Newsthen Special

  • ജനവിധി ചാഞ്ചാടിയേക്കാം; പക്ഷേ പോളിംഗ് സ്്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയില്‍ വോട്ടര്‍മാര്‍; പാലക്കാട് ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിങ് ബൂത്ത് സജ്ജമാക്കിയെന്ന് പരാതി; എല്ലാം കോംപ്രമൈസ് ആക്കിയെന്ന് പഞ്ചായത്ത് അധികൃതര്‍

      പാലക്കാട്: തെരഞ്ഞെടുപ്പില്‍ ജനവിധി അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിയേക്കാം, പക്ഷേ വോട്ടര്‍മാര്‍ വോട്ടു ചെയ്യാനെത്തുന്ന പോളിംഗ് സ്‌റ്റേഷന്‍ ചാഞ്ചാടുമോ എന്ന ആശങ്കയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക്. ഫിറ്റ്‌നസ് ഇല്ലാത്തതുകൊണ്ട് അടച്ചിട്ട സ്‌കൂള്‍ കെട്ടിടം പോളിംഗ് ബൂത്താക്കിയെന്ന ആക്ഷേപമാണ് പാലക്കാട്ടു നിന്നുയരുന്നത്. പാലക്കാട് പല്ലഞ്ചാത്തന്നൂര്‍ ഗവണ്‍മെന്റ് ജൂനിയര്‍ ബേസിക് സ്‌കൂളിലെ കെട്ടിടത്തിലാണ് പോളിങ് ബൂത്ത് ഒരുക്കിയത്. ഈ ബില്‍ഡിങ്ങിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് നേരത്തേ അറിയിച്ചിരുന്നെന്നും പഞ്ചായത്ത് തുടര്‍നടപടി സ്വീകരിച്ചില്ലെന്നും വാര്‍ഡ് മെമ്പര്‍ ആരോപിച്ചു. എന്നാല്‍ സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് പോളിങ് ബൂത്ത് ഒരുക്കിയതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഈ സ്‌കൂളില്‍ നാലു പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. നാല് ബൂത്തുകളിലേക്കായി 2000ലധികം ആളുകള്‍ ഇന്ന് ഇവിടെ വോട്ട് രേഖപ്പെടുത്തും. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. കുട്ടികളുടെ സുരക്ഷാ മുന്‍ കരുതലുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്നായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയത്. എന്നാല്‍ പോളിംഗ്…

    Read More »
  • ഒരു വടക്കന്‍ വിധിയെഴുത്ത് തുടങ്ങി; ഏഴു ജില്ലകളില്‍ പോളിംഗിന് തുടക്കം; പാലക്കാട് വോട്ടിന് രാഹുലെത്തുമോ എന്നറിയാന്‍ കേരളം കാത്തിരിക്കുന്നു;

      തൃശൂര്‍: സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള എഴു ജില്ലകളിലാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. വടക്കന്‍ കേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. രാവിലെ എഴിന് പോളിംഗ് ആരംഭിക്കുന്നതിനും മുന്‍പേ തന്നെ വോട്ടര്‍മാര്‍ ബൂത്തുകള്‍ക്ക് മുന്നിലെ ക്യൂവില്‍ ഇടം പിടിച്ചിരുന്നു. വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ആദ്യ ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെ ഏഴ് ജില്ലകള്‍ വിധിയെഴുതിയിരുന്നു. ഇതോടെ, സംസ്ഥാനത്തെ 14 ജില്ലകളിലെയും തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.   രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് 7 ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും, 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1177 ഡിവിഷനുകളിലേക്കും, 470 ഗ്രാമപഞ്ചായത്തുകളിലെ 9015 വാര്‍ഡുകളിലേക്കും, 47 മുനിസിപ്പാലിറ്റികളിലെ 1829 വാര്‍ഡുകളിലേക്കും, 3 കോര്‍പ്പറേഷനുകളിലെ 188 വാര്‍ഡുകളിലേക്കുമാണ് വോട്ടെടുപ്പ്. ആകെ 1.53 കോടിയിലധികം വോട്ടര്‍മാര്‍ ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.…

    Read More »
  • ട്രംപ് കവിയെ പോലെ വര്‍ണിക്കുന്നു; അവളുടെ ചുണ്ടുകള്‍ മെഷിന്‍ ഗണ്‍ പോലെ; പ്രസ് സെക്രട്ടറിയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ക്കു നേരെ വിമര്‍ശനം

      വാഷിംഗ്ടണ്‍; കടുത്ത തീരുമാനങ്ങളെടുക്കാന്‍ മാത്രമല്ല കവിയെ പോലെ വര്‍ണിക്കാനും തനിക്കു കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരുപക്ഷേ ഇന്നേവരെ ഒരു കവിയും വര്‍ണിക്കാത്ത തരത്തിലാണ് ട്രംപ് ഒരു സ്ത്രീയെ, അവരുടെ ചുണ്ടുകളെ വര്‍ണിച്ചിരിക്കുന്നത്. പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെക്കുറിച്ചാണ് ട്രംപ് കാവ്യാത്മകമായി ചിലതെല്ലാം പറഞ്ഞത്. എന്നാല്‍ ട്രംപിന്റെ വാക്കുകള്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങളെന്നാണ് കുറ്റപ്പെടുത്തല്‍. ലീവിറ്റിന്റെ മുഖവും ചുണ്ടുകളും പരാമര്‍ശിച്ചുകൊണ്ടാണ് ട്രംപ് പ്രസംഗിച്ചത്. ഇതിനെതിരെ ഇപ്പോള്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പെന്‍സില്‍വാനിയയില്‍ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പരാമര്‍ശം. അതിങ്ങനെ – നമ്മുടെ സൂപ്പര്‍സ്റ്റാറായ കരോലിനെ ഇന്നിവിടെ കൊണ്ടുവന്നിട്ടുണ്ട്. അവര്‍ വളരെ മികച്ച ആളല്ലേ? സുന്ദരമായ മുഖവും മെഷീന്‍ ഗണ്‍ പോലുള്ള ചുണ്ടുമായി ടെലിവിഷനില്‍ സംസാരിക്കുമ്പോള്‍ കരോലിന്‍ വളരെ ഡോമിനേറ്റിങ് ആണ്. കരോലിന് ഭയമില്ലാത്തതിന് കാരണം തങ്ങളുടെ നയമാണ്. ഇതാദ്യമായല്ല ട്രംപ് കരോലിന്‍ ലീവിറ്റിനെതിരെ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തുന്നത്. നേരത്തെയും കരോലിന്റെ ചുണ്ടുകള്‍ മെഷീന്‍ ഗണ്‍ പോലെയാണെന്ന് ട്രംപ് പറഞ്ഞിരുന്നു.…

    Read More »
  • കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്നുമരണം; ശബരിമല തീര്‍ത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ചു; മരിച്ചവര്‍ ഓട്ടോ യാത്രികര്‍

        കൊല്ലം: കൊല്ലം അഞ്ചലില്‍ വാഹനാപകടത്തില്‍ മൂന്ന് മരണം. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവരാണ്. കരവാളൂര്‍ സ്വദേശികളായ ശ്രുതി ലക്ഷ്മി (16), ജ്യോതിലക്ഷ്മി (21), ഓട്ടോറിക്ഷ ഡ്രൈവര്‍ അക്ഷയ് (23) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.  

    Read More »
  • പരമാവധി ശിക്ഷ എന്തായിരിക്കും; രാജ്യം കാത്തിരിക്കുന്നു; നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും; പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍

      കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കേരളം കണ്ട സമാനതകളില്ലാത്ത ക്രൂരകൃത്യത്തം ചെയ്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഏവരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാളെ ശിക്ഷ പ്രഖ്യാപിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന എന്‍.എസ്.സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാള്‍ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് പ്രതികള്‍ കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. ഇത് സമൂഹത്തിന് ഒരു പാഠമാകേണ്ട കേസാണെന്നും, പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. പ്രതികള്‍ക്കെതിരെ ചുമത്തിയ കൂട്ടബലാല്‍സംഗം,…

    Read More »
  • ഇന്ത്യയുടെ രോ-കോയെ വെല്ലാന്‍ ആരുണ്ട്? യുവതാരങ്ങളെയെല്ലാം കവച്ചുവെച്ച് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം രോഹിതിന്, തൊട്ടുപിന്നില്‍ കിംഗ് കോഹ്ലി ; ഇപ്പോഴും ഫോമില്‍ തന്നെയെന്ന് സൂപ്പര്‍താരങ്ങള്‍

    ദുബായ്: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ ആരാധകരെ ഏറ്റവും സന്തോഷിപ്പിച്ച കാര്യം കിംഗ് കോഹ്ലിയുടെയും ഹിറ്റ്്മാന്‍ രോഹിത്ശര്‍മ്മയുടെയും വമ്പന്‍ തിരിച്ചുവരവായിരുന്നു. ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ഇക്കാര്യം ഇരുവര്‍ക്കും വലിയ തുണയായി. ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്ലി തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തിയത്. നാലാം സ്ഥാനത്തായിരുന്ന വിരാട് കോഹ്ലി രണ്ട് സ്ഥാനം മുന്നേറി നിലവില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് വിരാട് കോഹ്ലിയെ റാങ്കിങ്ങില്‍ തുണച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ കോഹ്ലി മൂന്നാം മത്സരത്തില്‍ നിര്‍ണായകമായ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ നിന്നായി 302 റണ്‍സ് അടിച്ചെടുത്ത വിരാട് കോഹ്ലിയെയാണ് മത്സരത്തിലെ താരമായി മാറിയതും. ഇതോടെ 773 റേറ്റിങ് പോയിന്റുമായി രണ്ടാം റാങ്കിലേക്ക് കുതിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഇപ്പോള്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്.…

    Read More »
  • സത്യമോ നുണയോ കെട്ടുകഥയോ; നടി ആക്രമണക്കേസിന്റെ വിധി ചോര്‍ന്നെന്ന ആരോപണം ആളിക്കത്തുന്നു; യശ്വന്ത് ഷേണായിയുടെ ആരോപണം തള്ളി അഭിഭാഷക അസോസിയേഷന്‍

      കൊച്ചി: സത്യമോ നുണയോ കെട്ടുകഥയോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി പുറത്തുവിട്ടിരിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ ആളിക്കത്തുന്നു. നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയുടെ ആരോപണം അസോസിയേഷന്‍ തള്ളി. കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ചൂണ്ടിക്കാണിച്ചാണ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് യശ്വന്ത് ഷേണായി കത്തയക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.   ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്തായി ലഭിച്ചെന്നായിരുന്നു അഡ്വ. യശ്വന്തിന്റെ പരാതി. ഇത്…

    Read More »
  • വരുന്നു കേരള പൊളിറ്റിക്കല്‍ റിയാലിറ്റി ഷോ; ഇനി നിയമസഭയ്ക്കു പുറത്തെ ചോദ്യോത്തര വേള; മുഖ്യമന്ത്രിയും പ്രതിപക്ഷവും വാക്‌പോരിനൊരുങ്ങുന്നു; വെല്ലുവിളിയല്ല സംവാദമെന്ന ഓമനപ്പേരിട്ട് വി.ഡി.സതീശന്‍

      തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേള പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും സഭയ്ക്കു പുറത്താണ് ഇനിയുള്ള ചോദ്യോത്തര വേള നടക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിലുള്ള വാക്കുകള്‍ കൊണ്ടുള്ള പോരാട്ടം!! കെ.സി.വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇരട്ടച്ചങ്കിന്റെ കരുത്തോടെ മുഖ്യമന്ത്രി സംവാദത്തിന് തയ്യാറായതോടെ മുഖ്യമന്ത്രിയെ സംവാദത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തന്നെ ക്ഷണിച്ചിരിക്കുകയാണ്. സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുമാണ് സംവാദത്തിനുള്ള ക്ഷണം. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍ കെ.സി.വേണുഗോപാല്‍ പറഞ്ഞ വെല്ലുവിളി എന്ന കടുപ്പിച്ച പ്രയോഗത്തിനു പകരം നിര്‍ദേശം, ക്ഷണം എന്നിങ്ങനെ മൃദുവായ വാക്കുകളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായുള്ള സംവാദവുമായി ബന്ധപ്പെട്ട ആവശ്യത്തില്‍ ഉന്നയിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടു സിപിഎം നേതാക്കള്‍ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വിഡി സതീശന്‍ നീണ്ട പ്രസ്താവന തുടങ്ങുന്നത്. എം.എല്‍.എയ്‌ക്കെതിരായ പീഡന പരാതിയില്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത്…

    Read More »
  • ഒളിവിലെ ഓര്‍മകളുമായി നാളെ രാഹുല്‍ പാലക്കാട് കാലുകുത്തുമെന്ന് സൂചന; പോളിംഗ് ബൂത്തില്‍ മാങ്കൂട്ടത്തിലെത്തിയേക്കുമെന്ന് അഭ്യൂഹം; രണ്ടാംഘട്ട പോളിംഗിലെ ശ്രദ്ധാകേന്ദ്രമായി പാലക്കാട് കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍

      പാലക്കാട് : രണ്ടാഴ്ചക്കാലത്തെ ഒളിച്ചുകളിക്കു ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ജില്ലയില്‍ പ്രത്യക്ഷപ്പെടുമെന്ന് സൂചന. ഒളിവിലെ ഓര്‍മകളുമായി നേരെ രാഹുല്‍ മാങ്കൂട്ടത്തില്‍ പോളിംഗ് ബൂത്തിലെത്തുമെന്നാണ് അഭ്യൂഹം. അറസ്റ്റ് ഭീതി താല്‍ക്കാലികമായി ഒഴിഞ്ഞതോടെയാണ് ഒളിസങ്കേതങ്ങളില്‍ നിന്നും രാഹുല്‍ പുറത്തുവരാനൊരുങ്ങുന്നത്. രണ്ടാമത്തെ ബലാത്സംഗ കേസില്‍ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ പാലക്കാട് എത്തുമെന്ന അഭ്യൂഹം പരന്നത്. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലാണ് രാഹുലിന് വോട്ട്. സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിലെ രണ്ടാം ബൂത്ത് നമ്പറിലാണ് വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തില്‍ തന്നെയാണ് രാഹുലിന് വോട്ട്. പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡിലാണ് രാഹുലിന് വോട്ടുള്ളത്. കഴിഞ്ഞ മാസം 27നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നല്‍കുന്നത്. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഇതിനുപിന്നാലെയാണ് രാഹുല്‍ പാലക്കാട് നിന്ന് ഒളിവില്‍ പോയത്. രണ്ടാഴ്ചയോളമായി രാഹുല്‍ മാങ്കൂട്ടത്തില്‍…

    Read More »
  • കോടതിക്ക് മുന്‍പേ ജ്യോതിഷികള്‍ വിധിയെഴുതിയെന്ന് അവകാശവാദങ്ങള്‍; സോഷ്യല്‍മീഡിയയില്‍ വിധി പ്രവചിച്ച വീഡിയോകള്‍ വൈറല്‍; കൊന്ന് കൊലവിളിച്ച് കമന്റുകള്‍

      കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജ്യോതിഷികള്‍ കോടതിക്ക് മുന്‍പേ വിധിയെഴുതിയെന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ വൈറലാകുന്നു. സോഷ്യല്‍മീഡിയയില്‍ ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. വീഡിയോകള്‍ക്ക് താഴെ ജ്യോതിഷമെന്ന് ശാസ്ത്രത്തെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം കൊന്നുകൊലവിളിക്കുന്ന കമന്റുകളും ധാരാളമെത്തുന്നുണ്ട്. ദിലീപ് നിരപരാധിയാണെന്ന് കോടതി കണ്ടെത്തുമെന്നാണ് ജ്യോത്സ്യന്‍ മോഹന്‍ദാസ് ഡിസംബര്‍ രണ്ടിന് പ്രവചിച്ചതെന്ന് സുധീഷ് ചെമ്പകശേരിയെന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. വയനാട് ദുരന്തമടക്കം താന്‍ പറഞ്ഞിട്ടുണ്ടെന്ന് ജ്യോത്സ്യന്‍ അവകാശപ്പെടുന്നുണ്ട്. ജ്യോതിഷ വിധി പ്രകാരം ദിലീപ് ശിക്ഷിക്കപ്പെടാനുള്ള സാധ്യതയില്ല എന്ന് മോഹന്‍ദാസ് പറയുന്നുണ്ട്. അസ്‌ട്രോളജി സയന്‍സാണെന്നും ജ്യോതിഷം നല്ലപോലെ പഠിച്ച ഗണികര്‍ പറയുന്നത് ഫലിക്കാറുണ്ടെന്നും കമന്റുകളില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലം കൂടി പ്രവചിക്കാമായിരുന്നു എന്ന കമന്റും കൂട്ടത്തിലുണ്ട്. ജ്യോതിഷത്തെ എങ്ങിനെ ദുരുപയോഗം ചെയ്യാമെന്ന് കാണിച്ചു തരുന്ന വീഡിയോ എന്ന വിമര്‍ശനവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കോടതിയില്‍ കേസുകളുള്ള എല്ലാ കക്ഷികളും ജ്യോത്സ്യനെ കാണണമെന്നും വിധി നേരത്തെ അറിയാമെന്നും പരിഹസിച്ചവരും കൂട്ടത്തിലുണ്ട്. ചേട്ടന്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്റെ ആളാണോ എന്ന് ചോദിച്ചുള്ള…

    Read More »
Back to top button
error: