Newsthen Special

  • പ്രീമിയം പരീക്ഷണങ്ങള്‍ തുടരുന്നു; അയ്യായിരം കൊടുത്താല്‍ പ്രത്യേക കൗണ്ടര്‍ നല്‍കാന്‍ ബെവ്‌കോ; സ്വകാര്യ കമ്പനിക്ക് യഥേഷ്ടം മദ്യം വില്‍ക്കാം; പരീക്ഷണ അടിസ്ഥാനത്തില്‍ നീക്കം

    തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീമിയം ഷോപ്പുകളില്‍ പണം നല്‍കിയാല്‍ സ്വകാര്യ മദ്യ കമ്പനിയ്ക്ക് മദ്യത്തിന്റെ പരസ്യം നല്‍കി വില്‍പനയ്ക്കുള്ള പ്രത്യേക കൗണ്ടര്‍ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്‌കോ. ബ്രാന്‍ഡൊന്നിന് 5000 (അയ്യായിരം) രൂപ വീതം വാങ്ങി മൂന്ന് വര്‍ഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൗണ്ടര്‍ നല്‍കാന്‍ താല്‍പര്യപത്രം ക്ഷണിച്ചത്. സ്ഥലം അനുവദിക്കുന്നതിലൂടെ സര്‍ക്കാരിന്റെ ഉടമസ്ഥതതയിലുള്ള സ്ഥാപനത്തില്‍ സ്വകാര്യ കമ്പനികള്‍ക്ക് അവരുടെ ബ്രാന്‍ഡ് മദ്യം യഥേഷ്ടം വില്‍ക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താന്‍ കഴിയും. ബവ്‌കോ സ്വന്തം നിലയിലോ, വാടക നല്‍കിയോ പ്രവര്‍ത്തിപ്പിക്കുന്ന ഷോപ്പുകളില്‍ മൂന്ന് വര്‍ഷത്തേക്ക് സ്വകാര്യ കമ്പനി നല്‍കേണ്ടത് നാമ മാത്രമായ തുകയാണെന്നത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ഓരോ ഷോപ്പുകളിലായുള്ള പരീക്ഷണത്തിനാണ് ബവ്‌കോയുടെ തീരുമാനം. പ്രത്യേക കൗണ്ടര്‍ തിരിച്ച് നല്‍കുന്നതിലൂടെ മദ്യത്തിന്റെ സവിശേഷതകള്‍ പറഞ്ഞ് കൊടുക്കാന്‍ പ്രതിനിധിയെയും ചുമതലപ്പെടുത്താം. വിവിധ ബ്രാന്‍ഡുകള്‍ ഇത്തരത്തില്‍ തൊഴിലാളികളെ ചുമതലപ്പെടുത്തിയാല്‍ മദ്യം വാങ്ങാന്‍ എത്തുന്നവരെക്കാള്‍ കൂടുതല്‍ വില്‍പ്പനക്കാര്‍ കൗണ്ടറുകളിലുണ്ടായേക്കും. അങ്ങനെ സര്‍ക്കാരിന്റെ സ്ഥാപനത്തില്‍ പതിയെ പതിയെ സ്വകാര്യ…

    Read More »
  • മദ്യനയ അഴിമതിക്കേസില്‍ കുറ്റമുക്തനാക്കി കോടതി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍; ഇനി വിചാരണ വേണ്ട; സിബിഐക്കും രൂക്ഷ വിമര്‍ശനം

    ന്യൂഡല്‍ഹി: സിബിഐ റജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയ ഉള്‍പ്പെട്ട എഎപി നേതാക്കളെയും കുറ്റവിമുക്തരാക്കി കോടതി. ഡല്‍ഹി വിചാരണാക്കോടതിയുടേതാണ് വിധി. മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇവര്‍ ഇനി വിചാരണ നേരിടേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി രൂക്ഷ വിമര്‍ശനമാണ് സിബിഐക്കെതിരെ ഉയര്‍ത്തുന്നത്. കേസിലെ 23 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. അന്വേഷണത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയ കോടതി വലിയ കുറ്റപത്രം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും ആരോപണം സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കേജ്‌രിവാളിനെ പ്രതിചേര്‍ക്കാന്‍ ഒരു തെളിവും ഇല്ലെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. വിധികേട്ട കേജ്‌രിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ ആറുമാസം ജയിലില്‍ ഇട്ടുവെന്നും കള്ളനെന്ന് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും കേജ്‌രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഗൂഢാലോചനയാണിതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും തുറന്നടിച്ചു. #ArvindKejriwal, #ManishSisodia, #LiquorScamCase, #DelhiCourtVerdict,…

    Read More »
  • മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തത് പിന്തുണ അറിയിക്കാന്‍; മന്ത്രിയുടെ അഭിനയമെന്ന് പറഞ്ഞു പരത്തുന്നത് മനുഷ്യത്വമില്ലായ്മ; ഞങ്ങളോട് ഇടപെട്ടത് സഹോദരങ്ങളെ പോലെ; നഴ്‌സിന്റെ കുറിപ്പ്

    കണ്ണൂര്‍: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മന്ത്രി വീണാ ജോര്‍ജിനൊപ്പം ഫോട്ടോ എടുത്തതില്‍ വിശദീകരണവുമായി നഴ്‌സ് പി.സി. സ്മിത. കടുത്ത ശരീര വേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രിക്ക് എംആര്‍ഐ സ്‌കാന്‍ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ടായിരുന്നു. രാത്രിയില്‍ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങള്‍ക്ക് മനസിലായെന്നും സ്മിത പറയുന്നു. രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങള്‍ നിര്‍ബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പ് ഐസിയുവിലെ നഴ്സുമാരായ തങ്ങള്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോ…

    Read More »
  • ശബരിമല സ്വര്‍ണക്കൊള്ള: സോണിയ ഗാന്ധിയുടെ ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്; ഡല്‍ഹിയില്‍ വന്‍ പ്രതിഷേധവുമായി ബിജെപി; കൊടിമര പുനര്‍നിര്‍മാണത്തില്‍ മൊഴി നല്‍കി മോഹന്‍ലാലും ദിലീപും

    ന്യൂഡല്‍ഹി: ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് നേരെയുള്ള പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ബിജെപി. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയ ഗാന്ധിയുടെ വസതിയില്‍ പ്രവേശനം ലഭിച്ചുവെന്ന ആരോപണമുയര്‍ത്തി യുവമോര്‍ച്ച ഇന്ന് രാവിലെ പത്ത് മണിക്ക് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിജെപി എംപി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുക്കും. അയ്യപ്പന്റെ സ്വത്ത് കൊള്ളയടിച്ചവര്‍ക്ക് കോണ്‍ഗ്രസ് ഉന്നത നേതൃത്വവുമായി ബന്ധമുണ്ടെന്നും, ഈ ‘അവിശുദ്ധ കൂട്ടുകെട്ട്’ പുറത്തുകൊണ്ടുവരണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ച് 10 ജന്‍പഥ് മാര്‍ഗിലുള്ള സോണിയാ ഗാന്ധിയുടെ വസതി ലക്ഷ്യമിട്ടാണ് നീങ്ങുക. സ്വര്‍ണക്കൊള്ള വിഷയത്തില്‍ സിപിഎം പ്രതിരോധത്തിലായിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെയും പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നതിനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതേസമയം, ശബരിമലയിലെ കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നടന്‍മാരുടെ മൊഴിയെടുത്ത് വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് താരങ്ങളില്‍ നിന്ന് വിജിലന്‍സ് പ്രത്യേക സംഘം…

    Read More »
  • സമ്പൂര്‍ണ യുദ്ധം? തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നെന്ന ആരോപണത്തില്‍ അഫ്ഗാനിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്താന്‍; 133 താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടു; 55 പാക് സൈനികരെ വധിച്ചെന്നു താലിബാന്‍

    അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങള്‍ക്കുള്ളിലെ ലക്ഷ്യസ്ഥാനങ്ങളില്‍ പാകിസ്താന്‍ രാത്രിയില്‍ ആക്രമണം നടത്തിയതായി പാകിസ്താന്‍, താലിബാന്‍ ഉദ്യോഗസ്ഥര്‍. ഇരുരാജ്യങ്ങളും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന പിരിമുറുക്കങ്ങള്‍ക്കും ചെറിയ ഏറ്റുമുട്ടലുകള്‍ക്കും പിന്നാലെ അതിര്‍ത്തി കടന്നുള്ള പോരാട്ടം കനത്തു. സമ്പൂര്‍ണ യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും പ്രവേശിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. അതിര്‍ത്തിയിലെ വിവിധ മേഖലകളിലുള്ള താലിബാന്‍ പോസ്റ്റുകള്‍, ആസ്ഥാനങ്ങള്‍, വെടിക്കോപ്പ് ഡിപ്പോകള്‍ എന്നിവയ്ക്ക് നേരെ വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും നടന്നതായി പാകിസ്താനിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. അയല്‍രാജ്യങ്ങള്‍ തമ്മില്‍ മാസങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ഗുരുതരമായ സംഘര്‍ഷമാണിത്. 2,600 കിലോമീറ്റര്‍ (1,615 മൈല്‍) ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ തുടര്‍ന്ന വെടിനിര്‍ത്തല്‍ കരാറിനാണ് അവസാനമായത്. അഫ്ഗാനിസ്ഥാന്‍ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന പാകിസ്താന്റെ ആരോപണമാണ് തര്‍ക്കത്തിന് കാരണം. എന്നാല്‍ താലിബാന്‍ ഈ ആരോപണം നിഷേധിക്കുന്നു.   Pakistan’s Information Minister CONFIRMS STRIKES ON KABUL AND OTHER AREAS. Afghanistan claims of shooting down atleast one Jet that…

    Read More »
  • പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചത് ആള്‍മാറാട്ടം; ‘സതീശന്റെ നുണകള്‍’ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്നും മെറ്റ; പരാതി നല്‍കിയത് സതീശന്‍ തന്നെയെന്ന് സംശയിച്ച് ഇടത് അനുകൂലികള്‍

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉന്നമിട്ട് ഇടതനുകൂലികള്‍ ആരംഭിച്ച സതീശന്റെ നുണകള്‍ എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. വി.ഡി. സതീശന്‍ മാധ്യമങ്ങള്‍ക്കു മുന്നിലും പൊതുയോഗങ്ങളിലും നടത്തിയിരുന്ന അവകാശവാദങ്ങളുടെ യാഥാര്‍ഥ്യം പരിശോധിക്കാനെന്ന രീതിയിലാണ് പേജ് നടത്തിയിരുന്നത്. സതീശന്റ പ്രസ്താവനകള്‍ പുറത്തുവന്നാലുടന്‍ ഇതു സംബന്ധിച്ചു മാധ്യമങ്ങില്‍ മുമ്പുവന്ന വാര്‍ത്തകളടക്കം കാട്ടിയാണ് സതീശനെ വ്യക്തിപരമായി ഉന്നമിട്ടു വീഡിയോകള്‍ വന്നത്. രണ്ടാഴ്ചമുമ്പ് ആരംഭിച്ച പേജില്‍ ഒന്നേകാല്‍ ലക്ഷത്തോളം ഫോളോവേഴ്‌സ് വന്നിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനാണു മെറ്റയുടെ വിലക്ക് പേജിനു ലഭിച്ചത്. കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് പേജ് എന്നാണ് മെറ്റക്ക് ലഭിച്ച പരാതിയെന്നാണ് വിവരം. പേജ് പൂട്ടിച്ചതിന് പിന്നില്‍ കനഗോലു വാടകയ്ക്ക് എടുത്ത സംഘം ആണെന്ന വിമര്‍ശമുയര്‍ന്നു. കോണ്‍ഗ്രസിന്റെയും കനഗോലു സംഘത്തിന്റെയും കടുത്ത സൈബര്‍ ആക്രമണമാണ് പേജിന് നേരെ ഉണ്ടായിരുന്നത്. സതീശന്റെ കാര്‍ട്ടൂണ്‍ ചിത്രം പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചതിനെ ആള്‍മാറാട്ടമായി കാണുന്നെന്നായിരുന്നു മെറ്റയുടെ അറിയിപ്പ്. മെറ്റയ്ക്ക് ആള്‍മാറാട്ടം ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ യഥാര്‍ഥ വ്യക്തിക്ക് മാത്രമേ പറ്റൂ.…

    Read More »
  • ഭരണം നല്‍കിയാല്‍ ഇതാണ് സ്ഥിതി! കോണ്‍ഗ്രസ് ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷനിലെ ആദ്യ ബജറ്റ് തന്നെ പാളി; ഗുരുതര പിഴവ്; മൂലധന ചെലവിന് നീക്കിവച്ചത് 40 കോടിമാത്രം; തിരുത്തിയില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് ഒരു വര്‍ഷം വെറുതേ ഇരിക്കേണ്ടിവരും

    തൃശൂര്‍: തൃശൂരിനെ ഓക്‌സിജന്‍ സിറ്റിയാക്കുമെന്നു പ്രഖ്യാപിച്ച് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിയുടെ ആദ്യ ബജറ്റില്‍തന്നെ ഗുരുതര പിഴവുകള്‍. ബജറ്റില്‍ പ്ലാസ്റ്റിക്കില്‍നിന്ന് ഡീസല്‍ പ്ലാന്റ് അടക്കം വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും മൂലധന ചെലവുകള്‍ക്കായി മാറ്റിവച്ചത് വെറും 40 കോടി രൂപ! 1128.85 കോടിയുടെ ബജറ്റില്‍ ശമ്പളമടക്കമുള്ള റവന്യൂ ചെലവുകള്‍ക്കായി 309.309 കോടി നീക്കിവയ്ക്കുമെന്നു പറയുന്നു. എന്നാല്‍, ക്യാപിറ്റല്‍ ചെലവുകള്‍ക്ക് (റോഡ് നിര്‍മാണം പോലുള്ളവ) 40.12 കോടി മാത്രമാണ് നീക്കിവച്ചിട്ടുളളത്. നീക്കിബാക്കിയായി 779.423 കോടിയുമുണ്ട്. ബജറ്റില്‍ അടിയന്തര തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ ഒരുവര്‍ഷത്തേക്കു 40 കോടിയില്‍ കൂടുതല്‍ ചെലവാക്കാന്‍ കഴിയില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു വിശദീകരണം ചോദിച്ചെങ്കിലും ബജറ്റില്‍ തുക വ്യക്തമാക്കാതെ പ്രഖ്യാപിച്ച പദ്ധതികള്‍ വരുമ്പോ ള്‍ നീക്കിബാക്കിയില്‍നിന്ന് എടുക്കുമെന്നാണു പറയുന്നത്. എന്നാല്‍, ഇതിനടക്കം ക്യാപിറ്റല്‍ എക്‌സപന്‍ഡിച്ചറില്‍ (മൂലധനച്ചെലവ്) തുക വകയിരുത്തണം. അതില്‍കൂടുതല്‍ ഒരു പൈസ പോലും ചെലവാക്കാനും കഴിയില്ല. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച് അനുമതി…

    Read More »
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്; പ്രിയങ്കയും വേണുഗോപാലും കൊടിക്കുന്നിലും 7 കോടി വാങ്ങി; സീറ്റ് നല്‍കാതെ വഞ്ചിച്ചു; ഗുരുതര ആരോപണവുമായി മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ്; പോലീസ് മേധാവിക്ക് രേഖകളടക്കം പരാതി

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനംചെയ്ത് പ്രിയങ്കാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ ഏഴ് കോടി കോഴ വാങ്ങിയെന്ന് പരാതി. ഹരിയാന മഹിളാ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ് ഗൗരവ് കുമാറാണ് നേതാക്കള്‍ക്കെതിരെ രേഖകള്‍ സഹിതം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്. സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിയിലുണ്ട്. പണം വാങ്ങിയതിന്റെ തീയതി സഹിതമാണ് പരാതി. നേരിട്ടും അക്കൗണ്ടിലേക്കും പണം വാങ്ങി. ഡല്‍ഹിയിലെ വസതിയില്‍വച്ച് ഉനൈസ്ഖാന്‍ എന്നയാളാണ് കെ സി വേണുഗോപാലിനെ പരിചയപ്പെടുത്തിയത്. അവിടെവച്ച് ഭാര്യയുടെ ബയോഡാറ്റ കൈമാറി. 2022 നവംബറിലും 2024 ഓഗസ്തിലുമായി വേണുഗോപാലിന്റെ പേരുപറഞ്ഞ് ഉനൈസ്ഖാന്‍ 75 ലക്ഷം രൂപ കൈപ്പറ്റി. കൊടിക്കുന്നില്‍ സുരേഷും മകനും പിഎയും അക്കൗണ്ട് വഴി വാങ്ങിയത് കൂടാതെ 90 ലക്ഷം രൂപ പണമായും വാങ്ങി. പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് പറഞ്ഞു…

    Read More »
  • റഫാല്‍ അഴിമതി ഇന്ത്യക്കാര്‍ മറന്നു, ഫ്രാന്‍സ് മറന്നില്ല; മുന്‍ പ്രസിഡന്റിന്റെ ഭാര്യയെ ചോദ്യം ചെയ്തത് മൂന്നു ദിവസം; ജൂലി ഗായറ്റിന് സിനിമ പിടിക്കാന്‍ നല്‍കിയത് 1.65 ദശലക്ഷം യൂറോ; 114 പോര്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ കരിനിഴലായി അനില്‍ അംബാനി ബന്ധം

    പാരീസ്: ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി 114 റഫാല്‍ വിമാനങ്ങള്‍കൂടി വാങ്ങാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കേ, മുമ്പ് 36 വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം സജീവമാക്കി പാരീസ് ആസ്ഥാനമായുള്ള പ്രോസിക്യൂട്ടര്‍ വിര്‍ജിനി ടില്‍മോണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവുമൊടുവില്‍ മുന്‍ ഫ്രണ്ട് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാണ്ടിന്റെ ഭാര്യ ജൂലി ഗായറ്റിനെ നാഷണല്‍ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് (പിഎന്‍എഫ്) നിയമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസം ചോദ്യം ചെയ്തു. മോദിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള കരാറില്‍നിന്ന് ഉപകരാര്‍ ലഭിച്ച ഇന്ത്യന്‍ വ്യവസായിയും ഇഡി അന്വേഷണത്തിലുമുള്ള അനില്‍ അംബാനി ഗായറ്റ് വഴി ഫ്രഞ്ച് പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചോ എന്നാണ് മുഖ്യമായും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഗായറ്റിന്റെ സിനിമയ്ക്ക് അംബാനിയുടെ സ്ഥാപനം ധനസഹായം നല്‍കിയെന്ന വാര്‍ത്ത 2018ല്‍ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റിനോട് മാധ്യമങ്ങള്‍ വിശദീകരണം ചോദിച്ചപ്പോള്‍ ‘കരാറിനായി റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ ഓഫ് സൈറ്റ് പാര്‍ട്ട്ണറായി അനില്‍ അംബാനിയെ നിശ്ചയിക്കണമെന്ന് മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന്’ വെളിപ്പെടുത്തുകയും ചെയ്തു. ‘ഇന്ത്യന്‍…

    Read More »
  • കേരള സ്‌റ്റോറി വേണം, യാദവ് ജി കി ലവ് സ്‌റ്റോറി വേണ്ട! കേസ് കുട്ടയിലിട്ട് സുപ്രീം കോടതി; ‘ഹിന്ദു പെണ്‍കുട്ടി മുസ്ലിം യുവാവിനെ വിവാഹം ചെയ്യുന്നത് എങ്ങനെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കു’മെന്നും കോടതി

    ന്യൂഡല്‍ഹി: കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെയടക്കം കൂട്ടുപിടിച്ച് കേരള ഹൈക്കോടതിയില്‍ വാദങ്ങളുമായി എത്തിയ സംഘപരിവാര്‍, മറ്റൊരു സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ‘യാദവ് ജി കി ലവ് സ്റ്റോറി’ (Yadav Ji ki love story) എന്ന സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ യാദവ് പരിഷത്ത് അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണഎ സുപ്രീം കോടതി തള്ളിയത്. സിനിമയുടെ പേര് യാദവ് സമുദായത്തിനെതിരെ നേരിട്ടുള്ളതും അധിക്ഷേപകരവുമായ സ്റ്റീരിയോടൈപ്പ് (അടിസ്ഥാനരഹിതമായ മുന്‍വിധി) സൃഷ്ടിക്കുന്നു എന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ വാദം നിരസിച്ചു. യാദവ് സമുദായത്തില്‍പ്പെട്ട ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവുമായി പ്രണയത്തിലാകുന്നതാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ‘ഹിന്ദു പെണ്‍കുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുമോ?’ എന്ന് കോടതി ചോദിച്ചു. സിനിമയുടെ പേരില്‍ യാദവ് സമുദായത്തെ മോശമായി ചിത്രീകരിക്കുന്ന വിശേഷണങ്ങളോ വാക്കുകളോ…

    Read More »
Back to top button
error: