Newsthen Special

  • ഇനി ബില്ല് പങ്കിടാന്‍ കഴിയില്ല; യുപിഐ ഈ സേവനം നിര്‍ത്തുന്നു; തട്ടിപ്പ് വര്‍ധിച്ചതോടെ ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

    ന്യൂഡല്‍ഹി: യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് സംവിധാനം നിര്‍ത്തലാക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.പി.സി.ഐ.) പണം ഇടപാട് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനുമാണ് നടപടി. ഒക്ടോബര്‍ ഒന്നു മുതല്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ് മാറ്റം. ഇക്കാര്യം എന്‍.പി.സി.ഐ ബാങ്കുകളെയും ഫിന്‍ടെക് കമ്പനികളെയും അറിയിച്ചു. യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് (പുള്‍ ട്രാന്‍സാക്ഷനുകള്‍) സംവിധാനം വഴി മറ്റൊരാളില്‍ നിന്നും യു.പി.ഐ വഴി പണം ആവശ്യപ്പെടാന്‍ സാധിക്കും. റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി യു.പി.ഐ പിന്‍ നല്‍കിയാല്‍ പണം ഡെബിറ്റാകും. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ഓര്‍മിപ്പിക്കുക, ബില്ലുകൾ പങ്കിടുക തുടങ്ങിയ സൗകര്യങ്ങള്‍ക്കാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ഉപയോഗിച്ചുള്ള തട്ടിപ്പ് വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം. തട്ടിപ്പുകള്‍ തടയാന്‍ എന്‍.പി.സി.ഐ അഭ്യര്‍ഥിക്കാവുന്ന തുക 2,000 രൂപയായി നേരത്തെ നിജപ്പെടുത്തിയിരുന്നു. ഇത്തരം പുള്‍ ട്രാന്‍സാക്ഷനുകള്‍ ആകെ യുപിഐ ഇടപാടുകളുടെ മൂന്ന് ശതമാനം മാത്രമെ വരുന്നുള്ളൂ. പുതിയ തീരുമാനത്തോടെ ഒക്ടോബര്‍ ഒന്നു മുതല്‍ യു.പി.ഐ വഴി പണമയക്കുന്നത് ക്യു.ആര്‍…

    Read More »
  • കുവൈത്തില്‍ വിഷമദ്യ ദുരന്തം? പത്തു പ്രവാസികള്‍ മരിച്ചെന്നു റിപ്പോര്‍ട്ട്; മലയാളികളും തമിഴ്‌നാട് സ്വദേശികളും ഉള്‍പ്പെട്ടതായി സൂചന

    കുവൈത്ത്: കുവൈത്തിൽ വിഷമദ്യ ദുരന്തം. നിർമാണ തൊഴിലാളികൾക്കിടയിലാണ് മദ്യ ദുരന്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ  വ്യാജ മദ്യം കഴിച്ചവർക്കാണ് ദുരന്തമുണ്ടായത്. മരണ സംഖ്യ എത്രയെന്നതു സംബന്ധിച്ചു ഔദ്യോഗിക വിവരമില്ല. 10 പേർ മരിച്ചതായി അനൗദ്യോഗിക വിവരമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചവരിൽ ഇന്ത്യക്കാരുണ്ട്. മലയാളികളും തമിഴ്നാട് സ്വദേശികളും ഉൾപ്പെട്ടതായും സൂചനയുണ്ട്. ഒട്ടേറെ പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നു. ഇവരിൽ മലയാളികളുണ്ട്. പലർക്കും കാഴ്ച നഷ്ടപ്പെട്ടതായാണ് ആശുപത്രിവൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. ചിലരുടെ നില അതീവ ഗുരുതരമാണ്. ഫർവാനി, ആദാൻ ആശുപത്രികളിലാണ് ചികിൽസയിൽ കഴിയുന്നവർ ഉള്ളത്. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്. kuwait-suspected-toxic-liquor-tragedy-10-migrants-dead-several-critical

    Read More »
  • കാക്കനാട് അങ്കണവാടിയില്‍ കുട്ടിയുടെ ദേഹത്ത് അണലി വീണു

    കൊച്ചി: അങ്കണവാടിയില്‍ മൂന്നുവയസുകാരിയുടെ ദേഹത്തേക്ക് അണലി വീണു. കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ ഇല്ലത്തുമുകള്‍ സ്മാര്‍ട്ട് അങ്കണവാടിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കുട്ടി കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ഉച്ചഭക്ഷണം കഴിച്ചശേഷം കൈ കഴുകുന്നതിനിടെ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്ത് നിന്ന് അണലി പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ അങ്കണവാടി ജീവനക്കാരാണ് പാമ്പിനെ തട്ടി മാറ്റി കുട്ടിയെ രക്ഷിച്ചത്. തൃക്കാക്കര നഗരസഭയുടെ സ്വന്തം കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. ആറ് കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാമ്പ് ദേഹത്ത് വീണ കുട്ടിയെ തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പാമ്പു കടിയേറ്റിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. അങ്കണവാടി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപം പഴയ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ കാടുപിടിച്ച നിലയിലാണ്. ഇവിടെ വിഷപ്പാമ്പുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.  

    Read More »
  • 34 വയസുകാരിക്ക് തിരിച്ചറിയല്‍ കാര്‍ഡില്‍ വയസ് 124! രാജ്യം ചോദിച്ചു ആരാണ് മിന്റ ദേവി? ‘ഞാനാണത്, അവരെന്നെ മുത്തശ്ശിയാക്കി’

    ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ 124 വയസ്സുള്ള മിന്റ ദേവി ആരാണ്? പട്ടികയിലെ കള്ളവോട്ടുകള്‍ക്കെതിരെ ഇന്നലെ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധം നടത്തിയ പ്രതിപക്ഷ എംപിമാരുടെ ടി ഷര്‍ട്ടിലെ മിന്റ ദേവി എന്ന വനിതയെക്കുറിച്ചായിരുന്നു എല്ലാവരുടെയും അന്വേഷണം. ബിഹാറിലെ വോട്ടര്‍പട്ടികയില്‍ ഉള്ളതാണ് ഈ പേര്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്‌സൈറ്റിലുള്ള വോട്ടര്‍ ഐഡി പ്രകാരം ഇവര്‍ക്ക് 124 വയസ്സാണ്. ഈ പിഴവാണ് ഇന്ത്യാസഖ്യം ആയുധമാക്കിയത്. വിവാദങ്ങള്‍ അറിഞ്ഞപ്പോള്‍, രാജ്യത്തെ ‘ഏറ്റവും പ്രായംകൂടിയ’ വോട്ടറായ മിന്റ ദേവിക്കു ചിരിയടക്കാന്‍ കഴിയുന്നില്ല. 35 വയസ്സുള്ള മിന്റ ദേവിക്ക് 124 വയസ്സായെന്ന് കമ്മിഷന്‍ തെറ്റായി രേഖപ്പെടുത്തുകയായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തോടെ മിന്റയുടെ പേര് രാജ്യമെങ്ങും ചര്‍ച്ചയായി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ ഒരു മുത്തശ്ശിയാക്കിയെന്ന് മിന്റ ദേവി ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ”ബൂത്ത് ലെവല്‍ ഓഫിസര്‍ വീട്ടില്‍ വരുന്നതു കാത്തിരുന്നു നിരാശയായപ്പോള്‍ ഓണ്‍ലൈനായാണ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചത്. ഈ പിഴവിനു ഞാന്‍ എങ്ങനെ കുറ്റക്കാരിയാകും?” മിന്റ ചോദിക്കുന്നു. ദരുണ്ട നിയമസഭാ മണ്ഡലത്തിലെ…

    Read More »
  • വ്യാജ സത്യപ്രസ്താവന, ഇരട്ട വോട്ട്, ഇരട്ട തിരിച്ചറിയല്‍ കാര്‍ഡ്; സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളെ കാത്തിരിക്കുന്നത് വന്‍ നിയമക്കുരുക്ക്; രണ്ടു കാര്‍ഡ് കൈവശം വയ്ക്കാന്‍ അവകാശമില്ല, ഒരു മണ്ഡലത്തില്‍ കൂടുതല്‍ വോട്ടും പാടില്ല

    തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ തൃശൂരില്‍ വോട്ട് ചേര്‍ക്കാന്‍ നല്‍കിയത് വ്യാജ സത്യപ്രസ്താവനയാണെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവര്‍ക്കും രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വീതവും ഉണ്ട്. ഒരാള്‍ക്ക് ഒരു വോട്ടര്‍ ഐഡി കാര്‍ഡ് മാത്രമ കൈവശം വയ്ക്കാന്‍ പറ്റൂ എന്നിരിക്കെയാണ് ഈ ഗുരുതര കുറ്റം ഇവര്‍ ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തില്‍ സുഭാഷ് ഗോപിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് WLS 0136077എന്ന ഐഡി കാര്‍ഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാര്‍ഡ് നമ്പരിലും. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ പട്ടികയില്‍ സുഭാഷിന്റെ വോട്ട് ചേര്‍ത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാര്‍ഡ് നമ്പരിലും ഭാര്യ റാണിയുടേത് FVM 1397181 എന്ന ഐഡി കാര്‍ഡ് നമ്പരിലുമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇരുവര്‍ക്കും നിലവില്‍ കൊല്ലം കോര്‍പറേഷനിലും തിരുവനന്തപുരം കോര്‍പറേഷനിലും വോട്ട് ഉണ്ട്.…

    Read More »
  • ‘ഇത്രത്തോളം സഹായിച്ചതിനു നന്ദി’; വോട്ട് തട്ടിപ്പ്, കന്യാസ്ത്രീ വിഷയങ്ങളില്‍ പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; സംസാരിച്ചത് പ്രവര്‍ത്തകരോടും നേതാക്കളോടും; എംപി ഓഫീസും സന്ദര്‍ശിച്ചു

    തൃശൂര്‍: വോട്ട് തട്ടിപ്പ്, കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട വിഷയങ്ങളില്‍ പ്രതികരിക്കാതെ സുരേഷ് ഗോപി. ‘സഹായിച്ചതിനു നന്ദി’യെന്ന ഒറ്റ വാക്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ നിരന്തര ചോദ്യത്തിനു മറുപടി നല്‍കി അദ്ദേഹം കാറില്‍ കയറി മടങ്ങി. രാവിലെ വന്ദേഭാരത് ട്രെയിനില്‍ തൃശൂരിലെത്തിയ കേന്ദ്രമന്ത്രി, അശ്വനി ആശുപത്രിയില്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റെന്നു പറയപ്പെടുന്നവരാണ് അശ്വനിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ രാത്രിയില്‍ തിരുവനന്തപുരത്തെത്തിയ മന്ത്രി അവിടെവച്ചും മാധമങ്ങളോടു പ്രതികരിച്ചിരുന്നില്ല. രാവിലെ ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് റെയില്‍വേ സ്‌റ്റേഷനില്‍ ഒരുക്കിയത്. ALSO READ   വ്യാജ സത്യപ്രസ്താവന, ഇരട്ട വോട്ട്, ഇരട്ട തിരിച്ചറിയല് കാര്ഡ്; സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളെ കാത്തിരിക്കുന്നത് വന് നിയമക്കുരുക്ക്; രണ്ടു കാര്ഡ് കൈവശം വയ്ക്കാന് അവകാശമില്ല, ഒരു മണ്ഡലത്തില് കൂടുതല് വോട്ടും പാടില്ല കന്യാസ്ത്രീകളുടെ വീടു സന്ദര്‍ശിക്കുമോ, വോട്ടു ചേര്‍ത്തെന്ന ആരോപണങ്ങളില്‍ എന്താണു പ്രതികരണം, ഛത്തീസ്ഗഡിലെ ആക്രമണങ്ങളെക്കുറിച്ച് എന്തു പറയുന്നു എന്നിങ്ങനെ നിരവധി…

    Read More »
  • ‘എന്റെ വാക്കുകള്‍ കാതുകളില്‍ എത്തിയിരുന്നെങ്കില്‍ അദ്ദേഹം മരണത്തെ തോല്‍പ്പിക്കുമായിരുന്നു’; ഗാന്ധിയുടെയും ഇന്ത്യയുടെയും മഹാദേവ്; അതുല്യനായ ദേശസ്‌നേഹി

    1942 ആഗസ്ത് 15. ആഗാഖാന്‍ ജയില്‍. ജയിലില്‍ ഗാന്ധിജിയുടെ തിരുമ്മു കട്ടിലില്‍, നീണ്ട്-സുമുഖനായ ഒരാള്‍ മരണത്തോട് മല്ലിടുകയാണ്. സരോജിനി നായിഡുവും സുശീലാ നയ്യരും തൊട്ടടുത്തുണ്ട്. ബാപ്പുവിനെ വിളിക്കാനായി ആരോ ഓടി. ബാപ്പു എത്തുമ്പോഴേക്കും അയാളുടെ ശ്വാസോച്ഛ്വാസം നേര്‍ത്ത് വന്നിരുന്നു. ഗാന്ധിജി അയാളുടെ കയ്യില്‍ പിടിച്ച്, തലയിലൂടെ കൈകള്‍ പതുക്കെ ചലിപ്പിച്ചുകൊണ്ടിരുന്നു. ‘ഉഠോ മഹാദേവ്, ഉഠോ” (എഴുന്നേല്‍ക്കൂ മഹാദേവ്, എഴുന്നേല്‍ക്കൂ). മഹാദേവ് ഭായിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ബാപ്പു പ്രതീക്ഷയോടെ വിളിച്ചു. ബാപ്പുവിന്റെ ഏത് ആജ്ഞകളെയും ശിരസ്സാവഹിച്ചിരുന്ന മഹാദേവ് ജീവിതത്തിലാദ്യമായി അനുസരണക്കേട് കാട്ടി. ബാപ്പുവിന്റെ ആജ്ഞയെ ധിക്കരിച്ചുകൊണ്ട് അദ്ദേഹം അന്ത്യനിദ്രയിലേക്ക് കടന്നിരുന്നു. പിന്നീടൊരിക്കല്‍ സൂശീല നയ്യരുടെ ചോദ്യത്തിനുള്ള ഉത്തരമായി ഗാന്ധിജി പറഞ്ഞിരുന്നു: ”മഹാദേവ് ജീവിതകാലത്തിലൊരിക്കലും എന്റെ ആജ്ഞയെ അനുസരിക്കാതിരുന്നിട്ടില്ല. എന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ കാതുകളില്‍ എത്തിയിരുന്നുവെങ്കില്‍ മരണത്തെപ്പോലും തോല്‍പ്പിച്ചുകൊണ്ട് അദ്ദേഹം എഴുന്നേറ്റ് നില്‍ക്കുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.” (അഗ്‌നികുണ്ഠ് മാ ഉഗേലു ഗുലാബ്, മഹാദേവ് ദേസായിയുടെ ജീവചരിത്രം, നാരായണ്‍ ദേസായി) രാജ്യം സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികം…

    Read More »
  • കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് വിവാദത്തിലും മറുപടി പറയുമോ ? വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി തൃശൂരിലേക്ക്

    തൃശൂര്‍: തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം കൊഴുക്കുന്നതിനിടെ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇന്ന് തൃശൂരില്‍ എത്തും. സുരേഷ് ഗോപിക്ക് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ പരിക്കേറ്റവരെയും മന്ത്രി സന്ദര്‍ശിക്കും. കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും തൃശൂരിലെ വ്യാജ വോട്ട് ആരോപണത്തിലും മന്ത്രിയുടെ പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാത്രി രണ്ടേമുക്കാലോടെ ഡല്‍ഹിയില്‍ നിന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തിയിരുന്നു. രാവിലെ 5:15 ന് വന്ദേഭാരത് എക്സ്പ്രസില്‍ യാത്ര തിരിച്ച മന്ത്രി ഒന്‍പതരയോടെ തൃശൂരില്‍ എത്തും. വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാതിരുന്ന സുരേഷ് ഗോപി റെയില്‍വേ സ്റ്റേഷനില്‍ പ്രധാന എന്‍ട്രന്‍സ് ഒഴിവാക്കിയാണ് അകത്ത് കയറിയത്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് ആരോപണത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ഇന്ന് കത്തയയ്ക്കല്‍ സമരം നടത്തും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുന്ന പ്രതീകാത്മക സമരം സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം. അതേസമയം പ്രതിരോധ നടപടികള്‍ക്കായി ബിജെപിയും…

    Read More »
  • രണ്ടു വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയല്‍ കാര്‍ഡും! ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിലും ആലത്തൂരിലും വോട്ട്; തെരഞ്ഞെടുപ്പ് കമ്മീഷനോടു ചോദിക്കൂ എന്ന് കെ.ആര്‍. ഷാജി; തൃശൂര്‍ എടുക്കാന്‍ ബിജെപി നടത്തിയ വന്‍ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്തേക്ക്

    തൃശൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ ആര്‍എസ്എസ് നേതാവിനും ഭാര്യക്കും തൃശൂരില്‍ വേറെ തിരിച്ചറിയല്‍ കാര്‍ഡ്. ഭാരതീയ വിചാരകേന്ദ്രം മുന്‍ ഭാരവാഹി കെ.ആര്‍ ഷാജിക്കാണ് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്. എന്നാല്‍ രണ്ട് ഐഡി കാര്‍ഡ് ലഭിച്ചത് രണ്ട് സ്ഥലത്ത് വോട്ടുള്ളതിനാലാണെന്ന് കെ.ആര്‍ ഷാജി സ്വകാര്യ ചാനലിനോടു പറഞ്ഞു. തൃശൂരില്‍ വോട്ട് ചേര്‍ത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാന്‍ വേണ്ടിയായിരുന്നെന്നും എന്നാല്‍ വോട്ട് ചെയ്യാനായില്ലെന്നും ഷാജി പറഞ്ഞു. രണ്ട് നമ്പറുകളില്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആര്‍എസ്എസ് നേതാവിന് രണ്ട് ഐഡി കാര്‍ഡ് കണ്ടെത്തിയത്. തനിക്ക് എങ്ങനെ രണ്ട് കാര്‍ഡ് ലഭിച്ചു എന്നുള്ളത് എലെക്ഷന്‍ കമീഷനോട് ചോദിക്കണമെന്നും ഷാജി പറഞ്ഞു. ആലത്തൂരിലെ ഷാജിയുടെ ഐഡി നമ്പര്‍ ‘ജിവിക്യു 1037092’; തൃശൂരിലെ കാര്‍ഡ് എപ്പിക് നമ്പര്‍ ‘ഐഡിസെഡ് 2317303’ എന്നിങ്ങനെയാണ് രണ്ട് കാര്‍ഡുകള്‍. എങ്ങനെയും തൃശൂര്‍ പിടിക്കാനുറച്ച് രംഗത്തിറങ്ങിയ ബിജെപി നടത്തിയ വന്‍ ക്രമക്കേടുകളുടെ വിവരങ്ങളാണു മൂന്നാം ദിവസവും പുറത്തുവരുന്നത്. സുരേഷ് ഗോപിയുടെ…

    Read More »
  • മുസ്ലിം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കള്‍ക്ക് 5 ലക്ഷം സമ്മാനം; പ്രഖ്യാപനവുമായി ബിജെപി എംഎല്‍എ

    ബിജാപുര്‍: മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു യുവാക്കൾക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎൽഎ. വെറുതെ പറയുന്നതല്ല ഇക്കാര്യം വലിയ തോതില്‍ പ്രചരിപ്പിക്കാനുള്ള നീക്കങ്ങള്‍ താന്‍ സജീവമാക്കുമെന്നും ബിജാപൂർ സിറ്റി എംഎൽഎയായ ബസനഗൗഡ പാട്ടീൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പ്രസ്താവന ഇതിനോടകം വലിയ ചര്‍‌ച്ചയായി കഴിഞ്ഞു. കര്‍ണാടകയിലെ കൊപ്പാളിൽ മുസ്ലീം യുവതിയെ പ്രണയിച്ച യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രസ്താവന. വാല്മീകി വിഭാഗത്തിൽ ഉൾപ്പെട്ട ഗവിസിദ്ധപ്പ നായിക്കാണ് (26) കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ആഗസ്റ്റ് മൂന്നിന് മുസ്ലീം പള്ളിയുടെ മുന്നില്‍ വച്ചാണ് കൊല നടന്നത്. കേസിലെ പ്രധാന പ്രതി സാദിഖ് ഹുസൈൻ കൊലപാതകത്തിനുശേഷം പൊലീസിൽ കീഴടങ്ങിയിരുന്നു. മറ്റ് മൂന്ന് പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. ഗവിസിദ്ധപ്പ പ്രണയിച്ചിരുന്ന പെൺകുട്ടിയെ സാദിഖും പ്രണയിച്ചിരുന്നുവെന്നും ഇതിന്‍റെ പേരിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞത്. എന്നാൽ, ഇത് ദുരഭിമാനക്കൊലയാണെന്ന് വാ‍ദിക്കുകയാണ് എംഎൽഎ ബസനഗൗഡ പാട്ടീൽ…

    Read More »
Back to top button
error: