Newsthen Special

  • ഗാസയുടെ പൂര്‍ണ നിയന്ത്രണം: ഇസ്രയേലിനെതിരേ നീക്കവുമായി യൂറോപ്യന്‍ രാജ്യങ്ങള്‍; ആയുധം നല്‍കുന്നതു നിര്‍ത്തുമെന്നു ജര്‍മനി; ഉടക്കിട്ട് സൗദിയും ഫ്രാന്‍സും ബ്രിട്ടനും കാനഡയും; നെതന്യാഹുവിനെ പിന്തുണച്ച് അമേരിക്ക; ഹമാസിന്റെ നിലപാടില്‍ ട്രംപ് അസ്വസ്ഥനെന്ന് അംബാസഡര്‍

    ജെറുസലേം: ഗാസ സിറ്റി മുഴുവന്‍ പിടിച്ചടക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരേ വിദേശത്തുനിന്നും സ്വദേശത്തുനിന്നും കടുത്ത പ്രതിഷേധം. ഗാസയിലെ യുദ്ധത്തിന് ഉപയോഗിക്കുമെന്നതിനാല്‍ ഇസ്രയേലിന് ആയുധം നല്‍കുന്നതു നിര്‍ത്തുമെന്ന് ജര്‍മനിയടക്കമുള്ള രാജ്യങ്ങള്‍. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനം നിരാശാജനകമാണെന്നും ഗാസയിലെ നീക്കത്തെക്കുറിച്ചു പുനരാലോചിക്കണമെന്നു ബ്രിട്ടനും ആവശ്യപ്പെട്ടു. എന്നാല്‍, 2023ല്‍ ആക്രമണത്തിന് ഇരയായ ഇസ്രയേലിനെ സമ്മര്‍ദത്തിലാക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ യഥാര്‍ഥത്തില്‍ ഹമാസിനെയാണ് വരുതിയിലെത്തിക്കേണ്ടതെന്നു അമേരിക്കയുടെ ഇസ്രയേല്‍ അംബാസഡര്‍ മൈക്ക് ഹക്കാബി പറഞ്ഞു. ഹമാസിന്റെ കണ്ണില്‍ ചോരയില്ലാത്ത ആക്രമണമാണ് ഇപ്പോഴത്തെ യുദ്ധത്തിന് ഇടയാക്കിയത്. ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയിലേക്കു ഹമാസ് എത്തിപ്പെടാത്തതില്‍ ട്രംപ് അസ്വസ്ഥനാണ്. ഹമാസ് അധികാരത്തില്‍ തുടരുന്നതിനോട് ട്രംപ് ഒരുതരത്തിലും അനുകൂലമല്ല. അവരെ നിരായുധീകരിക്കുകയാണു ട്രംപിന്റെ ലക്ഷ്യമെന്നും ഹക്കാബി പറഞ്ഞു. ALSO READ  ഭൂതല മിസൈല് ഉപയോഗിച്ച് ഇന്ത്യ പാകിസ്താന്റെ അഞ്ചു യുദ്ധ വിമാനങ്ങളും ഒരു നിരീക്ഷണ വിമാനവും വീഴ്ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല് നടത്തി എയര്ഫോഴ്സ് മേധാവി; പാക് എയര്ബേസിലെ അമേരിക്കയുടെ എഫ് 16 വിമാനങ്ങളും നശിപ്പിച്ചെന്ന് എ.പി. സിംഗ് ബന്ദികളുടെ…

    Read More »
  • വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ എവിടെ? വോട്ട് മോഷണത്തില്‍ തെളിവു ഹാജരാക്കിയില്ലെങ്കില്‍ നിയമ നടപടിയെന്നു പറഞ്ഞ തെരഞ്ഞെടുപ്പു കമ്മീഷനോട് വീണ്ടും ചോദ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി

    ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. വോട്ടർ പട്ടികയുടെ ഡിജിറ്റൽ രൂപം നൽകാത്തതും വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ നശിപ്പിച്ചതും വിശദീകരിക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, ബെംഗളൂരു സെൻട്രലിൽ മണ്ഡലത്തിലെ ഒരു ലക്ഷത്തിലേറെയുള്ള കള്ളവോട്ടിൽ അന്വേഷണത്തിന് സാധ്യത തെളിഞ്ഞു. ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ തെളിവ് പുറത്തുവിട്ടാണെങ്കിൽ ഇന്ന് പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ആവർത്തിച്ചത്. ഒരാൾക്ക് ഒരു വോട്ടെന്നതാണ് ഭരണഘടനയുടെ അടിത്തറയെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടന തകർക്കുകയാണെന്നും ആരോപിച്ചു. തെളിവ് ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് മുന്നറിയിപ്പ് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഞ്ച് ചോദ്യങ്ങൾ തിരിച്ചും ചോദിച്ചു. ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുരയിൽ നടന്നത് ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, കർണാടക സർക്കാർ കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വോട്ട് അട്ടിമറിയിൽ കേസെടുക്കാനുള്ള സാധ്യതയേറി. നിയമവശങ്ങൾ പരിശോധിച്ചതിനുശേഷം…

    Read More »
  • ഇഡിക്ക് സുപ്രീം കോടതിയില്‍ വീണ്ടും പ്രഹരം; കള്ളപ്പണ അന്വേഷണ ഏജന്‍സികള്‍ക്ക് ‘വഞ്ചകരെ’പ്പോലെ പെരുമാറാന്‍ കഴിയില്ല; നിയമത്തിന്റെ ചുമരുകള്‍ക്കുള്ളിലാണ് നിങ്ങളുടെയും പ്രവര്‍ത്തനം; തെളിവു കിട്ടാത്തപ്പോഴും ആളുകളെ ജയിലിലിടുന്നു; ഇഡിയുടെ കേസുകള്‍ കോടതിയില്‍ തെളിയാത്തത് എന്തുകൊണ്ടെ’ന്നും ചോദ്യം

    ന്യൂഡല്‍ഹി: ഇഡിയുടെ നടപടികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായും അദ്ദേഹത്തിന്റെ പിന്‍ഗാമിയാകേണ്ട ജസ്റ്റിസ് സൂര്യകാന്തും. കള്ളപ്പണ ഇടപാടുകള്‍ പിടിക്കുന്നതിനു സ്ഥാപിക്കപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി, പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് ഉപയോഗിക്കുന്നെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് രണ്ടു ബെഞ്ചുകളില്‍നിന്നുള്ള വിമര്‍ശനം. ഭുഷാന്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിനെ പാപ്പരായി പ്രഖ്യാപിച്ചുകൊണ്ടു കഴിഞ്ഞ മേയില്‍ പുറപ്പെടുവിച്ച വിധിക്കെതിരേ ഒരുപറ്റം വ്യക്തികളും സ്ഥാപനങ്ങളും നല്‍കിയ റിവ്യൂ പെറ്റീഷനാണ് ബി.ആര്‍. ഗവായ് പരിഗണിച്ചത്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, വിനോദ് ചന്ദ്രന്‍ എന്നിവരായിരുന്നു അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. അതേസമയം 2022ല്‍ ഇഡിക്ക് വിശാലമായ അധികാരങ്ങള്‍ നല്‍കുന്നതിനെ സാധൂകരിച്ചുകൊണ്ടു പുറപ്പെടുവിച്ച വിധിക്കെതിരായ ഹര്‍ജികളാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിലെത്തിത്തിയത്. ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരായിരുന്നു മറ്റു ജഡ്ജിമാര്‍. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതിനെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു എതിര്‍ത്തപ്പോഴാണ് രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. പുനഃപരിശോധനയുടെ മറവില്‍ സമര്‍പ്പിച്ചത് അപ്പീലുകളാണെന്നും അവ നിലനില്‍ക്കില്ലെന്നും രാജു വാദിച്ചു. ഹര്‍ജികള്‍…

    Read More »
  • 2027 ലെ ഏകദിന ലോകകപ്പ്; മിന്നിത്തളങ്ങി യുവതാരങ്ങള്‍; കോലിയുടെയും രോഹിത്തിന്റെയും കാര്യം തുലാസില്‍; പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിവച്ച് ബിസിസിഐ; മത്സരങ്ങള്‍ കുറവ്, പ്രായവും ഇരുവര്‍ക്കും തടസമായേക്കും

    മുംബൈ: ലോകകപ്പിനായുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെക്കുറിച്ചുള്ള സജീവ ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെക്കുറിച്ച് നിര്‍ണായക തീരുമാനങ്ങളിലേക്കു ബിസിസിഐ. 50 ഓവര്‍ ഫോര്‍മാറ്റില്‍ ഇവര്‍ കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇരുവരുമായും അനൗദ്യോഗിക ചര്‍ച്ചകള്‍ ബിസിസിഐ നടത്തിയെന്നാണു വിവരം. 2027ല്‍ നടക്കുന്ന ഐസിസി വണ്‍ഡേ ലോക കപ്പില്‍, നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ ഇരുവരും നിര്‍ണായക താരങ്ങളല്ലെന്ന വിലയിരുത്തലിലാണ് സെലക്ടര്‍മാരും എന്നാണു വിവരം. ഇംഗ്ലണ്ടില്‍ അവസാനിച്ച ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടുമായി സമനില പിടിച്ചതോടെ ഗില്ലിന്റെ നേതൃത്വത്തിലുള്ള ടീമിനെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. റിതുരാജ് ഗെയ്ക്ക്‌വാദ്, യശ്വസി ജെയ്‌സ്വാള്‍, റിങ്കുസിംഗ് എന്നിവര്‍ നേതൃഗുണത്തിനൊപ്പം മികച്ച കളിയും പുറത്തെടുക്കുന്നു. ഇവരെ അടുത്ത തലമുറ താരങ്ങളെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ച രോഹിത്, ഏകദിനത്തില്‍ മാത്രമാണു മത്സരരംഗത്തുള്ളത്. ലോകകപ്പില്‍ കൂടി കളിച്ചു കപ്പുമായി രാജകീയ മടക്കമാണ് ഇരുവരുടെയും സ്വപ്‌നം. യുവതാരങ്ങള്‍ക്കു പഞ്ഞമില്ലാത്ത ഇന്ത്യന്‍ ടീമില്‍ ഇരുവരുടെയും പ്രായം തന്നെയാണ് പ്രധാന തടസമായി…

    Read More »
  • ഒറ്റ വിലാസത്തില്‍ പതിനായിരത്തിലേറെ വോട്ടര്‍മാര്‍; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കള്ളക്കളികള്‍ അക്കമിട്ടു നിരത്തി രാഹുല്‍ ഗാന്ധി; സര്‍വേയില്‍ തുടങ്ങിയ സംശയം വളര്‍ന്നു; കര്‍ണാടക തെരഞ്ഞെടുത്തു; കമ്മീഷന്‍ നല്‍കിയ വോട്ടര്‍ പട്ടികയ്ക്ക് ഏഴടി നീളം!

    ന്യൂഡല്‍ഹി: 2014 മുതല്‍ ലോക്‌സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ക്രമക്കേട് നടക്കുന്നതായുള്ള സംശയം കോണ്‍ഗ്രസിനുണ്ട്. നേതാക്കള്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ യാഥാര്‍ഥ്യം തേടി രാഹുല്‍ ഗാന്ധി ഇറങ്ങി. ഓരോരോ തിരഞ്ഞെടുപ്പുകളെയായി നിരീക്ഷിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കാര്യങ്ങള്‍ വ്യക്തമായി. അങ്ങനെയാണ് വോട്ടര്‍പട്ടിക പരിശോധനയ്ക്കായി കോണ്‍ഗ്രസ് കച്ചകെട്ടിയിറങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നടത്തിയ ആഭ്യന്തര സര്‍വേയും യഥാര്‍ഥ ഫലവും തമ്മിലുള്ള അന്തരം വലുതായതോടെ പഠനത്തിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്തു. തെളിവുകള്‍ അടങ്ങിയ ആറ്റംബോംബ് ഉടന്‍ പൊട്ടിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ആദ്യപടിയായി തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയുടെ ഡിജിറ്റല്‍ പകര്‍പ്പും സിസിടിവി ദൃശ്യങ്ങളും ചോദിച്ചു. ആവശ്യം തള്ളിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏഴടി ഉയരത്തില്‍ നിരവധി കെട്ടുകള്‍ ആയി പേപ്പറില്‍ പ്രിന്റ് ചെയ്ത വോട്ടര്‍ പട്ടിക നല്‍കി. ഈ നടപടി തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കളവ് വെളിപ്പെടുത്തുന്നു എന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചു കര്‍ണാടക ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 16 ഇടത്ത് വിജയിക്കുമെന്നായിരുന്നു ആഭ്യന്തര സര്‍വേ.…

    Read More »
  • പറയുന്നതില്‍ ലോജിക്ക് വേണ്ടേ സര്‍! എണ്ണ മുതല്‍ ആയുധക്കച്ചവടംവരെ; റഷ്യയുമായുള്ള വ്യാപാരത്തില്‍ ട്രംപിന്റെ ഇരട്ടത്താപ്പ് ഇങ്ങനെ; രാസവളം ഏറ്റവും കൂടുതല്‍ വാങ്ങുന്നത് അമേരിക്ക; യൂറോപ്യന്‍ യൂണിയനും എണ്ണ വാങ്ങുന്നു; കൂട്ടക്കുരുതിയാണ് പ്രശ്‌നമെങ്കില്‍ ഇസ്രയേലിന് ഏറ്റവും കൂടുതല്‍ ആയുധം നല്‍കുന്നത് ആരാണ്?

    ന്യൂഡല്‍ഹി: റഷ്യയുമായുള്ള ഇടപാടുകളുടെ പേരില്‍ ഇന്ത്യക്ക് 50 ശതമാനം നികുതി ചുമത്തിയ നടപടിക്കെതിരേ ഇന്ത്യയില്‍ പ്രതിഷേധം കനക്കുമ്പോഴും നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി യുക്രൈന്‍ യുദ്ധത്തിനു തീപകരുന്നതിനു തുല്യമാണെന്ന് ആരോപിച്ച ട്രംപ്, ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധ ഇടപാടുകളിലും അതൃപ്തി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചു ട്രംപിന്റെ ആരോപണങ്ങള്‍ ശരിയാകുമ്പോള്‍തന്നെ നിലപാടുകളിലെ ഇരട്ടത്താപ്പും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയും ചൈനയും മാത്രമല്ല യുക്രൈന്‍ യുദ്ധമാരംഭിച്ചതിനു ശേഷം റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത്. യുദ്ധ സമയത്ത് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്. അമേരിക്ക എണ്ണ ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും രാസവളത്തിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് റഷ്യയെയാണ്. എണ്ണ വാങ്ങുന്നെന്നു പറഞ്ഞു ചില രാജ്യങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. ALSO READ   എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം…

    Read More »
  • അമേരിക്ക ഏറ്റവും കൂടുതല്‍ നികുതി ചുമത്തിയത് ഇന്ത്യക്കും ബ്രസീലിനും; ഇറാനും അഫ്ഗാനും പാകിസ്താനും വരെ കുറഞ്ഞ നികുതി; 60 ശതമാനം കയറ്റുമതിയെയും ബാധിക്കും; ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്ന് വസ്ത്ര കയറ്റുമതിക്കാര്‍ നേരിടേണ്ടത് കടുത്ത മത്സരം; കണക്കുകള്‍ ഇങ്ങനെ

    ന്യൂഡല്‍ഹി: യുഎസ് ഇന്ത്യക്കുമേല്‍ ചുമത്തിയ 50 ശതമാനം നികുതി കയറ്റുമതിക്കു വന്‍ തിരിച്ചടിയാകും. യുഎസലേക്ക് നിലവില്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ പാതിയില്‍ കൂടുതലിനും പുതിയ നികുതി തലവേദനയാകുമെന്നാണു വിലയിരുത്തല്‍. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നെന്ന ഒറ്റക്കാരണത്താലണ് ട്രംപ് പുതിയ എക്‌സിക്യുട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചിരിക്കുന്നത്. ഇത് നീതീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും ആശങ്ക ചില്ലറയല്ല. ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ആവര്‍ത്തിച്ച ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങുന്നതിലൂടെ യുക്രെയ്‌നിലെ യുദ്ധത്തിന് ഊര്‍ജംപകരുകയാണെന്നും വിമര്‍ശിച്ചു. ഓഹരി വിപണിയില്‍ ഇതിന്റെ ആഘാതം പ്രതിഫലിക്കുന്നുണ്ട്. അതേസമയം യു.എസ്. റഷ്യയില്‍നിന്ന് യുറേനിയവും രാസവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പരിശോധിക്കാം എന്നായിരുന്നു മറുപടി. പകരം തീരുവ, കയറ്റുമതിമേഖലയെ വന്‍തോതില്‍ ബാധിക്കുമെങ്കിലും ട്രംപിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അദാനിക്കെതിരെ യു.എസില്‍ കേസ് ഉള്ളതിനാലാണ് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. നിലവില്‍ യുഎസിന്റെ തീരുവ യുദ്ധത്തിന്റെ ഏറ്റവും വലിയ ഇരയായി മാറുക ഇന്ത്യയും ബ്രസീലുമാണ്. ഏറ്റവും കൂടുതല്‍…

    Read More »
  • എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം മറുചേരിയില്‍; നെതന്യാഹുവും കണ്ടു ഇരട്ടമുഖം; ഇപ്പോള്‍ വിശ്വഗുരുവും; റഷ്യന്‍ എണ്ണയില്‍ തെന്നി ഇന്ത്യയുടെ വിദേശ നയം; കൃഷി മുതല്‍ സാമ്പത്തിക മാന്ദ്യംവരെ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

    ന്യൂഡല്‍ഹി: ‘അവര്‍ റഷ്യയില്‍നിന്ന് യുറേനിയവും പല്ലാഡിയവും ഇറക്കുമതി ചെയ്യുന്നു. എന്നിട്ട് ഇന്ത്യ കുഴപ്പക്കാരെന്നു പറയുന്നു. ഇതില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണം. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തണം…’ പറയുന്നതു മറ്റാരുമല്ല. പഹല്‍ഗാം ആക്രമണത്തിനുശേഷം യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ നാവായി മാറിയ ശശി തരൂര്‍. ട്രംപിന് ഒരു മറുപടിയെങ്കിലും പറയാനുള്ള ധൈര്യം കാട്ടണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യയിലെ വ്യാപാര മേഖലയില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയാണ് ട്രംപിന്റെ 25 ശതമാനം നികുതി ചുമത്തലും പിന്നീടുള്ള അധിക നികുതി ചുമത്തലും കടന്നുപോകുന്നത്. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ചൈനയുമായി വ്യാപാരമെല്ലാം വേണ്ടെന്നുവച്ച് ‘ഫ്രണ്ടി’ന്റെ തോളില്‍ കൈയിട്ട വിശ്വഗുരുവിന്റെ നില അല്‍പം പരുങ്ങലിലാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതി. അമേരിക്കയിലേക്കുള്ള കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ ഇന്ത്യയുടെ ജിഡിപിയുടെ 40 ബേസിസ് പോയിന്റുകള്‍ തുടച്ചു നീക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ട്രംപ് 25 ശതമാനം തീരുവകൂടി ചുമത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ഒരിക്കല്‍ ട്രംപിനെ ‘മൈ ഫ്രണ്ട്’ എന്നു വിളിച്ച മോദിയെ…

    Read More »
  • അന്‍സിലിനെ കൊലപ്പെടുത്താന്‍ വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍; കുപ്പികള്‍ കണ്ടെടുത്തു; സംശയത്തിന്റെ പേരില്‍ അന്‍സില്‍ ഉപദ്രവിച്ചെന്നു മൊഴി; പലപ്പോഴായി മൂന്നുലക്ഷം കൈപ്പറ്റി; പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ അന്‍സില്‍ തയാറായില്ലെന്നും വെളിപ്പെടുത്തല്‍

    കോതമംഗലം: കോതമംഗലത്തെ അന്‍സിലിനെ കൊലപ്പെടുത്താന്‍ പെണ്‍സുഹൃത്ത് അദീന കളനാശിനി കലക്കി നല്‍കിയത് എനര്‍ജി ഡ്രിങ്കില്‍. അദീനയുടെ വീട്ടില്‍ നിന്നും എനര്‍ജി ഡ്രിങ്കിന്റെ കാലി കാനുകള്‍ കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അന്‍സിലിനെ വീട്ടിലേക്ക് വരുത്താന്‍ നിരന്തരം അദീന ഫോണ്‍ വിളിച്ചിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അന്‍സിലിന് ഏറെ നാളായി അദീനയുമായി ബന്ധമുണ്ടായിരുന്നു. അദീനയെ സംശയിച്ചു തുടങ്ങിയതോടെ അന്‍സില്‍ ഉപദ്രവമാരംഭിച്ചു. അദീനയുടെ പരാതിയില്‍ കേസായതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അന്‍സില്‍ ശ്രമിച്ചു. കോടതിയില്‍ അദീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അന്‍സില്‍ പണം നല്‍കിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അദീനയില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു. ഉപദ്രവം വര്‍ധിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ അദീന ശ്രമിച്ചെങ്കിലും അന്‍സില്‍ തയാറായില്ല. ഇതോടെയാണ് അന്‍സിലിനെ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ അദീന തീരുമാനമെടുത്തത്. പാരക്വിറ്റ് എന്ന കളനാശിനി ഗൂഗിള്‍ പേ വഴി പണം നല്‍കിയാണ് അദീന മേടിച്ചത്. ജൂലൈ 29ന് പലതവണ അന്‍സിലിനെ വിളിച്ചു. ഫോണ്‍ എടുക്കാന്‍ തയാറാകാതിരുന്ന…

    Read More »
  • മിത്രം ശത്രുവായോ? മോദി ചൈനയ്ക്ക്, ഡോവല്‍ റഷ്യക്ക്; ട്രംപിന്റെ ഭീഷണിക്കിടെ അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; ഈ മാസം വിദേശകാര്യമന്ത്രിയും റഷ്യയിലേക്ക്; ഊര്‍ജ, പ്രതിരോധ മേഖലകളില്‍ സഹകരണം ഉറപ്പാക്കും

    ന്യൂഡല്‍ഹി: യു.എസിന്റെ തീരുവ ഭീഷണിക്കിടെ ചൈന റഷ്യ സഹകരണത്തിന് ഇന്ത്യ. റഷ്യയുമായുള്ള സഹകരണം കൂട്ടാന്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയിലെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ബെയ്ജിംഗിലേക്ക് പോകും. യു.എസിന്റെ തീരുവ ഭീഷണികള്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം. റഷ്യയുമായുള്ള എണ്ണ ഇടപാടില്‍, യുഎസ് ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴാണ് ദേശിയ സുരക്ഷാ ഉപദേഷ്ടാവ് റഷ്യയിലെത്തിയത്. ഓഗസ്റ്റ് 31 നാണ് മോദിയുടെ ചൈന സന്ദര്‍ശനം. 2019 ന് ശേഷം മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഈ മാസം 31 സെപ്റ്റംബര്‍ ഒന്ന് തിയതികളില്‍ ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോ ഓപറേഷന്‍ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഗല്‍വന്‍ സംഘര്‍ഷത്തിനുശേഷം മോദിയുടെ ആദ്യ ചൈനീസ് സന്ദര്‍ശനമാണിത്. ഉച്ചകോടിക്കിടെ പ്രസിഡന്റ് ഷീ ചിന്‍ പിങ്ങുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തിയേക്കും. കഴിഞ്ഞ വര്‍ഷം കസാനില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് അവസാനമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. അതിര്‍ത്തിയിലെ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍…

    Read More »
Back to top button
error: