Newsthen Special
-
‘ഇക്കണോമിക് സര്‍വേയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പറയും; ബജറ്റിലുണ്ടാകില്ല; എയിംസ് കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു പ്രതികരണം; ശ്രീധരന്‍ മുമ്പും പല ഓഫീസുകള്‍ തുടങ്ങിയിട്ടുണ്ട്’; കണക്കിനു കൊട്ടി മുഖ്യമന്ത്രി
തൃശൂര്‍: രാജ്യത്തിന് എല്ലാ അര്‍ത്ഥത്തിലും അഭിമാനിക്കാന്‍ കഴിയുന്ന സംസ്ഥാനമെന്ന നിലയില്‍ മുന്നോട്ടുപോകുന്ന കേരളത്തോട്, കേന്ദ്രസര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് വെച്ചുപുലര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തവണത്തെ കേന്ദ്രബജറ്റിലും ഇത് ബോധ്യപ്പെട്ടു. ബജറ്റില്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം പോലും ഇല്ലെന്ന് തന്നെ പറയാം. ബജറ്റിന് തലേദിവസം കേന്ദ്ര ധനകാര്യ വകുപ്പ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇക്കണോമിക് സര്‍വെയില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. പക്ഷേ അത്തരം നേട്ടങ്ങള്‍ ബജറ്റിലുണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖലാ ജാഥ ചേലക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എയിംസ് രാജ്യത്ത് പലയിടത്തും വന്നു. ചില സംസ്ഥാനങ്ങളില്‍ ഒന്നിലധികം വന്നു. കേരളം ദീര്‍ഘകാലമായി എയിംസ് ആവശ്യപ്പെടുന്നുണ്ട്. അത് അന്യായമായ ആവശ്യമാണെന്ന് ഒരു കേന്ദ്രസര്‍ക്കാരും പറഞ്ഞിട്ടില്ല. നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാനായി സംസ്ഥാനം നിര്‍ദേശിച്ചത്. എവിടെ വേണമെന്നത് പ്രത്യേകമായി ചൂണ്ടിക്കാണിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. പല തവണ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട്…
Read More » -
യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നോ? യുദ്ധത്തിന് പടയാളികളില്ല; 10 ലക്ഷം റഷ്യന്‍ സൈനികരെങ്കിലും കൊല്ലപ്പെട്ടെന്ന് ബ്രിട്ടീഷ് കണക്ക്; കൂലിപ്പട്ടാളത്തില്‍ ചേരാന്‍ വിദേശികള്‍ക്ക് ലക്ഷങ്ങള്‍ ശമ്പളവും ബോണസും പൗരത്വവും വാഗ്ദാനം; പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട്
മോസ്‌കോ: നാലുവര്‍ഷമായി തുടരുന്ന യുദ്ധം റഷ്യയുടെ നടുവൊടിക്കുന്നെന്നു റിപ്പോര്‍ട്ട്. ദീര്‍ഘകാലം യുക്രൈന്‍ പിടിച്ചു നില്‍ക്കുമെന്നു പ്രതീക്ഷിക്കാതിരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ഏഴു ലക്ഷം സൈനികര്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് അറിയിച്ചത്. എത്രപേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ പരുക്കേറ്റ് ചികില്‍സയിലാണെന്നോ ഉള്ള വിവരങ്ങളൊന്നും റഷ്യ പുറത്തുവിടുന്നില്ല. കുറഞ്ഞതു പത്തുലക്ഷം പേരെങ്കിലും കൊല്ലപ്പെട്ടെന്നാണു ബ്രിട്ടീഷ് പ്രതിരോധ വകുപ്പിന്റെ കണക്കുകള്‍. റഷ്യയിലെ സ്വതന്ത്ര വെബ്‌സൈറ്റായ മീഡിയ സോണയും ബിബിസിയും സന്നദ്ധപ്രവര്‍ത്തകരുടെ സംഘവും ചേര്‍ന്ന് യുക്രെയ്നില്‍ കൊല്ലപ്പെട്ട 1,60,000 സൈനികരുടെ പേരുകള്‍ ശേഖരിച്ച് പുറത്തുവിട്ടിരുന്നു. ഇതില്‍ 550 പേരുകള്‍ രണ്ട് ഡസനിലേറെ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഇന്ത്യയടക്കം നാല്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കൂലിപ്പടയാളികള്‍ റഷ്യയ്ക്കുവേണ്ടി യുക്രെയ്നില്‍ പോരാടുന്നുണ്ട്. 2024ലെ ഉടമ്പടി പ്രകാരം ഉത്തരകൊറിയ സ്വന്തം സൈനികരെ നേരിട്ട് അയച്ചിട്ടുണ്ട്. അതും പോരാതെ വന്നതോടെയാണ് തട്ടിപ്പ് റിക്രൂട്ടിങ് ഏജന്‍സികളെ അടക്കം ഉപയോഗിച്ച് വിദേശ പൗരന്മാരെ റഷ്യന്‍ പട്ടാളെ വിലക്കെടുക്കുന്നത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന റഷ്യന്‍ പട്ടാളക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുന്നത് സ്വന്തം…
Read More » -
റാപ്പിഡ് റെയിലിന് ശരവേഗം; സര്‍ക്കാര്‍ ഉത്തരവിറക്കി; ചെലവ് 1.92 ലക്ഷം കോടി; ആദ്യഘട്ടം തൃശൂര്‍വരെ; അതിവേഗ പാതയുടെ നടപടികളിലേക്ക് കടക്കുന്നെന്ന് ഇ. ശ്രീധരന്‍
തിരുവനന്തപുരം: റാപ്പിഡ് റെയില്‍ ഉത്തരവിറങ്ങി. മന്ത്രിസഭായോഗ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി. 1.92 ലക്ഷം കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയാണ് ആദ്യഘട്ടം.പദ്ധതി നാലുഘട്ടങ്ങളായി നടപ്പാക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 583 കി.മീ. പാതയാണ് ലക്ഷ്യമിടുന്നത്. സില്‍വര്‍ ലൈനിന് പകരമായാണ് ഡല്‍ഹി- മീററ്റ് മാതൃകയില്‍ റാപിഡ് റെയില്‍ ട്രാൻസിറ്റ് പദ്ധതി ന്ത്രിസഭായോഗത്തില്‍ കേരളം പ്രഖ്യാപിച്ചത്. ശ്രീധരന്‍ മുന്നോട്ട് വെച്ച ആശയത്തെ ഗൗനിക്കാതെയാണ് തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ സംസ്ഥാനം റാപ്പിഡ് റെയില്‍ പ്രഖ്യാപിച്ചത്. ഇ ശ്രീധരന്‍റെ അതിവേഗ റയില്‍ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപോകുമെന്ന് മനസിലാക്കിയതാണ് ബജറ്റിന് തലേദിവസം അതിവേഗം ആര്‍ ആര്‍ ടി എസ് പ്രഖ്യാപിച്ചത്. സില്‍വര്‍ ലൈനിലെ എതിര്‍പ്പുകള്‍ മനസിലാക്കി പൂര്‍ണമായും തൂണുകളിലൂടയും തുരങ്കത്തിലൂടെയുമാണ് റാപ്പിഡ് റയില്‍ നടപ്പാക്കുക. അത്യാവശ്യം വേണ്ടിടത്ത് മാത്രമാവും ഭൂമി ഏറ്റെടുക്കുക. പദ്ധതിയുടെ അനുമതിക്കായി കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന് സംസ്ഥാനം ഉടന്‍ കത്ത് കൈമാറും. 60 ശതമാനം തുകം ധനകാര്യ സ്ഥാനപങ്ങളില്‍ നിന്ന്…
Read More » -
‘പാകിസ്ഥാനെ എങ്ങനെ വിലക്കും? ഇരട്ടത്താപ്പ് നടക്കില്ലെന്ന് മുന്‍ ഐസിസി ചെയര്‍മാന്‍; ഇന്ത്യ മാറിനിന്നപ്പോള്‍ വിലക്കിയില്ല, ഐസിസി പക്ഷം പിടിക്കുന്നെന്നും ഇഹ്‌സാന്‍ മാനി
ഇസ്ലാമാബാദ്: ഐസിസി ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മല്‍സരങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ പേരില്‍ പാക്കിസ്ഥാനെ വിലക്കാന്‍ ഐസിസിക്ക് കഴിയില്ലെന്ന് ഐസിസി മുന്‍ ചെയര്‍മാന്‍ ഇഹ്‌സാന്‍ മാനി. മുന്‍ പിസിബി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് ഇന്ത്യയ്‌ക്കെതിരെ ലോകകപ്പില്‍ പാക്കിസ്ഥാന്‍ കളിക്കില്ല എന്ന് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് കളിക്കാന്‍ വരില്ലെന്ന് പാക്കിസ്ഥാന്‍ പറഞ്ഞതോടെയാണ് പാക്കിസ്ഥാന്റെ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് നേരത്തെ ഐസിസി മാറ്റിയിരുന്നത്. ഈ മാസം 15ന് കൊളംബോയില്‍ വച്ചാണ് ഇന്ത്യപാക് മല്‍സരം നിശ്ചയിച്ചിരുന്നത്. പാക്കിസ്ഥാനെതിരായ വിലക്ക് പ്രായോഗികമല്ലെന്നാണ് മാനി വ്യക്തമാക്കുന്നത്. തീരുമാനം പാക്കിസ്ഥാന്‍ സര്‍ക്കാരിന്റേതാണെന്നും പിസിബിക്ക് അതില്‍ പങ്കില്ലെന്നതുമാണ് ഇതിന് കാരണമായി മാനി പറയുന്നത്. മാത്രവുമല്ല, ചാംപ്യന്‍സ് ട്രോഫി കളിക്കായി പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയെ ആരും വിലക്കിയിരുന്നില്ലെന്നും മാനി ചൂണ്ടിക്കാട്ടുന്നു. ഇരട്ടത്താപ്പ് പറ്റില്ലെന്നും നിലവില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം ഐസിസി പക്ഷം പിടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചതായി സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » -
വീണ്ടും മോദി- ട്രംപ് ഭായി-ഭായി; ഫോണ്‍ വിളിയില്‍ അലിഞ്ഞ് താരിഫ് പോര്; താരിഫ് 18 ശതമാനമാക്കി; റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്തും; കൃഷിയിലടക്കം 500 ബില്യണ്‍ ഡോളര്‍ ഇടപാടിന് ഇന്ത്യ സമ്മതിച്ചെന്നും ട്രംപ്
വാഷിംഗ്ടണ്‍: ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലെത്തി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചതോടെയാണ് ഇരു രാജ്യങ്ങളും വ്യാപാരത്തില്‍ കുറഞ്ഞ തീരുവ ചുമത്താന്‍ തീരുമാനമായത്. നിലവില്‍ അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ 18 ആക്കും. ഇന്ത്യക്കു ചുമത്തിയ പിഴത്തീരുവ 25 ശതമാനവും എടുത്തുമാറ്റും. പകരം, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്താന്‍ സമ്മതിച്ചെന്നും വാര്‍ത്തകളുണ്ട്. അമേരിക്കന്‍ എനര്‍ജി, ടെക്‌നോളജി, കാര്‍ഷിക മേഖലയില്‍ 500 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ക്കും ഇന്ത്യ തയാറായെന്നു ട്രംപ് അവകാശപ്പടുന്നു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടുത്തിടെ വമ്പന്‍ കരാറുകളില്‍ ഒപ്പുവച്ചിരുന്നു. ഇന്ത്യന്‍ വിപണി യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു മുമ്പില്‍ തുറന്നിട്ട കരാര്‍, മദര്‍ ഓഫ് ഓള്‍ ഡീല്‍സ് എന്നാണ് മോദി വിശേഷിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ രണ്ടുമുതല്‍ ആരംഭിച്ച താരിഫ് യുദ്ധത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. ജൂലൈ 31ന് 25 ശതമാനം താരിഫ് പ്രഖ്യാപിച്ചു. റഷ്യ എണ്ണ വാങ്ങുന്നതു തുടര്‍ന്നാല്‍…
Read More » -
റഫാ അതിര്‍ത്തി തുറന്നു; ട്രംപിന്റെ ഗാസ പദ്ധതിയില്‍ ഇനിയെന്ത്? ഹമാസ് ആയുധം താഴെവച്ചില്ലെങ്കില്‍ വീണ്ടും യുദ്ധമെന്ന് ഇസ്രയേല്‍; മരുമകന്റെ ‘ന്യൂ ഗാസ’ പദ്ധതിയില്‍ കെട്ടിടങ്ങള്‍ മാത്രം; എങ്ങനെ ജീവിക്കുമെന്ന് പലസ്തീനികള്‍; പശ്ചിമേഷ്യ വീണ്ടും ചര്‍ച്ചയില്‍
ഈജിപ്തുമായുള്ള റഫ അതിര്‍ത്തി തുറന്നതോടെ ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതി അടുത്ത ഘട്ടത്തിലേക്ക്. ഹമാസ് നിരായുധീകരിക്കപ്പെടുമോ എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ട്രംപിനു മുന്നില്‍ ഇപ്പോഴും പരിഹരിക്കാതെ കിടക്കുന്നത്. ഹമാസിന്റെ ആക്രമണങ്ങളും ഇസ്രയേലിന്റെ തിരിച്ചടിയും ഗാസയെ ഇപ്പോഴും കൊലക്കളമാക്കുന്നു. ഹമാസ് നിരായുധീകരിക്കാന്‍ വിസമ്മതിച്ചാല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ പദ്ധതിയുടെ പശ്ചാത്തലവും പരിഹരിക്കപ്പെടാന്‍ ബാക്കിയുള്ള പ്രധാന വിഷയങ്ങളും എന്തൊക്കെയാണ്? എന്താണ് ഗാസയ്ക്കായുള്ള ട്രംപിന്റെ പദ്ധതി? സെപ്റ്റംബറില്‍, ട്രംപ് ഒരു പ്രാഥമിക വെടിനിര്‍ത്തലിനായുള്ള 20 ഇന പദ്ധതിയും തുടര്‍ന്ന് വിപുലമായ പരിഹാരത്തിലേക്കുള്ള നടപടികളും രൂപരേഖയായി അവതരിപ്പിച്ചു. ഹമാസ് നിരായുധീകരിക്കപ്പെടണമെന്നും ഗാസയില്‍ ഭരണപരമായ പങ്കൊന്നും വഹിക്കരുതെന്നും, ഇസ്രായേല്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കണമെന്നും, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ പ്രദേശത്തിന്റെ വിപുലമായ പുനര്‍നിര്‍മ്മാണം നടത്തണമെന്നും കരാര്‍ ആവശ്യപ്പെടുന്നു. പദ്ധതിയുടെ എല്ലാ കാര്യങ്ങളിലും ഇരുപക്ഷവും ഇതുവരെ പൂര്‍ണമായി യോജിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്രതലത്തില്‍ ഇതിന് വ്യാപകമായ അംഗീകാരം ലഭിച്ചു. ഒക്ടോബര്‍ 9-ന് ഇസ്രായേലും ഹമാസും പദ്ധതിയുടെ ആദ്യ…
Read More » -
പിന്‍മാറ്റം തീക്കളി; ഇന്ത്യ-പാക് മത്സര മൂല്യം 4500 കോടി രൂപയുടേത്; 10 സെക്കന്‍ഡ് പരസ്യത്തിന് 40 ലക്ഷംവരെ; മറ്റൊരു മത്സരത്തിനും ഈ മൂല്യമില്ല; ജിയോ സ്റ്റാര്‍ അടക്കം പണം തിരികെ ചോദിക്കും; പാകിസ്താന്‍ ടീമിനെ തകര്‍ക്കുന്ന നീക്കമെന്നും മുന്നറിയിപ്പ്; വരും മണിക്കൂറുകള്‍ നിര്‍ണായകം
ന്യൂഡല്‍ഹി: ആധുനിക ക്രിക്കറ്റ് സമ്പദ്വ്യവസ്ഥയില്‍ ചില മത്സരങ്ങള്‍ വെറും ട്രോഫികളേക്കാള്‍ മൂല്യമുള്ളവയാണ്. ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വെറുമൊരു മത്സരക്രമം മാത്രമല്ല; അത് ടൂര്‍ണമെന്റിനെ സാമ്പത്തികമായി താങ്ങിനിര്‍ത്തുന്ന ചാലകശക്തിയാണ്. സംപ്രേക്ഷണ മൂല്യം വര്‍ദ്ധിപ്പിക്കാനും, സ്വന്തമായി വരുമാനം കണ്ടെത്താന്‍ ശേഷിയില്ലാത്ത മറ്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് സബ്സിഡി നല്‍കാനും ഈ മത്സരം സഹായിക്കുന്നു. അതുകൊണ്ട് തന്നെ, ലോകകപ്പില്‍ പങ്കെടുക്കാമെങ്കിലും ഇന്ത്യക്കെതിരെ കളിക്കില്ലെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാടിന് ഐസിസി (ഐസിസി) നല്‍കിയ മറുപടി കേവലം ഒരു പ്രസ്താവനയല്ല, മറിച്ച് കടുത്ത മുന്നറിയിപ്പാണ്. ഈ തീരുമാനം ക്രിക്കറ്റ് ലോകത്തെയും പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ഭാവിയെയും എങ്ങനെ ബാധിക്കുമെന്ന് ഐസിസി ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റിന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഇത് വെറും രാഷ്ട്രീയമല്ലഇത് പണത്തിന്റെ കാര്യമാണ്, അതും വലിയൊരു തുകയുടെ. 500 ദശലക്ഷം ഡോളറിന്റെ മത്സരം (4,500 കോടി) ഇന്ത്യ-പാകിസ്ഥാന്‍ ടി20 മത്സരം കുറഞ്ഞത് 500 ദശലക്ഷം ഡോളര്‍ (ഏകദേശം 4,500 കോടി രൂപ) മൂല്യമുള്ളതാണെന്ന് കണക്കാക്കപ്പെടുന്നു. സംപ്രേക്ഷണ അവകാശം, പരസ്യങ്ങള്‍, സ്‌പോണ്‍സര്‍ഷിപ്പ്,…
Read More »


