Newsthen Special

  • ബാലചന്ദ്രകുമാർ പറഞ്ഞ ആ സൂപ്പർ താരം പ്രിഥ്വിരാജോ ?

    നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ ഒരു സൂപ്പര്‍ താരത്തിന്റെ പിന്തുണ ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തൽ വന്നതോടെ ദിലീപിനെ വിട്ട് മാധ്യമങ്ങൾ ഇപ്പോൾ ആ താരത്തിന്റെ പുറകെയാണ്.യുവതാരങ്ങളില്‍ പ്രമുഖനായ ഇദ്ദേഹം താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിന്റെ പുറത്താക്കലിന് മുന്നില്‍ നിന്ന ആളുമാണ്. ഇപ്പോഴത്തെ വിവാദങ്ങള്‍ ചര്‍ച്ചയായപ്പോഴും ആക്രമിക്കപ്പെട്ട നടിയുടെ പോസ്റ്റ് ആദ്യം ഷെയര്‍ ചെയ്തതും ഈ നടനായിരുന്നു.സൂചനകളെല്ലാം നടൻ പ്രിഥ്വിരാജിലേക്കാണ് നീളുന്നതെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

    Read More »
  • കിടന്നുറങ്ങുന്ന മറിയം, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന ജോസഫ്; ഇത് വിത്യസ്തമായ തിരുകുടുംബ ശിൽപം

    തൃശൂര്‍: കിടന്നുറങ്ങുന്ന മറിയം, തൊട്ടടുത്ത് ഉണ്ണിയേശുവിനെ കൈകളിലേന്തി ഇരിക്കുന്ന ജോസഫ്.തൃശൂർ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലാണ് ലിംഗസമത്വം വിളിച്ചോതുന്ന  വിത്യസ്തമായ ഈ തിരുകുടുംബ ശില്പം ഉള്ളത്. ‘ഉണ്ണിയേശുവിനെ കൈകളിലേന്തി മറിയവും, തൊട്ടടുത്ത് നില്‍ക്കുന്ന ജോസഫും’ എന്ന സ്ഥിര സങ്കല്പത്തെയാണ് ഇവിടെ മാറ്റി കുറിച്ചിരിക്കുന്നത്. തൃശ്ശൂര്‍ പെരിങ്ങോട്ടുകര സെയ്ന്റ്‌മേരീസ് പള്ളിയിലെ പിതൃസംഘത്തിന്റെ നേതൃത്തിലാണ് വ്യത്യസ്തമായ ഈ തിരുകുടുംബ ശില്പമൊരുക്കിയിരിക്കുന്നത്.  മുല്ലശ്ശേരി സ്വദേശിയായ കെ.കെ. ജോര്‍ജാണ് കോണ്‍ക്രീറ്റില്‍ ഈ ശില്പം നിര്‍മ്മിച്ചത്.   ലിംഗസമത്വത്തെപ്പറ്റിയും മക്കളെ വളര്‍ത്തുന്നതിലെ പങ്കാളിത്ത ഉത്തരവാദിത്വത്തെപ്പറ്റിയും ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഈ ശില്പത്തിന് പ്രസക്തിയുണ്ടെന്ന് പള്ളി വികാരി ടോണി വാഴപ്പിള്ളി പറഞ്ഞു. കുഞ്ഞുങ്ങളെ വളര്‍ത്തല്‍ അമ്മയില്‍മാത്രം നിക്ഷിപ്തമായതാണെന്ന ചിന്തയില്‍നിന്നുമാറി കൂട്ടുത്തരവാദിത്വമാണെന്ന ബോധം സൃഷ്ടിക്കാന്‍ ശില്പം ഉതകുമെന്ന് പ്രതീക്ഷിക്കുന്നതായി പിതൃസംഘം ഭാരവാഹികളും പറഞ്ഞു.   എന്തുതന്നെയായാലും തൃശൂർ പെരിങ്ങോട്ടുകര സെന്റ് മേരീസ് പള്ളിയിലെ ഈ ശിൽപം ഇന്ന് ആളുകൾക്കിടയിൽ കൗതുകവും ചർച്ചാവിഷയവുമായി മാറിയിരിക്കുകയാണ്.

    Read More »
  • സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും

    തിരുവനന്തപുരം:സംസ്ഥാനത്ത് കൂടുതല്‍ വിദേശമദ്യ ചില്ലറ വില്പനശാലകള്‍ തുറക്കും.മദ്യവില്പനശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടർന്നാണിത്.ഇപ്പോള്‍ 269 ഷോപ്പുകളാണുള്ളത്.പുതുതായി 179 എണ്ണം കൂടി തുറക്കാനാണ് നീക്കം.  ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് ഒരു ഷോപ്പ് എന്നതാണ് ഇപ്പോഴത്തെ അനുപാതം.തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത് 20,000ന് ഒന്നാണ്.അതേപോലെ 23 വെയര്‍ ഹൗസുകളില്‍ നിന്നാണ് ബാറുകള്‍ക്കും ചില്ലറവില്പന ശാലകള്‍ക്കും ഇപ്പോൾ മദ്യവിതരണം നടക്കുന്നത്.അതിനാൽ അധികമായി 17 വെയര്‍ഹൗസ് ഗോഡൗണുകള്‍ കൂടി തുടങ്ങാന്‍ ടെണ്ടര്‍ നടപടികളായിട്ടുണ്ട്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ രണ്ട് വീതവും മറ്റു ജില്ലകളില്‍ ഓരോന്നുമാണ് കൂട്ടുന്നത്.

    Read More »
  • ഗര്‍ഭിണിയെ അനുഗമിച്ച ഡോക്ടര്‍ സംഘത്തെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

      തിരുവനന്തപുരം: ഗര്‍ഭിണിയ്ക്ക് താങ്ങും തണലുമായി മറ്റ് ആശുപത്രിയിലേക്ക് അനുഗമിച്ച ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരേയും നഴ്‌സുമാരേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. ആര്‍. ശ്രീജ, അനസ്‌തെറ്റിസ്റ്റ് ഡോ. ജയമിനി, നഴ്‌സുമാരായ രഞ്ജുഷ, അനീഷ എന്നിവരെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. ആരോഗ്യ മേഖലയ്ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ് ചെയ്തത്. തങ്ങളെ തേടിയെത്തിയ ഗര്‍ഭിണിയെ കൈയ്യൊഴിയാതെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയിട്ടും പ്രസവം കഴിയുംവരെ കൂടെ നിന്ന് പരിചരിച്ചത് മാതൃകാപരമാണ്. പാലക്കാട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി പറഞ്ഞു.

    Read More »
  • ബോളിവുഡ്, ഹോളിവുഡ് താരം പ്രിയങ്ക ചോപ്ര അമ്മയായി,കുഞ്ഞ് പിറന്നത് വാടക ഗര്‍ഭധാരണത്തിലൂടെ

      ബോളിവുഡ്, ഹോളിവുഡ് താരമായ നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും മാതാപിതാക്കളായി. വാടക ഗര്‍ഭധാരണത്തിലൂടെ തങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നതായി ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.’വാടക ഗര്‍ഭധാരണത്തിലൂടെ ഞങ്ങള്‍ ഒരു കുഞ്ഞിനെ സ്വാഗതം ചെയ്‌തെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു. ഈ പ്രത്യേക സമയത്ത് ഞങ്ങള്‍ കുടുംബത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് സ്വകാര്യത ആവശ്യമാണ്,’ പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.   2018 ലാണ് പ്രിയങ്ക ചോപ്രയും നിക് ജോനാസും വിവാഹിതരായത്. അടുത്തിടെ വാനിറ്റി ഫെയര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞുങ്ങളെക്കുറിച്ച് പ്രിയങ്ക സംസാരിച്ചിരുന്നു. കുഞ്ഞുങ്ങള്‍ തങ്ങളുടെ ഭാവിയിലെ വലിയ സ്വപ്‌നമാണെന്നും ദൈവാനുദഗ്രഹത്താല്‍ അത് സംഭവിക്കുമെന്ന് കരുതുന്നെന്നുമായിരുന്നു പ്രിയങ്ക ചോപ്ര പറഞ്ഞത്. നിലവില്‍ കരിയര്‍ തിരക്കുകളിലാണ് നിക് ജോനാസും പ്രിയങ്കയും. മാട്രിക്‌സ് റിസറക്ഷന്‍സ് ആണ് പ്രിയങ്കയുടെ ഒടുവിലത്തെ ഹോളിവുഡ് ചിത്രം. ബോളിവുഡില്‍ ജീലേ സരാ എന്ന ചിത്രത്തിലും പ്രിയങ്ക വേഷമിടുന്നുണ്ട്. സോയ അക്തര്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ കത്രീന…

    Read More »
  • 400 വർഷം പഴക്കമുള്ള ആൽമരം, പടർന്നു കിടക്കുന്നതു 3 ഏക്കറിൽ-വീഡിയോ

    ബാംഗ്ലൂർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ കീത്തോഹള്ളി എ ന്ന ഗ്രാമ പ്രദേശം,മലയാളികൾ അധികം പോകാത്ത ഇടമാണ്.എന്നാൽ എത്തിപ്പെട്ടാലോ മനോഹരമായ ഒരു കാഴ്ച അവിടെ ഉണ്ട്.400 വർഷം പഴക്കമുള്ള ഒരു ആൽമരം. പടർന്നു പന്തലിച്ചു നിൽക്കുകയാണ് 3 ഏക്കറിൽ. ഇതിന്റെ തായ് തടി കേട് വന്നു 2000 ത്തിൽ നശിച്ചു പോയി.അതിൽ നിന്ന് പൊട്ടി മുളച്ച വേരുകൾ ആണ് ഇപ്പോൾ ഏവരേയും വിസ്മയിപ്പിക്കുന്നത്. കർണാടക ടൂറിസം വകുപ്പ് ഇത് സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

    Read More »
  • തൊഴിലുറപ്പ് ജോലി ചെയ്ത് മകളെ ഡോക്ടറാക്കിയ അമ്മ

      മകളെ ഡോക്ടറാക്കുക എന്ന സ്വപ്നം ബാക്കിവച്ച് ഇടയിൽ ജീവിതം ഇടറിപ്പോയ അച്ഛൻ.അച്ഛന്റെ സ്വപ്നം പൂവണിയാൻ അമ്മ ചിന്തിയ വിയർപ്പിന്റെ എണ്ണമറ്റ കണികകൾ … അതെ ഡോ. സി.പി. അശ്വിനിയുടെ വിജയത്തിന് അമ്മയുടെ വിയർപ്പിന്റെ ഗന്ധമുണ്ട്, അച്ഛൻ കണ്ട സ്വപ്നത്തിന്റെ പൂർണതയുമുണ്ട്. സി.പി. അശ്വിനി ഇന്ന് ഡോ സി.പി.അശ്വിനി എന്ന മേൽവിലാസത്തിലേക്ക് മാറിയപ്പോൾ അത് അച്ഛന്റെ സ്വപ്നം പൂർണമാക്കാൻ അമ്മയൊഴുക്കിയ വിയർപ്പിന് മകൾ കൊടുത്ത പ്രതിഫലം കൂടിയാണ്.തോലമ്പ്ര പുരളിമല കുറിച്യ കോളനിയിലെ ചെന്നപ്പൊയിൽ വീട്ടിൽ പി.ശ്യാമള മകളെ പഠിപ്പിച്ചു ഡോക്ടറാക്കിയത് തൊഴിലുറപ്പു ജോലി ചെയ്തായിരുന്നു അശ്വനിയുടെ അച്ഛൻ സി.പി.ചന്തുക്കുട്ടി 4 വർഷം മുൻപാണ് മരിച്ചത്. മകളെ ഡോക്ടറാക്കുകയെന്ന വലിയ ആഗ്രഹം പാതിയിൽ നിർത്തിയാണ് അദ്ദേഹം വിടപറഞ്ഞത്. തൃപ്പൂണിത്തുറ ഗവ.ആയുർവേദ മെഡിക്കൽ കോളജിൽ പഠിച്ച അശ്വിനിയുടെ പരീക്ഷാഫലം കഴിഞ്ഞ ദിവസമെത്തിയപ്പോൾ നാടാകെ ആഹ്ലാദത്തിലമർന്നു.കുടുംബത്തിലെ 4 പെൺമക്കളിൽ ഇളയവളാണ് അശ്വിനി.മൂത്ത സഹോദരിമാരായ രമ്യയും, ശ്യാമിലിയും വിവാഹിതരായി. നഴ്സിങ് പഠിച്ച സഹോദരി അശ്വതി കണ്ണൂരിൽ സ്വകാര്യ…

    Read More »
  • എത്രകേട്ടാലും മതിവരാത്ത ശബ്ദമായി മലയാളികളുടെ ജീവിതത്തിലേക്ക് ദാസേട്ടൻ കടന്നു വന്നിട്ട് അറുപത് വർഷം :ജോൺ ബ്രിട്ടാസ് എം പി യുടെ ഗൃഹാതുരത നിറഞ്ഞ കുറിപ്പ്

      ദാസേട്ടന്റെ ശബ്ദം കേൾക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകില്ല… എവിടെ നിന്നെങ്കിലും ആ ശബ്ദമാധുര്യം നമ്മെ തഴുകിയിരിക്കും. സിനിമ ഗാനങ്ങളും ഭക്തിഗാനങ്ങളും ഓണപ്പാട്ടുകളുമടക്കം മലയാളിയുടെ എല്ലാ ആഘോഷത്തിന്റെയും ആരവത്തിന്റെയും ഭാഗമാണ് ദാസേട്ടൻ. പ്രണയവും വിരഹവും വാത്സല്യവും സ്നേഹവുമൊക്കെ തൊട്ടു പുരട്ടിയ ദാസേട്ടന്റെ ശബ്ദം സിനിമാഗാനങ്ങളിലൂടെ നമ്മൾ അനുഭവിക്കാൻ തുടങ്ങിയിട്ട്, എത്രകേട്ടാലും മതിവരാത്ത ശബ്ദമായി ഓരോ മലയാളികളുടെയും ജീവിതത്തിലേക്ക് ദാസേട്ടൻ കടന്നു വന്നിട്ട് അറുപത് വർഷമാകുന്നു. “ജാതിഭേദം മതദ്വേഷം” എന്ന ഗുരുദേവ ശ്ലോകം പാടിയത് ആറ് പതിറ്റാണ്ട് മുൻപ് ഒരു നവംബർ 14 നാണ്; എല്ലാ വേദികളിലും എല്ലാവരോടും എക്കാലവും അദ്ദേഹം ആവശ്യപ്പെടുന്നതും ആ വരികൾ തന്നെയാണ്. വ്യക്തിപരമായി എനിക്കേറെ അടുപ്പമുള്ള വ്യക്തികൂടിയാണ് അദ്ദേഹം. ചിരിയും ചിന്തയുമൊക്കെ പകർന്നു തന്ന ഒരുപാട് നിമിഷങ്ങൾ അദ്ദേഹം എനിക്ക് സമ്മാനിച്ചിട്ടുണ്ട്. ശബ്ദ മാധുര്യത്തിന്റെ വസന്തം തീർത്ത ദാസേട്ടന് നന്ദി പറയുകയല്ലാതെ ഈ ദിവസം മറ്റെന്ത് പറയാൻ.

    Read More »
Back to top button
error: