Newsthen Special

  • റഷ്യന്‍ മോഡല്‍ നിരീക്ഷണം? സ്മാര്‍ട്ട് ഫോണുകളില്‍ ആധാര്‍ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മോദി സര്‍ക്കാരിന്റെ രഹസ്യ നിര്‍ദേശം; കടുത്ത എതിര്‍പ്പുമായി കമ്പനികള്‍; നല്‍കിയത് ആറ് ആപ്പുകളുടെ പട്ടിക; ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്ത്

    ന്യൂഡല്‍ഹി: ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഫോണുകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ ആപ്പായ ആധാര്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഇന്ത്യയുടെ രഹസ്യ നിര്‍ദേശത്തിനു തിരിച്ചടി. എന്നാല്‍, സ്മാര്‍ട്ട് ഫോണ്‍ വമ്പന്‍മാര്‍ ഇതു തള്ളിയെന്നു ചൂണ്ടിക്കാട്ടുന്ന കത്തുകള്‍ പുറത്ത്. ആധാര്‍ ഉള്‍പ്പെടെയുള്ള ആറ് സര്‍ക്കാര്‍ ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു നിര്‍ദേശിച്ചെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ആപ്പുകള്‍ മുന്‍കൂട്ടി ലോഡ് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരും ടെക് കമ്പനികളും തമ്മിലുള്ള തര്‍ക്കമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ മെയ്റ്റ് (MAIT) എതിര്‍ത്ത ആറ് ആവശ്യങ്ങളില്‍ ഒന്നാണ് ആധാര്‍ സംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ഥനയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തികളുടെ വിരലടയാളവുമായും ഐറിസ് സ്‌കാനു (കൃഷ്ണമണി)മായും ബന്ധിപ്പിച്ചിട്ടുള്ള 12 അക്കങ്ങളുള്ള സവിശേഷ തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍. ഏകദേശം 1.34 ബില്യണ്‍ നിവാസികള്‍ക്ക് ഇത് നിലവിലുണ്ട്. ബാങ്കിംഗ്, ടെലികോം സേവനങ്ങളിലെ വെരിഫിക്കേഷനും വിമാനത്താവളങ്ങളിലെ വേഗത്തിലുള്ള പ്രവേശനത്തിനും ഇത് വ്യാപകമായി…

    Read More »
  • കൂടിക്കാഴ്ചയ്ക്ക് എത്തി മനോജ് മൂത്തേടന്‍; കാണാന്‍ തയാറാകാതെ എല്‍ദോസ്; നേതൃത്വവുമായുള്ള അതൃപ്തി തുടരുന്നു; മത്സരിക്കുമോ എന്ന് ഇന്നറിയാം

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍. അടുപ്പമുള്ളവരുമായി ആലോചിച്ച് മല്‍സരിക്കുമോ എന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.  കടുത്ത നടപടികളിലേക്ക് എല്‍ദോസ് കടക്കല്ലെന്ന വിശ്വാസത്തിലാണ് മുതിര്‍ന്ന നേതാക്കള്‍. നേതാക്കളെ തള്ളിപ്പറയുന്നില്ലെന്നും  നിരാശയുണ്ടെങ്കിലും പ്രതീക്ഷയുണ്ടെന്നും പട്ടിക പുറത്തുവന്ന ശേഷം  എല്‍ദോസ് പ്രതികരിച്ചു പെരുമ്പാവൂരിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിലിനെ കാണാനായി മനോജ് മൂത്തേടനെത്തിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് എല്‍ദോസ് തയാറായില്ല. മനോജ് മൂത്തേടന്‍ എത്തുന്നതിന് മുന്‍പ് എല്‍ദോസ് വീട്ടില്‍‌നിന്ന് പോയി. പൂര്‍ണ വിജയപ്രതീക്ഷയെന്ന് മനോജ് മൂത്തേടന്‍ പ്രതികരിച്ചു. നാടകീയതകൾക്കും അഭിപ്രായ ഭിന്നതകൾക്കും ഒടുവിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കിയിരിക്കുകയാണ് കോൺഗ്രസ്.  37 സ്ഥാനാർത്ഥികളെ കൂടി ഇന്നലെ രാത്രി പ്രഖ്യാപിച്ചു.  എം.പിമാർ  മത്സരിക്കേണ്ടെന്ന മാനദണ്ഡത്തിൽ ഹൈക്കമാൻഡ് വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെ കെ. സുധാകരന്റെയും അടൂർ പ്രകാശിന്റെയും  സീറ്റ് മോഹങ്ങൾ അവസാനിച്ചു.  അഴിക്കും തോറും മുറുകുന്നതായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം. നീണ്ടുപോയ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് ഇന്നലെ  രാത്രി.  എംപിമാരായ കെ സുധാകരനും അടൂർ പ്രകാശും ആഗ്രഹിച്ച…

    Read More »
  • ഇനി തിരിച്ചടിക്കും; ഇറാന് അന്തിമ മുന്നറിയിപ്പ് നല്‍കി സൗദി അറേബ്യ; റിയാദിനെ ലക്ഷ്യമിട്ട എത്തിയത് എട്ട് ബാലിസ്റ്റിക് മിസൈല്‍; ക്ഷമ നശിച്ചെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍

    റിയാദ്: സൗദി അറേബ്യയിലെ എണ്ണ, വാതക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നാലെ തിരിച്ചടിക്കുമെന്ന് ഇറാനു മുന്നറിയിപ്പു നല്‍കി സൗദി അറേബ്യ. റിയാദിനെ ലക്ഷ്യമിട്ട് എട്ട് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ എത്തിയെന്നും എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണമുണ്ടായെന്നും സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ടെഹ്‌റാനോടുള്ള ക്ഷമ നശിക്കുകയാണെന്നും ആവശ്യമായ സൈനിക നടപടികള്‍ സ്വീകരിക്കാന്‍ സൗദിക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടമായ ഇറാന്റെ സൗത്ത് പാര്‍സിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് വ്യാഴാഴ്ച ഇറാന്‍ തിരിച്ചടിച്ചത്. ഖത്തറിലെ റാസ് ലഫാന്‍ എല്‍എന്‍ജി പ്ലാന്റിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടമുണ്ടായി. ഇത് പുനഃസ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. ഈ ആക്രമണത്തെത്തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 35 ശതമാനം വര്‍ദ്ധിച്ചു. ഖത്തര്‍ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. സാമ്പത്തിക ആഘാതം ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങളെയും ഈ പ്രതിസന്ധി ബാധിച്ചു. ഇന്ധനവില വര്‍ദ്ധനവ് പണപ്പെരുപ്പം 2…

    Read More »
  • യുദ്ധക്കപ്പലിലെ തീപിടിത്തം; യുഎസ് സൈന്യത്തിന്റെ ഇറാനിലെ അംഗബലം കുറഞ്ഞു; കൂടുതല്‍ സൈനിക നടപടിക്ക് നീക്കം; 2000 മറീനുകള്‍ ഉടനെത്തും; കരസേനയും റെഡി; ഹോര്‍മൂസ് സുരക്ഷിതമാക്കുക ലക്ഷ്യം; ഇതുവരെ തകര്‍ത്തത് 7,800 സൈനിക സംവിധാനങ്ങള്‍ എന്നും അമേരിക്ക

    വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധം പിടിവിട്ടു നീങ്ങുന്നതിനിടെ കൂടുതല്‍ സൈനിക നടപടിക്കു നീക്കം തുടങ്ങി അമേരിക്ക. ആയിരക്കണക്കിനു സൈനികരെ വിന്യസിക്കാന്‍ ട്രംപ് ഭരണകൂടം പരിഗണിക്കുന്നെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. മൂന്ന് യുഎസ് ഉദേ്യാഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് എന്ന് റോയിട്ടേഴ്‌സ് അവകാശപ്പെടുന്നു. ഇറാന്റെ തീരങ്ങളില്‍ യുഎസ് സൈനികരെ വിന്യസിക്കുക എന്നതടക്കമുള്ളതാണു പരിഗണിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഓയില്‍ ടാങ്കറുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നതാണ് നടപടിയുടെ ആദ്യ ലക്ഷ്യം. പ്രധാനമായും വ്യോമ-നാവിക സേനകള്‍ വഴിയായിരിക്കും ഈ ദൗത്യം നിര്‍വ്വഹിക്കുകയെന്ന് ഉറവിടങ്ങള്‍ പറഞ്ഞു. എന്നാല്‍ കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാന്റെ തീരങ്ങളില്‍ യുഎസ് സൈനികരെ വിന്യസിക്കേണ്ടി വന്നേക്കാം എന്നും രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള നാല് ഉറവിടങ്ങള്‍ വ്യക്തമാക്കി. സൈനിക ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഹബ്ബായ ഇറാന്റെ ഖാര്‍ഗ് ദ്വീപിലേക്ക് കരസേനയെ അയക്കുന്നതിനെക്കുറിച്ചും ട്രംപ് ഭരണകൂടം ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള മൂന്ന് പേരും മൂന്ന് യുഎസ് ഉദ്യോഗസ്ഥരും പറഞ്ഞു. അത്തരമൊരു ഓപ്പറേഷന്‍…

    Read More »
  • ആക്രമണത്തില്‍ ഇസ്രയേലിനും പൊള്ളിത്തുടങ്ങി; എണ്ണ സംസ്‌കരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; ഗാര്‍ഹിക വിതരണത്തിനുള്ള 50 ശതമാനം ഉത്പാദനം മുടങ്ങും; ജറുസലേമിലേക്ക് കനത്ത ആക്രമണം തുടരുന്നു

    ടെല്‍അവീവ്: ഇസ്രയേലിലെ എണ്ണ സംസ്‌കാരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഹൈഫയിലെ പ്ലാന്റിലാണ് മിസൈല്‍ പതിച്ചത്. ഇസ്രയേലിലെ ഗാര്‍ഹിക ഇന്ധന വിതരണത്തിന്റെ 50 ശതമാനവും ഇവിടെ നിന്നാണ് നല്‍കിവരുന്നത്. ആക്രമണത്തില്‍ ആളപായമില്ലെന്നും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു ഹൈഫയിലെ എണ്ണ സംസ്‌കരണ കേന്ദ്രങ്ങളില്‍ ഇനിയും ആക്രമണം നടത്തുമെന്നും സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയെന്നത് പോലെ ആക്രമണം തുടരുമെന്നും കൃത്യതയാര്‍ന്ന മിസൈലുകളാണ് ഹൈഫയിലെ ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് പ്രസ്താവനയില്‍ അവകാശപ്പെട്ടു. ഹൈഫയില്‍ ഒരു മിസൈല്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണത്തില്‍ 45 മിനിറ്റ് നേരം വൈദ്യുതി തടസമുണ്ടായെന്നും ഇത് പിന്നീട് പുനഃസ്ഥാപിച്ചുവെന്നും ഇസ്രയേല്‍ ഇലക്ട്രിക് കോര്‍ അറിയിച്ചു. കഴിഞ്ഞ ജൂണില്‍ ഹൈഫയിലെ റിഫൈനറിക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. റിഫൈനറിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിയും വന്നിരുന്നു. ഇന്നലെയാണ് ഇറാന്റെ ജീവനാഡിയായ സൗത്ത് പാര്‍സില്‍ ആക്രമണം ഉണ്ടായത്. ഇറാനിലെ ഗാര്‍ഹിക ഉപഭോഗത്തിന്റെ 70 ശതമാനവും സൗത്ത്…

    Read More »
  • പറന്നുവന്നിടിച്ച് ഇറാന്റെ അജ്ഞാത ആയുധം! അമേരിക്കയുടെ അഭിമാന വിമാനം എഫ്- 35ന് തീപിടിച്ചു; അടിയന്തര ലാന്‍ഡിംഗ്; ദൃശ്യങ്ങള്‍ പുറത്തുവിട്ട് റവല്യൂഷനറി ഗാര്‍ഡുകള്‍

    ടെഹ്‌റാന്‍: അമേരിക്കയുടെ F-35 വിമാനത്തിന് ഇറാന്‍റെ ആക്രമണത്തില്‍ സാരമായ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. തീ പിടിച്ചതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തുവെന്നും  പൈലറ്റ് രക്ഷപെട്ടുവെന്നുമാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. എഫ്–35ന് അടിയന്തര ലാന്‍ഡിങ് വേണ്ടി വന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും സ്ഥീരീകരിച്ചിട്ടുണ്ട്. പൈലറ്റ് സുരക്ഷിതനാണെന്ന് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സ് സിഎന്‍എന്നിനോടും വെളിപ്പെടുത്തി. സംഭവത്തില്‍ യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. എഫ്–35 ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡും പുറത്തുവിട്ടു. മധ്യ ഇറാനില്‍ വച്ചാണ് വിമാനം ആക്രമിച്ചതെന്നും സാരമായ നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്നും ഐആര്‍ജിസിയുടെ പ്രസ്താവനയില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 2.50ഓടെയായിരുന്നു ആക്രമണമെന്നും അമേരിക്കയുടെയും ഇസ്രയേലിന്‍റെയും 125 ലേറെ ഡ്രോണുകളെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ഇറാന്‍ അറിയിച്ചു. ലോകത്തിലേക്കും തന്നെ മികച്ച യുദ്ധവിമാനങ്ങളിലൊന്നായ എഫ്–35ന് നേരെ ഇതാദ്യമായാണ് ഇത്ര രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്. 100 മില്യണ്‍ ഡോളറിലേറെയാണ് വിമാനത്തിന്‍റെ മാത്രം വില. ബ്ലൂംബര്‍ഗിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ അമേരിക്കയ്ക്ക് 16 യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ട്. 10…

    Read More »
  • സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി; കളം നിറയാന്‍ യുഡിഎഫ്, എല്‍ദോസിനും സുധാകരനും സീറ്റില്ല; റിജില്‍ മാക്കുറ്റിയെ നിര്‍ത്താനുള്ള സുധാകരന്റെ നീക്കവും തളളി

    നാടകീയതകൾക്കും അഭിപ്രായ ഭിന്നതകൾക്കും ഒടുവിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി കോൺഗ്രസ്. 37 സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. എം.പിമാർ മത്സരകേണ്ടെന്ന മാനദണ്ഡത്തിൽ ഹൈക്കമാൻഡ് വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെ കെ. സുധാകരന്‍റെയും അടൂർ പ്രകാശിന്‍റെയും സീറ്റ് മോഹങ്ങൾ അവസാനിച്ചു. അഴിക്കും തോറും മുറുകുന്നതായിരുന്നു കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം. ചൊവ്വാഴ്ച ഡൽഹിയിൽ എത്തിയ നേതാക്കൾ ചർച്ച നടത്തിയത് മണിക്കൂറുകളോളം. നീണ്ടുപോയ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് ഇന്നലെ രാത്രി. എംപിമാരായ കെ സുധാകരനും അടൂർ പ്രകാശും ആഗ്രഹിച്ച കണ്ണൂരിലും കോന്നിയിലും ടി.ഒ. മോഹനനെയും സതീഷ് കൊച്ചുപറമ്പിലിനെയും സ്ഥാനാർത്ഥികളാക്കി. കെ സുധാകരൻ റിജിൽ മാങ്കുറ്റിയെ നിർദ്ദേശിച്ചിരുന്നുവെങ്കിലും സമയം കഴിഞ്ഞെന്നും പട്ടിക തയ്യാറായിക്കഴിഞ്ഞെന്നും നേതൃത്വം അറിയിച്ചു. റോബിൻ പീറ്റർ സ്ഥാനാർത്ഥി ആകണം എന്നായിരുന്നു അടൂർ പ്രകാശിന്റെ ആഗ്രഹമെങ്കിലും നടന്നില്ല. പാര്‍ട്ടിയെ വെല്ലുവിളിക്കാനോ സ്വതന്ത്രനായി മല്‍സരിക്കാനോ ഇല്ലെന്ന് സുധാകരന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. ലൈംഗികാതിക്രമ കേസിനെ തുടർന്ന് എംഎൽഎ എൽദോസ് കുന്നപ്പള്ളിക്ക് സീറ്റ് നിഷേധിച്ചപ്പോൾ മനോജ് മൂത്തേടം സ്ഥാനാർത്ഥിയായി. സന്ദീപ് വാര്യരാണ് തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥി.…

    Read More »
  • ഇറാന്‍ യുദ്ധത്തിന്റെ പേരില്‍ ട്രംപിന്റെ ടീമില്‍നിന്ന് രാജിവച്ച ഭീകര വിരുദ്ധ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ചോര്‍ത്തി? ജോ കെന്റിനെതിരേ മാസങ്ങളായി എഫ്ബിഐ അന്വേഷണം; പ്രസിഡന്റുമായി ബന്ധപ്പെട്ട രേഖകള്‍ കാണുന്നതു വിലക്കി; നിരവധി ഓണ്‍ലൈന്‍ തെളിവുകളെന്നും സൂചന

    ദുബായ്/ദോഹ: ഇറാനെതിരായ നടപടികളുടെ പേരില്‍ ട്രംപിന്റെ ടീമില്‍നിന്നു രാജിവച്ച മുന്‍ കൗണ്ടര്‍ ടെററിസം ഉദ്യോഗസ്ഥന്‍ ചാരന്‍? രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ ജോ കെന്റിനെതിരേ മാസങ്ങളായി എഫ്ബിഐ അന്വേഷണം നടത്തുന്നുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ആക്‌സിയോസ്. അമേരിക്കയ്ക്കു ഭീഷണിയൊന്നും ഇല്ലാതിരുന്നിട്ടും ഇസ്രായേല്‍ പ്രസിഡന്റിന്റെ നിര്‍ബന്ധത്തിനും കബളിപ്പിക്കലിനും വഴങ്ങിയാണ് ഇറാനെ ആക്രമിച്ചതെന്ന ഗുരുതര ആരോപണമാണ് കെന്റ് ഉന്നയിച്ചത്. ഇതിനു പിന്നാലെ രാജിയും വച്ചു. രാജിവെച്ചതിന് തൊട്ടുപിന്നാലെ, ഉദ്യോഗസ്ഥര്‍ അദ്ദേഹം ‘വിവരങ്ങള്‍ ചോര്‍ത്തുന്ന ആളാണെന്ന് (known leaker) അറിയപ്പെട്ടിരുന്നതായും പ്രസിഡന്റുമായുള്ള ബ്രീഫിംഗുകളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നതായും പറഞ്ഞു. നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്ററിനെ നയിച്ചിരുന്ന കെന്റ്, രാജിക്ക് മുമ്പ് തന്നെ അന്വേഷണത്തിന് വിധേയനായിരുന്നുവെന്ന് സെമാഫോര്‍ (Semafor) റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ആക്‌സിയോസും സ്ഥിരീകരിച്ചിട്ടുണ്ട്. ടക്കര്‍ കാള്‍സണും മറ്റൊരു യാഥാസ്ഥിതികനായ പോഡ്കാസ്റ്റര്‍ക്കും കെന്റ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി സംശയിക്കുന്നതായി ഒരു സോഴ്‌സ് പറഞ്ഞു. ഇസ്രായേലിനെയും ഇറാനെയും സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ചും എഫ്ബിഐ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.…

    Read More »
  • രാഹുല്‍ ഗാന്ധിയെ ബിജെപി വിടാതെ ആക്രമിക്കുന്നത് ഭയംകൊണ്ടല്ല; അളന്നു കുറിച്ച രാഷ്ട്രീയ തന്ത്രം; പാര്‍ലമെന്റ് നടയിലെ ‘ബിസ്‌കറ്റും ചായ’യും മുതല്‍ ‘ബഹുമാനക്കുറവ്’ വരെ; വെറും ആകുലതയോ മാസ്റ്റര്‍ പ്ലാനോ?

    ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്കുമുമ്പ്, സായുധ സേനയില്‍നിന്നു വിരമിച്ച 84 ഉദ്യോഗസ്ഥരും നാലു മുതിര്‍ന്ന അഭിഭാഷകരും സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ച നാലുപേരും നയതന്ത്രജ്ഞരും ചേര്‍ന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഒരു ഹര്‍ജിയില്‍ ഒപ്പിട്ടു. എന്തായിരുന്നു ഹര്‍ജി? ‘പൊതുസംവാദത്തിന്റെയും മര്യാദയുടെയും എല്ലാ നിലവാരങ്ങളും ഇല്ലാതാക്കാന്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു അദ്ദേഹത്തിന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പെരുമാറ്റം അഹങ്കാരത്തിന്റെയും അധികാര മനോഭാവത്തിന്റെയും പ്രതിഫലനമാണ്’. അഹങ്കാരിയായ രാഹുല്‍ എങ്ങനെയാണ് ചര്‍ച്ചകളുടെ നിലവാരം താഴ്ത്തിയത്? ഹര്‍ജിയില്‍ പറയുന്നത് ഇങ്ങനെ: ‘ശ്രീ രാഹുല്‍ ഗാന്ധിയും നിരവധി പാര്‍ലമെന്റ് അംഗങ്ങളും പാര്‍ലമെന്റിന്റെ പടികളിലിരുന്ന് ചായയും ബിസ്‌ക്കറ്റും കഴിക്കുന്നത് കാണാനിടയായി. ഇത് രാജ്യത്തെ പരമോന്നത നിയമനിര്‍മാണ സഭയിലെ അംഗങ്ങള്‍ക്ക് ഒട്ടും ചേരാത്ത രീതിയിലുള്ളതായിരുന്നു’. കേരളത്തില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍ ചിരി വരുന്നുണ്ടോ? അപ്പോഴും ദുഖകരമെന്നു പറയട്ടേ, ചായയും ബിസ്‌കറ്റും കഴിക്കാന്‍ ‘യോജിച്ച രീതി’ ഏതെന്നു ഹര്‍ജിയില്‍ പറയാന്‍ മറന്നുപോയി! എങ്കിലും, രാഹുല്‍ എങ്ങനെയാണ് പാര്‍ലമെന്റിനെ അവഹേളിച്ചതെന്ന് ഏതാനും നൂറു വാക്കുകളില്‍ക്കൂടി അവര്‍…

    Read More »
  • ഇറാന്‍ ആക്രമണത്തില്‍ ഖത്തറിന് കനത്ത ആഘാതം; പ്രകൃതി വാതക കയറ്റുമതി ശേഷിയുടെ 17 ശതമാനം തകര്‍ത്തു; ഉത്പാദനം അഞ്ചു വര്‍ഷത്തേക്ക് നിര്‍ത്തേണ്ടി വരും; മുസ്ലിം രാജ്യത്തില്‍ നിന്ന് റംസാന്‍ മാസത്തില്‍ ആക്രമണം പ്രതീക്ഷിച്ചില്ലെന്ന് ഖത്തര്‍ കമ്പനികള്‍

    ദുബായ്/ദോഹ: ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതക (LNG) കയറ്റുമതി ശേഷിയുടെ 17 ശതമാനം തകര്‍ത്തെന്നു റിപ്പോര്‍ട്ട്. ഇത് വാര്‍ഷിക വരുമാനത്തില്‍ ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുകയും യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിതരണത്തിന് ഭീഷണിയാവുകയും ചെയ്തതായി ഖത്തര്‍ എനര്‍ജി സിഇഒ സാദ് അല്‍-കാബി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിന്റെ 14 എല്‍എന്‍ജി ട്രെയിനുകളില്‍ രണ്ടെണ്ണത്തിനും രണ്ട് ഗ്യാസ്-ടു-ലിക്വിഡ്‌സ് (GTL) സൗകര്യങ്ങളില്‍ ഒന്നിനും ആക്രമണങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചതായി സാദ് അല്‍-കാബി പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കായി പ്രതിവര്‍ഷം 12.8 ദശലക്ഷം ടണ്‍ എല്‍എന്‍ജി ഉല്‍പ്പാദനം മൂന്നുമുതല്‍ അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഖത്തറും ഈ മേഖലയും ഇത്തരമൊരു ആക്രമണത്തിന് ഇരയാകുമെന്ന് എന്റെ സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല – പ്രത്യേകിച്ച് ഒരു സഹോദര മുസ്ലീം രാജ്യത്തില്‍ നിന്ന് റംസാന്‍ മാസത്തില്‍ ഇത്തരമൊരു ആക്രമണം,’ കാബി പറഞ്ഞു. ഇസ്രായേല്‍ സ്വന്തം ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചറിന് നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് എണ്ണ-വാതക…

    Read More »
Back to top button
error: