Newsthen Special

  • ‘പരമാധികാരത്തിനു മേലുള്ള കടന്നാക്രമണം’; പാക് വ്യോമാക്രമണത്തിന് തക്ക സമയത്തു മറുപടിയെന്ന് താലിബാന്‍

    കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യകളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നല്‍കുമെന്ന് താലിബാന്‍ ഭരണകൂടം. ‘ഈ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ വ്യോമാതിര്‍ത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും, തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും ആവര്‍ത്തിക്കുന്നു’ താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്‌ക്, കുനാര്‍ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ സേന നടത്തിയ വ്യോമാക്രമണങ്ങള്‍, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും സബീഹുള്ള കുറ്റപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാക്കിസ്ഥാന്‍ നടത്തിയ ബോംബിങ്ങില്‍ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത തരത്തില്‍ വളരെ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും സബീഹുള്ള മുജാഹിദ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, തെഹ്രികെ താലിബാന്‍ പാക്കിസ്ഥാന്‍…

    Read More »
  • പന്ത് ഏകദിനത്തില്‍ സഞ്ജുവിനെ അപേക്ഷിച്ച് വമ്പന്‍ പരാജയം; എന്നിട്ടും സെലക്ടര്‍മാര്‍ പരിഗണിച്ചു; ശ്രേയസ് അയ്യരുടെയും ഗില്ലിന്റെയും അസാന്നിധ്യത്തില്‍ ഇന്ത്യ വരുത്തുന്നത് ഗുരുതര പിഴവോ? ഈ കണക്കുകള്‍ സത്യം പറയും

    ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച സെലക്ഷന്‍ ബോര്‍ഡ് സഞ്ജുവിനെ ഒഴിവാക്കിയത് വമ്പന്‍ പിഴവെന്നു ചൂണ്ടിക്കാട്ടി നിരീക്ഷകര്‍. പന്തിന്റെ ആക്രമണോത്സുകതയും കളി ജയിപ്പിക്കാനുള്ള അപ്രതീക്ഷിത പ്രകടനവും നിലനില്‍ക്കുമ്പോഴും ഏകദിനത്തില്‍ സഞ്ജുവിനെ അപേക്ഷിച്ചു വമ്പന്‍ പരാജയമാണെന്നും കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. ശ്രേയസ് അയ്യരുടെ അസാന്നിധ്യത്തില്‍ സ്ഥിരതയുള്ള ബാറ്ററുടെ സ്ഥാനമെന്താണ് ഇതിനുമുമ്പും സഞ്ജു തെളിയിച്ചിട്ടുണ്ട്. നവംബര്‍ 30ന് റാഞ്ചിയില്‍ ആരംഭിക്കുന്ന മൂന്നു മത്സരങ്ങളുള്ളസീരീസിലേക്ക് നവംബര്‍ 23ന് ആണു 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യര്‍ക്കും ഗില്ലിനും പരിക്കേറ്റതോടെ സെലക്ടര്‍മാര്‍ ചെറിയ മാറ്റങ്ങളും ടീമില്‍ വരുത്തി. ധ്രുവ് ജുറേല്‍ തിരിച്ചെത്തിയതിനൊപ്പം കാലിന്റെ പരിക്കു മാറിയ റിഷഭ പന്തും ടീമില്‍ ചേരും. എന്നാല്‍, ദക്ഷിണാഫ്രിക്കയില്‍ ഗംഭീര സെഞ്ചുറിയോടെ കളി ജയിപ്പിച്ചിട്ടും അമ്പതോവര്‍ ഫോര്‍മാറ്റില്‍ 56.7 ശരാശരിയും 99.61 സ്‌ട്രൈക്ക് റേറ്റുമുണ്ടായിട്ടും സഞ്ജുവിനെ പുറത്തിരുത്തി. പന്തിനേക്കാള്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തേണ്ടിയിരുന്നതിന്റെ കാരണങ്ങള്‍ ഇതാ. 1. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം വെള്ളപ്പന്തിലെ കളിയില്‍ സഞ്ജുവിനെക്കാള്‍ ഏറെപ്പിന്നിലാണ് റിഷഭ്…

    Read More »
  • ‘മുസ്ലിംകള്‍ ഓസ്‌ട്രേലിയ കീഴടക്കും’; പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം വിലക്കണമെന്ന ബില്‍ തള്ളിയതിന്റെ കലിപ്പില്‍ ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ സെനറ്റര്‍ക്ക് സസ്‌പെന്‍ഷന്‍; പ്രതിഷേധം രണ്ടാംവട്ടം

    മെല്‍ബണ്‍: ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ ഓസ്‌ട്രേലിയന്‍ സെനറ്ററിന് സസ്‌പെന്‍ഷന്‍. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ വണ്‍ നേഷനിലെ അംഗവും ക്വീന്‍സ്‌ലാന്‍ഡ് സെനറ്ററുമായി പോളീന്‍ ഹാന്‍സനാണ് വേറിട്ട പ്രതിഷേധം വിനയായത്. പോളീന്റെ പ്രതിഷേധം നഗ്‌നമായ വംശീയവെറിയാണെന്ന് ആരോപിച്ച് മറ്റൊരു സെനറ്റര്‍ രംഗത്തുവന്നതോടെയാണ് സസ്‌പെന്‍ഷന്‍. പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ വിലക്കണമെന്ന ബില്‍ അവതരിപ്പിക്കാന്‍ ഏറെക്കാലമായി പോളീന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ബില്‍ തള്ളപ്പെട്ടു. ഇതിനോടുള്ള പ്രതിഷേധമായാണ് ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് പോളീന്‍ പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ചെത്തുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധയായ പോളീനെതിരെ ഇതിന് മുന്‍പും നടപടിയുണ്ടായിട്ടുണ്ട്. സഹ സെനറ്ററായ മെഹ്‌റീന്‍ ഫാറൂഖിക്കെതിരെ വംശവിരുദ്ധമായ നിലപാട് സ്വീകരിച്ചതിന് പോളീനെതിരെ കേസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ വാദിയായ മെഹ്‌റീന്‍ ഫാറൂഖി പോളീന്റെ പുതിയ പ്രതിഷേധത്തെ ‘വംശീയവെറിക്കാരിയായ സെനറ്ററിന്റെ പച്ചയായ വംശീയവെറി’ എന്നാണ് വിശേഷിപ്പിച്ചത്. പോളീനെതിരായ നടപടി വോട്ടിനിടാന്‍ വിദേശകാര്യ മന്ത്രിയും സെനറ്റ് അധ്യക്ഷയുമായ പെന്നി വോങ്ങ് തീരുമാനിക്കുകയായിരുന്നു. 5നെതിരെ 55…

    Read More »
  • കൈയില്‍ തെളിവുണ്ടെന്നു പറഞ്ഞ വി.ഡി. സതീശന്‍ രണ്ടാം വട്ടവും കോടതിയില്‍ ഹാജരാകാതെ മുങ്ങി; കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ രണ്ടുകോടിയുടെ മാനനഷ്ടക്കേസില്‍ നടപടി കടുപ്പിച്ച് കോടതി; ഇനി സമയം നല്‍കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്; തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കുമ്പോള്‍ ഊരാക്കുടുക്കോ?

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും കോടതിയില്‍ മറുപടി നല്‍കാതെ പ്രതിപക്ഷ വിഡി സതീശന്‍. വഞ്ചിയൂര്‍ സെക്കന്‍ഡ് അഡീഷണല്‍ സബ് കോടതിയാണ് കേസ് പരിഗണിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് വിഡി സതീശനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഉന്നയിച്ച ആരോപണത്തിനു തന്റെ പക്കല്‍ തെളിവുണ്ടെന്നും കോടതിയില്‍ തെളിയിച്ചോളാം എന്നുമായിരുന്നു വി.ഡി. സതീശന്റെ വാദം. എന്നാല്‍, ഇതിനെതിരേ കോടതിയില്‍ രണ്ടുകോടി രൂപ മാനനഷ്ടം നല്‍കണമെന്ന് ആവശ്യപ്പെട്ടാണു പരാതി നല്‍കിയത്. പരാമര്‍ശം പിന്‍വലിച്ചു മാപ്പു പറയണമെന്നും അല്ലെങ്കില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യം തവണ കേസ് പരിഗണിച്ചത് നവംബര്‍ 20നായിരുന്നെങ്കിലും വിഡി സതീശന് വേണ്ടി ഹാജരായ അഭിഷാഷകന്‍ സമയം നീട്ടി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ഈ മാസം 25ലേക്ക് നീട്ടി. എന്നാല്‍ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന്…

    Read More »
  • ‘ഓപ്പറേഷന്‍ ചെയ്തു തൊണ്ട മുഴുവന്‍ മുറിച്ചു കളഞ്ഞു; വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല; കേരളത്തിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് കീമോ മാത്രം മതിയെന്നാണ്; ബംഗളരുവില്‍ ശസ്ത്രക്രിയ നടത്തിയത് പലരുടെയും വാക്കു കേട്ട്’; ജിഷ്ണുവിന്റെ മരണത്തില്‍ അച്ഛന്‍ രാഘവന്‍

    കൊച്ചി: നമ്മള്‍ എന്ന ഒറ്റ സിനിമ മതി നടന്‍ ജിഷ്ണുവിനെ എക്കാലത്തും ഓര്‍മിക്കാന്‍. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ അല്‍പം വില്ലത്തരമുള്ള വേഷത്തിലും ജിഷ്ണു രാഘവന്‍ എത്തി. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായാന് ശ്രദ്ധേയനായത്. സിനിമ രംഗത്ത് സജീവമായി തുടരവേയാണ് അപ്രതീക്ഷിതമായി കാന്‍സര്‍ ബാധിച്ചത്. 2016ല്‍ കാന്‍സറിനോട് പൊരുതി ജിഷ്ണു മരണത്തിന് കീഴടങ്ങി. ഇപ്പോള്‍ മകന്റെ ചികില്‍സയെ പറ്റി സംസാരിക്കുകയാണ് നടന്‍ രാഘവന്‍. ആരുടെയൊക്കെയോ വാക്കുകേട്ട് അവന്‍ ബെംഗളൂരുവില്‍നിന്ന് ഓപ്പറേഷന്‍ ചെയ്‌തെന്നും തങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും രാഘവന്‍ പറഞ്ഞു. കീമോയും റേഡിയേഷനും കൊണ്ടുതന്നെ ഭേദമാക്കാമെന്ന് ഇവിടെനിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെന്നും പക്ഷേ അത് കേട്ടില്ലെന്നും രാഘവന്‍ പറയുന്നു. ഒരു ഫോട്ടോ പോലും വച്ചിട്ടില്ലെന്നും തങ്ങള്‍ ജിഷ്ണുവിനെ ഓര്‍ക്കാറേയില്ലെന്നും കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ രാഘവന്‍ പറഞ്ഞു. ‘അത് അങ്ങനെയാണ് വരേണ്ടത്. ഞാന്‍ ഒരു കാര്യത്തെക്കുറിച്ച് ഓര്‍ത്തും വിഷമിക്കില്ല. കാരണം,…

    Read More »
  • എസ്‌ഐആറിന് കുട്ടികളെ വിടാനാകില്ല; പ്രശ്‌നം നേരിട്ടാല്‍ ആര് ഉത്തരം പറയും? തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ വിദ്യാഭ്യാസ മന്ത്രി; ‘പഠനം മുടക്കിയുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ല’; കത്തു നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

    തിരുവനന്തപുരം: എസ്.ഐ.ആറിന് സ്‌കൂള്‍ കുട്ടികളെ വൊളന്റിയര്‍മാരാക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ തുറന്നെതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളെ വിടാനാവില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, ബി.എല്‍.ഒമാരെ സഹായിക്കാന്‍ വിദ്യാര്‍ഥികളെ വൊളന്റിയര്‍മാരാക്കുന്നതില്‍ തെറ്റില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. എസ്. ഐ. ആറിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സേവനം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ ഭരണകൂടംസ്‌കൂളുകള്‍ക്ക് കത്തു നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. എസ്.ഐ.ആറില്‍ സ്‌കൂള്‍കുട്ടികളെ ഉള്‍പ്പെടുന്നത് അനുവദിക്കില്ലെന്ന കടുത്ത നിലപാടുമായി വിദ്യാഭ്യാസ മന്ത്രിതന്നെ രംഗത്തെത്തി. പഠനം മുടക്കിക്കൊണ്ടുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ല. കുട്ടികള്‍ എന്തെങ്കിലും പ്രശ്‌നം നേരിട്ടാല്‍ ആര് ഉത്തരം പറയുമെന്നും മന്ത്രി ചോദിച്ചു. കുട്ടികളെ നിര്‍ബന്ധിച്ച് എസ്.ഐ.ആറിന്റെ ഭാഗമാക്കില്ലെന്നും എന്നാല്‍ കുട്ടികള്‍പങ്കെടുക്കുന്നത് ജനാധിപത്യപ്രക്രിയയെ ശക്തിപ്പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ഖേല്‍ക്കര്‍ പറഞ്ഞു. ബി.എല്‍.ഒമാരെ സഹായിക്കാനാണ് കുട്ടികളുടെ സേവനം തേടുന്നത്. ഡിജിറ്റൈസേഷനും മാപ്പിങിനുമാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സേവനം ഉപയോഗിക്കുക എന്ന് തിരുവനന്തപുരം ജില്ലാകലക്ടര്‍ അറിയിച്ചു.…

    Read More »
  • നടിയെ ആക്രമിച്ച കേസ്: ഇടപെടരുതെന്നു ചിലര്‍ പി.ടിയോട് ആവശ്യപ്പെട്ടു; ആ പേരുകള്‍ പുറത്തു പറയാന്‍ കഴിയില്ലെന്ന് ഉമ തോമസ്; ഭാമ മുതല ബിന്ദു പണിക്കര്‍വരെ 19 പേര്‍ മൊഴിമാറ്റിയ കേസില്‍ വിധി പറയാനിരിക്കേ വെളിപ്പെടുത്തല്‍

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇടപെടേണ്ടന്ന് ചിലര്‍ പി.ടി. തോമസിനോട് അഭ്യര്‍ഥിച്ചെന്ന് ഉമ തോമസ് എംഎല്‍എ. താന്‍ ഒന്നും കൂട്ടിയും പറയില്ല, കുറച്ചും പറയില്ലെന്ന് പി.ടി. പറഞ്ഞു. ആ പേരുകള്‍ താന്‍ പുറത്തുപറയില്ലെന്നും ഉമ തോമസ് പ്രതികരിച്ചു. നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിനു പ്രഖ്യാപിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. എട്ടുവര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. പ്രോസിക്യൂഷന്‍ സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥനെ നൂറിലേറെ ദിവസമാണ് വിസ്തരിച്ചത്. ഏപ്രില്‍ പതിനൊന്നിനാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ അന്തിമവാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധിക്ക് മുന്നോടിയായി വാദങ്ങളില്‍ വ്യക്തത വരുത്താന്‍ വീണ്ടും ഏഴ് മാസം. എട്ട് വര്‍ഷം നീണ്ട വിചാരണനപടികള്‍ക്കൊടുവില്‍ ഡിസംബര്‍ എട്ടിന് വിധിയെന്ന് ജ്ഡജി ഹണി എം വര്‍ഗീസ് വ്യക്തമാക്കി. തദേശതിരഞ്ഞെടുപ്പിന് തൊട്ടു തലേദിവസമുള്ള വിധി നടന്‍ ദിലീപിനടക്കം ഏറെ നിര്‍ണായകമാണ്. ദൈര്‍ഘ്യമേറിയ വിചാരണനടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് നീതിലഭിക്കുമെന്നാണ് പ്രതീക്ഷ.…

    Read More »
  • സുബീന്‍ ഗാര്‍ഗിന്റേതു അപകട മരണമല്ല, കൊലപാതകം; സ്ഥിരീകരിച്ച് മുഖ്യമന്ത്രി; പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍; ‘ഒരാള്‍ കൊലപ്പെടുത്തി, മറ്റുള്ളവര്‍ സഹായിച്ചു’

    കൊല്‍ക്കത്ത: യുവജനങ്ങളുടെ ആരാധനാപാത്രമായ അസമീസ് ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ഇക്കാര്യം നിയമസഭയെ അറിയിച്ചു. സ്‌കൂബ ഡൈവിങ്ങിനിടെയാണ് സുബീന്‍ ഗാര്‍ഗ് മരിച്ചത്. സിംഗപ്പൂരിലെ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പാടാനെത്തിയ സുബീന്, സ്‌കൂബ ഡൈവിങ്ങിനിടെയാണ് പരുക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ”സുബീന്‍ ഗാര്‍ഗിന്റേത് അപകടമരണം അല്ലെന്നും കൊലപാതകമാണെന്നും അസം പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഒരാള്‍ ഗാര്‍ഗിനെ കൊലപ്പെടുത്തി. മറ്റുള്ളവര്‍ സഹായിച്ചു. അഞ്ചോളംപേരെ അറസ്റ്റു ചെയ്തു.”പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ ജനത്തെ ഞെട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതിനു പുറമേ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഗായകന്റെ മാനേജരും സംഘത്തിലുള്ളവരുമാണ് അറസ്റ്റിലായത്. ഗായകന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഇമ്രാന്‍ ഹഷ്മിയും കങ്കണ റനൗട്ടും അഭിനയിച്ച ഗാങ്സ്റ്റര്‍ സിനിമയിലെ ‘യാ അലി’ എന്ന ഹിറ്റ്…

    Read More »
  • മരിച്ചുപോയെന്ന് വിശ്വസിക്കപ്പെട്ട് 65 കാരിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഒരുങ്ങി ; ബന്ധുക്കള്‍ ചിതയില്‍ വെയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ശവപ്പെട്ടിക്കുള്ളില്‍ മുട്ടി വിളി…തായ് യുവതി ഉണര്‍ന്നു…!

    മരിച്ചെന്ന് കരുതി പെട്ടിയിലാക്കി ബന്ധുക്കള്‍ ചിതയില്‍ വെയ്ക്കാനൊരുങ്ങുമ്പോള്‍ ശവപ്പെട്ടിയില്‍ മുട്ടിവിളിച്ച് തായ് സ്ത്രീ ജീവിതത്തിലേക്ക് തിരിച്ചെത്തി. തായ്ലന്‍ഡിലെ നോണ്‍തബുരിയിലുള്ള വാട്ട് റാറ്റ് പ്രാകോങ് താം എന്ന ബുദ്ധ ക്ഷേത്രത്തിലെ ജീവനക്കാരാണ് ഞെട്ടിപ്പോയ സംഭവത്തിന്റെ സാക്ഷികള്‍. പേര് വെളിപ്പെടുത്താത്ത 65 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം ദഹിപ്പിക്കാന്‍ ജീവനക്കാര്‍ തയ്യാറെടുക്കുമ്പോഴാണ് ഈ സംഭവം. തങ്ങള്‍ മരിച്ചെന്ന് കരുതിയ ഒരു സ്ത്രീ ശവപ്പെട്ടിക്കുള്ളില്‍ ചലിക്കാന്‍ തുടങ്ങിയപ്പോള്‍ ഭയന്നുപോയതായി ഇവര്‍ പറഞ്ഞു. ക്ഷേത്രത്തിലെ ജീവനക്കാര്‍ പതിവ് ദഹനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു. ക്ഷേത്രത്തിന്റെ ഫേസ്ബുക്ക് പേജിലെ വീഡിയോയില്‍ സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശവപ്പെട്ടിക്കുള്ളില്‍ നിന്ന് ഒരു നേര്‍ത്ത മുട്ടല്‍ ശബ്ദം കേട്ടതാണ് ആദ്യത്തെ സൂചനയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആദ്യം താന്‍ അത് വെറുതെ തോന്നിയതാണെന്ന് അദ്ദേഹം കരുതി. പക്ഷേ, വീണ്ടും ആ ശബ്ദം കേട്ടു. ഉറപ്പുവരു ത്താനായി ശവപ്പെട്ടി തുറക്കാന്‍ അദ്ദേഹം കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. എല്ലാവരും പരിഭ്രമിച്ചു. ശവപ്പെട്ടി തുറന്നപ്പോള്‍ കണ്ണ് ചെറുതായി തുറക്കുന്നതും ശവപ്പെട്ടിയുടെ വശങ്ങളില്‍…

    Read More »
  • പിഎം ശ്രീ സ്‌കൂളല്ല സര്‍ക്കാര്‍ശ്രീ സ്‌കൂളുകള്‍ വരട്ടെ; സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ കേരളത്തോട് സുപ്രീംകോടതി; നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം സര്‍ക്കാര്‍ സ്‌കൂളിനെ എന്തിന് എതിര്‍ക്കണമെന്നും സാക്ഷരകേരളത്തോട് സുപ്രീം കോടതിയുടെ ചോദ്യം; മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം

    ന്യൂഡല്‍ഹി: സാക്ഷരകേരളമെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ആവശ്യമില്ലെന്ന് വാദിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. മഞ്ചേരി എളാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കാന്‍ മഞ്ചേരി മുന്‍സിപ്പാലിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ മുനിസിപ്പാലിറ്റിയുടെ ആവശ്യം വിദ്യാഭ്യാസ വകുപ്പ് നിരാകരിച്ചു. ഇതിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്‌കൂള്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എളാമ്പ്ര മേഖലയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പുതിയ സ്‌കൂള്‍ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ പോയി പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഈ നിലപാടിനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് ബസ് കയറിപ്പോകുന്ന വിദ്യാര്‍ഥികള്‍ മടങ്ങിവരിക രാത്രി വൈകി…

    Read More »
Back to top button
error: