവിന്റെ ഭീഷണി ഇങ്ങനെ- എംഎൽഎ ഓഫീസിലേക്ക് മാർച്ചുമായി വന്നാൽ കയ്യുംകെട്ടി നോക്കി നിൽക്കാനാവില്ല. ഇന്നത്തേത് സാമ്പിൾ വെടിക്കെട്ട് മാത്രം. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടുകൊണ്ട് ചെങ്കൊടിക്ക് നേരെ വന്നാൽ നിവർന്ന് പോകില്ല. പാർട്ടിയെ വെല്ലുവിളിക്കാൻ മുന്നോട്ട് വന്നാൽ അത് നല്ലതിനാകില്ല. സിപിഎം ജനങ്ങളുടെ പാർട്ടിയാണ്. ഈ പാർട്ടി…
Read More » -
മഞ്ഞക്കുറ്റികൾ വീണ്ടും ഉയർത്തെഴുന്നേൽക്കുമോ : അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ടെന്ന് ഇ ശ്രീധരൻ: പാth യാഥാർത്ഥ്യമായാൽ തിരുവനന്തപുരം – കണ്ണൂർ യാത്രയ്ക്ക് വെറും 3.15 മണിക്കൂര്‍; പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് മെട്രോമാൻ
L പാലക്കാട്: കേരളത്തിലെത്ര പുതിയ ചരിത്രമെഴുതാൻ അതിവേഗ റെയിൽപാത പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു.പല എതിർപ്പുകൾ മൂലം മാറ്റിവയ്ക്കപ്പെട്ട അതിവേഗ റെയിൽ പദ്ധതി വീണ്ടും വരാൻ പോകുന്നു. അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം മെട്രോമാൻ ഇ. ശ്രീധരൻ നടത്തിക്കഴിഞ്ഞു. അതിവേഗ റെയില്‍പാതയ്ക്കുള്ള ഓഫീസ് പൊന്നാനിയില്‍ സജ്ജമെന്ന് ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. അതിവേഗ റെയില്‍വേയുമായി ബന്ധപ്പെട്ട് സമയം കളയാനില്ല. രണ്ടാം തീയതി ഓഫീസ് തുറക്കും. പതിനഞ്ച് ദിവസത്തിനകം പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും. റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഇ ശ്രീധരൻ പറഞ്ഞു. പാലക്കാട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇ ശ്രീധരൻ. പതിനാല് സ്റ്റേഷന്‍ എന്നായിരിക്കും ആദ്യ പ്ലാന്‍ എന്നും ശ്രീധരൻ പറഞ്ഞു. അത് പിന്നീട് 22 ആയി ഉയര്‍ത്തും. ആദ്യ സ്റ്റോപ്പ് തിരുവനന്തപുത്തായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. തിരുവനന്തപുരം എയര്‍പോര്‍ട്ട്, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍,…
Read More » -
പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ റെഡിയായി ജി.സുധാകരൻ : മത്സരിക്കണമെന്ന് വലിയ നിർബന്ധമൊന്നുമില്ലെന്നും വെളിപ്പെടുത്തൽ : മന്ത്രിയായി ചെയ്യാവുന്നതെല്ലാം ജനങ്ങൾക്ക് ചെയ്തു കാണിച്ചു കൊടുത്തു കഴിഞ്ഞു
ആലപ്പുഴ: പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന സൂചനയുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. പാർട്ടിയുടെ തെറ്റുകളെയും നേതാക്കളുടെ വഴിവിട്ട നടപടികളെയും രൂക്ഷമായി വിമർശിക്കുന്ന സുധാകരൻ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉന്നയിക്കപ്പെടുന്നതിനിടയിലാണ് പാർട്ടി പറഞ്ഞാൽ താൻ കളത്തിലിറങ്ങും എന്ന് സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ തനിക്ക് മത്സരിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും സുധാകരൻ വ്യക്തമാക്കുന്നു. അതിനുള്ള കാരണമായി സുധാകരൻ പറയുന്നത് ഇതാണ് – എനിക്ക് മത്സരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. നാല് തവണ ജയിച്ചു. എന്നെ മിനിസ്റ്ററാക്കി. ചെയ്യാവുന്നത് ചെയ്ത് ജനങ്ങളെ കാണിച്ചുകൊടുത്തില്ലേ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആയാലും സംഘടനാ പ്രവർത്തനത്തിൽ ആയാലും പാർട്ടി പറയുന്നതിന് അപ്പുറം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ല.തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. സുധാകരനെ ഇക്കുറി നിയമസഭയിലേക്ക് അയക്കാൻ പാർട്ടി മുതിരുമോ എന്നതാണ് ഇനി അറിയാനുള്ളത്.നേതൃത്വവുമായി വലിയ സുഖത്തിലല്ലാത്ത…
Read More »
