NEWSWorld

വെള്ളപ്പൊക്കത്തിൽ കാർ ഒലിച്ചുപോയി; ഫുജൈറയിൽ 65 കാരൻ മരിച്ചു

ഫുജൈറയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയ കാറിൽ അകപ്പെട്ട് 65 കാരനായ എമിറാത്തി പൗരൻ മരിച്ചു. ഫുജൈറയിലെ വാദി സിദ്റിലെ വെള്ളക്കെട്ടിലാണ് കാർ ഒലിച്ചുപോയത്. അൽ ഹില്ലാ മേഖലയിൽ നിന്നാണ് എമിറാത്തി പൗരന്റെ മൃതദേഹം ഫുജൈറ പോലീസ് കണ്ടെത്തിയത്.

കാറിൽ താഴ്വര മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ഒഴുക്കിൽപെട്ടതാകാമെന്നാണ് കരുതുന്നത്.കനത്ത മഴയുള്ള സമയത്ത് താഴ്വരകളിൽ നിന്നും മലകളിൽ നിന്നും മാറിനിൽക്കണമെന്ന് പോലീസ് താമസക്കാരോട് അഭ്യർത്ഥിച്ചു.

Back to top button
error: