അന്‍സിലിനെ കൊലപ്പെടുത്താന്‍ വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍; കുപ്പികള്‍ കണ്ടെടുത്തു; സംശയത്തിന്റെ പേരില്‍ അന്‍സില്‍ ഉപദ്രവിച്ചെന്നു മൊഴി; പലപ്പോഴായി മൂന്നുലക്ഷം കൈപ്പറ്റി; പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ അന്‍സില്‍ തയാറായില്ലെന്നും വെളിപ്പെടുത്തല്‍

കോതമംഗലം: കോതമംഗലത്തെ അന്‍സിലിനെ കൊലപ്പെടുത്താന്‍ പെണ്‍സുഹൃത്ത് അദീന കളനാശിനി കലക്കി നല്‍കിയത് എനര്‍ജി ഡ്രിങ്കില്‍. അദീനയുടെ വീട്ടില്‍ നിന്നും എനര്‍ജി ഡ്രിങ്കിന്റെ കാലി കാനുകള്‍ കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അന്‍സിലിനെ വീട്ടിലേക്ക് വരുത്താന്‍ നിരന്തരം അദീന ഫോണ്‍ വിളിച്ചിരുന്നു.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അന്‍സിലിന് ഏറെ നാളായി അദീനയുമായി ബന്ധമുണ്ടായിരുന്നു. അദീനയെ സംശയിച്ചു തുടങ്ങിയതോടെ അന്‍സില്‍ ഉപദ്രവമാരംഭിച്ചു. അദീനയുടെ പരാതിയില്‍ കേസായതോടെ പണം വാഗ്ദാനം ചെയ്ത് ഒതുക്കാനും അന്‍സില്‍ ശ്രമിച്ചു. കോടതിയില്‍ അദീന മൊഴിമാറ്റിയതോടെ കേസ് റദ്ദായെങ്കിലും അന്‍സില്‍ പണം നല്‍കിയില്ല. പലപ്പോഴായി മൂന്നുലക്ഷം രൂപ അദീനയില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.
ഉപദ്രവം വര്‍ധിച്ചതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ അദീന ശ്രമിച്ചെങ്കിലും അന്‍സില്‍ തയാറായില്ല. ഇതോടെയാണ് അന്‍സിലിനെ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ അദീന തീരുമാനമെടുത്തത്. പാരക്വിറ്റ് എന്ന കളനാശിനി ഗൂഗിള്‍ പേ വഴി പണം നല്‍കിയാണ് അദീന മേടിച്ചത്. ജൂലൈ 29ന് പലതവണ അന്‍സിലിനെ വിളിച്ചു. ഫോണ്‍ എടുക്കാന്‍ തയാറാകാതിരുന്ന അന്‍സില്‍ അദീനയുടെ നമ്പര്‍ ബ്ലോക് ചെയ്തു. തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച് കോണ്‍ഫറന്‍സ് കോള്‍ വഴി അന്‍സിലിനോട് സംസാരിച്ച് വീട്ടിലേക്ക് വിളിച്ചു.
30ന് പുലര്‍ച്ചെ നാലിന് വീട്ടിലെത്തിയ അന്‍സിലിന് അദീന എനര്‍ജി ഡ്രിങ്കില്‍ കളനാശിനി കലക്കി നല്‍കി. അരമണിക്കൂറിനകം കുഴഞ്ഞുവീണ അന്‍സില്‍ പൊലീസിനെ ഫോണില്‍ വിളിച്ചു. ഇതുകണ്ട അദീന ഫോണ്‍ വാങ്ങി തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് എറിഞ്ഞു. പിന്നീട് പൊലീസിനെയും അന്‍സിലിന്റെ ബന്ധുക്കളെയും അദീന തന്നെ വിളിച്ചു. ബന്ധുക്കളെത്തിയാണ് അന്‍സിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ആശുപത്രിയിലേക്ക് പോകുംവഴി അവള്‍ എന്റെ ചതിച്ചു എന്ന് അന്‍സില്‍ പറഞ്ഞതാണ് മരണമൊഴി. അന്‍സിലിന്റെ മരണശേഷം പൊലീസ് നടത്തിയ പരിശോധനയില്‍ വീടിനുസമീപത്തു നിന്നും എനര്‍ജി ഡ്രിങ്കിന്റെ കാനും, ഫോണും കണ്ടെടുത്തിരുന്നു. ഏറെനാളത്തെ ആസൂത്രത്തിനൊടുവിലാണ് കൊലപാതകമെങ്കിലും, മറ്റാരുടെയും സഹായം അദീനയ്ക്ക് ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കളനാശിനി വാങ്ങിയ കടയിലും, വീട്ടിലും എത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായതോടെ അദീനയെ വീണ്ടും റിമാന്‍ഡ് ചെയ്ത
kothamangalam-poison-murder-adeena-arrest






