NEWSWorld

വിനോദസഞ്ചാരത്തിനുള്ള സൗദി അറേബ്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു

റിയാദ്: വിനോദസഞ്ചാരത്തിനുള്ള സൗദി അറേബ്യയിലെ ഏറ്റവും വലിയ കടല്‍പ്പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. റെഡ്‌സീ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ശൂറ എന്ന് പേരിട്ടിരിക്കുന്ന ഈ പാലം. ചെങ്കടല്‍ പദ്ധതിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശൂറാ ദ്വീപിനെ പ്രധാന കരയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് 3.3 ചതുരശ്ര കിലോമീറ്റര്‍ നീളമുണ്ട്.

റെഡ്‌സീ ഡെവലപ്‌മെന്റ് കമ്പനിയാണ് പാലത്തിന്റെ നിര്‍മ്മാണം നടത്തിയത്. ഇലക്ട്രിക് കാറുകള്‍ക്കും സൈക്കിളുകള്‍ക്കും പ്രത്യേകം ട്രാക്കുകളും കടലിനോട് ചേര്‍ന്ന് നടന്നു പോകാന്‍ സാധിക്കുന്ന കാല്‍നടപ്പാതയും ഒരുക്കിയിട്ടുണ്ട്. ശൂറാ ദ്വീപില്‍ 16 ഹോട്ടലുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ചെങ്കടലില്‍ 92 ദ്വീപുകള്‍ ഉള്‍പ്പെടുന്നതാണ് റെഡ്‌സീ വിനോദ സഞ്ചാര പദ്ധതി. 2017 ജൂലൈ 31നാണ് ചെങ്കടല്‍ ടൂറിസം പദ്ധതി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. 34,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് പദ്ധതി നടപ്പിലാക്കുക.

Back to top button
error: