NEWSWorld

നിലത്തുമുട്ടുന്ന ചെവി; സിംബ നാട്ടില്‍ സെലിബ്രിറ്റി

ലാഹോര്‍: നിലത്തുമുട്ടുന്ന ചെവിയുമായി നാടിന്‍െ്‌റയാകെ ഓമന സെലിബ്രിറ്റിയായി മാറി ഒരു ആട്ടിന്‍കുട്ടി. പാകിസ്താനിലെ കറാച്ചിയിലാണ് സംഭവം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കറാച്ചിയിലാണ് സിംബ ജനിച്ചത്, 19 ഇഞ്ച് വലിപ്പമുള്ള ചെവികളോട് കൂടിയുള്ള അവന്‍െ്‌റ ജനനം നാട്ടുകാരില്‍ ഏറെ കൗതുകമുണര്‍ത്തി.

അവര്‍ അവന് സിംബ എന്നു പേരിട്ടു. സ്വാഹിലി ഭാഷയില്‍ അതിന്റെ അര്‍ത്ഥം സിംഹം എന്നാണ്. അധികം വൈകാത സിംബയുടെ പ്രശസ്തി എങ്ങും പരക്കുകയും ആടൊരു കൊച്ചു സെലിബ്രിറ്റിയായി മാറുകയുമായിരുന്നു.കണ്ടാല്‍ ഓമനത്തം തോന്നുന്ന ഈ ആടിന് ഏകദേശം രണ്ടാഴ്ച പ്രായമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

Signature-ad

അവന്റെ ചെവികള്‍ വളരെ നീണ്ടതാണ്, അവന്‍ നടക്കുമ്പോള്‍ അവ തറയില്‍ മുട്ടുന്ന തരത്തിലാണുള്ളത്. പാകിസ്ഥാനിലെ നഗ്രയിലെ ഒരു ആട് ഫാമിലാണ് സിംബ ജനിച്ചത്. സിംബയുടെ ഉടമയുടെ പേര് മുഹമ്മദ് ഹസന്‍ നരേജോ എന്നാണ്. ഇതുവരെ വലിപ്പമുള്ള ചെവിയുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയ ആടുകളൊന്നും തന്നെ ഇല്ല. എന്നാല്‍, വലിയ ചെവിയുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയ നായകളുണ്ട്.

 

സിംബയുടെ നീളമുള്ള ചെവികള്‍ ഒരുപക്ഷേ ജനിതക വൈകല്യത്തിന്റെയോ മറ്റോ ഫലമായിരിക്കാം. പക്ഷേ അവന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഇല്ല. ആടുകള്‍ക്ക് സാധാരണയായി നീളമുള്ള ചെവികളായിരിക്കും, എന്നാല്‍ സിംബയുടെ ഇനമായ നൂബിയന്‍ ആടുകള്‍ക്ക് കുറച്ചധികം നീളം കൂടിയ ചെവികളുണ്ട്. സിംബയെ എല്ലാവര്‍ക്കും വളരെ പ്രിയമാണ്, ‘സിംബ ഉടന്‍ തന്നെ ഗിന്നസ് ലോക റെക്കോര്‍ഡ് ഉടമയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ എന്നാണ് നരേജോ പറയുന്നത്.

Back to top button
error: