ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ ഔദ്യോഗിക വസതിയിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറക്കി. നിരവധി പേര്‍ക്ക് പരിക്ക്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താന്‍ സുരക്ഷിതനാണെന്ന് മുസ്തഫ അല്‍ ഖാദിമി ട്വീറ്റ് ചെയ്തു.
തിരഞ്ഞെടുപ്പ് നടക്കുന്ന ഇറാഖില്‍ കുറച്ച് ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് നിലവില്‍. ഷിയ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. 2019ലാണ് അമേരിക്കയുടെ പിന്തുണയോടെ ഖാദിമി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. വലിയ പ്രക്ഷോഭമാണ് സര്‍ക്കാര്‍ വിരുദ്ധ കക്ഷികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണ്‍ മേഖലയില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.