World
-
കാപിറ്റോൾ കലാപം: ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താമെന്ന് അന്വേഷണ സമിതി, പ്രസിഡന്റ് മോഹങ്ങൾക്ക് തിരിച്ചടി
വാഷിങ്ടണ്‍: കാപിറ്റോള്‍ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താന്‍ നിര്‍ദേശിച്ച് അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ ശ്രമം എന്നീ മൂന്നു കുറ്റങ്ങൾ ചുമത്താനാണ് അന്വേഷണ സമിതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഗൂഡാലോചനയിൽ പങ്കാളിയായെന്നതും കാപിറ്റോള്‍ ആക്രമിക്കുന്നതില്‍ നിന്നും അനുയായികളെ പിന്തിരിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചില്ലെന്നതുമാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. വീണ്ടും അത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനെ പൊതുചുമതലകള്‍ വഹിക്കാന്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. അന്തിമ റിപ്പോർട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം തിങ്കളാഴ്ച ചേര്‍ന്നിരുന്നു. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും എന്നാണ് വിവരം. കലാപത്തിന് പ്രേരിപ്പിച്ചതിനും ഔദ്യോഗിക നടപടി തടസ്സപ്പെടുത്തിയതിനും യുഎസ് സർക്കാരിനെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിനും തെറ്റായ പ്രസ്താവനകൾ നടത്തിയതിനും ട്രംപിനെതിരെ കുറ്റം ചുമത്താന്‍ അന്വേഷണം നടത്തിയ ഹൗസ് പാനൽ ഏകകണ്ഠമായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.…
Read More » -
ഇരുപതു വർഷത്തിന് ശേഷം ബിക്കിനി കില്ലർ ചാൾസ് ശോഭ്‌രാജ് മോചിതനായി; ഫ്രാന്‍സിലേക്ക് നാടുകടത്തും
കാഠ്മണ്ഡു: ഇരുപതു വര്‍ഷത്തെ തടവിനു ശേഷം കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ്‌രാജ്(78) മോചിതനായി. ശോഭ്‌രാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തുമെന്നാണു സൂചന. ഇയാളെ മോചിപ്പിക്കാന്‍ നേപ്പാള്‍ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. കാഠ്മണ്ഡുവിലെ ജയിലില്‍നിന്ന് പുറത്തുകൊണ്ടുവന്ന ശോഭ്‌രാജിനെ നേപ്പാള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലേക്കാണ് കൊണ്ടുപോയത്. രോഗബാധിതനായതിനാല്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തും. സുരക്ഷാപ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് ചാള്‍സ് ശോഭ്‌രാജിനെ എത്രയുംവേഗം ഫ്രാന്‍സിലേക്കു നാടു കടത്തുമെന്നാണു സൂചന. ഇന്നലെ െവെകിട്ട് ഫ്രാന്‍സിലേക്ക് വിമാനടിക്കറ്റ് എടുത്തായി അഭിഭാഷകന്‍ ഗോപാല്‍ ശിവകോടി ചിന്തന്‍ പറഞ്ഞു. ജയില്‍മോചിതനായി 15 ദിവസത്തിനുള്ളില്‍ നാടുകടത്തണമെന്നാണു സുപ്രീം കോടതിയുടെ നിര്‍ദേശം. പ്രായാധിക്യം കണക്കിലെടുത്താണു ചാള്‍സ് ശോഭ്‌രാജിനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് 2003 ല്‍ ശോഭ്‌രാജ് ജയിലിയായത്. ഇന്ത്യന്‍- വിയറ്റ്‌നാമീസ് മാതാപിതാക്കളുടെ മകനായ ശോഭ്‌രാജിന് ഫ്രഞ്ച് പൗരത്വമാണുള്ളത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് അയാള്‍ നേപ്പാളിലേക്കു കടന്നത്. യു.എസ്. പൗരന്മാരായ കനേയ് ജോ ബോറന്‍സിച്(29), കാമുകി ലോറന്റ് കാരി(26) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണു…
Read More » -
നാളെ മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം
ഡിസംബർ 24 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കും. ആരോഗ്യ മന്ത്രാലയം ഇക്കാര്യങ്ങൾ സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനു മാർഗനിർദ്ദേശങ്ങൾ നൽകി. വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കാനും നിർദ്ദേശമുണ്ട്. ആഗോള തലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. നാളെ മുതൽ രാജ്യന്തരവിമാനങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരെയാണ് കോവിഡ് പരിശോധനക്ക് വിധേയമാക്കുക. വിമാന കമ്പനിയാണ് പരിശോധനയ്ക്കു വിധേയമാക്കേണ്ടവരെ തിരഞ്ഞെടുത്തു നൽകുക. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്കെല്ലാം പരിശോധന നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. യാത്രക്കാർക്ക്, നാംപിൾ നൽകിയാൽ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാൽ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇക്കാര്യങ്ങൾ അടങ്ങിയ കത്ത് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യോമയാന സെക്രട്ടി രാജീവ് ബൻസലിന് അയച്ചു. രാജ്യാന്തര യാത്ര നടത്തുന്നവർ കോവിഡ് വാക്സീൻ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും…
Read More » -
അര്‍ജന്‍റീനയിലെ കറന്‍സികളില്‍ ലിയോണൽ മെസി ഇടം നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്
ലോകകപ്പ് ഫുട്ബോള്‍ ജയത്തിന്‍റെ തിളക്കത്തില്‍ അര്‍ജന്‍റീനയിലെ കറന്‍സികളില്‍ ലിയോണൽ മെസി ഇടം നേടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന സ്പോര്‍ട്സ് താരമായ മെസിയുടെ ഫൈനല്‍ മത്സരത്തിലെ നിര്‍ണായക പങ്കിനാണ് ബഹുമതിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നത്. 36 വര്‍ഷത്തിന് ശേഷം ലോക കപ്പ് ഫുട്ബോള്‍ നേട്ടത്തിന്‍റെ ആഘോഷത്തിലാണ് അര്‍ജന്‍റീനയും ആരാധകരും. കറന്‍സിയില്‍ മെസിയുടെ ചിത്രം പതിപ്പിക്കുന്നത് സംബന്ധിച്ച് തര്‍ച്ചകള്‍ ബാങ്ക് ഓഫ് ആര്‍ജന്‍റീനയുടെ റെഗുലേറ്ററുടെ നേതൃത്വത്തിലുള്ള യോഗം ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. യോഗത്തില്‍ ആദ്യം തമാശ രൂപത്തിലാണ് നിര്‍ദ്ദേശം ഉയര്‍ന്നതെങ്കിലും യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ നിര്‍ദ്ദശത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനോടകം അര്‍ജന്‍റീനയുടെ കറന്‍സിയായ പെസോയില്‍ മെസിയുടെ മുഖം വച്ചുള്ള ഡമ്മി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നോട്ടിന്‍റെ ഒരു ഭാഗത്താവും മെസിയുടെ ചിത്രമുണ്ടാകുക. മറുഭാഗത്ത് കോച്ച് സ്കലോണി നയിക്കുന്ന ടീം അംഗങ്ങളുടെ ചിത്രമാവും ഉണ്ടാവുക. 1978ല്‍ ആദ്യമായി അര്‍ജന്‍റീന ലോകകപ്പ് നേടിയ സമയത്ത് നേട്ടത്തെ അനുസ്മരിപ്പിക്കുന്ന നാണയങ്ങള്‍…
Read More » -
ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭരാജ് ജയിൽ മോചിതനാകുന്നു, 30ഓളം പേരെ വകവരുത്തിയ ശോഭരാജിൻ്റെ കഥ വായിക്കൂ
ലോകം ഞെട്ടലോടെയാണ് ചാള്‍സ് ശോഭരാജിൻ്റെ കഥ കേൾക്കുന്നത്. 19 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാള്‍ സുപ്രിംകോടതി ഇന്നലെ ഉത്തരവിറക്കി. ജസ്റ്റിസുമാരായ സപാന പ്രധാൻ മല്ല, തിലക് പ്രസാദ് ശ്രേഷ്ഠ എന്നിവരടങ്ങിയ സംയുക്ത ബെഞ്ചാണ് 78 കാരനായ ശോഭരാജിനെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതങ്ങളില്‍ പ്രതിയായ ശോഭരാജ് 2003ലാണ് അറസ്റ്റിലാവുന്നത്. രണ്ട് അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് കാഠ്മണ്ഡു ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചു വരുകയായിരുന്നു. പ്രായാധിക്യവും മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഇപ്പോൾ കോടതി മോചിപ്പിക്കുന്നത്. പ്രശ്‌നകരമായ ബാല്യത്തിനും ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ഫ്രാന്‍സില്‍ നിരവധി തവണ ജയില്‍വാസം അനുഭവിച്ചതിനും ശേഷം, 1970കളുടെ തുടക്കത്തില്‍ ശോഭരാജ് ലോകംചുറ്റി തായ് തലസ്ഥാനമായ ബാങ്കോക്കില്‍ താമസം തുടങ്ങി. മയക്കുമരുന്ന് നല്‍കി കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഇയാൾ അതിന് മുമ്പ് ഇരകളെ ആകര്‍ഷിക്കുകയും അവരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു. 1975ല്‍ പട്ടായ കടല്‍ത്തീരത്ത് ബിക്കിനി…
Read More » -
ദിവസവും നിരവധി മരണങ്ങളും പുതിയ കേസുകളും! ചെെനയിൽ പടരുന്നത് കൊവിഡ് ബിഎഫ്.7 വകഭേദം; അറിയാം ലക്ഷണങ്ങൾ
പുതിയ കൊവിഡ് വകഭേദം ചൈനയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുകയാണ്. ചൈനയിൽ വീണ്ടും കേസുകൾ ഉയരുന്നതിന്റെ കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. ദിവസവും നിരവധി മരണങ്ങളും പുതിയ കേസുകളും ചൈനയിൽ ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിൽ കൊവിഡ് 19ന്റെ ഒമിക്രോൺ ബിഎഫ്.7 (BF.7 variant) ആണ് ചൈനയിലെ കൊവിഡിന്റെ പ്രധാന വകഭേദം. ചൈനയുടെ ബിഎഫ്.7 വകഭേദം വളരെ വേഗത്തിലാണ് പടരുന്നത്. വളരെ വേഗത്തിലാണ് ഈ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. ചൈനയിലെ കൊവിഡ് സാഹചര്യത്തിൽ നിന്ന് വ്യക്തമാകുന്നത് BF.7 വേരിയന്റിന് ഏറ്റവും ഉയർന്ന പ്രക്ഷേപണ ശേഷിയുണ്ടെന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം, BF.7 Omicron വേരിയൻറ് വേഗത്തിൽ പകരുന്നു, ചെറിയ ഇൻകുബേഷൻ കാലയളവ് ഉണ്ട്, മാത്രമല്ല ആളുകളെ എളുപ്പത്തിൽ ബാധിക്കുകയും ചെയ്യുന്നു. വാക്‌സിനേഷൻ നില പരിഗണിക്കാതെ തന്നെ വ്യക്തികളെയും ഈ വേരിയന്റ് ബാധിക്കുമെന്നും കണ്ടെത്തി. ബിഎഫ്.7 വേരിയന്റ് കൂടുതലും ശ്വാസകോശ ലഘുലേഖയെയാണ് ബാധിക്കുന്നത്. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് എന്നിവയാണ് BF.7 വേരിയന്റിന്റെ ലക്ഷണങ്ങൾ. പഠനമനുസരിച്ച്, ജനസംഖ്യയുടെ 85%…
Read More » -
ശവപ്പറമ്പായി കോവിഡിന്റെ ജന്മദേശം; മൃതദേഹങ്ങള്‍ നിറഞ്ഞ് ചൈനയിലെ ആശുപത്രികളും ശ്മശാനങ്ങളും
ന്യൂയോര്‍ക്ക്: ചൈനയില്‍ വീണ്ടും കോവിഡ് രൂക്ഷമാവുന്നതിനിടെ അവിടുത്തെ സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവിധ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മരണക്കണക്ക് ചൈന പുറത്തുവിടുന്നില്ലെന്ന ആരോപണമുയരുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഷി ജിന്‍പിങ് സര്‍ക്കാര്‍ അടച്ചിടല്‍നിയന്ത്രണങ്ങള്‍ ഇളവുചെയ്തതോടെയാണ് ചൈനയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത്. ബെയ്ജിങ്, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങളിലെ ആശുപത്രികളില്‍ രോഗബാധിതര്‍ നിറഞ്ഞു. അടുത്ത 90 ദിവസത്തിനുള്ളില്‍ 60 ശതമാനത്തിലേറെ ചൈനക്കാര്‍ക്കും കോവിഡ് ബാധിക്കുമെന്നും ലക്ഷക്കണക്കിനാളുകള്‍ മരിക്കാനിടയുണ്ടെന്നും അമേരിക്കയിലെ സാംക്രമികരോഗവിദഗ്ധനും ആരോഗ്യ-സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗല്‍ ഡിങ് ട്വീറ്റുചെയ്തിരുന്നു. China officially announced the deaths of a total of two Covid patients across the country today.This video was made in #Henan today and shows wrapped bodies of Chinese people where relatives are pretty certain the deaths were caused by Covid.#ChineseCovidDeaths #China #COVID19…
Read More » -
ലയണൽ മെസ്സിയെ അറേബ്യൻ പരമ്പരാഗത വസ്ത്രമായ ‘ബിഷ്ത്’ ധരിപ്പിച്ചതിൽ വിമർശനവുമായി യൂറോപ്യൻ മാധ്യമങ്ങൾ
ആരാധകരുടെ ആരവങ്ങൾ അവസാനിച്ചിട്ടില്ല, മാധ്യമങ്ങളുടെ പുകഴ്ത്തലുകളും നിലച്ചിട്ടില്ല, ലോകം ഹൃദയ താലത്തിൽ വരവേൽക്കുകയാണ് അർജന്റീന താരം മെസ്സിയെ. ഇതിനിടെ ചില വിമർശനങ്ങളും ഉയർന്നു വന്നു. ലോകകിരീടം ഏറ്റുവാങ്ങുന്നതിനുമുൻപ് ലയണൽ മെസ്സിയെ അറേബ്യൻ പരമ്പരാഗത വസ്ത്രമായ ‘ബിഷ്ത്’ ധരിപ്പിച്ചതിൽ വിമർശനവുമായി യൂറോപ്യൻ മാധ്യമങ്ങൾ. ലജ്ജാകരമെന്നാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നടപടിയെ ബി.ബി.സി തത്സമയ സംപ്രേഷണത്തിനിടെ അവതാരകർ വിശേഷിപ്പിച്ചത്. മഹത്തായൊരു നിമിഷത്തെ നശിപ്പിച്ച നടപടിയെന്ന തലക്കെട്ടോടെ ടെലഗ്രാഫ് പ്രത്യേക റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. യൂറോപ്പിൽനിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരും വലിയ വിമർശനമാണ് നടത്തിയത്.ഇതൊരു മാന്ത്രിക നിമിഷമാണ്, ഈ സമയത്ത് മെസ്സിയെ, അദ്ദേഹത്തിന്റെ അർജൻീന കുപ്പായത്തെ മറച്ചുവച്ചത് ലജ്ജാകരമാണെന്നാണ് പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റും മുൻ ബാഴ്‌സലോണ താരവുമായ ഗാരി ലിനേക്കർ പ്രതികരിച്ചത്. ബി.ബി.സിയിൽ സമ്മാനദാന ചടങ്ങിന്റെ തത്സമയ സംപ്രേഷണം നടത്തുന്നതിനിടെയായിരുന്നു പരാമർശം. ഒപ്പമുണ്ടായിരുന്ന മുൻ അർജന്റീന താരം പാബ്ലോ സബലേറ്റ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. ഒടുവിൽ മെസ്സി ബിഷ്ത് അഴിച്ചുവച്ചതോടെ അദ്ദേഹം…
Read More » -
ട്വിറ്ററിന് പുതിയ പുതിയ സി.ഇ.ഒയെ തേടി മസ്‌ക്; നീക്കം അഭിപ്രായ വോട്ടെടുപ്പിലെ തിരിച്ചടിക്കു ശേഷം
സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്റര്‍ മേധാവി സ്ഥാനം ഒഴിയണോ എന്ന ചോദ്യത്തോട് ഭൂരിപക്ഷവും പ്രതികൂലമായി പ്രതികരിച്ചതിന് പിന്നാലെ ഇലോണ്‍ മസ്‌ക് സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. തനിക്ക് പകരം സി.ഇ.ഒ. സ്ഥാനത്തേക്ക് മസ്‌ക് മറ്റൊരാളെ തേടുന്നതായി വാര്‍ത്താമാധ്യമമായ സി.എന്‍.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മസ്‌ക് തന്നെ നടത്തിയ ട്വിറ്റര്‍ പോളില്‍, ഫലത്തെ താന്‍ അംഗീകരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. 1.7 കോടിയോളം ഉപയോക്താക്കള്‍ പങ്കെടുത്ത പോളില്‍ 57.5 ശതമാനം പേരും മസ്‌ക് ട്വിറ്റര്‍ മേധാവിയായി തുടരരുത് എന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം ആളുകളാണ് മസ്‌കിന് അനുകൂലമായി വോട്ട് ചെയ്തത്. ഇതിന് പിന്നാലെ ”നിങ്ങളുടെ ആഗ്രഹങ്ങളെക്കുറിച്ച് ശ്രദ്ധാലുവാകുക, അത് നിങ്ങള്‍ക്ക് ലഭിച്ചേക്കാ”മെന്ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ”അധികാരം വേണ്ടവര്‍ കുറഞ്ഞപക്ഷം അത് അര്‍ഹിക്കുകയെങ്കിലും ചെയ്യണ”മെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് പുതിയ സി.ഇ.ഒയെ തേടുന്നുവെന്ന വിവരം പുറത്തുവരുന്നത്. ട്വിറ്റര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് സി.എന്‍.ബി.സിയുടെ റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ മസ്‌ക് തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോള്‍…
Read More » -
ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു, ജനങ്ങളില്‍ പകുതിയിലേറെ രോഗബാധിതരാകും, മരണം ദശലക്ഷം കടക്കും; കോവിഡ് ഭീതിയില്‍ ചൈന: ലോകത്തിനും ഭീഷണി
ന്യൂയോര്‍ക്ക്: കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനു പിന്നാലെ ചൈനയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. ചൈനയില്‍ ആശുപത്രികള്‍ പൂര്‍ണമായി നിറഞ്ഞിരിക്കുകയാണെന്ന് എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗല്‍ ഡിങ് ട്വീറ്റ് ചെയ്തു. ചൈനയിലെ 60 ശതമാനത്തിലധികം പേരും ലോക ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളില്‍ രോഗബാധിതരാകാനും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ചൈനയിലെ തെരുവുകള്‍ വിജനമാണ്. ആളുകള്‍ വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെടുന്നതാണു കാരണം. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദം നഗരങ്ങളില്‍ പിടിമുറുക്കുകയാണെന്നാണു റിപ്പോര്‍ട്ട്. വരാനിരിക്കുന്ന 3 കോവിഡ് തരംഗങ്ങളില്‍ ആദ്യത്തേതാണ് ഇതെന്നാണു വിദഗ്ധരുടെ അനുമാനം. കേറ്ററിങ് സര്‍വീസ് മുതല്‍ പാഴ്‌സല്‍ സര്‍വീസ് വരെ വൈറസ് ഭീതി ബാധിച്ചിട്ടുണ്ട്. ”കോവിഡ് രോഗികളെ സംസ്‌കരിക്കുന്ന ബെയ്ജിങ്ങിലെ ശമ്ശാനം മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ചൈനീസ് തലസ്ഥാനത്ത് വൈറസ് പടര്‍ന്നുപിടിക്കുന്നു. ഇതു രാജ്യത്തെ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ പെട്ടെന്ന് അഴിച്ചുവിട്ടതിനു കൊടുക്കേണ്ടിവരുന്ന വിലയുടെ സൂചനയാണ്.” വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു…
Read More »