Newsthen Special
-
സൈബോര്‍ഗ് കോക്രോച്ചുകള്‍ മുതല്‍ എഐ ടാങ്കുകള്‍ വരെ; റഷ്യ- യുക്രൈന്‍ പോരാട്ടത്തിനു പിന്നാലെ ഭാവിയുടെ യുദ്ധമുന്നണിയെ അടിമുടി മാറ്റിമറിക്കാന്‍ യൂറോപ്യന്‍ കമ്പനികള്‍; ചരിത്രത്തില്‍ ആദ്യമായി അമേരിക്കന്‍ ബജറ്റിനെ മറികടക്കുന്ന നിക്ഷേപം; യുദ്ധം നീണ്ടാല്‍ റഷ്യ കാണാനിരിക്കുന്നത് ശാസ്ത്ര കഥകളെ മറികടക്കുന്ന നീക്കങ്ങള്‍
മ്യൂണിച്ച്/ബെര്‍ലിന്‍/ഫ്രാങ്ക്ഫര്‍ട്ട്: റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിന്റെ പ്രതിരോധ രംഗത്ത് വന്‍ കുതിച്ചുകയറ്റമെന്നു റിപ്പോര്‍ട്ട്. അത്യാധുനിക സാങ്കേതിക രംഗത്ത് ജര്‍മനിയടക്കമുള്ള രാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളിലേക്കു കോടികളുടെ നിക്ഷേപം ഒഴുകുന്നെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ടാങ്കുകള്‍ മുതല്‍ ഏതു പ്രതികൂല സാഹചര്യത്തിലും കടന്നുകയറാവുന്ന ചാര പാറ്റകള്‍ (സ്‌പൈ കോക്രോച്ച്) വരെയുള്ള വന്‍ കുതിച്ചു കയറ്റത്തിലേക്കാണു ജര്‍മനി നടന്നു കയറുന്നതെന്നാണു വിവിധ കമ്പനികളെ അധികരിച്ചുള്ള റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ യൂറോപ്പിലെ ഏറ്റവും മൂല്യവത്തായ പ്രതിരോധ സ്റ്റാര്‍ട്ടപ്പായി വളര്‍ന്ന ജര്‍മനിയിലെ ഹെല്‍സിംഗിന്റെ സ്ഥാപകനായ ഗുണ്ടബെര്‍ട്ട് ഷെര്‍ഫാണു സൈനിക രംഗത്തെ മാറ്റത്തെക്കുറിച്ചു വിശദീകരിക്കുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധം യൂറോപ്പിനെ ആകെ മാറ്റിമറിച്ചെന്നും നാലുവര്‍ഷം മുമ്പ് സൈനിക സ്‌ട്രൈക്കര്‍ ഡ്രോണുകളും എഐ യുദ്ധ സംവിധാനങ്ങളും നിര്‍മിക്കുന്ന കമ്പനിയിലേക്കു നിക്ഷേപമെത്തിക്കാന്‍ വിയര്‍ത്തെങ്കില്‍ കഴിഞ്ഞമാസം 12 ബില്യണ്‍ ഡോളറിന്റെ മൂല്യ വര്‍ധനയാണുണ്ടായത്. ലോകത്താദ്യമായി നൂതന സാങ്കേതിക വിദ്യകള്‍ക്കായി അമേരിക്കന്‍ പ്രതിരോധ ബജറ്റിനെ മറികടക്കുന്ന നിക്ഷേപമാണ് യൂറോപ്യന്‍ കമ്പനികള്‍ക്ക് ആകെ…
Read More » -
ഇപ്പോഴും നുഴഞ്ഞു കയറാനാകാത്ത ഭീകരശൃംഖല; ദുര്‍ബലമായ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍; പഹല്‍ഗാം ആക്രമണത്തിനു ശേഷവും നിഴലായി തുടരുന്ന തീവ്രവാദ സാന്നിധ്യം; രാഷ്ട്രീയത്തിന്റെ മറവിലെ ആഹ്വാനങ്ങള്‍; ടിആര്‍എഫിനെ തീവ്രവാദ സംഘടനയാക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല; ലഷ്‌കറെ- തോയ്ബ കളം മാറ്റിച്ചവിട്ടുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: സെപ്റ്റംബറിലെ തെളിഞ്ഞ പ്രഭാതത്തില്‍ കശ്മീരിലെ മാള്‍ട്ടല്‍ഹാമ എന്ന ചെറിയ ഗ്രാമത്തില്‍നിന്ന് ഡയല്‍ഗാമിലെ മെറ്റല്‍-ഷട്ടറിംഗ് യൂണിറ്റിലേക്കു ജോലിക്കുപോയിരുന്ന ഖുര്‍ഷിദ് അഹമ്മദ് ഗാനി എന്ന സൗമ്യനായ ചെറുപ്പക്കാരന്‍. ബൈക്കില്‍ വീട്ടില്‍നിന്നു പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്തിരുന്ന യുവാവിനെ കഴിഞ്ഞ മാര്‍ച്ചില്‍ പോഷാമ, കാഞ്ചിയുള്ളാര്‍, അഡിജെന്‍ എന്നിവിടങ്ങളിലും ഏപ്രിലില്‍ ഷോപ്പിയാനിലെ ദേവ്പോര-പദ്പവാന്‍ ഗ്രാമങ്ങളിലും ജൂലൈയില്‍ കുല്‍ഗാമിലെ കുന്ദ്-മാല്‍വാന്‍ വനത്തില്‍ രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ക്കുമൊപ്പം ‘കാട്ടിലെ ദുഷ്ടാത്മാവിനെപ്പോലെ’ കണ്ടെത്തിയെന്നു ചിലര്‍ പറഞ്ഞപ്പോഴും ആരും ഒന്നും സംശയിച്ചിരുന്നില്ല. പക്ഷേ, പഹല്‍ഗാമിലെ ബൈസരന്‍ മൈതാനത്ത് കുടുംബങ്ങള്‍ക്കൊപ്പം ഉല്ലാസത്തിലായിരുന്ന ആളുകള്‍ക്കുനേരെ ‘കലിമ’ ചൊല്ലിച്ചശേഷം വെടിയുതിര്‍ത്ത തീവ്രവാദികളുടെ നേതാവായിരുന്നു ഗാനിയെന്നു കണ്ടെത്തുമ്പോള്‍ ഞെട്ടാത്തവരില്ല. ഒരോ സമയത്തും പോലീസിന്റെയും സൈന്യത്തിന്റെയും പട്രോളിംഗില്‍നിന്ന് ഇയാള്‍ ഇത്രകാലം തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. ഏറ്റവുമൊടുവില്‍ ഇന്ത്യയുടെ നിരന്തര ആവശ്യം പരിഗണിച്ചു ലഷ്‌കറെയുടെ ശാഖയായ ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുമ്പോഴും ആശങ്കകള്‍ ഒഴിയുന്നില്ല. ഗാനിയെപ്പോലെ ഇന്ത്യയുടെ കണ്ണുവെട്ടിച്ച് ചെറുപ്പക്കാര്‍ കശ്മീര്‍ താഴ്‌വരകളില്‍ മരണത്തിന്റെ വ്യാപാരികളായി തുടരുന്നു എന്നതിലെ അപകടം ചെറുതല്ല. ലഷ്‌കറെ…
Read More » -
കാമുകനോടൊപ്പം ക്വട്ടേഷന്‍; ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ജയിലില്‍ ഒരുമാസമായിട്ടും ആരും കാണാന്‍ എത്താതെ സോനം; പശ്ചാത്തപമില്ല, ദിവസവും ടിവി കാഴ്ച; ദിനചര്യകളിളിലും കൃത്യനിഷ്ഠ!
ഷില്ലോംഗ്: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവ് രാജാ രഘുവംശിയെ കൊലപ്പെടുത്തിയ സോനം ഷില്ലോംഗ് ജയിലില്‍ ഒരു മാസം പൂര്‍ത്തിയാക്കി. ഇത്രയും ദിവസങ്ങള്‍ക്കുള്ളില്‍ സോനം ഒരിക്കല്‍ പോലും തന്റെ പ്രവൃത്തിയില്‍ പശ്ചാത്തപിച്ചുകണ്ടില്ലെന്ന് ജയില്‍ വൃത്തങ്ങള്‍. കുടുംബാംഗങ്ങള്‍ ആരും സോനത്തെ സന്ദര്‍ശിച്ചിട്ടുമില്ല. സോനം ജയിലിലെ ചുറ്റുപാടുമായി പൊരുത്തപ്പെടുകയും സഹ വനിതാ തടവുകാരോട് നന്നായി പെരുമാറുകയും ചെയ്യുന്നുണ്ടെന്നാണ് ജയിലില്‍ നിന്നുള്ള വിവരം. എല്ലാ ദിവസവും രാവിലെ കൃത്യ സമയത്ത് ഉണരുന്നു, ജയില്‍ ചട്ടങ്ങള്‍ അനുസരിക്കാനും സോനത്തിന് മടിയില്ല. കൊലക്കേസ് പ്രതിയായ സോനം സഹതടവുകാരോടോ ജയില്‍ അധികൃതരോടോ തന്റെ കുറ്റകൃത്യത്തെക്കുറിച്ചോ വ്യക്തിജീവിതത്തെക്കുറിച്ചോ സംസാരിക്കാറില്ല. ജയിലിനുള്ളില്‍ സോനത്തിന് ഇതുവരെ പ്രത്യേക ജോലിയൊന്നും നല്‍കിയിട്ടില്ല, എന്നാല്‍ സോനത്തെ തയ്യലും നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട മറ്റ് ജോലികളും പഠിപ്പിക്കുമെന്ന് ജയില്‍വൃത്തങ്ങള്‍ അറിയിച്ചു. പ്രതിക്ക് എല്ലാ ദിവസവും ടിവി കാണാനുള്ള സൗകര്യവുമുണ്ട്. ജയില്‍ ചട്ടങ്ങള്‍ അനുസരിച്ച്, സോനത്തിന് അവളുടെ കുടുംബാംഗങ്ങളെ കാണാനും സംസാരിക്കാനും അനുവാദമുണ്ട്, എന്നാല്‍ ആരും ഇതുവരെ അവളെ സന്ദര്‍ശിക്കുകയോ വിളിക്കുകയോ ചെയ്തിട്ടില്ല.…
Read More » -
ആലുവ ലോഡ്ജിലെ കൊലപാതകം: മാസത്തില്‍ രണ്ടുവട്ടം മുറിയെടുക്കും; പണം കൊടുക്കുന്നതും അഖില; മദ്യപിച്ചെത്തിയ ബിനു അഖിലയെ കൊന്നെന്ന് ആദ്യമറിയിച്ചത് സുഹൃത്തിനെ; വീഡിയോയും നല്‍കി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ആലുവ: ആലുവയിലെ ലോഡ്ജില്‍ കാമുകിയെ യുവാവ് കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നേര്യമംഗലം സ്വദേശി ബിനുവാണ് (37) കൊല്ലം കുണ്ടറ സ്വദേശി അഖിലയെ (35) കൊന്ന ശേഷം ആലുവ പൊലീസിന് കീഴടങ്ങിയത്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സാന്റോ കോംപ്‌ളക്‌സിലെ തോട്ടുങ്കല്‍ ലോഡ്ജില്‍ വെച്ചായിരുന്നു ഞായറാഴ്ച്ച രാത്രി കൊലപാതകം നടന്നത്. ഒരു വര്‍ഷത്തില്‍ അധികമായി മാസത്തില്‍ ഒന്നുരണ്ടു പ്രാവശ്യം ബിനുവും അഖിലയും ഒരുമിച്ച് ഇവിടെ മുറിയെടുക്കാറുണ്ട്. മുറിയെടുത്താല്‍ അഞ്ച് ദിവസം വരെ ഒരുമിച്ച് ഇവിടെ തങ്ങിയ ശേഷമാണ് തിരികെ പോവാറ്. അഖില ഫോണ്‍ വിളിച്ചാണ് മുറി വേണമെന്ന് ആവശ്യപ്പെടുന്നതും പണം കൊടുക്കുന്നതും. ഞായറാഴ്ച്ച വൈകിട്ടെത്തുമെന്ന് ലോഡ്ജുകാരോട് അഖില എന്നറിയിച്ചിരുന്നു. പറഞ്ഞതുപോലെ രാത്രി 8 മണിക്ക് ബിനുവും അഖിലയും എത്തി. ആദ്യമെത്തിയ ബിനു മദ്യപിച്ചിരുന്നു. 9.30ഓടെ റിസപ്ഷനിലെത്തി കുടിക്കാന്‍ വെള്ളം ചോദിച്ചു അയാള്‍. പിന്നീട് റൂമിലേക്ക് പോയി. രാത്രി 11 മണി കഴിഞ്ഞതോടെ, ബിനു സുഹൃത്തിനെ വിളിച്ച് അഖിലയെ…
Read More » -
നൂറ്റാണ്ടിന്റെ സമരസഖാവിനു വിട നല്‍കി തലസ്ഥാനം; ജന്മനാട്ടിലേക്ക് ഒരിക്കല്‍കൂടി വി.എസ്.; അണമുറിയാതെ അഭിവാദ്യങ്ങള്‍
തിരുവനന്തപുരം: വിപ്ലവ സൂര്യന് വിട നല്‍കി തലസ്ഥാനം. മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും പാർട്ടി സെക്രട്ടറിയായും ആറു പതിറ്റാണ്ടിലേറെ വിഎസിന്‍റെ കര്‍മ മണ്ഡലമായിരുന്ന നാടാണ് ഇടനെഞ്ചുപൊട്ടി സഖാവിനെ യാത്രായാക്കിയത്. ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വിഎസ് അച്യുതാനന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലസ്ഥാനത്തുനിന്ന് ആലപ്പുഴയിലേക്ക് പുറപ്പെട്ടു. വിലാപയാത്ര ദേശീയപാതയിലൂടെ കൊല്ലം വഴി ആലപ്പുഴയിലെത്തും. വിവിധ സ്ഥലങ്ങളില്‍ പൊതുദര്‍ശനം ഒരുക്കിയായിരിക്കും കെഎസ്ആര്‍ടിസി പ്രത്യേക ബസിലെ വിലാപയാത്ര. രാത്രി പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കും. നാളെ രാവിലെ ആലപ്പുഴ ഡിസിയില്‍ പൊതുദര്‍ശനമുണ്ടാകും. 11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം. നാളെ നാലുമണിക്ക് വലിയചുടുകാട്ടിലായിരിക്കും സംസ്കാരം. സമരസഖാവിനെ ഒരു നോക്കുകാണാനും അന്ത്യമോപചാരം അര്‍പ്പിക്കാനും ജനപ്രവാഹം തുടരുകയാണ്. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീടായ വേലിക്കകത്ത് എത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും നേതാക്കളും അന്തിമോപചാരം അര്‍പ്പിച്ചു. രാവിലെ ഒന്‍പതുമണിയോടെ വിലാപയാത്രയായി മൃതദേഹം സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളിലെത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ദര്‍ബാര്‍ ഹാളില്‍ വി.എസ്സിന് അന്തിമോപചാരം അര്‍പ്പിച്ചു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ…
Read More » -
‘ട്രംപ് നിങ്ങളുടെ സമ്പദ്‌രംഗം തകര്‍ക്കും; നിങ്ങള്‍ നല്‍കുന്നത് യുക്രൈനില്‍ ചോരയൊഴുക്കാനുള്ള പണം’; റഷ്യന്‍ എണ്ണ ഇറക്കുമതിക്കെതിരേ ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി യുഎസ് റിപ്പബ്ലിക്കന്‍ സെനറ്റര്‍; നയം മാറ്റത്തിന്റെ സൂചനയെന്ന് വിലയിരുത്തല്‍
ന്യൂയോര്‍ക്ക്: ഇന്ത്യയടക്കമുള്ള അമേരിക്കയുടെ വ്യാപാര പങ്കാളികള്‍ക്കു ശക്തമായ മുന്നറിയിപ്പുമായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം. റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഈ രാജ്യങ്ങള്‍ക്കു നൂറുശതമാനം നികുതി ചുമത്തുമെന്നും നിങ്ങളുടെ സാമ്പത്തികരംഗം ട്രംപ് തകര്‍ക്കുമെന്നുമാണു ലിന്‍ഡ്‌സെയുടെ രൂക്ഷമായ വാക്കുകള്‍. ഇന്ത്യക്കു പുറമേ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങളെയും ഉന്നമിട്ടായിരുന്നു ഇവരുടെ പ്രസ്താവന. ഈ മൂന്നു രാജ്യങ്ങളാണ് റഷ്യയുടെ 80 ശതമാനവും ക്രൂഡ് ഓയിലും വാങ്ങുന്നത്. ഇതിലൂടെ യുക്രൈനുമായുള്ള പുടിന്റെ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്. റഷ്യക്കു യുദ്ധത്തിനാവശ്യമായ സാമ്പത്തിക സഹായം ലഭിക്കുന്നത് എണ്ണ വില്‍പനയിലൂടെയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനുള്ള സാമ്പത്തിക പിന്തുണയില്ലാതാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇതുവരെ ഈ വിഷയത്തില്‍ ട്രംപിന്റെ നിലപാട് മയമുള്ളതായിരുന്നു. ഇനിയും തുടര്‍ന്നാല്‍ മൂന്നു രാജ്യങ്ങളുടെയും സമ്പദ്‌രംഗം ട്രംപ് തകര്‍ക്കും. രക്തച്ചൊരിച്ചിലിനുള്ള പണമാണു നിങ്ങള്‍ നല്‍കുന്നതെന്നും ലിന്‍ഡ്‌സെ പറഞ്ഞു. കടുത്ത വിമര്‍ശനങ്ങളുള്ളപ്പോഴും ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാര്‍. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് ഇന്ത്യക്കും…
Read More » -
മറക്കാനാകുമോ വിഭാഗീയതയുടെ ആ ഇരുണ്ട കാലം…? സിപിഎമ്മിലെ വിഎസ്- പിണറായി ഗ്രൂപ്പുകള്‍; വിഭാഗീയതയുടെ ആരംഭം ആരുടെ കാലത്ത്?
ഇന്ന് പിണറായി വിജയന് പകരക്കാരനായി സിപിഎമ്മില്‍ ആരെന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് തന്നെ പറയാം. സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരുപോലെ കപ്പിത്താനാണ് പിണറായി. പാര്‍ട്ടിക്ക് ഒറ്റ ശബ്ദമാണെന്ന് സിപിഎം പറയുമ്പോഴും ആ ശബ്ദം പിണറായി വിജയന്റേത് മാത്രം ആണെന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടിക്കുള്ളില്‍ പിണറായിക്ക് എതിര്‍ശബ്ദങ്ങളുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആശയപരമായ തര്‍ക്കങ്ങള്‍ പാര്‍ട്ടിയില്‍ കൊടുമ്പിരി കൊണ്ട കാലം. ഒരു വശത്ത് പിണറായി വിജയനും മറുവശത്ത് വിഎസ് അച്യുതാനന്ദനും കൊമ്പ് കോര്‍ത്ത കാലം. അന്ന് സിപിഎമ്മില്‍ രണ്ട് ഗ്രൂപ്പുകളുണ്ടായിരുന്നു- വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും. സിപിഎമ്മിലെ വിഭാഗീയതയുടെ ചരിത്രം തുടങ്ങുന്നത് വിഎസ്-പിണറായി പോരില്‍ നിന്നല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇഎംഎസില്‍ നിന്നും ഇകെ നായനാരില്‍ നിന്നുമാണ് പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ വിഎസിലേക്ക് എത്തുന്നത്. അന്ന് യുവനേതാവായിരുന്ന പിണറായി നിലകൊണ്ടത് വിഎസിനൊപ്പമായിരുന്നു. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ മരണശേഷം സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി എത്തിയത് വിഎസ്സിന്റെ ആശിര്‍വാദത്തോടെയുമായിരുന്നു. 1998 ലെ പാലക്കാട് സമ്മേളത്തില്‍ വച്ചാണ് പിണറായി ആദ്യമായി…
Read More »


