Newsthen Special
-
അടുക്കളത്തോട്ടത്തിലെ കൃഷി, അറിഞ്ഞിരിക്കേണ്ടത്
ഒരു മൂട് കാന്താരി കൊല്ലയെങ്കിലും നടാത്ത ആരെങ്കിലും ഉണ്ടാകുമോ കേരളത്തിൽ ?.അല്ലെങ്കിൽ ഒരു കറിവേപ്പിൻ തൈ.അതെ, ജീവിതത്തിൽ ഒരിക്കലെങ്കിലും കര്‍ഷകനാകാത്ത ആരും തന്നെയുണ്ടാകാൻ വഴിയില്ല.വര്‍ഷങ്ങളായി കൈമാറിക്കിട്ടിയ അറിവുകളാണ് കര്‍ഷകന്റെ എന്നത്തേയും കൈമുതലും. ഒന്നു ശ്രമിച്ചാൽ അല്ലെങ്കിൽ ഒന്നു ശ്രദ്ധിച്ചാൽ ആവശ്യമായ പച്ചക്കറികളും മറ്റും നമുക്ക് വീട്ടിൽ തന്നെ വിളയിച്ച് എടുക്കാവുന്നതേയുള്ളൂ.അടുക്കളത്തോട്ടം എന്നത് സ്ത്രീകളുടെ മാത്രം ആവശ്യമല്ലെന്നും ഓർക്കുക.പ്രത്യേകിച്ച് ഇന്നത്തെ പച്ചക്കറികളുടെ വിലയെങ്കിലും ഓർക്കുമ്പോൾ… പയര്‍, മുളക്, തക്കാളി, വെണ്ട,വഴുതന തുടങ്ങി വിവിധ പച്ചക്കറി വിളകള്‍ നന്നായി വളരാനും കീടങ്ങളുടെ ശല്യം ഒഴിവാക്കാനും സഹായിക്കുന്ന ചില നാട്ടറിവുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. 1. പയര്‍, മുളക് എന്നിവയുടെ പൂകൊഴിച്ചില്‍ മാറാന്‍ പൊട്ടാഷ് വളമായ ചാരം തടത്തില്‍ ചേര്‍ത്ത് നനച്ച് കൊടുക്കുക. 2.പാവക്കയുടെ കുരുടിപ്പ് മാറാന്‍ 100 ഗ്രാം വെളുത്തുള്ളി അരച്ച് 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ചു കൊടുക്കുക. 3.പടവലം, പാവക്ക, ചുരക്ക, വെള്ളരി എന്നിവയുടെ പൂ കൊഴിച്ചില്‍ വരാതിരിക്കാന്‍ ഒരു ലിറ്റര്‍…
Read More » -
ഫോണിന്റെ വേഗതക്കുറവ് പരിഹരിക്കാൻ ഇത് മാത്രം ശ്രദ്ധിച്ചാൽ മതി
നാമെല്ലാവരും ഇന്ന് നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ വേഗത കുറയുന്നത്.ഫോണില്‍ സ്റ്റോറേജ് ഇല്ലാത്തതും ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന ജങ്ക് ഫയലുകള്‍ നിറയുന്നതുമെല്ലാം ഇതിന് കാരണമാണ്. മറ്റൊരു പ്രധാന കാരണം ചില ആപ്പുകള്‍ നമ്മളറിയാതെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്.ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വൈപ്പ് ചെയ്തും ഹോം സ്‌ക്രീനിലെ ആപ്പ് ഓവര്‍ വ്യൂ ബട്ടന്‍ തൊട്ടാലും നിങ്ങള്‍ അടുത്തിടെ തുറന്ന ആപ്പുകള്‍ കാണാന്‍ സാധിക്കും.അതിനു താഴെ കാണുന്ന ‘ക്ലിയര്‍ ഓള്‍’ ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ ഇവയെല്ലാം ക്ലോസ് ചെയ്യപ്പെടും. അനാവശ്യ ഫയലുകള്‍ നീക്കം ചെയ്യുന്നതിനായി നിരവധി ആപ്പുകള്‍ ലഭ്യമാണ്.കൂട്ടത്തില്‍ ഗൂഗിള്‍ ഫയല്‍സ് മികച്ചതാണെന്ന് പറയാം.ഗൂഗിള്‍ ഫയല്‍സ് ഉപയോഗിച്ച് മെമ്മറി വൃത്തിയാക്കാം.ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച പോലെ വലിപ്പം കൂടിയ ആപ്പുകളുടെ ആപ്പ് ഇന്‍ഫോ തുറന്ന് അതില്‍ സ്റ്റോറേജ് തിരഞ്ഞെടുത്ത് catche clear ചെയ്യുക. ഫോണുകളിലെ മെമ്മറിയുടെ വലിയൊരു ഭാഗം കയ്യേറി പ്രവര്‍ത്തിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ട്.സോഷ്യല്‍ മീഡിയാ ആപ്പുകളും ബ്രൗസറുകളും അതില്‍ ചിലതാണ്.ഇവയില്‍ പലതും പശ്ചാത്തലത്തില്‍ ചില ജോലികള്‍…
Read More » -
പൈൽസിനെയും ക്യാൻസറിനെയും വരെ തടയുന്ന അയ്യപ്പാന അഥവാ മൃതസഞ്ജീവനി
ആസ്റ്ററേസി കുടുംബത്തിൽപ്പെട്ട ഒരു കുറ്റിച്ചെടിയാണ് അയ്യപ്പാന അഥവാ വിശല്യകരണി.ശാസ്ത്രീയനാമം അയ്യപ്പാന (Ayapana triplinervis) സംസ്കൃതത്തിൽ അജപർണ എന്ന് അറിയപ്പെടുന്നു.മലയാളത്തിൽ ശിവമൂലി, വിഷപ്പച്ച, അയ്യപ്പാന, അയ്യപ്പന, ചുവന്ന കൈയോന്നി, മൃതസഞ്ജീവനി എന്നെല്ലാം പറയും. ഈ ചെടിയുടെ നീരും ഇതിന്റെ ഇലയരച്ചുണ്ടാക്കുന്ന ലേപ്യവും മുറിവുകൾക്ക് അണുബാധയേൽക്കാതിരിക്കാനും മുറിവുണക്കാനും ഉപയോഗിച്ചു വരുന്നു. അയ്യപ്പന എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കേണ്ട ഒരു ഔഷധസസ്യമാണ്.മുറിവ്, ചതവ്, വിഷജന്തുക്കള്‍ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അള്‍സര്‍, മൂലക്കുരു, ക്യാൻസർ എന്നിവക്ക് ഏറ്റവും ഫലപ്രദമായ ഒരു ഔഷധസസ്യമാണ് ഇത്. രാമായണത്തിൽ വിശല്യകരണി പരാമർശിക്കുന്നുണ്ട്.ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രമേറ്റ് അബോധാവസ്ഥയിലായ ലക്ഷമണനെ രക്ഷിക്കാൻ ജാംബവാന്റെ നിർദ്ദേശമനുസരിച്ച് ഹനുമാൻ ഹിമാലയത്തിൽ നിന്നും കൊണ്ടുവന്ന ഔഷധങ്ങളിൽ വിശല്യകരണിയുമുണ്ടെന്നാണ് പറയപ്പെടുന്നത്. ആയുധങ്ങളാലുണ്ടാകുന്ന മുറിവുണക്കാൻ ഇതുപയോഗിക്കുന്നുവെന്നും പറയുന്നു.ഹനുമാൻ ഹിമാലയത്തിൽ നിന്നും മലപൊക്കി കൊണ്ടുവന്നപ്പോൾ അടർന്നുവീണ മലകളിൽ ഒന്നാണ് വയനാട്ടിലെ ഏഴിമല.വയനാട് ഈ ചെടികൾ കൂടുതലായി കണ്ടുവരുന്നതിനു കാരണവും ഇതാണത്രെ! ഹൈന്ദവ പുരാണങ്ങളിലും ഇതിഹാസത്തിലും വിശല്യകരണിയെപ്പറ്റി കൂടുതൽ പ്രതിപാദിക്കുന്നുണ്ട്.വായ് പുണ്ണിന് നാലില വീതം വായിലിട്ട്…
Read More » -
ചിമ്മിനി കാട്ടില്‍ അവശനിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി
തൃശൂർ: ചിമ്മിനി കാട്ടില്‍ അവശനിലയില്‍ ആനക്കുട്ടിയെ കണ്ടെത്തി. മൂന്ന് ദിവസം പ്രായമുള്ള ആനക്കുട്ടിയെ കാടിനുള്ളില്‍ നിന്ന് വനപാലകരാണ് കണ്ടെത്തിയത്. കണ്ടെത്തുമ്പോള്‍ നടക്കാനാകാത്ത അവസ്ഥയിലായിരുന്നു ആന. വനം വെറ്ററിനറി സര്ജന് സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നല്കി. മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് മറ്റ് ആനകള്‍ ഉപേക്ഷിച്ചതോ അല്ലെങ്കില്‍ കൂട്ടംതെറ്റയതോ ആകാമെന്നാണ് പ്രാഥമിക നിഗമനം.
Read More » -
കോവിഡിനൊപ്പം വേനൽക്കാല രോഗങ്ങളും; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടാം…
പകർച്ച വ്യാധികളുടെ പെരുമഴക്കാലമാണ് വേനൽക്കാലം.ഒപ്പം മഹാമാരിയായ കോവിഡുമുണ്ട്.ചെറുതും വലുതുമായ നിരവധി പകർച്ചരോഗങ്ങൾ വേനൽക്കാലത്തു വ്യാപകമായി കാണാറുണ്ട്.രോഗം പകരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിയും രോഗലക്ഷണങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടങ്ങൾ ഒഴിവാക്കാം.മഞ്ഞപ്പിത്തം, ഹെപ്പറ്റെറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനൽക്കാലത്തു കൂടുതലായി കാണപ്പെടുന്നത്. പ്രധാനമായും മൂന്നു കാരണങ്ങളാൽ മഞ്ഞപ്പിത്തം അനുഭവപ്പെടാം.അമിതമായി രക്താണുക്കൾ നശിക്കുന്നതുകൊണ്ടും കരൾ കോശങ്ങളുടെ നാശംകൊണ്ടും പിത്തനാളികളിലെ തടസ്സങ്ങൾ കൊണ്ടും. അമിതമായ മദ്യപാനവും ചില പ്രത്യേക രാസവസ്തുക്കൾ, ചിലതരം വൈറസുകൾ, രാസൗഷധങ്ങൾ എന്നിവ നിമിത്തവും കരളിലെ കോശങ്ങൾക്ക് നാശം സംഭവിക്കുന്നു.പിത്താശയത്തിലെ കല്ലുകൾ, അർബുദരോബാധ എന്നിവയാൽ പിത്തനാളികളിൽ തടസ്സമുണ്ടാകാം. പനിയും വിശപ്പില്ലായ്മയും ഓക്കാനവും ഛർദിയും ശക്തമായ ക്ഷീണവും ദഹനക്കേടും കണ്ണും നഖങ്ങളും മഞ്ഞനിറത്തിലാകുന്നതും മഞ്ഞപ്പിത്തത്തിന്റെ മുഖ്യലക്ഷണങ്ങളാണ്. കൂടാതെ ഉന്മേഷക്കുറവും അരുചിയും മലമൂത്രങ്ങൾക്ക് നിറവ്യത്യാസവും മറ്റു ചില ലക്ഷണങ്ങളാകുന്നു.മൂത്രത്തിൽ ചോറിട്ട് കുറേസമയം കഴിഞ്ഞ് നോക്കിയാൽ ചോറിൽ മഞ്ഞനിറം പറ്റിയിട്ടുണ്ടെങ്കിലും മൂത്രമൊരു കുപ്പിയിലൊഴിച്ച് നന്നായി കുലുക്കിയാലുണ്ടാകുന്ന പതയ്ക്കു മഞ്ഞനിറമുണ്ടെങ്കിലും മഞ്ഞപ്പിത്തം ഉണ്ടെന്ന് സംശയിക്കാം. കരൾ…
Read More » -
കുറഞ്ഞ അധ്വാനവും കൂടുതൽ വരുമാനവും; അറിയാം ചൗ ചൗ കൃഷിയെ കുറിച്ച്
കേരളത്തിൽ അധികമാരും കൃഷി ചെയ്യാത്ത ഒരു കാർഷിക ഇനമാണ് ചൗ ചൗ.പേരുകേട്ട് ചൈനയാണെന്ന് കരുതേണ്ട.നമ്മുടെ നാട്ടിൽ സുലഭമായി വളരുന്ന ഒന്നാണിത്.കേരളത്തിൽ വലിയ പ്രചാരമില്ലെങ്കിലും തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തോരൻ ഉണ്ടാക്കാനും കറികൾക്കുമായി ഉപയോഗിക്കുന്ന ഒരു പച്ചക്കറി ഇനമാണ് ചൗ ചൗ.കുറഞ്ഞ അധ്വാനവും മുതൽ മുടക്കു൦ മാത്രം മതി ഇത് കൃഷി ചെയ്യാൻ എന്നതാണ് ചൗ ചൗവിന്റെ ഏറ്റവും വലിയ പ്രത്യേകത. ചുരക്ക കുടുംബത്തിൽ പെട്ട മറ്റു സസ്യങ്ങളെപ്പോലെ ഇതും പടർന്നു വളരുന്നതാണ്.പാവലും പടവലവും കൃഷി ചെയ്യുന്നതുപോലെ പന്തലൊരുക്കിയാണ് ചൗചൗവും കൃഷി ചെയ്യുന്നത്.സമ ചതുരാകൃതിയിൽ കുഴിയെടുത്ത് വേണം ഇവയുടെ വിത്ത് കുഴിച്ചിടാൻ.ഒരു തടത്തിൽ തന്നെ 2-3 വിത്തുകൾ വയ്ക്കാവുന്നത്.ഇതിനായി ആദ്യം കുഴിയിലേക്ക് പച്ചിലകൾ ഇട്ട ശേഷം അതിന്റെ മുകളിലേക്ക് ആട്ടിൻ പുഴുക്ക ഇട്ടു കൊടുക്കുക.ശേഷം മേൽമണ്ണിളക്കി തടമൊരുക്കുക. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ളതിനാൽ മണ്ണ് കൂന കൂട്ടിയാണ് വിത്ത് വയ്ക്കുന്നത്.വിത്ത് നട്ട്, ചെടി വളർന്നു വന്ന ശേഷം മാത്രം ഇവയ്ക്ക് വളം നൽകിയാൽ മതി. കോഴിക്കാഷ്ഠം,…
Read More » -
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വില്‍പ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കര്‍ശന നടപടിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍
മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വില്‍പ്പന നടത്തുന്ന മെഡിക്കൽ സ്റ്റോറുകൾ ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ചു.പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നല്‍കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു മുന്നറിയിപ്പ്.ഇന്നലെ ന്യൂസ്ദെൻ “കേരളത്തിൽ സ്വയം ചികിത്സ കൂടി; മരുന്ന് വിൽപ്പനയും” എന്ന തലക്കെട്ടോടെ ഇതിനെപ്പറ്റി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.മരുന്നുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നതു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ അറിയിപ്പിലും ഇതുതന്നെയാണ് പറയുന്നത്. ഷെഡ്യൂള്‍ എച്ച്, എച്ച്1 വിഭാഗത്തിലെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുതെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ പുറത്തിറക്കിയ കുറിപ്പിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.
Read More » -
ആശുപത്രികൾ നിറഞ്ഞെന്ന വ്യാജപ്രചാരണവുമായി മാധ്യമങ്ങൾ
മെഡിക്കൽ കോളേജ് ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് കിടക്കയില്ല’’–-തിങ്കളാഴ്ച രാവിലെ മുതൽ റിപ്പോർട്ടർമാർ “തള്ളി’ മറിക്കാൻ തുടങ്ങിയതാണ്. ‘ബ്രേക്കിങ് ന്യൂസ്’ അറിഞ്ഞ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇതേ ചാനൽ ‘തള്ളു’കാരെ പിപിഇ കിറ്റ് ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിലേക്ക് വരാൻ ക്ഷണിച്ചു. ഒഴിഞ്ഞുകിടക്കുന്ന കിടക്കകൾ കാണിച്ചുതരാമെന്നും പറഞ്ഞു. വാർത്തയുടെ തിരുത്ത് കൊടുത്ത് നാണംകെടേണ്ടിവരുമെന്ന് അറിഞ്ഞവർ ഓരോരുത്തരായി മുങ്ങി. മന്ത്രി ഓഫീസിൽ വിളിച്ച് മെഡിക്കൽ കോളേജിൽ വരാൻ തയ്യാറാണെന്ന് പറഞ്ഞ ഏഷ്യാനെറ്റ് ന്യൂസ് സംഘവും പിന്നീട് തീരുമാനം മാറ്റി ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങി. ചികിത്സ കിട്ടുന്നില്ല, ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, ഐസിയുവിൽ കേറാൻ പോലും സ്ഥലമില്ല എന്നൊക്കെയായിരുന്നു ‘ ബ്രേക്കിങ് ’. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ തുടങ്ങി മെഡിക്കൽ കോളേജ് ആശുപത്രികളിലൊന്നും ‘ രക്ഷയില്ല ! ’ എന്നും ഇക്കൂട്ടർ തട്ടിവിട്ടു. അതേസമയം, സ്വകാര്യ ആശുപത്രികളിൽ യഥേഷ്ടം കിടക്കകളുണ്ട്. സർക്കാർ ഒരുക്കം നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷവും എൻഎസ്‌എസും വിമർശിച്ചിരുന്നു.…
Read More » -
കേരളത്തിന് അഭിമാനമായി ദേവീപ്രസാദ്
ദില്ലി: ഈ വര്‍ഷത്തെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് 29 കുട്ടികള്‍ അര്‍ഹരായി. നൂതനാശയം (7), സാമൂഹികസേവനം (4), പഠനം (1), കായികം (8), കലാ-സാംസ്കാരികം (6), ധീരത (3) എന്നീ വിഭാഗങ്ങളിലെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ കുട്ടികളാണ് പുരസ്കാരത്തിന് അർഹമായത്. ഇതിൽ 15 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. കേരളത്തില്‍ നിന്നുള്ള ദേവീപ്രസാദ് കലാ-സാംസ്കാരിക വിഭാഗത്തില്‍ മറ്റ് അഞ്ചു പേർക്കൊപ്പം പുരസ്കാര ജേതാവായി.
Read More » -
അച്ഛൻ കൊണ്ട വെയിലായിരുന്നു ഗോവിന്ദ് ജയ്സ്വാളിന്റെ തണൽ
സിവില്‍ സര്‍വ്വീസ് സ്വപ്നം കാണുന്നവര്‍ക്ക് അവഗണിക്കാനാവാത്ത ജീവിതമാണ് ഗോവിന്ദ് ജയ്സ്വാള്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റേത്.2006 ല്‍ 22ാമത്തെ വയസ്സില്‍ 48ാം റാങ്കോടെയായിരുന്നു ഗോവിന്ദിന്റെ സിവില്‍ സര്‍വ്വീസ് നേട്ടം.ഈ തിളങ്ങുന്ന വിജയത്തിന് പിന്നില്‍ ഒരച്ഛന്റെ കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും പിന്തുണയുണ്ട്.മകന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഏറ്റവുമധികം ആഗ്രഹിച്ചതും കഠിന പരിശ്രമം നടത്തിയതും ജയ്സ്വാളിന്റെ സൈക്കിൾ റിക്ഷാക്കാരനായ അച്ഛൻ നാരായണ്‍ ആയിരുന്നു. യുപിയിലെ വാരണാസിയിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. 1995 ല്‍ ഗോവിന്ദിന്റെ അച്ഛന്‍ നാരായണിന് 35 സൈക്കിൾ റിക്ഷകളുണ്ടായിരുന്നു. എന്നാല്‍ കാൻസർ രോഗിയായ ഭാര്യയുടെ ചികിത്സക്ക് വേണ്ടി 20 റിക്ഷകള്‍ ഇദ്ദേഹത്തിന് വില്‍ക്കേണ്ടി വന്നു.എന്നാല്‍ ഭാര്യയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതുമില്ല.1995 ല്‍ ഇവര്‍ മരണമടഞ്ഞു. ഇതിനിടെ യുപിഎസ്‌സിക്ക് തയ്യാറെടുക്കാന്‍ 2004-2005ല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ ഗോവിന്ദ് പദ്ധതിയിട്ടപ്പോള്‍ പണത്തിന് ക്ഷാമം നേരിട്ടു. എന്നാല്‍ മകന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ അച്ഛന്‍ ബാക്കിയുള്ള 14 റിക്ഷകളും വിറ്റു.പിന്നീട് ഉണ്ടായിരുന്ന ആ ഒരു റിക്ഷ ചവിട്ടിയായിരുന്നു അദ്ദേഹം മകനെ പഠിപ്പിച്ചത്.ഗോവിന്ദിന്റെ പഠനം…
Read More »