Newsthen Special

  • ഒരു കൊടും ക്രിമിനിലിനേ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യാനാകൂ; ചിത്രപ്രിയയുടെ കൊലപാതകരീതി ഞെട്ടിക്കുന്നത്; തലയില്‍ 22 കിലോയുടെ കല്ലെടുത്തിട്ടെന്ന് പ്രതി; നേരത്തെയും കൊല്ലാന്‍ ശ്രമിച്ചിരുന്നതായും വെളിപ്പെടുത്തല്‍; അന്ന് പുഴയില്‍ തള്ളിയിട്ടു കൊല്ലാന്‍ നോക്കി

        കൊച്ചി: ഇത്രയും ക്രൂരമായ ഒരു മനസ്സ് സൈക്കോപ്പാത്തിക്കായ ഒരു കൊടും ക്രിമിനലിനേ ഉണ്ടാകു. അത്രയും ക്രൂരവും പൈശാചികവുമായാണ് അയാള്‍ ആ പെണ്‍കുട്ടിയെ ഒരു ദയവുമില്ലാതെ കൊന്നത്. മലയാറ്റൂര്‍ സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകം നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയും ആണ്‍ സുഹൃത്തുമായ അലന്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പോലീസിന് മുമ്പാകെ നടത്തിയിരിക്കുന്നത്. ചിത്ര പ്രിയയെ കൊന്ന രീതി അലന്‍ പറഞ്ഞും കാണിച്ചും കൊടുത്തപ്പോള്‍ ഞെട്ടിത്തരിച്ചിരുന്നു പോയത് കേരള പോലീസ് കൂടിയാണ് ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് അവളുടെ ജീവനെടുത്തത് തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടെന്നാണെന്ന് പോലീസ് കണ്ടെത്തി. സംഭവസ്ഥലത്തെത്തി തെളിവെടുത്തപ്പോള്‍ കൊലപാതകം നടത്തിയ രീതി പ്രതി അലന്‍ പോലീസിനോട് വിശദീകരിച്ചത് ഞെട്ടലോടെ മാത്രമാണ് പോലീസും കേട്ടു നിന്നത്. കല്ലെടുത്ത് ചിത്രപ്രിയയുടെ തലക്കടിച്ചപ്പോള്‍ ചിത്രപ്രിയ ബോധമറ്റ് വീണു. ഇതിനുശേഷം ചിത്ര പ്രിയയുടെ തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടു. തല തകര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ കല്ല്…

    Read More »
  • എന്റെ പൊന്നേ എങ്ങോട്ടാണീ പോക്ക്; കച്ചവടം കുത്തനെ ഇടിഞ്ഞ് സ്വര്‍ണവ്യാപാരമേഖല; ജ്വല്ലറികളില്‍ കയറാന്‍ പറ്റാതെ സാധാരണക്കാര്‍; സ്വര്‍ണം വാങ്ങുന്നത് അതിസമ്പന്നര്‍ മാത്രം

      മുംബൈ: ഇന്ത്യയില്‍ അടുത്തിടെ ഏറ്റവും അധികം കച്ചവടം കുറഞ്ഞത് ഏത് മേഖലക്കാണ് എന്ന് നോക്കിയാല്‍ ഒരു സംശയവും ഇല്ലാതെ പറയാം സ്വര്‍ണാഭരണ വില്പന മേഖല. ദിനംപ്രതി സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നതോടെ കച്ചവടം കുത്തനെ ഇടിഞ്ഞു എന്നാണ് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണാഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇത് തിരിച്ചടിയുടെ കാലം. സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ജ്വല്ലറി ഉടമകള്‍ക്കാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആഭരണ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതായ റിപ്പോര്‍ട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത് . ഈ വര്‍ഷം അവസാനിക്കുന്നതോടെ 12 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന മുന്നറിയിപ്പ്. 802.8 ടണില്‍നിന്ന് 650-700 ടണി?ലേക്കാണ് ആഭരണ വില്‍പന ഇടിയാന്‍ സാധ്യത. ഇന്ത്യന്‍ സ്വര്‍ണ്ണ വിപണിയില്‍ ഏറെ കച്ചവടം നടക്കുന്ന സമയത്തൊന്നും തന്നെ ഇക്കുറി കച്ചവടം ഉണ്ടായിട്ടില്ല. സാധാരണ ക്രിസ്മസ് പുതുവര്‍ഷ ആഘോഷവേളകളില്‍ സ്വര്‍ണ്ണ വില്പനയിലും കുതിപ്പ് ഉണ്ടാകാറുണ്ട്. വിവാഹ സീസണുകളിലും ഇത്തവണ കനത്ത…

    Read More »
  • മക്കളെ നല്ലവരായി വളര്‍ത്തേണ്ടത് അമ്മമാരാണ്; ഉത്തര്‍പ്രദേശിലെ പോലീസ് നടപടിക്ക് കയ്യടിയും വിമര്‍ശനവും; പെണ്‍കുട്ടികളെ ശല്യം ചെയ്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റു ചെയ്തു; അമ്മമാരെ അറസ്റ്റു ചെയ്താല്‍ തലതെറിച്ച് ആണ്‍മക്കള്‍ നന്നാകുമോ എന്നും ചോദ്യം

      ലക്‌നൗ: മക്കളെ നല്ലവരായി വളര്‍ത്തേണ്ടത് അച്ഛനമ്മമാരാണെന്് ഓര്‍മപ്പെടുത്തുകയാണ് ഉത്തര്‍പ്രദേശിലെ പോലീസ്. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് യുപി പോലീസ് ഈ ഓര്‍മപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ആണ്‍മക്കള്‍ ചെയ്ത കുറ്റത്തിന് എന്തിന് അമ്മമാരെ അറസ്റ്റു ചെയ്‌തെന്ന ചോദ്യമുയര്‍ത്തി ചിലര്‍ പോലീസിനെ വിമര്‍ശിക്കുന്നുണ്ട്. അമ്മമാരെ അറസ്റ്റു ചെയ്താല്‍ തലതെറിച്ച ആണ്‍മക്കള്‍ നന്നാകുമോ എന്നാണവര്‍ ചോദിക്കുന്നത്. എന്നാല്‍ യുപി പോലീസ് പറയുന്നത് മക്കളെ നല്ലരീതിയില്‍ വളര്‍ത്തേണ്ടത് അച്ഛനമ്മമാരാണെന്നു തന്നെയാണ്. ഉത്തര്‍പ്രദേശിലെ ബുദാനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ശല്യംചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കള്‍ക്ക് നല്ല സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും പകര്‍ന്നുനല്‍കാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് വിശദീകരിക്കുന്നു. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ നാല് ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടര്‍ന്നതോടെ പെണ്‍കുട്ടി പിതാവിനെ വിവരമറിയിച്ചു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ ഭാരതീയ ന്യായസംഹിത(ബിഎന്‍സ്) പ്രകാരവും പോക്സോ നിയമപ്രകാരവും…

    Read More »
  • ‘മോഹന്‍ലാലിനെ പോലൊരാളെ വച്ച് സന്ദേശം പോലൊരു സിനിമ, ഇനിയതു നടക്കില്ല’; ദൂരെയാണെങ്കിലും ശ്രീനി ഒരു ധൈര്യമായിരുന്നു; ആ ധൈര്യം നഷ്ടമായി: സത്യന്‍ അന്തിക്കാട്‌

    കൊച്ചി: സന്ദേശം പോലെ രാഷ്ട്രീയ ആക്ഷേപഹാസ്യം ചര്‍ച്ചയാക്കുന്നൊരു സിനിമ ശ്രീനിവാസനുമൊത്ത് പ്ലാന്‍ ചെയ്തിരുന്നതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ പോലൊരാളെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനായിരുന്ന പദ്ധതി. ശ്രീനിവാസന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു ചിത്രം ചെയ്യാന്‍ ധൈര്യമുണ്ടാകുമായിരുന്നു. ഇനി അത് നടക്കില്ലെന്നും സത്യന്‍ പറഞ്ഞു. ”സന്ദേശം പോലൊരു സിനിമ വേറെ ചെയ്യണമെന്ന് പല സ്ഥലത്ത് നിന്നും പറയുന്നു. അതിനെ പറ്റി ചിന്തിച്ചിരുന്നു. സന്ദേശം ഇറങ്ങിയ കാലത്തെ സാമൂഹിക അന്തരീക്ഷമല്ല ഇന്ന്. അന്ന് സഹിഷ്ണുത ഉണ്ടായിരുന്നു. നിരുപദ്രവമായ രീതിയിൽ നിഷ്കളങ്കനായ വ്യക്തി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തെ കാണുന്ന കാഴ്ച സിനിമയാക്കാൻ ആലോചിച്ചിരുന്നു. മോഹൻലാലിനെ പോലൊരാള്‍ ചെയ്യുന്ന കഥാപാത്രം. രണ്ടും മൂന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നതില്‍ ആരു പറയുന്നതാണ് ശരിയെന്ന് തിരിച്ചറിയാൻ സാധിക്കാത്ത സാധാരണക്കാരന്‍റെ കഥയാണ് പ്ലാന്‍ ചെയ്തത്”, എന്നാണ് സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍. ”ശ്രീനിയിൽ നിന്നും പഠിച്ച പാഠങ്ങളാണ് സ്വയം തിരക്കഥ എഴുതുമ്പോഴും മറ്റുള്ളവരുടെ തിരക്കഥ സംവിധാനം ചെയ്യുമ്പോഴും സിനിമയുടെ നേട്ടത്തിനും നന്മയ്ക്കും ഉപയോഗിച്ചത്. ശ്രീനി…

    Read More »
  • ‘പ്രതിപക്ഷ നേതാവിന്റെ സ്വര്‍ണക്കൊള്ളയിലെ ആദ്യ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ ഇതൊന്നും ട്വിസ്റ്റ് അല്ല’; ശബരിമല കേസില്‍ ഏറ്റവുമൊടുവില്‍ വന്ന ചിത്രങ്ങള്‍ സോണിയയ്ക്കും ആന്റോ ആന്റണിക്കും ഒപ്പമുള്ളത്; എസ്‌ഐടി അന്വേഷണം എതിര്‍ത്തത് ഇക്കാരണം കൊണ്ട്: എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്

    കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണങ്ങളുമായി എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്. സംഘടനയുടെ ഫേസ്ബുക്ക് പേജിലാണ് ‘സ്വര്‍ണക്കൊള്ള: ഒരു തിരിഞ്ഞുനോട്ടം’ എന്ന പേരില്‍ കുറിപ്പു പ്രത്യക്ഷപ്പെട്ടത്. സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ജീവനക്കാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകരാണെന്നും കര്‍ണാടകയില്‍നിന്ന് അറസ്റ്റിലായവരുടെ അടുപ്പക്കാര്‍ കോണ്‍ഗ്രസുകാരാണെന്നും ഇറ്റാലിയന്‍ ബന്ധം മൂന്‍ പ്രതിപക്ഷ നേതാവാ് ഉന്നയിക്കുന്നത് പരോക്ഷമായി ചെന്നെത്തുന്നത് സോണിയ ഗാന്ധിയിലേക്കാണെന്നുമുള്ള സൂചനയാണ് പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യമുന്നയിക്കുന്നത് ഡല്‍ഹിയില്‍ ചെന്ന് ഒത്തുതീര്‍പ്പിനു ശ്രമിക്കാനാണെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   ശബരിമല സ്വര്‍ണ്ണക്കൊള്ള ഏകദേശം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം നല്ലതല്ലേ? എവിടെ നിന്നാണ് ഇതിന്റെയൊക്കെ തുടക്കം? ആഗോള അയ്യപ്പസംഗമം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്നതിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍ കാണാനില്ല എന്ന് പറഞ്ഞു പത്രക്കാരെ കാണുന്നത്. തുടര്‍ന്ന് അതേറ്റെടുത്ത് രംഗത്ത് വന്നത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ആണ്. ശബരിമലയിലെ സ്വര്‍ണ്ണം കര്‍ണാടകത്തിലെ…

    Read More »
  • 22 കിലോയുള്ള കല്ലുകൊണ്ട് തലയ്ക്കടിച്ചു; വസ്ത്രവും ഷൂസും മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു; മുമ്പും കൊല്ലാന്‍ ശ്രമിച്ചു; ചിത്രപ്രിയ വധക്കേസില്‍ ഞെട്ടിക്കുന്ന മൊഴി

    മലയാറ്റൂരില്‍  മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ പത്തൊന്‍പതുകാരി ചിത്രപ്രിയയെ ആണ്‍ സുഹൃത്ത് അലന്‍ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത് 22 കിലോയോളമുള്ള കല്ലുകൊണ്ട്. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് അലന്‍ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്. കുറ്റകൃത്യത്തിന് ശേഷം അലന്‍ വസ്ത്രങ്ങളും ഷൂസും മാറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ചിത്രപ്രിയയെ നേരത്തെയും അലന്‍ കൊല്ലാന്‍ നീക്കം നടത്തിയിരുന്നു. കാലടി പാലത്തില്‍ നിന്ന് താഴേയ്ക്ക് തള്ളിയിനായിരുന്നു ശ്രമിച്ചത്. കേസില്‍ കൂടുതല്‍ വിവരശേഖരണത്തിന് അന്വേഷണ സംഘം ബെംഗളൂരുവിലേയ്ക്കുപോകും.   ഈ മാസം 9ന് ഉച്ചയോടെയാണ് ആളൊഴിഞ്ഞ പറമ്പില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. വീടിന് ഒരു കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിലായിരുന്നു മൃതദേഹം.   അന്വേഷണത്തിനൊടുവില്‍ സുഹൃത്ത് കൊറ്റമം കുറിയേടം അലൻ ബെന്നിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് അലൻ പൊലീസിനു നൽകിയ മൊഴി.ചെവിക്കു താഴെ കല്ലു കൊണ്ട് അടിയേറ്റതിനെ തുടർന്നുള്ള മുറിവും…

    Read More »
  • ദീര്‍ഘദൂര യാത്രകള്‍ക്കു ചെലവേറും; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; 215 കിലോമീറ്ററിനു മുകളില്‍ വര്‍ധന; പ്രതിവര്‍ഷം 600 കോടി അധിക വരുമാനം പ്രതീക്ഷ; സബര്‍ബന്‍ ട്രെയിനുകളില്‍ വര്‍ധനയില്ല

    2025 ഡിസംബർ 26 മുതൽ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വരുമാനത്തില്‍ നിന്നും 600 കോടി രൂപയുടെ നേട്ടം പ്രതീക്ഷിച്ചാണ് പുതിയ നിരക്ക് വര്‍ധന. നിലവില്‍ സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾ ഇനി ചെലവേറും.   പുതിയ ടിക്കറ്റ് ഘടന പ്രകാരം 215 കിലോമീറ്ററില്‍ കൂടുതലുള്ള ജനറല്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചത്. മെയിൽ/ എക്സ്പ്രസ് നോൺ- എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല. പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ നോൺ-എസി അല്ലെങ്കില്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റർ സഞ്ചരിക്കാന്‍ 10 രൂപ അധികമായി നല്‍കേണ്ടി വരും. അതേസമയം, സബർബൻ, സീസൺ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഇടത്തരം വരുമാനമുള്ള വിഭാഗത്തിന് താങ്ങാനാവുന്ന ടിക്കറ്റ് വില നിലനിര്‍ത്താനായാണിത്.   പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ പ്രകാരം റെയിൽവേയുടെ…

    Read More »
  • വന്ദേഭാരത് വന്നിട്ടും ദുരിതത്തിന് കുറവില്ല; ബസില്‍ സീറ്റില്ല, ട്രെയിനില്‍ ടിക്കറ്റും; സ്‌പെഷല്‍ ട്രെയിനുകളും നിറഞ്ഞു; ഉത്സവകാലത്ത് നാട്ടിലെത്താന്‍ കഴിയാതെ ഇതരസംസ്ഥാന മലയാളികള്‍; സ്വകാര്യ ബസ് നിരക്ക് 4000 വരെ

    ബംഗളുരു: വന്ദേഭാരതുണ്ടായിട്ടും, ബെംഗളുരു മലയാളികളുടെ ഉത്സവകാല യാത്രാദുരിതം തുടരുന്നു. ക്രിസ്മസ് –പുതുവല്‍സര ആഘോഷക്കാലത്ത് ബെംഗളുരുവില്‍ നിന്നു നാട്ടിലെത്താന്‍ കഴിയാതെ വലയുകയാണ് മലയാളികള്‍. ഇതിനകം പ്രഖ്യാപിച്ച സ്പെഷല്‍ ട്രെയിനുകളിലും ബസുകളിലും ബുക്കിങ് പൂര്‍ത്തിയായി. ജാലഹള്ളിയിലെ കെ.എന്‍.എസ്.എസിലെ വനിതകള്‍ ക്രിസ്മസ് അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ്. എങ്ങിനെ നാടണയുമെന്നതാണു ചര്‍ച്ച. ബസുകളില്‍ സീറ്റില്ല. ട്രെയിനുകളില്‍ വെയിറ്റിങ് ലിസ്റ്റ് 300 കടന്നതോടെ ഇപ്പോള്‍ റിഗ്രറ്റെന്നാണ് എഴുതികാണിക്കുന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ കാലുകുത്താനിടമില്ല. ശബരിമല സീസണുമായി ബന്ധപെട്ടു 5 സ്പെഷ്യല്‍ ട്രെയിനുകള്‍ ബെംഗളുരുവില്‍ നിന്നു തെക്കന്‍ കേരളത്തിലേക്കുണ്ട്. ഇതിനു പുറമെ തിരക്കു കണക്കിലെടുത്തു 23നു ഹുബ്ബള്ളി–തിരുവനന്തപുരം സ്പെഷ്യല്‍‌ പ്രഖ്യാപിച്ചു. ബുക്കിങ് തുടങ്ങി മിനിറ്റുള്‍ക്കുള്ളില്‍ വെയിറ്റിങ് ലിസ്റ്റിലായി. കേരള-കര്‍ണാടക കെ. ആര്‍. ടി.സികളുടെ അധിക സര്‍വീസുകളിലും ടിക്കറ്റ് കിട്ടാനില്ല. അവസരം മുതലെടുത്തു സ്വകാര്യ ബസ് ലോബി നിരക്കുയര്‍ത്തി തുടങ്ങി. ക്രിസ്മസിനു തൊട്ടുതലേന്നുള്ള ദിവസങ്ങളിലേക്ക് ഇപ്പോള്‍ തന്നെ ബെംഗളുരു–എറണാകുളം റൂട്ടില്‍ നിരക്ക് 4000 കടന്നു. വരും ദിവസങ്ങളില്‍ ഇനിയും കൂടും.…

    Read More »
  • ‘ഒരു കേസ്, ഒരു മൊഴി, ഒരു കഷ്ണം തെളിവ് വേണം’; കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി തൊടുന്നില്ല എന്നതിന്റെ ഉത്തരം കൂടിയാണ് കോടതിവിധി; രാഹുല്‍, സോണിയ ഗാന്ധിക്കെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസുകാരും ലീഗുകാരും ആഘോഷിക്കാത്തത് എന്തുകൊണ്ട്?

    കൊച്ചി: സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതി വിധിക്കെതിരേ ഇഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കേസില്‍ കോടതി ചൂണ്ടിക്കാട്ടിയ നിര്‍ണായക നിരീക്ഷണങ്ങള്‍ ചര്‍ച്ചയാകുന്നു. എഫ്‌ഐആര്‍ ഇല്ലാത്ത കേസുകളില്‍ ഇഡിക്കു നടപടിയെടുക്കാന്‍ കഴിയില്ലെങ്കിലും കേരളത്തിലടക്കം ഇത്തരം കേസുകളില്‍ ഇടപെടുന്നതിനെതിരേയുള്ള മുന്നറിയിപ്പായിട്ട് ഇതിനെ വിലയിരുത്തണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ല എന്നതിന്റെ ഉത്തരംകൂടിയാണ് ഈ കേസ് എന്നും ഇവര്‍ പറയുന്നു. സുബ്രഹ്‌മണ്യം സ്വാമിയോ അണ്ടിമുക്ക് ശാഖാപ്രമുഖോ പറഞ്ഞെന്നു കരുതി ഇഡിക്ക് കേസെടുക്കാനാകില്ലെന്നും കെ.ജെ. ജേക്കബിന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം   കോണ്‍ഗ്രസുകാരും ലീഗുകാരുമല്ലാത്ത വായനക്കാര്‍ക്കുവേണ്ടി എഴുതുന്നത്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന കൊട്ടേഷന്‍ സംഘത്തിനു മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കുരുക്കാന്‍ ഈ ഡി യെ കൊട്ടേഷന്‍ പണിയേല്‍പ്പിച്ച പരിവാര സര്‍ക്കാരിനും മുഖമടച്ചു കിട്ടിയ അടിയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കെതിരെ കൊട്ടേഷന്‍ സംഘം സമര്‍പ്പിച്ച…

    Read More »
  • അരാഷ്ട്രീയതയ്ക്ക് എന്താണു കുഴപ്പം? കോട്ടപ്പള്ളിയും പ്രകാശനും മുതല്‍ സംരംഭകന്‍ എന്ന വാക്ക് മലയാളി പരിചയപ്പെടും മുമ്പേ തിരക്കഥയാക്കിയയാള്‍; നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യത്തിനായി പൊട്ടിത്തെറിച്ച ദീര്‍ഘദര്‍ശി; കുറിപ്പ് ചര്‍ച്ചയാകുന്നു

    കൊച്ചി: ശ്രീനിവാസന്‍ സിനിമകളിലെ അരാഷ്ട്രീയത എന്നും സിനിമയിലും സിനിമയ്ക്കു പുറത്തും ചര്‍ച്ചയായിട്ടുണ്ട്. യശ്വന്ത് സഹായി മുതല്‍ കോട്ടപ്പള്ളി പ്രഭാകരനും പ്രകാശനും ഇന്നത്തെ സമൂഹത്തിലും ചൂണ്ടിക്കാട്ടാവുന്ന വ്യക്തിത്വങ്ങളാണ്. സംരംഭകത്വമെന്ന വാക്കുതന്നെ പരിചിതമാകുന്നതിനു മുമ്പാണ് ശ്രീനിവാസന്‍ വരവേല്‍പ്പിലൂടെയും മിഥുനവുമൊക്കെ. ശ്രീനിവാസന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ സിനിമകളിലെ അരാഷ്ട്രീയതയെക്കുറിച്ചുള്ള ചര്‍ച്ചകളും വഴിമാറുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ് ആല എഴുതിയ കുറിപ്പാണ് ചര്‍ച്ച. കുറിപ്പിന്റെ പൂര്‍ണരൂപം   അരാഷ്ട്രീയതയ്ക്ക് എന്താണ് കുഴപ്പം..? ശ്രീനിവാസന്‍ സിനിമകള്‍ കേരളീയസമൂഹത്തോട് നിരന്തരം ഉന്നയിച്ച ചോദ്യം ഇതായിരുന്നു. കോട്ടപ്പള്ളി പ്രഭാകരനും അനുജന്‍ പ്രകാശനും സത്യസന്ധരായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ നയാപൈസ അവര്‍ സമ്പാദിച്ചിട്ടില്ല. ഒരു ചായ പോലും വാങ്ങിക്കുടിക്കാതെ പിതാവ് കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വാങ്ങിയ ഭൂമിയുടെ ആധാരം പാര്‍ട്ടിക്ക് വേണ്ടി പണയം വച്ചവനാണ് പ്രഭാകരന്‍. യശ്വന്ത് സഹായിക്കുള്ള ഒരു കരിക്കിനായി പറമ്പിലെ തെങ്ങിന്‍കുലകള്‍ മുഴുവന്‍ വെട്ടിത്താഴെയിടുന്നത് അഭിമാനത്തോടെ നോക്കി നിന്ന ഐഎന്‍എസ്പി യുവനേതാവാണ് പ്രകാശന്‍. പാര്‍ട്ടി റോബോട്ടുകള്‍ മാത്രമായിരുന്നു പ്രഭാകരനും പ്രകാശനും. കമ്മ്യൂണിസ്റ്റ് വിശുദ്ധ ഗ്രന്ഥങ്ങള്‍…

    Read More »
Back to top button
error: