ബെയ്ജിങ്: അമ്മാര്‍ക്കു ശമ്പളത്തോടു കൂടി പ്രസവവാധി ഒരു വര്‍ഷമായി ഉയര്‍ത്താനൊരുങ്ങി ഒരു രാജ്യം. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലാണ് പുതിയ തീരുമാനം. മൂന്നാമത്തെ കുഞ്ഞുണ്ടാകുമ്പോള്‍ അച്ഛന്മാര്‍ക്കു അവധി ഒരു മാസമായി ഉയര്‍ത്താനും തീരുമാനമുണ്ട്.
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണു ചൈനയെങ്കിലും ജനനനിരക്ക് ഇടിയുകയാണ്. 2 കുട്ടികള്‍ എന്ന നിയന്ത്രണം നീക്കി 3 കുട്ടികള്‍ വരെയാകാം എന്നു നിയമഭേദഗതി വരുത്തിയതു മേയിലാണ്. ഇതുകൊണ്ടുമാത്രം ഫലമുണ്ടാകില്ലെന്ന വിലയിരുത്തലില്‍ ദമ്പതികള്‍ക്കു പല പ്രവിശ്യകളും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമാണ് ഷാന്‍സിയിലെ മാറ്റം. ജര്‍മനി, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ ഒരുവര്‍ഷം പ്രസവാവധിയുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രസവാവധി 6 മാസമാണ്.