Newsthen Special
-
ഗാസയിലെ മുഴുവന്‍ തുരങ്കങ്ങളും നശിപ്പിക്കാന്‍ ഉത്തരവിട്ട് ഇസ്രായില്‍ പ്രതിരോധ മന്ത്രി ; ഉത്തരവ് നല്‍കിയത് മന്ത്രി ഇസ്രായില്‍ കാറ്റ്‌സ് : തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് പ്രതിരോധ മന്ത്രി :
തെല്‍അവീവ് ; ഗാസ മുനമ്പിലെ മുഴുവന്‍ ഹമാസ് തുരങ്കങ്ങളും പൂര്‍ണമായും നശിപ്പിക്കാന്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രായില്‍ പ്രതിരോധ മന്ത്രി ഇസ്രായില്‍ കാറ്റ്‌സ്. തുരങ്കങ്ങളില്ലെങ്കില്‍ ഹമാസുണ്ടാകില്ലെന്ന് കാറ്റ്‌സ് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഗാസയിലെ നിരായുധീകരണ പ്രക്രിയ പലസ്തീന്‍ വിഭാഗങ്ങളെ നിരായുധീകരിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഹമാസിന്റെ തുരങ്ക ശൃംഖലയുടെ പൂര്‍ണ്ണമായ നാശവും ഉള്‍പ്പെടുന്നതായും മുന്‍പും കാറ്റ്‌സ് പറഞ്ഞിരുന്നു. ഗാസയില്‍ ഇസ്രായില്‍ നിയന്ത്രണത്തിലുള്ള യെല്ലോ സോണില്‍ ഈ വിഷയത്തിന് മുന്‍ഗണന നല്‍കാന്‍ സൈന്യത്തോട് നിര്‍ദേശിച്ചതായി പ്രതിരോധ മന്ത്രി സൂചിപ്പിച്ചെന്ന് ജര്‍മ്മന്‍ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായിലിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിന്റെ 53 ശതമാനം വരുന്ന യെല്ലോ സോണിന്റെ കിഴക്കന്‍ ഭാഗത്തുള്ള തുരങ്കങ്ങളില്‍ ഹമാസ് അംഗങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി ഇസ്രായേല്‍ സൈനിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ആയുധങ്ങള്‍ കൈമാറുന്നതിന് പകരമായി 100 നും 200 നും ഇടയില്‍ ഹമാസ് പോരാളികള്‍ക്ക് സുരക്ഷിതമായ വഴി അനുവദിക്കാന്‍ അമേരിക്ക ഇസ്രായിലിനു മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന്…
Read More » -
തെരുവുനായ ശല്യത്തിനെതിരെ കര്‍ശന ഉത്തരവുകളുമായി സുപ്രീം കോടതി: പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം: മാറ്റേണ്ടത് ഷെല്‍ട്ടറുകൡലേക്കെന്നും കോടതി: പിടികൂടുന്നിടത്ത് തുറന്നുവിടരുത് : അലഞ്ഞു തിരിയുന്ന കന്നുകാലികളേയും പൊതു ഇടങ്ങളില്‍ നിന്ന് നീക്കാന്‍ കോടതി നിര്‍ദ്ദശം
ന്യൂഡല്‍ഹി: തെരുവുനായ ശല്യത്തിനെതിരെ കര്‍ശന നിര്‍ദ്ദേശങ്ങളും ഉത്തരവുകളുമായി സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡ്, സ്പോര്‍ട് കോംപ്ലക്സുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്നും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്നുമാണ് ഉത്തരവ്. പിടികൂടുന്ന തെരുവ് നായകളെ വന്ധ്യംകരണത്തിന് ശേഷം ഷെല്‍ട്ടറിലേക്ക് മാറ്റണം. എവിടെ നിന്നാണോ തെരുവ് നായകളെ പിടികൂടുന്നത് അവിടെ തുറന്നു വിടരുത് തുടങ്ങിയ നിര്‍ദേശങ്ങളും കോടതി മുന്നോട്ട് വെച്ചു. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേഹ്ത, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ദേശീയപാതകള്‍, മറ്റ് റോഡുകള്‍, എക്പ്രസ് വേകള്‍ എന്നിവിടങ്ങളില്‍ നിന്ന് അലഞ്ഞു തിരിയുന്ന കന്നുകാലികള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങളെ നീക്കണമെന്ന് കോടതി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും നോഡല്‍ അതോറിറ്റികളോട് സുപ്രീംകോടതി നിര്‍ദേശിച്ചു. കന്നുകാലികളെയും മറ്റ് മൃഗങ്ങളെയും ഉള്‍പ്പെടുത്തി സംയുക്തവും ഏകോപിതവുമായ ഒരു ഡ്രൈവ് ഉടനടി ആരംഭിക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നത് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിമാരോട് ബെഞ്ച് നിര്‍ദ്ദേശിച്ചു. വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ…
Read More » -
വോട്ടിനു വേണ്ടിയല്ല ചേർത്തു നിർത്താൻ : തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്താൻ ബിജെപി: മുസ്ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ :
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിനെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് ലക്ഷ്യമെന്നും വോട്ട് പിടിക്കാൻ വേണ്ടിയല്ല ഇത് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ മുസ്ലിം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മും കോൺഗ്രസ്സും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുന്നുവെന്നും രാജീവ്
Read More » -
അഹമ്മദാബാദ് വിമാന ദുരന്തം : പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി : വിദേശ മാധ്യമ റിപ്പോർട്ടുകൾക്കെതിരെ രൂക്ഷ വിമർശനം: കേന്ദ്രത്തിന് നോട്ടീസ് അയച്ചു: കേസ് ഈ മാസം പത്താം തീയതി പരിഗണിക്കും
ന്യൂഡൽഹി : അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അഹമ്മദാബാദ് വിമാന അപകടമുണ്ടായത് പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്തെ ആരും വിശ്വസിക്കുന്നില്ല എന്നും സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി ജസ്റ്റിസ് ബാഗ്ചി വ്യക്തമാക്കി. അഹമ്മദാബാദ് വിമാന അപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്‍റെ പിതാവ് നൽകിയ ഹർജിയിൽ ആണ് കോടതിയുടെ പരാമർശം. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയും സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വിദേശ മാധ്യമത്തിലെ റിപ്പോര്‍ട്ട് വളരെ മോശമായ രീതിയിലാണെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. അഹമ്മദാബാദ് വിമാന അപകടവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു. കേസ് ഈ മാസം പത്തിന് പരിഗണിക്കും.
Read More » -
5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ, ഒരേ ഫോട്ടോ ഉപയോഗിച്ചിട്ടുള്ള 223 വോട്ടർ, 19 ലക്ഷം ബൾക്ക് വോട്ടർ… എങ്ങനെ സംഭവിച്ചു ഇതൊക്കെ? എന്തുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് മാത്രം അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്? ചോദ്യങ്ങൾ ബാക്കി…
ഹരിയാന തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത് എന്ന് നാം ഇതുസംബന്ധിച്ച് ചെയ്ത ആദ്യ ഭാഗത്തിൽ സംസാരിച്ചിരുന്നു. എങ്ങനെയാണ് 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടത്, പ്രതിപക്ഷ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിന് മുൻപ് അത് എന്തുകൊണ്ട് കണ്ടെത്താൻ കഴിഞ്ഞില്ല തുടങ്ങിയ സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇന്ന് നാം ചർച്ച ചെയ്യാൻ പോകുന്നത്. > ഡ്യൂപ്ലിക്കേറ്റ് വോട്ടുകളിലൂടെയുള്ള വോട്ടുമോഷണം 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകളാണ് ഹരിയാനയിൽ രാഹുലും സംഘവും കണ്ടെത്തിയിട്ടുള്ളത്. എന്താണ് ഈ ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ എന്ന് ചോദിച്ചാൽ വ്യാജഫോട്ടോ, അതുപോലെ ഒരേ ഫോട്ടോയുള്ള നിരവധി വോട്ടർമാർ തുടങ്ങിയവയെയാണ് രാഹുൽ ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു നിയമസഭാ മണ്ഡലം തന്നെ പരിശോധിച്ചാൽ ഇത്തരത്തിൽ ഒരേ ഫോട്ടോയുള്ള നൂറുകണക്കിന് വോട്ടർമാരെ കാണാൻ കഴിയും. ഒരേ ഫോട്ടോ ഉപയോഗിച്ചിട്ടുള്ള 223 വോട്ടർമാരെ ഹരിയാനയിലെ രണ്ട് ബൂത്തിൽ നിന്നും മാത്രം കണ്ടെത്തി എന്ന രാഹുലിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ഒരേ ഫോട്ടോ ഉപയോഗിച്ചുകൊണ്ട് 223 വോട്ടുകൾ ചേർക്കാൻ പറ്റുന്ന തരത്തിലേക്ക് നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനങ്ങൾ…
Read More » -
ചൈനയും ഇന്ത്യയും എണ്ണവാങ്ങല്‍ മരവിപ്പിച്ചതോടെ വന്‍ ഇളവുകളുമായി വീണ്ടും റഷ്യ; ബാരലിന് നാലു ഡോളര്‍ വീണ്ടും കുറച്ചു; യുഎസ് ഉപരോധത്തോടെ കടുത്ത പ്രതിസന്ധിയില്‍ റഷ്യന്‍ എണ്ണക്കമ്പനികള്‍; കെട്ടിക്കിടക്കാന്‍ സാധ്യതയെന്നും റിപ്പോര്‍ട്ട്
മോസ്‌കോ: ഇന്ത്യയും ചൈനയും എണ്ണ വാങ്ങുന്നതില്‍ കുറവു വരുത്തിയതിനു പിന്നാലെ എണ്ണവിലയില്‍ വന്‍ കുറവു പ്രഖ്യാപിച്ച് റഷ്യ. യുക്രൈന്‍ യുദ്ധമാരംഭിച്ചതിനുശേഷം വിലക്കുറവിലാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് എണ്ണ നല്‍കുന്നതെങ്കില്‍ ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്ത്യ ഇറക്കുമതി കുറച്ചതോടെയാണ് വീണ്ടും വിലക്കുറവു നല്‍കുന്നത്. ഡിസംബര്‍ ലക്ഷ്യമിട്ട് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്കു ബാരലിന് രണ്ടുമുതല്‍ നാലു ഡോളറിന്റെവരെ കുറവാണു പ്രഖ്യാപിച്ചതെന്നു നാലു റഷ്യന്‍ ഓയില്‍ സപ്ലൈയര്‍മാരെ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ബജറ്റിന്റെ നിര്‍ണായക ഭാഗം നിറയക്കുന്നത് എണ്ണ കയറ്റുമതിയില്‍നിന്നു ലഭിക്കുന്ന വരുമാനമാണ്. എന്നാല്‍, 2022ല്‍ ആദ്യ ഘട്ട ഉപരോധം വരുമ്പോഴും റഷ്യ വിലക്കുറവു പ്രഖ്യാപിച്ചിരുന്നു. അന്ന് ഉപരോധം ശക്തമായിരുന്നില്ല. എന്നാല്‍, റഷ്യയുടെ വമ്പന്‍ എണ്ണക്കമ്പനികളായ ലൂക്കോയില്‍, റോസ്‌നെഫ്റ്റ് എന്നിവയെ ലക്ഷ്യമിട്ട് കടുത്ത ഉപരോധം പ്രഖ്യാപിച്ചതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത്. നവംബര്‍ 21നുശേഷം ഈ കമ്പനികളുമായി വ്യാപാരം നടത്തരുതെന്നും യുഎസ് കര്‍ശന നിര്‍ദേശം നല്‍കി. ഇതിന്റെ ഫലമെന്നോണം ഇന്ത്യന്‍ റിഫൈനറികളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം,…
Read More » -
റഫയിലെ ഹമാസ് തീവ്രവാദികള്‍ ഈജിപ്റ്റിന് ആയുധം കൈമാറിയാല്‍ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞു പോകാന്‍ അനുവദിക്കും; റഫയിലെ ആക്രമണം അവസാനിപ്പിക്കാന്‍ പദ്ധതിയുമായി മധ്യസ്ഥര്‍; വെടിനിര്‍ത്തല്‍ നടപ്പാക്കിയത് റഫയിലുള്ളവര്‍ അറിഞ്ഞിട്ടില്ലെന്ന വിചിത്ര ന്യായവുമായി ഹമാസ് ഉന്നതര്‍
കെയ്‌റോ: ഗാസയിയുടെ മറ്റിടങ്ങളിലേക്കു പോകാന്‍ അനുവദിക്കുന്നതിനു പകരമായി ഇസ്രയേല്‍ നിയന്ത്രിത റഫ മേഖലയിലെ ഹമാസ് തീവ്രവാദികള്‍ ആയുധം കൈമാറുമെന്നു ചര്‍ച്ചകള്‍ക്ക് ഇടനില വഹിക്കുന്നവര്‍. കഴിഞ്ഞ ഒക്‌ടോബര്‍ പത്തിനു യുഎസ് മധ്യസ്ഥതയില്‍ കരാര്‍ നടപ്പായതിനുശേഷം രണ്ടുവട്ടമെങ്കിലും റഫ മേഖലയില്‍ ഇസ്രയേലി സൈനികര്‍ക്കുനേരെ ഹമാസിന്റെ ആക്രമണമുണ്ടായി. ഇതിനു തിരിച്ചടിയെന്നോണം ഇസ്രയേല്‍ വന്‍തോതില്‍ വ്യോമാക്രമണവും നടത്തി. സംഘര്‍ഷം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈജിപ്റ്റിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥ സംഘം റഫയിലെ ഹമാസ് തീവ്രവാദികള്‍ ആയുധം കൈമാറാനും അവരുടെ തുരംഗത്തിന്റെ വിവരങ്ങള്‍ കൈമാറാനും നിര്‍ദേശിച്ചത്. ഈജിപ്റ്റിന് ആയുധം നല്‍കുന്നതിനാണ് നിര്‍ദേശം. റഫയില്‍നിന്നു പിന്‍മാറിയാല്‍ അവരുടെ തുരംഗങ്ങള്‍ തകര്‍ക്കും. എന്നാല്‍, ഇതേക്കുറിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. ഗാസയിലെ ഹമാസ് വക്താവായ ഹസീം ക്വാസിമും പ്രതികരിക്കാന്‍ വിസമ്മതിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം റഫയില്‍ വന്‍ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്. ഹമാസിന്റെ വെടിയേറ്റ് മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു ഇത്. റഫായിലെ ഹമാസിന്റെ സായുധ വിഭാഗവുമായി ബന്ധം നഷ്ടപ്പെട്ടെന്നും ഇവര്‍ക്ക് വെടിനിര്‍ത്തല്‍ വന്നതിനെക്കുറിച്ച് അറിവുണ്ടായിരിക്കില്ലെന്നുമാണ്…
Read More » -
‘ചെറിയ സഹായമൊക്കെ ചെയ്യാം’; മാംദാനിയുടെ ജയത്തിനു പിന്നാലെ യു ടേണ്‍ അടിച്ച് ട്രംപ്; ‘കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ്-സോഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്ക് അധികാരം ലഭിച്ചു, അവര്‍ ദുരന്തമല്ലാതെ മറ്റൊന്നും നല്‍കില്ല’
ന്യൂയോര്‍ക്ക്: സൊഹ്‌റാൻ മംദാനി മേയറായെങ്കിലും ന്യൂയോർക്കിന് ‘ചെറിയ സഹായ’മെല്ലാം നൽകുമെന്ന് ഡോണള്‍ഡ് ട്രംപ്. മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മംദാനി വിജയിച്ചാൽ ന്യൂയോര്‍ക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്ന് ഭീഷണിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോള്‍ ട്രംപിന്‍റെ യൂടേണ്‍. ‘കമ്യൂണിസ്റ്റ്, മാർക്സിസ്റ്റ് സോഷ്യലിസ്റ്റുകൾ, ആഗോളവാദികൾ എന്നിവർക്ക് അവസരം ലഭിച്ചു, അവർ ദുരന്തമല്ലാതെ മറ്റൊന്നും നൽകില്ല. ഇനി ന്യൂയോർക്കിൽ ഒരു കമ്യൂണിസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം. ’ എന്നായിരുന്നു മംദാനിയുടെ വിജയശേഷം ട്രംപിന്‍റെ ആദ്യ പ്രതികരണം. ന്യൂയോർക്ക് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ അവരെ കുറച്ച് സഹായിച്ചേക്കാം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മേയര്‍ തിരഞ്ഞെടുപ്പിന് മൂന്‍പത്തെ കടുത്ത നിലപാടില്‍ നിന്നും പെട്ടെന്നാണ് ട്രംപിന്‍റെ ചുവടുമാറ്റം. മംദാനി വിജയിച്ചാൽ സമ്പൂർണവും സമഗ്രവും സാമ്പത്തികവും സാമൂഹികവുമായ ദുരന്തമായിരിക്കും എന്നായിരുന്നു കഴിഞ്ഞ ആഴ്‌ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞത്. ആയിരം വര്‍ഷത്തിലേറെയായി പരീക്ഷിക്കപ്പെട്ട അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഒരിക്കല്‍പ്പോലും വിജയിക്കാത്തതാണെന്ന് വിമര്‍ശിച്ച ട്രംപ് അനുഭവപരിചയമില്ലാത്ത ഒരു കമ്യൂണിസ്റ്റുകാരനേക്കാള്‍ വിജയത്തിന്‍റെ റെക്കോര്‍ഡുള്ള…
Read More »

