Newsthen Special

  • ജഡ്ജിമാരുടെയും ജീവനക്കാരുടെയും ശമ്പളം അടക്കം മുടങ്ങും; രാജ്യാന്തര ക്രിമിനല്‍ കോടതിക്കെതിരേ ഉപരോധത്തിന് അമേരിക്ക; പ്രവര്‍ത്തനം അടിമുടി പ്രതിസന്ധിയിലാകും; ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ പ്രതികാര നടപടി; ദേശീയ താത്പര്യത്തിന് ഭീഷണിയെന്നു മാര്‍ക്കോ റൂബിയോ

    വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്നതിന്റെ പ്രതികാരമായി രാജ്യാന്തര ക്രിമിനല്‍ കോടതിക്ക് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക. കോടതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍തന്നെ അപകടത്തിലാക്കുന്ന നീക്കമാണിതെന്നു വിലയിരുത്തുന്നു. ഇന്റര്‍നാഷണല്‍ കോടതിയിലെ നിരവധി ജഡ്ജിമാര്‍ക്കെതിരേ യുഎസ്എ ഇപ്പോള്‍തന്നെ ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണു നടപടി ക്രമങ്ങള്‍തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള അമേരിക്കയുടെ നീക്കമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോടതിയുടെ പേരുതന്നെ ഉള്‍പ്പെടുത്തി ഉപരോധ പട്ടികയിറക്കുമെന്നാണു വിവരമെന്ന് ആറു സോഴ്‌സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നയതന്ത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പേരു വെളിപ്പെടുത്തിയില്ലെങ്കിലും ‘സ്ഥാപനങ്ങള്‍ക്കുനേരെ നടപ്പാക്കുന്ന’ ഉപരോധമാണ് ഐസിസിക്കെതിരേയും ഉദ്ദേശിക്കുന്നത്. ഉപരോധത്തിന്റെ തിരിച്ചടികള്‍ എന്തൊക്കെയാകുമെന്നു വിലയിരുത്താന്‍ ജഡ്ജിമാര്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തിരുന്നു. ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെങ്കിലും താമസിയാതെ എല്ലാം വ്യക്തമാകുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനും പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രയേലിനും എതിരായ നടപടികളുടെ പേരിലാണു പണം നല്‍കുന്നതു നിര്‍ത്താന്‍ ആലോചിക്കുന്നതെന്നും എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ‘നിര്‍ണായകമായ…

    Read More »
  • പേര് പോലെ തന്നെ പ്രശസ്തമായ കാര്‍ കമ്പവും ; 5.8 കോടി രൂപയുടെ ഫെറാറി മുതല്‍ 2.4 കോടിയുടെ മെഴ്സിഡസ് വരെ ; ദുല്‍ഖര്‍ സല്‍മാന്റെ ആഡംബര കാര്‍ ശേഖരത്തില്‍ വമ്പന്‍മാര്‍

    ഇന്ത്യയിലെ പാന്‍ ഇന്ത്യന്‍ നടന്മാര്‍ക്കിടയില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള ദുല്‍ഖര്‍ സല്‍മാന്റെ പേരു പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ കാര്‍ കമ്പവും. ദുല്‍ഖര്‍ ഒരു വലിയ കാര്‍ കളക്ടറും അതിനെ ഇഷ്ടപ്പെടുന്ന ആളുമാണ്, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തില്‍ ഒന്ന് അദ്ദേഹത്തിനുണ്ട്. ആഡംബര കാറുകളുടെ നികുതി വെട്ടിപ്പ് തടയുന്നതിനായി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്ന് ‘നുംഖോര്‍’ എന്ന രഹസ്യനാമത്തില്‍ രാജ്യവ്യാപകമായി ഒരു ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ ആദ്യം റെയ്ഡ് നടന്ന വീടും മറ്റൊന്നായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കാര്‍ ശേഖരത്തില്‍ ഒന്ന് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ആഡംബര കാര്‍ ശേഖരത്തിലെ ചില പ്രധാന കാറുകളില്‍ ഒന്നാമത്തേത് ഫെറാറി 296 ജിറ്റിബിയാണ്. റൊസോ റൂബിനോ ഫെറാറി 296 GTB ദുല്‍ഖറിന്റെ ഗാരേജിലെ ആദ്യത്തെ ഹൈബ്രിഡ് ഫെറാറിയാണ്. ഇന്ത്യയില്‍ ഏകദേശം 5.88 കോടി രൂപയാണ് ഇതിന്റെ വില. ദുല്‍ഖറിന്റെ റോസോ റൂബിനോ മെറ്റാലിസാറ്റോ കാര്‍ ചെന്നൈയില്‍ വെച്ച് പലതവണ കണ്ടിട്ടുണ്ട്. ഈ…

    Read More »
  • വാഹനക്കടത്ത് രാജ്യ സുരക്ഷയ്ക്ക് ഭീഷണി; നടന്‍മാരെ ചോദ്യം ചെയ്യും; യൂസ്ഡ് കാറുകളുടെ ഇറക്കുമതി നിയമ വിരുദ്ധം; പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം; ഇന്ത്യന്‍, അമേരിക്കന്‍ എംബസികളുടെ വ്യാജ രേഖയുണ്ടാക്കി: കസ്റ്റംസിന്റേത് ഗുരുതര ആരോപണങ്ങള്‍

    കൊച്ചി: ഓപ്പറേഷന്‍ നുംഖൂറിന്റെ ഭാഗമായി 36 വണ്ടികള്‍ പിടിച്ചെടുത്ത് കസ്റ്റംസ്. കഴിഞ്ഞ ആറുമാസമായി അന്വേഷണത്തിലായിരുന്നു. റജിസ്‌ട്രേഷന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ ആര്‍മിയുടെവരെ രേഖകള്‍ വ്യാജമായി നിര്‍മിച്ചു. പലതിനും ഇന്‍ഷൂറന്‍സും ഫിറ്റ്‌നസും ഇല്ലായിരുന്നു. രണ്ട് വര്‍ഷമായി തട്ടിപ്പ് നടക്കുന്നെന്നും കസ്റ്റംസ്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ ഇറക്കുമതി പറ്റില്ല. പരിവാഹന്‍ വെബ്‌സൈറ്റിലും വ്യാപക കൃത്രിമം നടന്നെന്നു കസ്റ്റംസ് പറഞ്ഞു. വാഹനക്കടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. ജിഎസ്ടി ഉള്‍പ്പെടെ വെട്ടിപ്പ് നടത്തി. ഇന്ത്യന്‍, അമേരിക്കന്‍ എംബസികളുടെ കൃത്രിമ രേഖയുണ്ടാക്കി. നിയമ വിരുദ്ധമായാണ് വാഹനങ്ങളുടെ വില്‍പനയെന്നും കസ്റ്റംസ്. ദുല്‍ഖറും അമിത് ചക്കാലയ്ക്കലും അടക്കമുള്ളവര്‍ക്ക് സമന്‍സ് അയയ്ക്കും. നടന്‍മാരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. അതേസമയം, കൊച്ചിയിലെ റെയ്ഡില്‍ നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും അമിത് ചക്കാലക്കലിന്റെയും കാറുകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മമ്മൂട്ടിയുടെ പനമ്പള്ളിനഗറിലെ വീടിന് സമീപത്തെ ഗാരേജിലും പരിശോധന നടന്നു. പൃഥ്വിരാജിന്റെ തേവരയിലെ വീട്ടില്‍ റെയ്ഡ് നടന്നങ്കിലും വാഹനങ്ങളൊന്നും പിടിച്ചെടുത്തില്ല. ഭൂട്ടാനില്‍ നിന്നും നികുതി വെട്ടിച്ച് കാറുകള്‍ ഇന്ത്യയിലെത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍…

    Read More »
  • മെഡിക്കല്‍ കോളേജുകള്‍ മാത്രം പോര, ചികിത്സിക്കാന്‍ സീനിയര്‍ ഡോക്ടര്‍മാരും വേണം ; തട്ടിക്കൂട്ട് സംവിധാനമാണെങ്കില്‍ തട്ടിക്കൂട്ട് ഡോക്ടര്‍മാരും തട്ടിക്കൂട്ട് ചികിത്സയുമേ ജനങ്ങള്‍ക്ക് കിട്ടു

    തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ മാത്രം പോര അവിടെ ചികിത്സി ക്കാന്‍ സീനിയര്‍ഡോക്ടര്‍മാരും വേണമെന്ന് ഡോക്ടര്‍ ഹാരീസ് ചിറയ്ക്കല്‍. തട്ടിക്കൂട്ട് സംവി ധാനങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ ഇവിടെ തട്ടിക്കൂട്ട് ഡോക്ടര്‍മാരാക്കും കൂടുതല്‍ ഉണ്ടാവു കയെന്നും തട്ടിക്കൂട്ട് ചികിത്സയാകും ജനങ്ങള്‍ക്ക് ലഭിക്കുകയെന്നും ഹാരീസ് ചിറയ്ക്കല്‍ വ്യക്ത മാക്കി. ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടാന്‍ ജില്ലാ താലൂക്ക് ആശുപത്രികളാണ് പ്രധാനമായും വേണ്ടതെന്നും സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും സീനിയര്‍ ഡോക്ടര്‍മാരി ല്ലെന്നും ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളില്‍ ട്രോമ കെയര്‍ സെന്ററുകള്‍ അടക്കം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു. വിദേശത്ത്നിന്ന് പഠിച്ച് വരുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും നിലവാരം വളരെ മോശമാണെന്നും ഹാരിസ് പറഞ്ഞു. പരിശീലനത്തിന് എത്തുന്ന ഇവര്‍ക്ക് സ്റ്റിച്ച് ഇടാനോ മരുന്നിന്റെ ഡോസോ ബ്ലഡ് സാംപിള്‍ എടുക്കാനോ അറിയില്ലെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു. പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുമ്പോള്‍ അവിടേക്ക് കൃത്യമായ നിയമനം നടത്തണം. നിലവിലെ സംവിധാനങ്ങളില്‍ നിന്നും ഡോക്ടര്‍മാരെ വലിച്ച് നിയമിക്കുന്നത് ചതിയാണ്. ഈ…

    Read More »
  • സഞ്ജുവിന്റെ ക്യാച്ച് കത്തുന്നു; ഹസ്തദാന വിവാദത്തിനു പിന്നാലെ ഐസിസിക്കു വീണ്ടും പരാതി നല്‍കി പാകിസ്താന്‍ ക്രിക്കറ്റ് മാനേജ്‌മെന്റ്; രൂക്ഷ വിമര്‍ശനവുമായി വഖാര്‍ യൂനുസും വസീം അക്രവും

    ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് മത്സരത്തില്‍ തേഡ് അംപയറുടെ തീരുമാനത്തിനെതിരേ ഐസിസിക്കു പരാതി നല്‍കി പാകിസ്താന്‍. നേരത്തേ കൈകൊടുക്കല്‍ വിവാദത്തിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്കു പരാതി നല്‍കിയിരുന്നു. ഇക്കുറി ഹര്‍ദിക് പാണ്ഡ്യയുടെ ബോളില്‍ സഞ്ജു എടുത്ത വിവാദ ക്യാച്ചിന്റെ പേരിലാണു പരാതി. വെടിക്കെട്ട് താരം ഫഖര്‍ സമാന്റെ പുറത്താകലാണ് വന്‍ വിവാദത്തിനു വഴിവച്ചത്. ഇതിനെതിരേ മുന്‍ പാക് ഇതിഹാസങ്ങളായ വഖാര്‍ യൂനിസും രൂക്ഷ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തിതിരിക്കുകയാണ്. അംപയറുടെ തീരുമാനം ശരിയായിരുന്നുവെന്നു കരുതുന്നില്ലെന്നാണ് കമന്ററിക്കിടെ ഇരുവരും തുറന്നടിച്ചത്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ പാകിസ്താന്റെ ഇന്നിങ്സിലെ മൂന്നാം ഓവറിലായിരുന്നു കളിയിലെ ഏറ്റവും വലിയ വിവാദം. വിക്കറ്റ് നഷ്ടമില്ലാതെ 17 റണ്‍സെന്ന നിലയിലാണ് പാക് ടീം ഈ ഓവര്‍ ആരംഭിച്ചത്. ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച ഫഖര്‍ സമാനും (ആറു ബോളില്‍ 11) സാഹിബ്സദ ഫര്‍ഫാനുമായിരുന്നു (6 ബോളില്‍ 6) ക്രീസില്‍. ഫഖറാണ് സ്ട്രൈക്ക് നേരിട്ടത്. ആദ്യത്തെ ബോളില്‍ റണ്ണൊന്നുമില്ല. അടുത്ത ബോള്‍ ഫഖര്‍ പോയിന്റ്…

    Read More »
  • ഭക്തിയില്‍ ആര്‍എസ്എസുകാര്‍ എട്ടാംക്ലാസ്സില്‍ എട്ടുതവണ തോറ്റവരെന്ന് എം.വി. ജയരാജന്‍ ; ഗുരുവായൂരില്‍ പാവങ്ങള്‍ക്ക് കൃഷ്ണനെ തൊഴാന്‍ അവകാശം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകള്‍

    പത്തനംതിട്ട: ഗുരുവായൂരില്‍ പാവപ്പെട്ടവര്‍ക്ക് കൃഷ്ണനെ തൊഴാന്‍ അവകാശം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകളായ എകെജിയും കൃഷ്ണപിള്ളയുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജന്‍. അയ്യപ്പസംഗം നടത്തിയപ്പോള്‍ പിണറായിക്ക് ഭക്തിയുണ്ടോയെന്നാണ് ചിലര്‍ ചോദിക്കുന്നതെന്നും ഭക്തിയില്‍ സിപിഎമ്മുകാര്‍ പിഎച്ച്ഡി യാണെന്നും പറഞ്ഞു. എകെജിയും കൃഷ്ണപിള്ളയും അന്ന് സമരം ചെയ്തപ്പോഴും ഭക്തിയുണ്ടോയെന്ന് ചോദ്യമുയര്‍ന്നിരുന്നെന്നും പറഞ്ഞു. ഭക്തിയില്‍ സിപിഐഎമ്മുകാര്‍ പിഎച്ച്ഡിയും ആര്‍എസ്എസുകാര്‍ എട്ടാം ക്ലാസില്‍ എട്ടുതവണ തോറ്റവരാണെന്നും പരിഹസിച്ചു. ആഗോള അയ്യപ്പസംഗമം നടത്തിയപ്പോള്‍ പിണറായി വിജയന്‍ അയ്യപ്പഭക്തനാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ബിജെപി വിമര്‍ശിച്ചത്. എന്നാല്‍ ഭഗവത്ഗീതയില്‍ ഭക്തനെക്കുറിച്ച് പറഞ്ഞിരിക്കുന്ന വിശകലനം അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മുഖ്യമന്ത്രി ഉദ്ധരിച്ചിരുന്നു. വര്‍ഗ്ഗീയവാദികള്‍ ഭക്തരല്ലെന്നും എല്ലാവരേയും സമഭാവനയോടെ കാണുന്നയാളാണ് ഭക്തനെന്നും ജാതി മത വര്‍ണ്ണ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്ത് എല്ലാവരും വന്നുചേരുന്ന സന്നിധിയാണ് ശബരിമലയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ശബരിമല വിശ്വാസി സംഗമത്തില്‍ ഇതിന് തമിഴ്‌നാട് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ മറുപടിയും നല്‍കിയിരുന്നു.…

    Read More »
  • ഹിന്ദു-മുസ്ലിം വിദ്വേഷം വളര്‍ത്താനുള്ള വര്‍ഗീയ പരിപാടിയായി മാറി; സംഘപരിവാറിന്റെ ശബരിമല സംരക്ഷണ സംഗമത്തിനെതിരേ പന്തളം കുടുംബാംഗം; ശാന്താനന്ദ മഹര്‍ഷിക്ക് എതിരേയും വിദ്വേഷ പ്രസംഗത്തിനു പരാതി നല്‍കി

    തിരുവനന്തപുരം: സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിന് എതിരെ ആഞ്ഞടിച്ച് പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ. പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമം വർഗീയ പരിപാടിയായി മാറി. മതസൗഹാർദ്ദം തകർക്കാനും ഹിന്ദു-മുസ്ലിം വിദ്വേഷം വളർത്താനും വേണ്ടിയുള്ള പരിപാടി ആയിപോയി പോയി. ശ്രീരാമദാസ മിഷൻ അധ്യക്ഷൻ നടത്തിയ പ്രസ്താവന ഒരുതരത്തിലും അംഗീകരിക്കാൻ ആകില്ല. ശാന്താനന്ദ മഹർഷിക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും പ്രദീപ് വർമ ന്യൂസ്‌ മലയാളത്തോട് പറ‍ഞ്ഞു. മത സ്പർദയുണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പരിപാടിയെ പന്തളം കുടുംബം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ഇതുവരെ ചെയ്തില്ലായിരുന്നുവെന്നും പ്രദീപ് വർമ പറഞ്ഞു. അതേസമയം, സംഗമത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷി നടത്തിയ മത വിദ്വേഷ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വാവർ മുസ്ലിം തീവ്രവാദിയാണെന്നായിരുന്നു സംഘപരിവാർ സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമത്തിൽ ശാന്താനന്ദ മഹർഷി നടത്തിയ വിവാദ പരാമർശം. നേരത്തെ മഹർഷിക്കെതിരെ കോൺഗ്രസും പരാതി നൽകിയിരുന്നു. കോൺഗ്രസ്‌…

    Read More »
  • ദുല്‍ഖറിന്റെ കോടികള്‍ വിലയുള്ള രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു; മമ്മൂട്ടിയുടെ വീട്ടിലും തെരച്ചില്‍; ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിച്ച 11 വാഹനങ്ങള്‍ മലപ്പുറത്ത്; പട്ടിക തയറാക്കി പരിശോധന തുടര്‍ന്ന് കസ്റ്റംസ്

    കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിശോധനയില്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഡിഫന്‍ഡറുള്‍പ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ മുതല്‍ ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. മമ്മൂട്ടിയുടെ എളംകുളത്തെ വീട്ടിലും സംഘം പരിശോധനയ്‌ക്കെത്തി. അഞ്ചു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഭൂട്ടാനില്‍ നിന്നെത്തിച്ച 20 വാഹനങ്ങള്‍ കേരളത്തില്‍ വിറ്റുവെന്നും ഇതില്‍ 11 എണ്ണം കണ്ടെത്തിയെന്നുമാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്ന് വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇടനിലക്കാരുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങള്‍ വാങ്ങിയവരുടെ പട്ടിക കസ്റ്റംസ് തയാറാക്കിയിരുന്നു. ഇതനുസരിച്ചാണ് പരിശോധന. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ എത്തിയിട്ടുണ്ട്. വാഹന ഡീലര്‍മാരില്‍ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198…

    Read More »
  • ഭൂട്ടാനില്‍നിന്ന് ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു; കേരളത്തില്‍ എത്തിയതത് 20 വാഹനങ്ങള്‍; പൃഥ്വിയും ദുല്‍ഖറുമടക്കമുള്ളവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന; ‘ഓപ്പറേഷന്‍ നുംകൂര്‍’ എന്ന പേരില്‍ രാജ്യവ്യാപക റെയ്ഡ്

    കൊച്ചി: ഓപ്പറേഷന്‍ ‘നുംകൂര്‍’ എന്ന പേരില്‍ രാജ്യവ്യപകമായി പരിശോധനയുമായി കസ്റ്റംസ്. ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന. കേരളത്തില്‍ 30 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളുടെയും വ്യവസായികളുടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പരിശോധന നടക്കുന്നുണ്ട്. കൊച്ചിയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്‍െ്‌റയും വീട്ടില്‍ പരിശോധനാ സംഘമെത്തി. സംസ്ഥാനത്തെ വിവിധ കാര്‍ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തുണ്ട്. മോട്ടോര്‍ വാഹന വകുപ്പുമായി സഹകരിച്ചാണ് പരിശോധന. 8 തരം കാറുകളാണ് നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിച്ചത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ ആദ്യം ഹിമാചലില്‍ രജിസ്റ്റര്‍ ചെയ്യും. അവിടെ നിന്ന് ഇന്ത്യയിലെ പല ഭാഗത്തായി എത്തിക്കുന്നത് രീതി. പീന്നീട് നമ്പര്‍ മറ്റും എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്തരത്തില്‍ 20 വാഹനങ്ങള്‍ കേരളത്തില്‍ എത്തിയെന്നാണ്…

    Read More »
  • ഇസ്രയേല്‍ ചാരന്മാര്‍ എന്ന് സംശയമുള്ളവരെ കണ്ണ് മൂടിക്കെട്ടി തെരുവുകളില്‍ എത്തിക്കും; തുടര്‍ന്ന് വധശിക്ഷ; ഗാസയിലെ തെരുവുകളില്‍ ഹമാസിന്റെ തേര്‍വാഴ്ച

    ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ ബന്ധം ആരോപിച്ച് നിരവധി പേരെ ഹമാസ് പരസ്യമായി വധശിക്ഷക്ക് വിധേയരാക്കുന്നത് നിത്യ സംഭവമാകുന്നു. ഇസ്രയേല്‍ ചാരന്‍മാര്‍ എന്ന് സംശയം തോന്നുന്നവരെ കണ്ണ് മൂടിക്കെട്ടിയാണ് ഇവര്‍ തെരുവുകളില്‍ എത്തിക്കുന്നത്. തുടര്‍ന്നാണ് ഇവരെ വധിക്കുന്നത്. ഇതിന്റെ ഭായനാകമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് അള്ളാഹു അക്ബര്‍ എന്ന് ആര്‍ത്തു വിളിക്കുന്ന ജനങ്ങളെയും ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞ ദിവസം മൂന്ന് ഫലസ്തീനികളെ ഹമാസ് വധിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഹമാസുമായി ബന്ധമുള്ള ടെലിഗ്രാം അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, മുഖംമൂടി ധരിച്ച നിരവധി തോക്കുധാരികള്‍ കണ്ണുകള്‍ കെട്ടിയ മൂന്ന് ഫലസ്തീനികളുടെ മുന്നില്‍ നില്‍ക്കുന്നതും പിടികൂടിയവരെ കൈകള്‍ പിന്നില്‍ കെട്ടി തറയില്‍ മുട്ടുകുത്തി നിര്‍ത്തുന്നതും കാണാം. ഒരു ടൗണ്‍ സ്‌ക്വയറില്‍ പൊതു വധശിക്ഷ നടപ്പിലാക്കുന്നത്. അവിടെ തിങ്ങിക്കൂടിയ ജനങ്ങളോട് തോക്കുധാരികളില്‍ ഒരാള്‍ കണ്ണുകെട്ടിയ ആളുകളെ സ്വന്തം മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുകയും അവരുടെ ജനങ്ങളെ കൊല്ലാന്‍ അധിനിവേശക്കാര്‍ക്ക് സഹായം…

    Read More »
Back to top button
error: