World

    • സിജെ റോയി ജീവനൊടുക്കിയത് ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദത്തിൽ, പരാതി നൽകി കുടുംബം!! കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും, ഫോണുകളും തോക്കും പോലീസ് കസ്റ്റഡിയിൽ, സാമൂഹിക മാധ്യമ ഇടപെടലുകളും പരിശോധിക്കും, സംസ്കാരം ഇന്ന്, പൊതുദർശനം സഹോദരന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരുമണിവരെ

      ബെംഗളൂരു: ബെംഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. സഹോദരന്റെ വീടിരിക്കുന്ന കോറമംഗലയിൽ ആയിരിക്കും സംസ്കാരം. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സഹോദരൻ സിജെ ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം. അതേസമയം സിജെ റോയ് യുടെ മരണത്തിൽ പോലീസ് കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കൂടാതെ കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടിജെ ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു. കേരളത്തിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ റെയ്‌ഡ്‌ നടത്തിയത്.…

      Read More »
    • എതിരാളിയെ മുച്ചൂടും തകർക്കാൻ ഇറാന്റെ വജ്രായുധം ഒരുങ്ങുന്നു: ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു: കടലിലും വായുവിലും കരയിലും ഡ്രോണുകൾ നിറയും

        തെഹ്റാൻ : കാലാളും കുതിരയും ആനപ്പടിയും ഒക്കെയാണ് പണ്ടത്തെ യുദ്ധ മുഖത്തെ സേനാബലമെങ്കിൽ ഇന്ന് ഡ്രോൺ സേനയാണ് ശത്രു രാജ്യത്തിനെതിരെ എതിരാളികൾ അണിനിരത്തുന്ന തന്ത്രപ്രധാനമായ സൈനികശക്തി. അതുകൊണ്ടുതന്നെ ആയുധ വ്യാപാര മേഖലയിലെ ഏറ്റവും നിർണായകമായ ആയുധമായി ഡ്രോണുകൾ മാറിയിരിക്കുന്നു. ഇറാനെതിരെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയുടെ ഭീഷണി പശ്ചാത്തലത്തിൽ, ആയിരം തന്ത്രപ്രധാന ഡ്രോണുകൾ ഉപയോഗിച്ച് സായുധ സേനയെ ശക്തിപ്പെടുത്താൻ ഇറാൻ ആർമി കമാൻഡർ അമീർ ഹാതമി ഉത്തരവിട്ടതോടെ ഇറാന്റെ ഡ്രോൺ സൈന്യം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്. പെട്ടെന്നുള്ള അതിവേഗത്തിലുള്ള പോരാട്ടത്തിൽ തന്ത്രപരമായ നേട്ടങ്ങൾ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പുതിയ യുദ്ധസജീകരണങ്ങൾ സഹായമാകും. ഏതെങ്കിലും അധിനിവേശത്തിനോ ആക്രമണകാരിക്കോ എതിരായി ശക്തമായ പ്രത്യാക്രമണം തന്നെയാണ് സൈന്യത്തിന്റെ മുൻഗണനയെന്ന് അമീർ ഹാതമി വ്യക്തമാക്കി. നാശം, ആക്രമണം, ഇലക്ട്രോണിക് യുദ്ധം എന്നീ വിഭാഗങ്ങളിൽ പെട്ട പുതിയ ഡ്രോണുകൾ ആധുനിക ഭീഷണികളെ നേരിടാൻ അനുയോജ്യമാണെന്ന് ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചു. കടലിലും വായുവിലും കരയിലും ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങൾ…

      Read More »
    • അറബിപ്പൊന്നിന്റെ നാട്ടിൽ പൊന്നുകൊണ്ടൊരു തെരുവ് : ലോകത്തിലെ ആദ്യത്തെ ഗോൾഡ് സ്ട്രീറ്റ് ദുബായിയിൽ വരുന്നു: ലോകം വിസ്മയിക്കാൻ ഒരുങ്ങുന്നു

        ദുബായ് : അറബി പെണ്ണിന്റെ നാട്ടിൽ പൊന്നുകൊണ്ട് ഒരു തെരുവ് ഉയരാൻ പോകുന്നു. വിസ്മയ കാഴ്ചകൾ കൊണ്ട് എന്നും ലോകത്തെ അത്ഭുതപ്പെടുത്തിയ ദുബായ് ലോകത്തിലെ ആദ്യത്തെ ഗോൾഡ് റേറ്റ് നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. ദുബായ് ആരംഭിക്കാൻ പോകുന്ന ഈ സംരംഭം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആദ്യത്തെ ഗോള്‍ഡ് സ്ട്രീറ്റാണ് പിറവിയെടുക്കുക ദെയ്റയിൽ തുറമുഖ നഗരത്തിനോട് ചേർന്നുള്ള സ്ഥലത്താണ് സ്വര്‍ണാഭരണ വില്‍പന, മൊത്തവ്യാപാരം, നിക്ഷേപം എന്നിവയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനായി സ്വര്‍ണത്താല്‍ പൊതിഞ്ഞ അത്ഭുത തെരുവിലൂടെ ലക്ഷ്യമിടുന്നത്. പുതുതായി ആരംഭിച്ച ദുബായ് ഗോള്‍ഡ് ഡിസ്ട്രിക്റ്റിന്റെ ഭാഗമായാണ് ഗോള്‍ഡ് സ്ട്രീറ്റും ഒരുങ്ങുന്നത്. സ്വര്‍ണത്താൽ ചുറ്റപ്പെട്ട തെരുവ് യാഥാര്‍ത്ഥ്യമാകുന്നതോടെ ദുബായിയിലെ സ്വര്‍ണാഭരണ വ്യാപാരത്തിന്റെ പുതിയ ആസ്ഥാനമായി ഇവിടം മാറും. ചില്ലറ വില്‍പ്പനയും മൊത്ത വ്യാപാരവും നിക്ഷേപവുമെല്ലാം ഗോള്‍ഡ് സ്ട്രീറ്റില്‍ കേന്ദ്രീകരിക്കും.   ദുബായിയുടെ പാരമ്പര്യത്തിനൊപ്പം ഭാവിയിലെ സാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സ്വര്‍ണ ഘടകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്ട്രീറ്റ് ഗോള്‍ഡ് ഡിസ്ട്രിക്റ്റിലെ പ്രധാന…

      Read More »
    • ഇറാനെതിരെ സൈനിക നടപടി ആലോചിച്ച് ട്രംപ്; നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ‘പരിമിത’ ആക്രമണം; വ്യോമാക്രമണം കൊണ്ടു ഫലമില്ല, ഖമേനിക്ക് നിയന്ത്രണം നഷ്ടമായി; വധിച്ചാലും പകരം ആളുവരുമെന്ന് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നു

      ന്യൂയോര്‍ക്ക്: സമ്പൂര്‍ണ ആക്രമണത്തിനു പകരം ഇറാനിലെ പ്രതിഷേധക്കാര്‍ക്കെതിരേ തിരിയുന്ന സൈന്യത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരിമിത ആക്രമണങ്ങള്‍ അമേരിക്ക ആലോചിക്കുന്നെന്നു റിപ്പോര്‍ട്ട്. അതേസമയം, വ്യോമാക്രമണം കൊണ്ടുമാത്രം ഖമേനി ഭരണകൂടത്തെ താഴെയിറക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍, അറബ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യം നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍, ഇറാനില്‍ ഒരു ‘ഭരണകൂട മാറ്റത്തിന്’ ട്രംപ് സാഹചര്യമൊരുക്കാന്‍ ആഗ്രഹിക്കുന്നതായി ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമങ്ങള്‍ക്ക് ഉത്തരവാദികളെന്ന് വാഷിംഗ്ടണ്‍ കരുതുന്ന കമാന്‍ഡര്‍മാരെയും സ്ഥാപനങ്ങളെയും ആക്രമിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. ഇത് സര്‍ക്കാര്‍-സുരക്ഷാ കെട്ടിടങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രതിഷേധക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് അവര്‍ കരുതുന്നു. എന്നിരുന്നാലും, സൈനിക നീക്കം വേണോ എന്ന കാര്യത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. മിഡില്‍ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷികളിലേക്ക് എത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വലിയൊരു ആക്രമണവും ട്രംപിന്റെ…

      Read More »
    • കൊളംബിയയിലും വിമാനദുരന്തം; അപകടത്തില്‍ കൊല്ലപ്പെട്ടത് പതിനഞ്ചു പേര്‍; മരിച്ചവരില്‍ കൊളംബിയന്‍ പാര്‍ലമെന്റ് അംഗവും

        കൊളംബിയ: ഇന്ത്യയിലെ വിമാനദുരന്തത്തിന് പിന്നാലെ കൊളംബിയയിലും വിമാനാപകടം കൊളംബിയയില്‍ വിമാനം തകര്‍ന്ന് 15 പേര്‍ കൊല്ലപ്പെട്ടു. വെനസ്വേലന്‍ അതിര്‍ത്തിക്ക് സമീപമാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അതിര്‍ത്തി നഗരമായ കുക്കുട്ടയില്‍ നിന്ന് പറന്നുയര്‍ന്ന് ഒക്കാനയില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. പര്‍വതങ്ങള്‍ നിറഞ്ഞ പ്രദേശത്തെ മോശം കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. 13 യാത്രക്കാരും രണ്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കൊളംബിയന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിമാനമാണ് അപകടത്തില്‍ പെട്ടത്. കൊളംബിയന്‍ പാര്‍ലമെന്റ് അംഗം അടക്കമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

      Read More »
    • കോടതി കയറിയിറങ്ങാൻ നേരമില്ല: ഗൂഗിൾ കൊടുക്കും നഷ്ടപരിഹാരം : വെറും 570 കോടി രൂപ 

            കാ​ലി​ഫോ​ർ​ണി​യ: കേസിനും കോടതി നടപടികൾക്കും പോകാതെ നഷ്ടപരിഹാരം കൊടുത്ത് പരാതി ഒത്തുതീർപ്പാക്കുക എന്നത് പൊതുവേ എല്ലാ നാട്ടിലും നടക്കുന്ന കാര്യമാണ്. ലോകപ്രശസ്ത സെർച്ച് എഞ്ചിനായ ഗൂഗിളും അങ്ങനെ ഒരു നഷ്ടപരിഹാരം കൊടുക്കുന്നതിന് തയ്യാറായിട്ടുണ്ട്. ഒന്നോ രണ്ടോ ലക്ഷമോ രണ്ടോ മൂന്നോ കോടിയോ അല്ല 570 കോടി രൂപയാണ് ഗൂഗിൾ നഷ്ടപരിഹാരമായി നൽകാൻ തയ്യാറായിരിക്കുന്നത്. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​മ്മ​ത​മി​ല്ലാ​തെ അ​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ൾ ഗൂ​ഗി​ൾ വോ​യ്‌​സ് അ​സി​സ്റ്റ​ന്‍റ് ര​ഹ​സ്യ​മാ​യി റി​ക്കാ​ർ​ഡ് ചെ​യ്യു​ന്ന​തി​നെ​തി​രേ ഫയൽ ചെയ്തിരിക്കുന്ന സ്വ​കാ​ര്യ​താ ലം​ഘ​ന കേ​സ്. കേ​സി​ലാണ് 570 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് ടെ​ക് ഭീ​മ​നാ​യ ഗൂ​ഗി​ൾ സമ്മതിച്ചിരിക്കുന്നത്. എ​ന്നാ​ൽ ഗൂ​ഗി​ൾ തങ്ങൾക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള ഒ​രു തെ​റ്റും സ​മ്മ​തി​ച്ചി​ട്ടി​ല്ല.   കോ​ട​തി രേ​ഖ​ക​ൾ പ്ര​കാ​രം ദീ​ർ​ഘ​കാ​ല നി​യ​മ ചെ​ല​വു​ക​ളും അ​സൗ​ക​ര്യ​ങ്ങ​ളും ഒ​ഴി​വാ​ക്കാ​ൻ ക​മ്പ​നി 68 മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 570 കോ​ടി രൂ​പ) ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ജി​ല്ലാ ജ​ഡ്‍​ജി ബെ​ത്ത്…

      Read More »
    • ഭീഷണിപ്പെടുത്തി കാര്യം സാധിക്കാമെന്ന ചിന്ത വെറും വ്യാമോഹമാണ് ട്രംപേ… വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക്

      ന്യൂഡൽഹി: താരിഫ് ഭീഷണിയിൽ ലോകത്തെ അമ്മാനമാടാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണി ഇനി വിലപ്പോവില്ലെന്ന സൂചനകൾ പുറത്തേക്കു വരുന്നു. ഇതിനു നാന്ദി കുറിച്ച് ആഗോള സാമ്പത്തികരംഗത്തെ കൂട്ടുകെട്ടുകളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നു. ഇന്ത്യയുമായി സുപ്രധാന വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാ​ഗമായി മാർച്ചിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഉന്നതതല സന്ദർശനത്തിനായി ഇന്ത്യയിലെത്തും. ഇതിനു തുടക്കമെന്നവണ്ണം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ ഇന്ന് ചൈനയിലേക്ക് പറക്കും. ഗ്രീൻലൻഡിനെ ചൊല്ലിയുള്ള തർക്കങ്ങളിൽ ട്രംപിന്റെ സമ്മർദ്ദങ്ങൾക്കിടയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചൈനാ സന്ദർശനമെന്നത് ശ്രദ്ധേയം. എട്ടു വർഷത്തിനിടെ ആദ്യമായിട്ടാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദർശനമാണ് സ്റ്റാർമർ നടത്തുക. രണ്ട് മന്ത്രിമാരും ഡസൻ കണക്കിന് ഉദ്യോഗസ്ഥരുമായും ചൈനയിലെത്തുന്ന സ്റ്റാർമർ വൻവാണിജ്യ കരാറുകളാണ് ലക്ഷ്യംവെക്കുന്നതെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേസമയം…

      Read More »
    • വാതില്‍ തുറക്കും, പക്ഷേ, വില്‍പന എളുപ്പമാകില്ല; ഇപ്പോഴും ഇന്ത്യ ‘ഭരിക്കുന്നത്’ ജപ്പാന്‍ മാതൃക; ഇന്ത്യക്കാരെ അളന്നു മുറിച്ചു വണ്ടിയിറക്കുന്ന സുസുക്കിയും ഹ്യുണ്ടായിയും തുടരും; മത്സരിക്കുക ആഡംബര വാഹന കമ്പനികള്‍ തമ്മില്‍

      ന്യൂഡല്‍ഹി: അമേരിക്കന്‍ നികുതി വര്‍ധനയിലും ചൈനയുടെ ‘വിലക്കുറവ്’ യുദ്ധത്തിലും വലയുന്ന യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി വെട്ടിക്കുറവ് ആശ്വാസകരമാകും. എന്നാല്‍, തദ്ദേശീയ കമ്പനികളും ജപ്പാനിലെ ചെറുകാറുകളും (compact Japanese kei cars) ആധിപത്യം പുലര്‍ത്തുന്ന കടുത്ത മത്സരമുള്ള ഒരു വിപണിയാണ് അവര്‍ക്കു നേരിടാനുള്ളത്. ചൊവ്വാഴ്ച ഒപ്പിടുന്ന കരാര്‍ പ്രകാരം, യൂറോപ്യന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി നികുതി 110 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കുറയും. ഫോക്‌സ്വാഗണ്‍ (volkswagen), റെനോ (Renault) തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണിയിലേക്കുള്ള ഏറ്റവും വലിയ വാതിലാണു തുറക്കുന്നത്. ഈ നീക്കം കൊണ്ട് വിപണിയുടെ വാതിലിന്റെ അല്‍പം മാത്രമാണു തുറക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിനി കൂപ്പറിനേക്കാള്‍ വലിപ്പം കുറഞ്ഞതും കുറഞ്ഞ വിലയുള്ളതുമായ ‘മാരുതി സുസുക്കി വാഗണ്‍ ആര്‍’ പോലുള്ള മോഡലുകളിലൂടെ സുസുക്കിയും ഹ്യുണ്ടായിയും നിലവില്‍ ഇന്ത്യന്‍ വിപണി ഭരിക്കുകയാണ്. ‘ഇതൊരു തുടക്കം മാത്രമാണ്. യൂറോപ്പില്‍ നിന്നുള്ള കയറ്റുമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് പ്രീമിയം (ലക്ഷ്വറി) കാറുകളെ കുറിച്ച്…

      Read More »
    • എല്ലാ കരാറുകളുടെയും മാതാവ്! ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് ഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യാപാര കരാറില്‍ ഒപ്പിട്ടെന്നു മോദി; യൂറോപ്യന്‍ യൂണിയനുവേണ്ടി വിപണികള്‍ തുറന്നിട്ട് ഇന്ത്യ; അമേരിക്കയെ ഒഴിവാക്കിയുള്ള ലോക രാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗം

      ന്യൂഡല്‍ഹി: ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്നു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ ഒരു വ്യാപാര കരാറിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അന്തിമരൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള അസ്ഥിരമായ ബന്ധങ്ങള്‍ക്കിടയില്‍ ഒരു ബദല്‍ സുരക്ഷാമാര്‍ഗം കണ്ടെത്താനുള്ള ഇരുപക്ഷത്തിന്റെയും നീക്കമായിട്ടാണിതിനെ വിലയിരുത്തുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍, ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ 27 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനായി തുറന്നുനല്‍കാന്‍ ഈ കരാര്‍ വഴിയൊരുക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍. ഇന്നലെ കരാര്‍ ഒപ്പിട്ടെന്നു മോദി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകള്‍ ഇതിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് വിളിക്കുന്നത്. ഈ കരാര്‍ ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും യൂറോപ്പിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കും വലിയ അവസരങ്ങള്‍ നല്‍കും. ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും ഈ കരാര്‍ പ്രതിനിധീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ALSO READ യൂറോപ്യന്‍ വാഹനങ്ങള്‍ ഒഴുകും; ഇന്ത്യന്‍ വാഹനക്കമ്പനികള്‍…

      Read More »
    • ആരുമറിഞ്ഞില്ല, വീണ്ടും ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഭീകര ക്യാമ്പുകള്‍ തരിപ്പണമാക്കി; ശൗര്യചക്ര പ്രഖ്യാപനത്തിനു പിന്നാലെ വെളിപ്പെടുത്തല്‍; ജൂലൈ 11നും 13നും ഇടയില്‍ ആക്രമണം

      ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും നടത്തിയെന്ന് സമ്മതിച്ച് ഇന്ത്യ. ഇന്ത്യാ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 2025 ജൂലൈ മാസത്തില്‍ നടത്തിയ ഓപ്പറേഷനെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യ സ്ഥിരീകരിച്ചത്. ലഫ്റ്റനന്റ് കേണല്‍ ഗട്ടേജ് ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സ്ഥിരീകരണം. ഈ ബഹുമതിക്കൊപ്പമുള്ള വിവരണത്തിലാണ് 2025 ജൂലൈയിലെ ഓപ്പറേഷന് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കിയതിനെക്കുറിച്ച് പറയുന്നത്.   ജൂലൈ 11നും 13നും ഇടയില്‍ ഇന്ത്യ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കം നടത്തിയത് കേണല്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു. കുപ്രസിദ്ധ തീവ്രവാദികളടക്കം ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇന്ത്യ അവകാശപ്പെടുന്നു. കേണലിന്‍റെ രഹസ്യമായ ആസൂത്രണത്തേയും ആക്രമണത്തേയും പ്രശംസിച്ച രേഖയില്‍ ഓപ്പറേഷന്‍റ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.   തങ്ങളുടെ കിഴക്കന്‍ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമിച്ചെന്ന് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍ഡിപെന്റന്റ് (ULFA-I) ജൂലൈ 13ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ആരോപണം മാത്രമെന്ന് പറഞ്ഞ് ആ സംഭവത്തെ ഇന്ത്യ നിഷേധിക്കുകയും പിന്നീട് മൗനം പാലിക്കുകയും…

      Read More »
    Back to top button
    error: