Newsthen Special
-
‘പാര്‍ട്ടി എത്രയോ വലുത്, വെല്ലുവിളിക്കാന്‍ ഇല്ല, പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരിക്കും’; സുധാകരന്‍ വഴങ്ങി? ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലേക്ക് മടങ്ങി; അണിയറയില്‍ നടന്നത് എന്തെല്ലാം?
ന്യൂഡല്‍ഹി: പാര്‍ട്ടി എത്രയോ വലുത്, വെല്ലുവിളിക്കാനില്ലെന്നും കെ. സുധാകരന്‍. സസ്‌പെന്‍സുകള്‍ക്കൊടുവില്‍ ഏറ്റവും പക്വമായ നിലപാട് സ്വീകരിച്ചാണ് അദ്ദേഹം കണ്ണൂരിലേക്കു മടങ്ങുന്നത്. നേരത്തേ, സിഡബ്ല്യുസി അംഗത്വം രാജിവയ്ക്കുമെന്നും സ്വതന്ത്രനായി മത്സരിക്കുമെന്നുമൊക്കെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, അതെല്ലാം പാടെ നിഷേധിച്ച് അദ്ദേഹം കേരളത്തിലേക്കു മടങ്ങി. എന്നാല്‍, ഏറെ ദിവസം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് എന്തിനെന്ന ചോദ്യം ബാക്കിയാകുകയാണ്. ഇതായിരുന്നു തീരുമാനമെങ്കില്‍ നേരത്തേ ആകാമായിരുന്നല്ലോ എന്നും ഒരുവിഭാഗം ചോദിക്കുന്നു. സുധാകരനില്‍ തട്ടിയാണ് പ്രധാനമായും സീറ്റ് വിഭജനം നീണ്ടുപോയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സീറ്റിനുവേണ്ടി പിടിവാശി പിടിക്കുന്ന കെ സുധാകരന്‍ എംപിക്കെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ അടക്കം രംഗത്തുവന്ന സാഹചര്യത്തിലാണ് മനംമാറ്റമെന്നാണു വിവരം. സീറ്റ് ലഭിക്കില്ലെന്ന സൂചന വന്നയുടന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയ സുധാകരനെ വിശ്വസിക്കാനാകില്ലെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും ഡിസിസി ഭാരവാഹികളുടെയും യോഗത്തിലാണ് സുധാകരനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. 10 മണ്ഡലം കമ്മിറ്റികളും സുധാകരനെതിരെ നിലപാടെടുത്തു. സുധാകരന്റെ പിടിവാശി തെരഞ്ഞെടുപ്പിനെ…
Read More » -
ഇനിയെന്ത്? വര്‍ക്കിംഗ് കമ്മിറ്റി അംഗം രാജിവയ്ക്കും? ഡല്‍ഹിയില്‍ സുധാകരന്റെ നീക്കമെന്ത്? കേരളത്തിലേക്ക് വിമാനം 9.45ന്; ഫ്‌ളാറ്റിന് പുറത്തിറങ്ങാതെ സസ്‌പെന്‍സ്; കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ സ്വീകരണത്തിന് നീക്കം; പട്ടിക ഉടനെന്ന് കെപിസിസി പ്രസിഡന്റ്
ന്യൂഡല്‍ഹി: സീറ്റു നിഷേധിക്കപ്പെട്ടതിനു പിന്നാലെ കെ. സുധാകരന്റെ നീക്കങ്ങളെന്തെന്നു കാത്ത് രാഷ്ട്രീയ കേരളം. കണ്ണൂരില്‍ മത്സരിക്കണമെന്ന സുധാകരന്റെ പിടിവാശിക്കു വഴങ്ങാതെ ഹൈക്കമാന്‍ഡ് നിലപാട് എടുത്തതോടെയാണ് കേരള രാഷ്ട്രീയത്തെ തന്നെ മുള്‍മുനയിലാക്കുന്ന നീക്കങ്ങളുണ്ടാകുമോയെന്നു കാത്തിരിക്കുന്നത്. എം.പിമാര്‍ മല്‍സരിക്കേണ്ടെന്ന കര്‍ശന നിലപാടെടുത്തതോടെ കെ. സുധാകരന് സീറ്റ് നല്‍കേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു. ഇതോെട സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് സൂചനകള്‍. ഉടന്‍ പ്രഖ്യാപനം നടത്തിയേക്കും. ഒന്‍പതേ മുക്കാലിന്റെ വിമാനത്തില്‍ ഇന്നുതന്നെ സുധാകരന്‍ നാട്ടിലേക്ക് മടങ്ങും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സുധാകരന് വന്‍ സ്വീകരണം നല്‍കാന്‍ നീക്കം നടക്കുന്നു. കണ്ണൂരില്‍ ടി.ഒ. മോഹനന്‍ സ്ഥാനാര്‍ഥിയായേക്കും. എം.പിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കീഴ്‌വഴക്കമാകുമെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. കൂടുതല്‍ എം.പിമാര്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെടാമെന്നും ഹൈക്കമാന്‍ഡിന് ആശങ്ക. പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം ലഭിച്ചെന്നും പ്രഖ്യാപനം ഉടനെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു അതേസമയം, കോണ്‍ഗ്രസ് പട്ടികയില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വതന്ത്രനായി മല്‍സരിക്കാനാണ് സുധാകരന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ വസതിയില്‍ വാര്‍ത്താ സമ്മേളനത്തിന് ഒരുക്കം നടക്കുന്നു.…
Read More » -
വാങ്ങാന്‍ ആളില്ല! ഐഡിബിഐ ബാങ്കിന്റെ ഓഹരിയടക്കം വിറ്റു കാശാക്കാനുള്ള മോദിയുടെ നീക്കം പാളുന്നു; സ്വകാര്യവത്കരണത്തിലൂടെ ലക്ഷ്യമിട്ടത് 800 ബില്യണ്‍ രൂപ സമാഹരിക്കാന്‍; പദ്ധതികളെ ബാധിച്ചേക്കും; നിക്ഷേപകരുടെ താത്പര്യം കുറയുന്നത് അപകടം
ന്യൂഡല്‍ഹി: നിക്ഷേപകരെ കിട്ടാതെ മോദി സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നീക്കങ്ങള്‍ പാളുന്നെന്നു റിപ്പോര്‍ട്ട്. വിവിധ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ സമാഹരിക്കാമെന്നു കരുതിയ വന്‍ തുക ലഭിക്കാതിരിക്കുന്നത് കേന്ദ്രസര്‍ക്കാരിനു വന്‍ തിരിച്ചടിയെന്നും റോയിട്ടേഴസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഡിബിഐ (IDBI) ബാങ്കിന്റെ ഓഹരി വില്‍ക്കാനുള്ള ശ്രമത്തിനുണ്ടായ ഇടിവ് സര്‍ക്കാരിന്റെ പ്രധാന നിക്ഷേപ സമാഹരണ പദ്ധതിക്ക് (divestment programme) ഏറ്റ കനത്ത പ്രഹരമാണെന്ന് രണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി വൈകുന്ന സ്വകാര്യവല്‍ക്കരണ പദ്ധതി ഇപ്പോള്‍ പുതിയ തിരിച്ചടികളാണു നേരിടുന്നത്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (SCI), എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ (HLL Lifecare) തുടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളോടുള്ള താല്‍പ്പര്യം കുറയുന്നതും, സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ വിലയേക്കാള്‍ താഴെ ബിഡുകള്‍ വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഐഡിബിഐ ബാങ്ക് ഓഹരി വില്‍പ്പന പരാജയപ്പെട്ടതും ഇതില്‍ ഉള്‍പ്പെടുന്നു. ടെലികോം, ബാങ്കിംഗ് തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളില്‍ മാത്രം സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് മറ്റ് മിക്ക മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക…
Read More » -
മുസ്ലിം ലീഗിന് ചേലക്കരയില്‍ മത്സരിക്കാന്‍ ആളില്ല! സ്ഥാനാര്‍ഥികളെ തപ്പി നെട്ടോട്ടം; മുന്‍ കൊണ്ടാഴി പഞ്ചായത്ത് അംഗം ശിവന്‍ വീട്ടിക്കുന്നുമായി ചര്‍ച്ച നടത്തി; കൊണ്ടാഴി ഏറ്റെടുത്ത് ചേലക്കര വിട്ടു നല്‍കിയത് ശ്രീകണ്ഠന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍
തൃശൂര്‍: മുസ്ലിം ലീഗിനു കൈമാറിയ ചേലക്കര നിയോജക മണ്ഡലത്തില്‍ പൊതുസ്വതന്ത്രനായി കൊണ്ടാഴി മുന്‍ പഞ്ചായത്തംഗം ശിവന്‍ വീട്ടിക്കുന്ന് മത്സരിച്ചേക്കും. യുഡിഎഫും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണു വിവരം. ഇതേ സീറ്റിലേക്കു കോണ്‍ഗ്രസ് നേതാവ് കെ.വി. ദാസനെയടക്കം പരിഗണിച്ചെന്നാണു വിവരം. വര്‍ഷങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലമാണ് ചേലക്കര. വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യയായ കെ.എ. തുളസിക്കു മത്സരിക്കാന്‍ കോങ്ങാട് ഏറ്റെടുത്തതോടെയാണ് ചേലക്കര വിട്ടു നല്‍കേണ്ടി വന്നത്. സംവരണ മണ്ഡലമായ ചേലക്കരയില്‍ ലീഗിനു മത്സരിക്കാന്‍ ആളെക്കിട്ടാത്തത് വന്‍ പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനു പിന്നാലെയാണ് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്. തൃശൂര്‍ ഡിസിസിയുമായി ബന്ധപ്പെട്ടു നിരവധിപ്പേരെ പരിഗണിച്ചെങ്കിലും അവര്‍ കോണി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണു പൊതുസ്വതന്ത്രനെ ഇറക്കാന്‍ തീരുമാനിച്ചത്. ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ചേലക്കര, കെ. രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശത്തോടെയാണ് ഇടതുകോട്ടയായി മാറിയത്. പിന്നീട് യു.ആര്‍. പ്രദീപ് എത്തിയപ്പോഴും മണ്ഡലം എല്‍ഡിഎഫിനെ കൈവിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനപ്രീതിയുണ്ടായിരുന്നിട്ടും മുന്‍ എംപി രമ്യ ഹരിദാസിനു…
Read More » -
സന്ദീപ് വാര്യര്‍ക്കെതിരേ പടയൊരുക്കം; മുതിര്‍ന്ന നേതാക്കളെ കാസര്‍ഗോഡ് പരിഗണിക്കണം; പലയിടത്തും പൊട്ടലും ചീറ്റലും; കുട്ടനാട്ടില്‍ വിമതനായി ഡിസിസി വൈസ് പ്രസിഡന്റ്
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സന്ദീപ് വാരിയരെ പരിഗണിക്കുന്നതിനെതിരെ കാസര്‍കോട് ഡിസിസിയില്‍ കടുത്ത എതിര്‍പ്പ്. ജില്ലയില്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നതെന്നും അവിടെ ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണമെന്നും ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ഹക്കീം കുന്നില്‍, ആര്‍ നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ളവര്‍ ഡിസിസിയില്‍ അടിയന്തരയോഗം ചേര്‍ന്നു. വിഷയത്തില്‍ കടുത്ത അതൃപ്തി നേതൃത്വത്തെ അറിയിച്ചതായി ഡിസിസി പ്രസിഡന്റ് പറഞ്ഞു. 40 സ്ഥാനാര്‍ഥികളുമായി കോണ്‍ഗ്രസിന്റെ രണ്ടാമത്തെ പട്ടിക പുറത്തു വരാനിരിക്കെ പലയിടത്തും പൊട്ടലും ചീറ്റലും തുടരുകയാണ്. എല്‍ദോസ് കുന്നപ്പിള്ളിലിന് സീറ്റ് ഉണ്ടാകില്ല. ഉല്ലാസ് തോമസും മനോജ് മൂത്തേടനുമാണ് പരിഗണനയില്‍. കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദ്ദേശിക്കുന്നയാള്‍ സ്ഥാനാര്‍ഥിയാകും. ഭൂരിഭാഗം മണ്ഡലങ്ങളിലും ഒറ്റപേരിലേക്ക് എത്തി എങ്കിലും കായംകുളം അടക്കം ചില മണ്ഡലങ്ങളില്‍ ഇപ്പോഴും ഒന്നിലധികം പേരുണ്ട്. കൊച്ചിയില്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. തൃപ്പൂണിത്തുറയില്‍ ദീപക് ജോയ് സ്ഥാനാര്‍ഥിയാകും. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടിലെ…
Read More » -
മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണയുത്പാദന കേന്ദ്രങ്ങള്‍ തകര്‍ക്കും; സൗദി, യുഎഇ, ഖത്തര്‍ എന്നിവര്‍ക്ക് പുതിയ മുന്നറിയിപ്പ്; ആളുകള്‍ ഒഴിഞ്ഞു പോകണം; അമേരിക്കന്‍ സൈന്യം എവിടെയുണ്ടോ അവിടെയെല്ലാം ആക്രമണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി
ദുബായ്: സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), ഖത്തര്‍ എന്നിവിടങ്ങളിലെ എണ്ണയുത്പാദന വിതരണ സംവിധാനങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ഇറാന്റെ മുന്നറിയിപ്പ്. വരും മണിക്കൂറുകളില്‍ ഇവിടങ്ങളില്‍ ആക്രമണമുണ്ടാകുമെന്നും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട്. സൗദി അറേബ്യയിലെ സമ്രെഫ് റിഫൈനറി (Samref Refinery), ജുബൈല്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സ് (Jubail Petrochemical Complex), യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അല്‍ ഹോസ്ന്‍ ഗ്യാസ് ഫീല്‍ഡ് (Al Hons Gas Field), ഖത്തറിലെ മെസൈദ് പെട്രോകെമിക്കല്‍ കോംപ്ലക്‌സ് (Mesaieed Petrochemical Complex), മെസൈദ് ഹോള്‍ഡിംഗ് കമ്പനി (Mesaieed Holding Company), റാസ് ലഫാന്‍ റിഫൈനറി (Ras Laffan Refinery) എന്നിവയെ ലക്ഷ്യം വെച്ചാണ് മുന്നറിയിപ്പ്. ‘ഈ കേന്ദ്രങ്ങള്‍ നേരിട്ടുള്ള ലക്ഷ്യങ്ങളായി മാറിയിരിക്കുന്നു, വരും മണിക്കൂറുകളില്‍ ഇവ ആക്രമിക്കപ്പെടും. അതിനാല്‍, എല്ലാ പൗരന്മാരും താമസക്കാരും ജീവനക്കാരും ഉടനടി ഈ പ്രദേശങ്ങളില്‍ നിന്ന് മാറി സുരക്ഷിതമായ അകലത്തിലേക്ക് താമസം മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’- മുന്നറിയിപ്പില്‍ പറയുന്നു. സൗത്ത് പാഴ്‌സിലെയും (South Pars) അസലൂയയിലെയും…
Read More » -
സുരക്ഷാ മേധാവിയുടെ കൊലയ്ക്കു ചുട്ട മറുപടി; ഇസ്രയേല്‍ തലസ്ഥാനത്ത് ക്ലസ്റ്റര്‍ ബോംബ് വര്‍ഷം; വ്യാപക നാശം; ‘അമേരിക്ക മുട്ടുമടക്കുന്നതു വരെ സമാധാനമില്ലെ’ന്ന് മോജ്തബ; ഞങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി
ദുബായ്/ടെല്‍ അവീവ്: സെക്യൂരിറ്റി ചീഫ് അലി ലാരിജാനിയുടെ വധത്തിനു പിന്നാലെ ഇസ്രയേലില്‍ രൂക്ഷമായ ആക്രമണം നടത്തി ഇറാന്‍. പ്രധാന ഉദ്യോഗസ്ഥരെയടക്കം വധിച്ചത് പ്രവര്‍ത്തനങ്ങളെ തെല്ലും ബാധിച്ചില്ലെന്നതു വ്യക്തമാക്കുന്നതായിരുന്നു ക്ലസ്റ്റര്‍ ബോംബ് ആക്രമണം. ലെബനനില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രായേല്‍ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ഇസ്ലാമിക് റിപ്പബ്ലിക് എന്നത് ശക്തമായ ഒരു രാഷ്ട്രീയ വ്യവസ്ഥയാണെന്നും അത് ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്നും അമേരിക്കയ്ക്കും ഇസ്രായേലിനും മനസിലാകുന്നില്ലെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു.മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മരണം ഭരണത്തെ തടസപ്പെടുത്തില്ലെന്നും രാഷ്ട്രം തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ലാരിജാനിയെ വധിച്ചതിന് പ്രതികാരമായി ക്ലസ്റ്റര്‍ വാര്‍ഹെഡുകള്‍ ഘടിപ്പിച്ച മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ടെല്‍ അവീവിനെ ലക്ഷ്യമിട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖോറംഷഹര്‍ 4, ഖദര്‍ മിസൈലുകളാണ് ഉപയോഗിച്ചതെന്നും ഇവ രണ്ടിലും ഒന്നിലധികം വാര്‍ഹെഡുകള്‍ ഉണ്ടായിരുന്നുവെന്നും ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി)…
Read More » -
തെരഞ്ഞെടുപ്പു കാലത്ത് കുരുക്കായി ഷാനിമോള്‍ ഉസ്മാനെതിരേ ഫ്‌ളാറ്റ് തട്ടിപ്പ് വിവാദം; വീട്ടിലേക്കു മാര്‍ച്ച് നടത്തി പ്രവാസി നിക്ഷേപകര്‍; മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി; മത്സരിക്കുന്ന മണ്ഡലത്തില്‍ പ്രചാരണം നടത്തും
ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനു കുരുക്കായി 100 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ്. വിദേശത്തുപോയി കഷ്ടപ്പെട്ട് സമ്പാദിച്ച തുക വിനിയോഗിച്ച് നിര്‍മിച്ച, 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ ക്രൗണ്‍ പ്ലാസ ഫ്‌ലാറ്റ് സമുച്ചയം മകളുടെയും മരുമകന്റെയും പേരില്‍ ഷാനിമോള്‍ കൈവശപ്പെടുത്തിയെന്നാണു നിക്ഷേപകരുടെ പരാതി. തട്ടിപ്പിനിരയാക്കപ്പെട്ട പ്രവാസികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ക്ക് പരാതി നല്‍കി. നാട്ടിലെത്തുമ്പോള്‍ സ്ഥിരമായ മാസവരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഒരുകൂട്ടം പ്രവാസികള്‍ പദ്ധതിയില്‍ തുക നിക്ഷേപിച്ചത്. 215 സര്‍വീസ് അപ്പാര്‍ട്മെന്റുകളില്‍ 20 എണ്ണത്തിലായിരുന്നു നിക്ഷേപം. 1,25,000 രൂപ പ്രതിമാസം നല്‍കാമെന്ന് സമ്മതിച്ചാണ് അപ്പാര്‍ട്മെന്റ് നടത്തിപ്പിനുള്ള കരാര്‍ എഴുതിയത്. കാലാവധി കഴിഞ്ഞിട്ടും വിട്ടുനല്‍കിയില്ല. വാടകത്തുകയും നല്‍കില്ല. സ്ഥലം കൈയേറി വ്യാജരേഖയുണ്ടാക്കി സീക്ക് ഹോട്ടല്‍സ് എന്ന ബോര്‍ഡ് സ്ഥാപിച്ച് ഉടമസ്ഥാവകാശം ഒപ്പിച്ചെടുത്തു. മറ്റ് അപ്പാര്‍ട്മെന്റുകളിലേക്ക് കയറാന്‍ ഉടമസ്ഥരെ അനുവദിക്കുന്നില്ല. ഗുണ്ടാസംഘത്തെ ഉപയോഗിച്ചും രാഷ്ട്രീയ സ്വാധീനത്താലും ഭീഷണിപ്പെടുത്തുന്നു.…
Read More »

