Newsthen Special
-
സിറിയയിലെ ഐസിസ് തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് അമേരിക്ക; ഓപ്പറേഷന്‍ ഹോക്ക് ഐയിലൂടെ തകര്‍ത്തത് 70 കേന്ദ്രങ്ങള്‍; ‘ഇന്നു ശത്രുക്കളെ വേട്ടയാടിക്കൊന്നു, ഇനിയും തുടരുമെന്ന്’ അമേരിക്ക; ജോര്‍ദാന്‍ യുദ്ധ വിമാനങ്ങളും പോര്‍മുന്നണിയില്‍
ദമാസ്‌കസ്: അമേരിക്കന്‍ സൈനികരെ ആക്രമിച്ചതിനുള്ള തിരിച്ചടിയായി യുഎസ് സൈന്യം സിറിയയിലെ ഡസന്‍കണക്കിന് ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളിലേക്കു വന്‍തോതില്‍ ആക്രമണം അഴിച്ചുവിട്ടു. സിറിയന്‍ സുരക്ഷാ സേനയുടെ സഹായത്തോടെ ഐസിസ് തീവ്രവാദികള്‍ എന്നു സംശയിക്കുന്നവര്‍ക്കെതിരേ വ്യോമാക്രമണങ്ങളും ഗ്രൗണ്ട് ഓപ്പറേഷനുകളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അതിമാരകമായ തോതില്‍ ആക്രമണം നടത്തിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഐസിസ് ആക്രമണത്തില്‍ അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ശക്തമായ തിരിച്ചടി നല്‍കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഐസിസ് തീവ്രവാദികളെയും അടിസ്ഥാന സൗകര്യങ്ങളെയും ആയുധപ്പുരകളെയും ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ ഹോക്ക് ഐ സ്‌ട്രൈക്ക്’ വന്‍ വിജയമായിരുന്നെന്നു പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇയൊരു യുദ്ധത്തിന്റെ തുടക്കമല്ല. പ്രതികാരത്തിന്റെ പ്രഖ്യാപനമാണ്. ‘ഇന്നു ശത്രുക്കളെ വേട്ടയാടിക്കൊന്നു. ഇനിയും തുടരു’മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗൗരവമേറിയ പ്രതികരണം’ എന്നായിരുന്നു ട്രംപ് ആക്രമണത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ഡിസംബര്‍ 13ന് ആയിരുന്നു അമേരിക്കന്‍ സൈനികര്‍ക്കുനേരേ ഐസിസ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.…
Read More » -
വിടാന്‍ ഭാവമില്ല; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതി വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ അപ്പീലുമായി ഇഡി; 720 കോടിയുടെ ക്രമക്കേടില്‍ നടപടി അനിവാര്യം; ‘ഉത്തരവ് നിയമ നിര്‍മാണത്തിനു തുല്യം, പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആര്‍ എന്ന രീതിയിലേക്ക് വളച്ചൊടിച്ചു’
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സോണിയയെയും പ്രതിയാക്കിയ കള്ളപ്പണ ഇടപാടു പരാതി തള്ളിയ വിചാരണക്കോടതി വിധിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണക്കോടതി ഉത്തരവു പിഴവുകള്‍ നിറഞ്ഞതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് കള്ളപ്പണ നിരോധന നിയമപ്രകാരം നിലനില്‍ക്കുന്നില്ലെന്നാണു റൗസ് അവന്യൂ കോടതിയിലെ സ്‌പെഷല്‍ ജഡ്ജി വിശാല്‍ ഗോഗ്‌നെ വിധിച്ചത്. ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി മജിസ്‌ട്രേറ്റിനു മുമ്പില്‍ സമര്‍പ്പിച്ച് സ്വകാര്യ അന്യായത്തിലാണ് കേസ്. എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയല്ല ഇതെന്നും പരാതിയുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ നിയപ്രകാരം നിലനില്‍ക്കില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അതില്‍ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള ഇടപാടു നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാന്‍ കഴിയൂ. ഡല്‍ഹി പൊലീസിന്റെ ഇക്കണോമിക് ഓഫന്‍സസ് വിംഗ് (ഇ.ഒ.ഡബ്ല്യു) ഇപ്പോള്‍ കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇ.ഡിയുടെ ആരോപണങ്ങളുടെ മെറിറ്റ് ഇപ്പോള്‍ തീരുമാനിക്കുന്നത് അനുചിതമായിരിക്കുമെന്നും ജഡ്ജി…
Read More » -
തിരിച്ചുവരവില്‍ ഓപ്പണിംഗില്‍ ഫോം ഇല്ല; ഗില്‍ ഔട്ട്; സഞ്ജു ഇന്‍! ഒപ്പം ഇഷാനും റിങ്കുവും: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: 2026 ലെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരുക്കേറ്റ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീമിലില്ല. ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെയും ഇഷാന്‍ കിഷന്‍, റിങ്കു സിങ് എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ ചേര്‍ന്നാണു ടീമിനെ പ്രഖ്യാപിച്ചത്. തിരിച്ചുവരവിന് ശേഷം ഓപ്പണില്‍ ഫോം കണ്ടെത്താതെ വിഷമിക്കുന്ന വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതാണ് ശ്രദ്ധേയം. കഴിഞ്ഞ 15 ട്വന്റി 20കളില്‍ 24.25 ശരാശരിയില്‍ 291 റണ്‍സാണ് ഗില്ലിന് നേടാനായത്. 137 ആണ് ശരാശരി. ഇത്രയും മത്സരങ്ങള്‍ക്കിടയില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചറി പോലും ഗില്ലിന് നേടാനായിട്ടില്ല. നിരവധി തവണ പരീക്ഷിച്ചെങ്കിലും തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് സെലക്ടര്‍മാര്‍ മാറി ചിന്തിച്ചത്. ഗില്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതോടെ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങേണ്ടി…
Read More » -
കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിപ്പിക്കലല്ല കടിച്ച കൊതുകിനെക്കൊണ്ട് മുന്‍സിപ്പാലിറ്റിയിലെത്തി; കൊതുകിനെ കൊന്ന് കവറിലാക്കി ഹെല്‍ത്ത് ഓഫീസര്‍ക്ക് മുന്നിലെത്തിച്ച് യുവാവ്; കൊതുകിനെ പോസറ്റുമോര്‍ട്ടം ചെയ്ത് ഡോക്ടര്‍മാര്‍
ഛത്തീസ്ഗഢ്: ഒരു കൊതുകുതിരിയും ആ യുവാവിന്റെ രക്ഷക്കെത്തിയില്ല. കൊതുക് കടിച്ചുപൊൡച്ചപ്പോള്‍ ദേഷ്യവും സങ്കടവുമൊക്കെ സഹിക്കവയ്യാതെ കടിച്ച കൊതുകിനെ പിടികൂടി കൊന്ന് കവറിലാക്കി നേരെ മുന്‍സിപ്പാലിറ്റിയിലേക്ക് ചെന്നു. കൊതുകുനശീകരണത്തിന് മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട നഗരസഭ അധികൃതര്‍ക്ക് മുന്നില്‍ കൊന്ന കൊതുകിന്റെ ജഡം കവറിലാക്കി എത്തിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ഛത്തിസ്ഗഡിലെ റായ്പൂരിലുള്ള വാമന്‍ റാവു ലാഖേ മുന്‍സിപ്പല്‍ കോര്‍പറേഷനിലാണ് ഇന്ത്യക്കാകെ നാണക്കേടായിക്കൊണ്ട് കൊതുകുസംഭവമുണ്ടായത്. ദോലാല്‍ പട്ടേല്‍ എന്നയാളാണ് കൊതുകിനെ കൊന്ന് കവറിലാക്കി അധികാരികള്‍ക്ക് മുന്നിലെത്തിയത്. കൊതുകിന്റെ ശല്യം രൂക്ഷമാണെന്നും അസഹനീയമാണെന്നും ഇവ ഡെങ്കിപ്പനി പോലുള്ള മാരക രോഗങ്ങള്‍ പരത്തുന്ന കൊതുകുകളാണെന്നുമാണ് ദോലാല്‍ പട്ടേല്‍ പറഞ്ഞത്. മുന്‍സിപ്പല്‍ കോര്‍പറേഷനിലെ ഹെല്‍ത്ത് ഓഫീസര്‍ക്ക് മുന്നില്‍ ഇയാളെന്തിനാണ് ചത്ത കൊതുകുമായി എത്തിയതെന്ന ചോദ്യത്തിനും പട്ടേല്‍ തന്നെ വ്യക്തമായ ഉത്തരം തരുന്നു. താന്‍ ആദ്യം ഒരു ഡോക്ടറെ കണ്ടിരുന്നെന്നും അദ്ദേഹം കൊതുകുകളെ പരിശോധിക്കണമെന്ന് പറഞ്ഞുവെന്നുമാണ് എക്സില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പട്ടേല്‍ ഹെല്‍ത്ത് ഓഫീസറിനോട് പറയുന്നത്. ഈ…
Read More » -
വയോധികനെ കൊന്ന് കാട്ടിലേക്കു വലിച്ചിഴച്ചു; വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം; പുഴയോരത്ത് സഹോദതിക്കൊപ്പം വിറകു ശേഖരിക്കാന്‍ പോയപ്പോള്‍ ആക്രമണം; മൃതദേഹം കണ്ടെത്തിയത് രണ്ടു കിലോമീറ്റര്‍ അകലെ
വയനാട്: പുൽപ്പള്ളി വണ്ടിക്കടവ് വനമേഖലയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. ദേവർഗദ്ധ മാടപ്പള്ളി ഉന്നതിയിലെ കൂമൻ (മാരൻ – 65) ആണ് മരിച്ചത്. വനത്തോടുചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെ കൂമനും സഹോദരിയും ചേർന്ന് വണ്ടിക്കടവ് വനമേഖലയോട് ചേർന്ന പുഴയോരത്ത് വിറക് ശേഖരിക്കുകയായിരുന്നു. ഈ സമയത്താണ് കാട്ടിൽ നിന്നെത്തിയ കടുവ പെട്ടെന്ന് കൂമനെ കടന്നുപിടിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന സഹോദരി ബഹളം വെച്ചതിനെത്തുടർന്ന് നാട്ടുകാരും വനപാലകരും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. പടക്കം പൊട്ടിച്ച് കടുവയെ തുരത്തിയ ശേഷം, വനത്തിനുള്ളിൽ ഏകദേശം രണ്ട് കിലോമീറ്റർ ഉള്ളിൽ നിന്നാണ് കൂമന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനു മുൻപിൽ നാട്ടുകാർ വലിയ പ്രതിഷേധവുമായി തടിച്ചുകൂടി. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ള വിവരം നേരത്തെ വനംവകുപ്പിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതാണ് ഇത്തരമൊരു ദുരന്തത്തിന് വഴിവെച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മരിച്ച കൂമന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ഉടൻ നൽകണമെന്നും,…
Read More » -
കല്ലാമൂല സഖാക്കള്‍; സിനിമാപേരല്ല സിപിഎമ്മിന്റെ രോദനസംഘടനയാണ്; കുലംകുത്തികളെ പുറത്താക്കാന്‍ ആഹ്വാനവുമായി സിപിഎമ്മിലെ ഒരു വിഭാഗം; കടക്കൂപുറത്തെന്ന് അണികളും പറയുന്നു
മലപ്പുറം: കല്ലാമൂല സഖാക്കള്‍ എന്നു കേട്ടാല്‍ പെട്ടന്ന് ഏതെങ്കിലും സിനിമാപേരാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സിപിഎമ്മിന്റെ ഒരു കൂട്ടായ്മയാണ് എന്ന് വേണമെങ്കില്‍ പറയാം. വോട്ടുചോര്‍ന്നതിലുള്ള വേദനയില്‍ നിന്നുടലെടുത്ത രോദനസംഘടനയെന്നും വേണമെങ്കില്‍ എതിരാളികള്‍ക്ക് കളിയാക്കിപ്പറയാം. കാളികാവില ചേക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡാണ് ഇപ്പോള്‍ കേരളം ശ്രദ്ധിക്കുന്ന കല്ലാമൂല സഖാക്കള്‍ എന്ന ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിക്ക് 54 വോട്ട് മാത്രം ലഭിച്ച വാര്‍ഡിലാണ് സിപിഎമ്മിലെ ഒരു വിഭാഗം തോല്‍വി സഹിക്കവയ്യാതെ ഫ്‌ളെക്‌സ് ബോര്‍ഡ് വെച്ചത്. കാളികാവിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡിലാണ് കല്ലാമൂല സഖാക്കള്‍ എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ചെഞ്ചോരക്കൊടിയെ ഒറ്റുകൊടുത്ത വര്‍ഗ്ഗ വഞ്ചകരായ കുലംകുത്തികളെ കടക്ക് പുറത്ത് എന്നാണ് ബോര്‍ഡിലുള്ളത്. കല്ലാമൂല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലിക്ക് 54 വോട്ട് മാത്രം ലഭിച്ചത്. അതേ സമയം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ നിന്ന് 321 വോട്ടും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 325 വോട്ടുകളും ലഭിച്ചിരുന്നു. കല്ലാമൂല…
Read More » -
സ്വിമ്മിംഗ് പൂളില്‍ യുവതികള്‍ക്കൊപ്പം കുളിച്ചുല്ലസിച്ച് മ്മടെ ക്ലിന്റണ്‍; ഹോട്ട് ടബ്ബില്‍ കിടക്കുന്നതും ക്ലിന്റണ്‍ തന്നെ; സ്ത്രീകളുടെ മുഖം മറച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്; ലോകം കാണുന്നത് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ ചിത്രങ്ങള്‍; അമേരിക്കയില്‍ ഹോട്ട് ചര്‍ച്ച
വാഷിങ്ടണ്‍: യുവതികള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ മുങ്ങിനീരാടുന്ന സാക്ഷാല്‍ ബില്‍ ക്ലിന്റണ്‍, അതു തന്നെ അമേരിക്കയുടെ മുന്‍ പ്രസിഡന്റ്. ഹോട്ട് ടബ്ബില്‍ മറ്റൊരു സ്ത്രീക്കൊപ്പം ചാരിക്കിടക്കുന്നതും ക്ലിന്റണ്‍ തന്നെ. അമേരിക്കയും ലോകവും കണ്ടുകൊണ്ടിരിക്കുന്നത് കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ രഹസ്യസ്വഭാവമുളള ചിത്രങ്ങള്‍. ക്ലിന്റണൊപ്പം നീന്തല്‍ക്കുളത്തിലും ഹോട്ട് ടബ്ബിലുമൊക്കെയുള്ള സ്ത്രീകളില്‍ ചിലരുടെ മുഖം മാസ്‌ക് ചെയ്ത് മറച്ചിട്ടുണ്ട്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ രേഖകള്‍ യുഎസ് നീതിന്യായ വകുപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. ഏകദേശം 300,000 പേജുള്ള രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. പുതുതായി പുറത്തിറങ്ങിയ ഫയലുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ചും പരാമര്‍ശങ്ങളുണ്ട്. എന്നാല്‍ ട്രംപിനെക്കുറിച്ച് അധികം പരാമര്‍ശങ്ങളില്ല. മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, സംഗീതജ്ഞരായ ഡയാന റോസ്, മിക്ക് ജാഗര്‍, മൈക്കല്‍ ജാക്‌സണ്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരാണ് ജെഫ്രി എപ്‌സ്റ്റൈന്‍ എന്നറിയാത്തവര്‍ക്കായി…… പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയാണ്…
Read More » -
അറിഞ്ഞവരെല്ലാം നടുങ്ങി; കോഴിക്കോട് ആറു വയസുകാരനെ കൊന്നത് അമ്മ; വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതും അമ്മ അനു; കെ.എസ്.എഫ്.ഇ ജീവനക്കാരി; മാനസികരോഗത്തിന് ചികിത്സയിലായിരുന്നതായി വിവരം
കോഴിക്കോട്: ആറുവയസുകാരനെ അമ്മ കൊലപ്പെടുത്തിയതില്‍ നടുങ്ങി നാട്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍ സ്വദേശി പുന്നശ്ശേരി കോട്ടയില്‍ ബിജീഷിന്റെ മകന്‍ ആറുവയസുള്ള നന്ദ ഹര്‍ഷനെയാണ് അമ്മ അനു കഴുത്തു ഞെരിച്ച് കൊന്നത്. ഇന്നുരാവിലെ നടന്ന സംഭവത്തിന്റെ നടുക്കത്തില്‍ നിന്ന് നാടും നാട്ടാരും ഇനിയും മോചിതരായിട്ടില്ല. മകനെ താന്‍ കൊലപ്പെടുത്തിയ കാര്യം അമ്മ അനു തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചായിരുന്നു അനു കൊലപാതക വിവരം അറിയിച്ചത്. ഇന്ന് രാവിലെ ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവമുണ്ടായത്. കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യു കെ ജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹര്‍ഷന്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Read More » -
തൃശൂരങ്ങെടുക്കാന്‍ കുട്ടിക്കലാകാരന്‍മാരെത്തുകയായി; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിരക്കിലേക്ക് തൃശൂര്‍: ഉദ്ഘാടനം മുഖ്യമന്ത്രി; സമാപസമ്മേളന മുഖ്യാതിഥി മോഹന്‍ലാല്‍; പ്രധാന വേദി തേക്കിന്‍കാട് മൈതാനം; ജനുവരി പതിനാലു മുതല്‍ പതിനെട്ടുവരെ പൂരനഗരിയില്‍ കലാപൂരം; ആകെ 25 വേദികള്‍; അഞ്ചു രാപ്പകലുകളില്‍ ഇരുന്നൂറ്റി മുപ്പത്തിയൊമ്പത് ഇനങ്ങളില്‍ പോരാട്ടം
തൃശൂര്‍: പൂരനഗരിയില്‍ കലാപൂരത്തിന് ഒരുക്കങ്ങളായി. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന് ഖ്യാതികേട്ട സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അറുപത്തിനാലാം എഡിഷനാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരില്‍ നടക്കാന്‍ പോകുന്നത്. പുതുവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ ജനുവരി 14 മുതല്‍ 18 വരെയാണ് തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലാമേള. തേക്കിന്‍കാട് മൈതാനമായിരിക്കും പ്രധാനവേദി. ജനുവരി 14 ന് രാവിലെ 10 ന് തേക്കിന്‍ക്കാട് മൈതാനത്തെ പ്രധാനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടികളുടെ കലാ മാമാങ്കത്തിന് തിരിതെളിക്കും. ജനുവരി 18 ന് സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും. പാലസ് ഗ്രൗണ്ടിലായിരിക്കും ഭക്ഷണശാല. പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനം ഉള്‍പ്പെടെ ഇരുപത്തിയഞ്ച് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. അറബിക് കലോത്സവവും ഒപ്പം നടക്കും. പ്രധാന വേദിയായ തേക്കിന്‍ക്കാട് മൈതാനത്ത് മോഹിനിയാട്ടം, ഭരത നാട്യം, നാടോടി നൃത്തം തുടങ്ങിയവയാണ് അരങ്ങേറുക. സംസ്‌കൃത കലോത്സവം പതിമൂന്നാം വേദിയായ ജവഹര്‍ ബാലഭവനില്‍ നടക്കും. അറബിക് കലോത്സവം പതിനാറ്, പതിനേഴ് വേദികളായ സി.എം.എസ്.…
Read More » -
തമിഴ് ആരാധകര്‍ക്ക് മാത്രമല്ല എനിക്കും അണ്ണന്‍ താന്‍ രജനികാന്ത്; ശ്രീനിവാസന്‍ പലപ്പോഴും പറഞ്ഞ ഡയലോഗ്; സിനിമാപഠനക്കളരിയിലെ സഹപാഠികള്‍; രജനി സീനിയര്‍ ശ്രീനി ജൂനിയര്‍; പ്രിയസുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നുവെന്ന് രജനീകാന്ത്
കൊച്ചി: മദ്രാസ് ഫിലിം യൂണിവേഴ്‌സിറ്റിയില്‍ ശ്രീനിവാസന്‍ പഠിച്ചുകൊണ്ടിരിക്കെ സീനിയറായി ഒരാള്‍ അവിടെ പഠിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ സിനിമാലോകത്തിന്റെ സ്‌റ്റൈല്‍ മന്നനായി മാറിയ സാക്ഷാല്‍ രജനീകാന്ത്. കഥ പറയുമ്പോള്‍ എന്ന സിനിമപോലെയല്ലെങ്കിലും സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ സഹപാഠിയായിരുന്നു ശ്രീനി. വലിയ കാര്യമായിരുന്നു രണ്ടുപേര്‍ക്കും അങ്ങോട്ടുമിങ്ങോട്ടും. തമിഴ് ആരാധകര്‍ക്ക്് മാത്രമല്ല എനിക്കും അങ്ങേര് അണ്ണന്‍ തന്നെയാണെന്ന് രജനീകാന്തിനെക്കുറിച്ച് ശ്രീനിവാസന്‍ പറയാറുണ്ട്. ശ്രീനിവാസന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് രജനീകാന്ത് കേട്ടത്. പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നത്. അദ്ദേഹം മദ്രാസ് ഫിലിം യൂണിവേഴ്സിറ്റിയില്‍ എന്റെ സഹപാഠിയായിരുന്നു. അതുല്യ നടനായ അദ്ദേഹം നല്ല മനുഷ്യനായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു. അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഴയ സഹപാഠിക്ക് ഒപ്പമുള്ള ഓര്‍മകള്‍ ഏറെയുണ്ടെന്നും രജനീകാന്ത് പറഞ്ഞു.
Read More »