Newsthen Special
-
മോജ്തബയുടെ തലയ്ക്ക് വിലയിട്ട് അമേരിക്ക; ഇറാനിലേക്ക് യുഎസ്എസ് ട്രിപ്പോളിയും; ദോഹയില്‍ വ്യാപക ഒഴിപ്പിക്കല്‍; കരയുദ്ധത്തിന് നീക്കം? നാവികരുടെ മൃതദേഹം കൊച്ചിവഴി ഇറാനിലേക്ക് കൊണ്ടുപോയി
ന്യൂയോര്‍ക്ക്: ഇറാനിലെ പരമോന്നത നേതാവ് മുജ്തബ ഖമനയി അടക്കം നേതാക്കളെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. 10 മില്യണ്‍ ഡോളര്‍ പ്രതിഫലമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രഖ്യാപിച്ചത്. മുജ്തബയെക്കൂടാതെ ഇറാന്‍ സുരക്ഷാമേധാവി അലി ലാരിജാനി, പരമോന്നത നേതാവിന്റെ ഉപദേശകര്‍, ആഭ്യന്തര മന്ത്രി എന്നിവരും പട്ടികയിലുണ്ട്. വിവരം അറിയിക്കാനുള്ള ഫോണ്‍ നമ്പരുകളും യുഎസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ യുദ്ധക്കപ്പലായ ദേനയിലെ നാവികരുടെ ഭൗതികശരീരം കൊച്ചി വഴി ഇറാനിലേക്ക് കൊണ്ടുപോയി. 84 ഇറാന്‍ നാവികരുടെ ഭൗതികശരീരമാണ് ഇറാനിലേക്ക് കൊണ്ടുപോയത്. ശ്രീലങ്കയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതേസമയം കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു ഇറാന്‍ യുദ്ധക്കപ്പലായ ലാവനിലെ 183 നാവികരും വിമാനമാര്‍ഗം മടങ്ങി. അര്‍മേനിയ വഴി സംഘം ഇറാനിലേക്ക് പോകും എന്നാണ് വിവരം. എന്നാല്‍ യുദ്ധക്കപ്പലായ ലാവന്‍ കൊച്ചിയില്‍ തുടരുകയാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ വിദേശകാര്യമന്ത്രാലയമോ, പ്രതിരോധ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര ഫ്‌ലീറ്റ് റിവ്യൂവിലും മിലന്‍…
Read More » -
ഇറാന്റെ ‘തല’ തകര്‍ത്തു? സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപില്‍ ബോംബിട്ടെന്നു ട്രംപ്; ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നിലയ്ക്കും; ഹോര്‍മൂസില്‍ ഇടപെടരുതെന്നും മുന്നറിയിപ്പ്
ഇറാന്‍റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപില്‍ അമേരിക്കന്‍ സൈന്യം കനത്ത നാശം വിതച്ചുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വേണ്ടി വന്നാല്‍ ഖാര്‍ഗിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തച്ചുടയ്ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്‍റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യപ്പെടുന്നത് ഖാര്‍ഗിലാണ്. ‘മധ്യപൂര്‍വ ദേശത്ത് ഇന്ന് വരെ നടത്തിയിട്ടുള്ളതില്‍ അതിശക്തമായ ബോംബാക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തി. ഇറാന്‍റെ ഖാര്‍ഗിലുള്ള എല്ലാ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചു’ എന്നാണ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. അതേസമയം ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കരുതെന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നുെവന്നും എന്നാല്‍ ഹോര്‍മുസിലൂടെ കപ്പലുകളുടെ സുഗമമായ സഞ്ചാരം തടസപ്പെടുത്തുന്ന സ്ഥിതി ഇറാന്‍റെ ഭാഗത്ത് നിന്നോ മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്നോ ഉണ്ടായാല്‍ ആ തീരുമാനം വേണ്ടെന്ന് വയ്ക്കാന്‍ താന്‍ മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള ബന്ധം വഷളായി തുടരുമ്പോഴും യുഎസും ഇസ്രയേലും ഖാര്‍ഗിലേക്ക് കൈകടത്താന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഖാര്‍ഗ് തകര്‍ക്കുകയാണ് ഈ യുദ്ധത്തിലെ തന്ത്രപ്രധാനമായ…
Read More » -
വൈറ്റ് ഹൗസില്‍ അടിമുടി ഭിന്നത; ഇറാന്‍ യുദ്ധത്തില്‍ ട്രംപിന്റെ പ്രസ്താവനകള്‍ മാറിമറിയുന്നതിനു പിന്നില്‍ അടുപ്പക്കാരുടെ അധികാര വടംവലി; സാമ്പത്തിക ഉപദേശകര്‍ ഒരു വഴിക്ക്, സെനറ്റര്‍മാര്‍ മറ്റൊരു വഴിക്ക്; ട്രംപിനുമേല്‍ കടുത്ത സമ്മര്‍ദമെന്നും റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന്റെ ഗതിയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാറിക്കൊണ്ടിരിക്കുന്ന പരസ്യ പ്രസ്താവനകള്‍ക്ക് പിന്നില്‍ വൈറ്റ് ഹൗസിനുള്ളിലെ അധികാര വടംവലിയാണെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലുടനീളം സംഘര്‍ഷം പടരുമ്പോഴും, എപ്പോള്‍, എങ്ങനെ വിജയം പ്രഖ്യാപിക്കണം എന്നതിനെച്ചൊല്ലി സഹായികള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ്-ഇസ്രായേല്‍ സംയുക്തമായി ഇറാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ മൂലം പെട്രോള്‍ വില വര്‍ദ്ധിക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചില ഉദ്യോഗസ്ഥരും ഉപദേശകരും ട്രംപിന് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെയുള്ള ആക്രമണം തുടരണമെന്ന് മറ്റുചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ട്രംപിന്റെ ഉപദേശകനും ചര്‍ച്ചകളോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കുന്നു. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുഎസ് സൈനിക നീക്കത്തില്‍ വൈറ്റ് ഹൗസ് സ്വീകരിക്കുന്ന സമീപനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ഇവ. ‘വിഡ്ഢിത്തം’ നിറഞ്ഞ സൈനിക ഇടപെടലുകള്‍ ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയ ട്രംപിന്, ആഗോള സാമ്പത്തിക വിപണികളെ ഉലയ്ക്കുകയും അന്താരാഷ്ട്ര എണ്ണ വ്യാപാരത്തെ തടസ്സപ്പെടുത്തുകയും ചെയ്ത…
Read More » -
എല്‍പിജി ക്ഷാമത്തിന് ആശ്വാസമായേക്കും; രണ്ടു ടാങ്കര്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടക്കാന്‍ ഇറാന്റെ അനുമതി; സുരക്ഷിതത്വം നല്‍കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍
ടെഹ്‌റാന്‍: ഇന്ത്യയിലേക്ക് എല്‍പിജിയുമായി വരുന്ന രണ്ട് ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ അനുമതി നല്‍കി. കപ്പലുകളിലൊന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഹോര്‍മുസ് കടലിടുക്ക് കടന്നുപോയതായാണ് വിവരം. രണ്ടാമത്തെ കപ്പല്‍ രാത്രി ഹോര്‍മുസ് കടന്നെന്നും വിവരമുണ്ട്. ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതത്വം നല്‍കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ഒന്നിന് ഹോര്‍മുസ് കടന്ന സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി വരുന്ന കപ്പല്‍ ശനിയാഴ്ചയോടെ ഇന്ത്യന്‍ തീരത്ത് എത്തും. 40,000 മെട്രിക് ടണ്‍ എല്‍.പി.ജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതായാണ് മാരിടൈം ട്രാഫിക്ക് ഡാറ്റ കാണിക്കുന്നത്. ഖത്തറിലെ റാസ് ലഫാനില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിച്ചതെന്നാണ് മറൈന്‍ ട്രാഫിക്കിലെ ഡാറ്റ കാണിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി വ്യക്തമാക്കിയിരുന്നു. കടലിടുക്ക് ഇപ്പോഴും തുറന്നുതന്നെ കിടക്കുകയാണെന്നും നിലവിലെ പ്രത്യേക സാഹചര്യം കൊണ്ടാണ് കപ്പലുകള്‍ക് കടന്നുപോകാന്‍ കഴിയാത്തതെന്നും ഡോ. അബ്ദുല്‍ മജീദ്…
Read More » -
മോജ്തബയുടെ ഓഡിയോ, വീഡിയോ സന്ദേശം വരാത്തത് എന്ത്? അംഗഭംഗം വന്നെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രതിരോധ സെക്രട്ടറിയും ട്രംപും; ‘കീഴടങ്ങാന്‍ പോലും ആരുമില്ല, അവര്‍ എലികളെപ്പോലെ മാളത്തില്‍’
ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി ‘മുറിവേറ്റോ, അംഗഭംഗം വന്ന നിലയിലോ’ ആണെന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്. ഖമേനി രാജ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ട്രംപ് ഭരണകൂടം നല്‍കുന്ന ആദ്യ ഔദ്യോഗിക പ്രസ്താവനയെന്ന നിലയില്‍ ഇതിനു പ്രാധാന്യമുണ്ടെന്നാണു വിലയിരുത്തല്‍. ‘ഇറാന്റെ നേതൃത്വം മെച്ചപ്പെട്ട നിലയിലല്ല. നിരാശരായി ഒളിവില്‍ കഴിയുന്നു. ഭയന്നുവിറച്ച് ഭൂഗര്‍ഭ അറകളിലേക്കു മാറി. എലികള്‍ ചെയ്യുന്നത് അതാണല്ലോ. പുതിയത് എന്നു വിളിക്കപ്പെടുന്ന ‘അത്രയൊന്നും പരമോന്നതനല്ലാ’ത്ത നേതാവ് മുറിവേറ്റ നിലയിലും ഒരുപക്ഷേ, വിരൂപനാക്കപ്പെട്ട നിലയിലുമാണെന്നു ഞങ്ങള്‍ക്ക് അറിയാ’മെന്നും ഹെഗ്‌സേത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ജി7 രാജ്യങ്ങളുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ട്രംപും ഖമേനി നല്ലനിലയിലല്ലെന്നു വ്യക്തമാക്കിയിരുന്നു. ‘ആരാണ് നേതാവെന്ന് ആര്‍ക്കും അറിയില്ല, അതിനാല്‍ കീഴടങ്ങല്‍ പ്രഖ്യാപിക്കാന്‍ ആരുമില്ല’ എന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സംപ്രേഷണം ചെയ്ത ഫോക്‌സ് ന്യൂസ് റേഡിയോയിലെ അഭിമുഖത്തിലും ഖമേനിക്ക് പരിക്കേറ്റതായി ട്രംപ് അവകാശപ്പെട്ടു. ‘അദ്ദേഹം ഒരുപക്ഷേ ജീവനോടെ ഉണ്ടാകുമെന്ന് ഞാന്‍…
Read More » -
എണ്ണയില്‍ പിടി മുറുകുന്നു; ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് അകമ്പടി ഉടനെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍; ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസമെന്ന് എനര്‍ജി ഏജന്‍സി; മൈനുകള്‍ വിന്യസിച്ചിട്ടില്ലെന്ന് അറിയാമെന്ന് യുഎസ് ട്രഷറി സെക്രട്ടി
ന്യൂയോര്‍ക്ക്: ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ബോട്ടുകള്‍ ആറു കപ്പലുകള്‍ ആക്രമണിച്ചതിനു പിന്നാലെ എണ്ണക്കപ്പലുകള്‍ അടക്കമുള്ളവയ്ക്കു കൂടുതല്‍ സുരക്ഷയൊരുക്കാന്‍ അമേരിക്ക. ‘സൈനികമായി സാധ്യമാകുന്ന’ വേഗത്തില്‍ യുഎസ് നേവി ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ഇറാന്‍ യുദ്ധം കാരണം ആഗോള എണ്ണ വിപണി ചരിത്രത്തിലെ ‘ഏറ്റവും വലിയ വിതരണ തടസം’ നേരിടുകയാണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) പറഞ്ഞു. ഈ യുദ്ധം ഇതുവരെ അമേരിക്കയ്ക്ക് 11 ബില്യണ്‍ ഡോളര്‍ ചെലവുണ്ടാക്കിയെന്നാണു കണക്ക്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20% കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ വിന്യസിക്കുന്നു എന്ന ആശങ്കയ്ക്കിടയില്‍, കടലിടുക്കില്‍ നാവിക സംരക്ഷണ സംവിധാനം വേണമെന്ന ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഊര്‍ജ്ജ വില കുതിച്ചുയരുന്നത് ഇന്ധന വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. ഇറാന്റെ ടാങ്കറുകളും ‘ചില ചൈനീസ് പതാക വഹിക്കുന്ന ടാങ്കറുകളും’ കടലിടുക്കിലൂടെ കടന്നുപോയിട്ടുണ്ടെന്നും അവിടെ മൈനുകള്‍ വിന്യസിച്ചിട്ടില്ലെന്ന് അറിയാമെന്നും ബെസെന്റ് പറയുന്നു. ആകാശത്തിന്റെ…
Read More » -
ഇറാന്‍ യുദ്ധത്തിലേക്ക് ഹൂതികളും? ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ന്റെ ഭാഗം; ചെങ്കടലിലെ കപ്പല്‍പാതകള്‍ വീണ്ടും ആക്രമണ ഭീതിയില്‍; മോജ്തബയുടെ നന്ദി പ്രകാശനം യുദ്ധത്തിന് ഇറങ്ങാനുള്ള സൂചന; കരുതലോടെ യുഎസ്, ഇസ്രയേല്‍ സേനകള്‍
ന്യൂയോര്‍ക്ക്: ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും ഹിസ്ബുള്ളയ്ക്കു പുറമേ, ഹൂതികളെക്കൂടി നേരിടേണ്ടി വന്നേക്കാമെന്നു റിപ്പോര്‍ട്ടുകള്‍. കപ്പല്‍പാതകളെയും സമുദ്രാന്തര ഇന്റര്‍നെറ്റ് ലൈനുകളെയും നേരത്തേ ഹൂതികള്‍ വ്യാപകമായി ലക്ഷ്യമിട്ടിരുന്നു. ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണം തുടരുന്നതിനൊപ്പം ഹൂതികളുടെ ഇടപെടല്‍ പ്രധാന കപ്പല്‍ പാതകളെ വലിയ രീതിയില്‍ തടസ്സപ്പെടുത്തുകയും ഗള്‍ഫ് മേഖലയിലെ പ്രസിഡന്റ് ട്രംപിന്റെ സൈനിക നീക്കങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്‌തേക്കാം. ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി പറഞ്ഞെന്നാണു റിപ്പോര്‍ട്ടുകള്‍. ലബനനിലെ ഹിസ്ബുള്ള, ഇറാഖിലെ പ്രോ-ഇറാനിയന്‍ മിലിഷ്യകള്‍, യെമനിലെ ഹൂതികള്‍ എന്നിവര്‍ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇത് ഹൂതികള്‍ അടുത്തതായി യുദ്ധത്തില്‍ ചേരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. തങ്ങളുടെ ‘വിരലുകള്‍ ട്രിഗറിലാണെന്ന്’ ഹൂതികള്‍ ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലബനനിലെ ഹിസ്ബുള്ളയും ഗാസയിലെ ഹമാസും ഉള്‍പ്പെടുന്ന, ഇറാന്റെ നേതൃത്വത്തിലുള്ള ‘ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിന്റെ’ ഭാഗമായി കണക്കാക്കപ്പെടുന്ന സൈനിക-രാഷ്ട്രീയ ഗ്രൂപ്പാണ് ഹൂതികള്‍. യെമനിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പിന്തുടരുന്ന…
Read More » -
‘എല്ലാ പഴുതുകളും ഉപയോഗിക്കൂ!’; ആന്റി വൈറസ് സംവിധാനങ്ങളെ കബളിപ്പിച്ച് പാസ്‌വേഡുകള്‍ പുറത്തുവിട്ട് എഐ ഏജന്റുകള്‍; ഒന്നിലധികം എഐ ഏജന്റുകളുകള്‍ നടത്തിയ ചാറ്റ് പുറത്ത്; ഞെട്ടി സൈബര്‍ ലോകം
ന്യൂയോര്‍ക്ക്: സുരക്ഷിതമെന്ന് കരുതപ്പെടുന്ന സിസ്റ്റങ്ങളില്‍ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ‘കള്ളന്മാരായ’ (Rogue) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏജന്റുകള്‍ ഒത്തുകളിച്ചതായി റിപ്പോര്‍ട്ട്. സൈബര്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ എഐകള്‍ അപ്രതീക്ഷിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്. കമ്പനികള്‍ അവരുടെ ആഭ്യന്തര സിസ്റ്റങ്ങളില്‍ സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ എഐ ഏജന്റുകളെ കൂടുതലായി ഉപയോഗിച്ചു തുടങ്ങുന്ന സാഹചര്യത്തില്‍, സഹായകരമാകുമെന്ന് കരുതിയ ഈ സാങ്കേതികവിദ്യ തന്നെ ഗുരുതരമായ ഒരു ‘ഇന്‍സൈഡര്‍ ഭീഷണി’യായി മാറുമോ എന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വിവരങ്ങള്‍ ‘ദി ഗാര്‍ഡിയന്‍’ വെബ്‌സൈറ്റാണു പുറത്തുവിട്ടത്. ഓപ്പണ്‍ എഐ (OpenAI), ആന്ത്രാപിക് (Anthropic) എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഇറെഗുലര്‍’ (Irregular) എന്ന എഐ സുരക്ഷാ ലാബ് നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഒരു കമ്പനിയുടെ ഡാറ്റാബേസിലെ വിവരങ്ങള്‍ ഉപയോഗിച്ച് ലിങ്ക്ഡ്ഇന്‍ പോസ്റ്റുകള്‍ നിര്‍മ്മിക്കുക എന്ന ലളിതമായ ജോലി നല്‍കിയ എഐകള്‍, പരമ്പരാഗത ഹാക്കിംഗ് വിരുദ്ധ സംവിധാനങ്ങളെ കബളിപ്പിച്ച് തന്ത്രപ്രധാനമായ പാസ്വേഡ് വിവരങ്ങള്‍ പരസ്യമായി പ്രസിദ്ധീകരിച്ചു.…
Read More » -
ഇറാഖില്‍ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നു; വെടിവച്ചിട്ടതെന്ന് ഇറാന്റെ കൂട്ടാളിയായ ഇസ്ലാമിക് റസിസ്റ്റന്‍സ്; രണ്ടു വിമാനം തകര്‍ന്നെന്ന് യുഎസ് ഉദ്യോഗസ്ഥന്‍
ടെഹ്‌റാന്‍: പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നു വീണു. മറ്റൊരു വിമാനം കൂടി ഉള്‍പ്പെട്ട സംഭവമാണിതെന്നും എന്നാല്‍ ശത്രുപക്ഷത്തു നിന്നോ സ്വന്തം പക്ഷത്തു നിന്നോ ഉള്ള ആക്രമണം മൂലമല്ല ഇത് സംഭവിച്ചതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരെയുള്ള സൈനിക നടപടികളില്‍ പങ്കെടുക്കുന്നതിനായി അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് വന്‍തോതില്‍ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. സൗഹൃദപരമായ വ്യോമാതിര്‍ത്തികളില്‍ പോലും ഇത്തരം സൈനിക നീക്കങ്ങള്‍ അപകടസാധ്യതയുള്ളതാണെന്ന് ഈ സംഭവം അടിവരയിടുന്നു. യുഎസ് കെ.സി. 135 ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇറാനെതിരായ യുഎസ് സൈനിക നടപടിയുടെ പേരായ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി സൗഹൃദ വ്യോമാതിര്‍ത്തിയിലാണ് സംഭവം നടന്നത്,’ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ വിമാനവും കെ.സി.135 ആണെന്നും തകര്‍ന്ന വിമാനത്തില്‍ ആറ് സൈനികര്‍ വരെ ഉണ്ടായിരുന്നു എന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത…
Read More »
