Newsthen Special
-
സിപിഎമ്മിന് ഷോക്ക് കൊടുത്ത് വെള്ളാപ്പള്ളി; ആര്യ രാജേന്ദ്രനെ കുറ്റപ്പെടുത്തി പരാമര്‍ശം; വിളയാതെ ഞെളിയരുത്; നന്നായി പെരുമാറണം; ആര്യയ്ക്ക് ധാര്‍ഷ്ഠ്യവും അഹങ്കാരവും; പെരുമാറ്റ ദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി
തിരുവനന്തപുരം: സിപിഎമ്മിന് ഷോക്ക് കൊടുത്ത് എസ്എന്‍ഡിപപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി രൂക്ഷ വിമര്‍ശനം നടത്തി. ആര്യയ്ക്ക് ധാര്‍ഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തില്‍ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും കൂട്ടിച്ചേര്‍ത്തു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. വിളയാതെ ഞെളിയരുതെന്ന ഉപദേശവും ആര്യയ്ക്ക് വെള്ളാപ്പള്ളി നല്‍കി. ആര്യ രാജേന്ദ്രനെ വെള്ളാപ്പള്ളി ഇത്രയും രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തിയതില്‍ സിപിഎമ്മിനകത്ത് തന്നെ എതിര്‍പ്പുണ്ടായിട്ടുണ്ട്. സിപിഎം പോലും ആര്യയെ സംരക്ഷിച്ചുപിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയും ആര്യക്കെതിരായ ആരോപണങ്ങളെ തള്ളുകയും ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി വെള്ളാപ്പള്ളി ആര്യക്കെതിരെ രംഗത്തെത്തിയത്. എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ ക്ഷീണം ഉണ്ടായി എന്ന് കരുതി മുങ്ങി പോയെന്നല്ലെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിഡിജെഎസ് മുന്നണിമാറ്റം ആലോചിക്കുന്നുണ്ടെന്നും അതില്‍ എസ്എന്‍ഡിപി ഇടപെടില്ലെന്നും അവര്‍ ആലോചിച്ച് തീരുമാനിക്കട്ടെയെന്നുമാണ് വെള്ളാപ്പള്ളി പറയുന്നത്. ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ലെന്നും…
Read More » -
നിങ്ങളെന്നെ വര്‍ഗീയവാദിയാക്കി; ലീഗിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി; മുസ്ലിം സമുദായത്തെയല്ല മുസ്ലീം ലീഗിനെയാണ് താന്‍ വിമര്‍ശിക്കുന്നതെന്നും നടേശന്‍; ലീഗ് മലപ്പുറത്തേക്ക് എല്ലാം ഊറ്റിയെടുക്കുന്നു; അവര്‍ക്ക് മണിപവറിന്റെയും മസില്‍ പവറിന്റെയും ധാര്‍ഷ്ഠ്യവും അഹങ്കാരവുമെന്ന് വെള്ളാപ്പള്ളി നടേശന്‍; ലീഗിനെ പ്പോലെ മത സൗഹാര്‍ദം തകര്‍ക്കുന്ന പാര്‍ട്ടി വേറെയില്ലെന്നും
ആലപ്പുഴ: മണി പവറിന്റെയും മസില്‍ പവറിന്റെയും ധാര്‍ഷ്ഠ്യവും അഹങ്കാരവുമാണ് മുസ്ലിം ലീഗിനെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ലീഗിനെതിരെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രൂക്ഷവിമര്‍ശനമാണ് ലീഗിനെതിരെ വെള്ളാപ്പള്ളി ഉന്നയിച്ചത്. നേരത്തെ മലപ്പുറം ജില്ലക്കെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടിക്കൊരു കാരണം വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളാണെന്ന ആരോപണം ശക്തമായി നില്‍ക്കുന്നതിനിടെയാണ് ഇപ്പോള്‍ വീണ്ടും വെള്ളാപ്പള്ളി ലീഗിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് മലപ്പുറം പാര്‍ട്ടിയാണെന്നും എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കാനാണ് ലീഗ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിടുമെന്നതില്‍ സംശയില്ല. തന്നെ മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുകയാണെന്ന പരാതിയും വെള്ളാപ്പള്ളി ഉന്നയിച്ചു. പറഞ്ഞതിലെല്ലാം ഉറച്ച് നില്‍ക്കുകയാണെന്നും എന്നും അര്‍ഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സഞ്ചരിക്കുന്നത് ശ്രീനാരായണ ഗുരുവിന്റെ പാതയിലാണ്. എന്നാലിപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ വാദി എന്നാണ് തന്നെ മുസ്ലിം ലീഗ് പ്രചരിപ്പിക്കുന്നത്. എന്നെ ദേശീയവാദിയായി…
Read More » -
വന്‍ ആകാശ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി; ജിദ്ദ-കോഴിക്കോട് വിമാനത്തിന് ആകാശത്ത് വെച്ച് തകരാര്‍; അടിയന്തിര ലാന്‍ഡിംഗ് നെടുമ്പാശേരിയില്‍; രണ്ടു ടയറുകള്‍ പൊട്ടി; 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍
കൊച്ചി: വന്‍ ആകാശ ദുരന്തം തലനാരിഴയ്ക്ക് വഴിമാറി. 160 യാത്രക്കാരും ജീവനക്കാരുമായി ജിദ്ദയില്‍ നിന്ന് കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പറക്കുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിനാണ് യാത്രാമധ്യേ ആകാശത്തുവെച്ച് തകരാറുണ്ടായത്. ലാന്‍ഡിങ് ഗിയറിലെ തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ലാന്‍ഡു ചെയ്യാന്‍ പൈലറ്റ് അനുവാദം തേടുകയും തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാന്‍ഡു ചെയ്ത വിമാനത്തിന്റെ രണ്ടു ടയറുകള്‍ പൊട്ടുകയും ചെയ്തു. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റൊരു വലിയ ആകാശ ദുരന്തം ഒഴിവായത്. വിമാനത്തിലെ 160 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. ഇന്നു രാവിലെ 9.05-നാണ് ജിദ്ദയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. അടിയന്തിര ലാന്‍ഡിംഗിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റിന്റെ സന്ദേശം ലഭിച്ചയുടന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എമര്‍ജന്‍സി ലാന്‍ഡിംഗിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കി. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതമുണ്ടായാല്‍ അത് നേരിടാനും പ്രതിരോധിക്കാനുമുള്ള സജ്ജീകരണങ്ങളും…
Read More » -
മോദി സര്‍ക്കാരിന്റെ സെമികണ്ടക്ടര്‍ വ്യവസായ പ്രോത്സാഹനം: രണ്ടു കമ്പനികള്‍ അനുവദിച്ചത് ടാറ്റ ഗ്രൂപ്പിന്; തൊട്ടുപിന്നാലെ ബിജെപിക്ക് സംഭാവനയായി കിട്ടിയത് 758 കോടി! മൂന്നാം കമ്പനി അനുവദിച്ച മുരുഗപ്പ ഗ്രൂപ്പും നല്‍കി 125 കോടി; കോണ്‍ഗ്രസിന് 77.3 കോടി; പത്തു പാര്‍ട്ടികള്‍ക്ക് 10 കോടിവീതം വേറെയും; മൊത്തം സംഭാവനയുടെ 82% ബിജെപിക്ക്
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രാജ്യത്തു അര്‍ധചാലക വ്യവസായ (സെമി കണ്ടക്ടര്‍)ത്തിനു വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ടാറ്റാ ഗ്രൂപ്പില്‍നിന്ന് നൂറുകണക്കിനു കോടി രൂപ സംഭാവനയായി ലഭിച്ചെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമമായ സ്‌ക്രോള്‍. 2024 ഫെബ്രുവരി 29നാണ് പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് മൂന്നു സെമി കണ്ടക്ടര്‍ യൂണിറ്റുകള്‍ അംഗീകരിച്ചത്. ഇതില്‍ രണ്ടെണ്ണം ടാറ്റ ഗ്രൂപ്പ് നയിക്കുന്നതായിരുന്നു. സെമികണ്ടക്ടര്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിറ്റുകള്‍ നിര്‍മിക്കുന്നതിന്റെ പകുതി ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ചു ടാറ്റ ഗ്രൂപ്പിന്റെ രണ്ടു യൂണിറ്റുകള്‍ക്കായി സര്‍ക്കാര്‍ നല്‍കുക 44,203 കോടി രൂപ! കാബിനറ്റ് അംഗീകാരത്തിന്റെ നാലാഴ്ച കഴിഞ്ഞ്, ടാറ്റ ഗ്രൂപ്പ് ബിജെപിക്കു നല്‍കിയത് 758 കോടിയുടെ സംഭാവനയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഘട്ടത്തില്‍ പാര്‍ട്ടിക്കു ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്. 2023-24 വര്‍ഷത്തില്‍ ലഭിച്ച സംഭാവനകളെ മറികടക്കുന്ന പടുകൂറ്റന്‍…
Read More » -
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് വഴിയൊരുങ്ങുന്നു; സ്വമേധയാ ഇടപെട്ട് സുപ്രീം കോടതി; അമിക്കസ്‌ക്യൂറിയുടെ നിര്‍ദേശം പരിഗണിച്ചു നടപടിയെടുക്കാന്‍ കേന്ദ്രത്തിനു നിര്‍ദേശം; ‘ഇംഗ്ലണ്ട് മാതൃകയില്‍ നടപടി പരിശോധിക്കണം’
ന്യൂഡല്‍ഹി: കേരളത്തിലടക്കം വര്‍ധിക്കുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരേ സ്വമേധയാ നടപടിയെടുത്ത് സുപ്രീം കോടതി. പൊലിസിന്റെയും ഇ.ഡിയുടെയും ജഡ്ജിയുടെയുമെല്ലാം വേഷത്തിലെത്തുന്ന തട്ടിപ്പുകാര്‍ സാധാരണക്കാരെ മാത്രമല്ല യഥാര്‍ഥ ജഡ്ജിമാരെയും മറ്റ് ഉന്നതോദ്യോഗസ്ഥരെയും വരെ തട്ടിപ്പിനിരയാക്കുന്നു. വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സ്വമേധയാ ഇടപെട്ട സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇപ്പോഴിതാ തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരത്തിനായും ഇടപെടുകയാണ് സുപ്രീം കോടതി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്ന കാര്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കുന്നതില്‍ അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. സൈബര്‍ കുറ്റവാളികള്‍ രാജ്യത്തുനിന്ന് ഭീമമായ തുക തട്ടിയെടുക്കുന്നതില്‍ ചീഫ് ജസ്റ്റിസ് ആശങ്ക പ്രകടിപ്പിച്ചു. വിഷയത്തില്‍ സിബിഐയുടെ കണ്ടെത്തലുകളും അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടെ പരിഗണിച്ച് തുടര്‍നടപടികളും തന്ത്രങ്ങളും ചര്‍ച്ച ചെയ്യാന്‍ മന്ത്രാലയ തലയോഗം ഉടന്‍ ചേരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം ഉറപ്പാക്കാന്‍…
Read More » -
‘കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഭാര്യ ഒളിച്ചോടി’ ; കാമുകനുമൊത്തുള്ള സ്വകാര്യ ചിത്രം പങ്കുവെച്ച് ഭര്‍ത്താവ്
കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകന്‍റെ കൂടെ ഭാര്യ ഒളിച്ചോടിപ്പോയെന്ന പരാതിയുമായി വന്ന ഭർത്താവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലാകെ ചര്‍ച്ചയാകുന്നു. എക്സിലൂടെയാണ് അദ്ദേഹം വിഡിയോ പങ്കിട്ടത്. 2 बच्चों और पति को छोड़कर टीचर के साथ भाग गई पत्नी… जिस टीचर पर बच्चों का भविष्य सँवारने की जिम्मेदारी थी वही टीचर बच्चों की माँ को लेकर फरार हो गया। बताया जा रहा है कि महिला के दो छोटे बच्चे हैं पति मेहनत-मजदूरी करके परिवार चला रहा था और घर में किसी को शक तक नहीं था। टीचर… pic.twitter.com/WFfnQlOPAC — Renu Yadav (@renuy305) December 16, 2025 ‘ഞാന്‍ മനീഷ് തിവാരി. റോഷ്നി റാണിയാണ് എന്‍റെ ഭാര്യ. ട്യൂഷൻ എടുക്കാനായി ഞങ്ങളുടെ വീട്ടിൽ വന്ന കുമാർ മേത്തയ്ക്കൊപ്പം…
Read More » -
എല്‍ഡിഎഫിനെ പുറത്തുനിര്‍ത്താന്‍ വൈരുധ്യാത്മക സഖ്യമാകാം; കുന്നംകുളത്ത് കോ-ആര്‍-ബി-സ്വ സഖ്യത്തിന് അണിയറ നീക്കം; പാലക്കാട്ടെ രാഷ്ട്രീയ ശത്രു കുന്നംകുളത്തെത്തുമ്പോള്‍ ഭായ് ഭായ്;പാര്‍ട്ടി നേതൃത്വങ്ങള്‍ ആശയക്കുഴപ്പത്തില്‍
തൃശൂര്‍: കേരളരാഷ്ട്രീയത്തില്‍ കുന്നംകുളത്ത് കൗതുകമുള്ള വേറിട്ട ഒരു രാഷ്ട്രീയസഖ്യം ഉടലെടുക്കുന്നു. കുപ്രസിദ്ധമായ കോ-ലീ-ബി സഖ്യം പോലെ വ്യത്യസ്തമാര്‍ന്ന ഒരു സഖ്യത്തിന്റെ ചരടുവരികളാണ് കുന്നംകുളം നഗരസഭ പിടിച്ചെടുക്കാനും എല്‍ഡിഎഫിന് വിട്ടുകൊടുക്കാതിരിക്കാനും നടക്കുന്നത്. യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ആ സഖ്യത്തെ കോ-ആര്‍-ബി-സ്വ സഖ്യമെന്ന് വിളിക്കേണ്ടി വരും. ഇടതുപക്ഷത്തിനിടെ മറുവശത്ത് അണിനിരക്കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസുണ്ട്, ആര്‍എംപിയുണ്ട്, ബിജെപിയുണ്ട് പിന്നെ ഒരു സ്വതന്ത്രനും – അതാണ് കോ-ആര്‍-ബി-സ്വ സഖ്യം. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കുന്നംകുളം നഗരസഭയില്‍ ഭരണം പിടിക്കാനുള്ള വഴിതേടി മുന്നണികള്‍ പരക്കം പായുന്ന കാഴ്ചയാണുള്ളത്. ഏറ്റവും വലിയ മുന്നണിയായ എല്‍ ഡി എഫ് ഭരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമ്പോഴും എല്‍ ഡി എഫിനെ അകറ്റി നിര്‍ത്താന്‍ സ്വതന്ത്രയെ മുന്‍നിര്‍ത്തി വിചിത്ര സഖ്യത്തിനുള്ള സാധ്യത തേടുകയാണ് മറ്റു പാര്‍ട്ടികള്‍. 18 സീറ്റുള്ള എല്‍ ഡി എഫാണ് കുന്നംകുളം നഗരസഭയിലെ വലിയ കക്ഷി. കോണ്‍ഗ്രസ് ഒമ്പതും ആര്‍ എം പി നാലും എന്‍ ഡി എ ഏഴും സീറ്റുകളില്‍ ജയിച്ചു. ഒരു…
Read More »


