NEWSWorld

കാപിറ്റോൾ കലാപം: ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താമെന്ന് അന്വേഷണ സമിതി, പ്രസിഡന്റ് മോഹങ്ങൾക്ക് തിരിച്ചടി

വാഷിങ്ടണ്‍: കാപിറ്റോള്‍ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താന്‍ നിര്‍ദേശിച്ച് അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ ശ്രമം എന്നീ മൂന്നു കുറ്റങ്ങൾ ചുമത്താനാണ് അന്വേഷണ സമിതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഗൂഡാലോചനയിൽ പങ്കാളിയായെന്നതും കാപിറ്റോള്‍ ആക്രമിക്കുന്നതില്‍ നിന്നും അനുയായികളെ പിന്തിരിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചില്ലെന്നതുമാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. വീണ്ടും അത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനെ പൊതുചുമതലകള്‍ വഹിക്കാന്‍ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ നല്‍കിയ നിര്‍ദേശങ്ങളില്‍ പറയുന്നു. അന്തിമ റിപ്പോർട്ടിന് മുന്നോടിയായുള്ള സമിതിയുടെ അന്തിമ യോഗം തിങ്കളാഴ്ച ചേര്‍ന്നിരുന്നു. അടുത്ത ബുധനാഴ്ചയോടെ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും എന്നാണ് വിവരം. കലാപത്തിന് പ്രേരിപ്പിച്ചതിനും ഔദ്യോഗിക നടപടി തടസ്സപ്പെടുത്തിയതിനും യുഎസ് സർക്കാരിനെ കബളിപ്പിക്കാൻ ഗൂഢാലോചന നടത്തിയതിനും തെറ്റായ പ്രസ്താവനകൾ നടത്തിയതിനും ട്രംപിനെതിരെ കുറ്റം ചുമത്താന്‍ അന്വേഷണം നടത്തിയ ഹൗസ് പാനൽ ഏകകണ്ഠമായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം.

Signature-ad

കാപിറ്റോള്‍ കലാപത്തിൽ ട്രംപിന്റെ പങ്കിനെയും ഡെമോക്രാറ്റ് ജോ ബൈഡൻ വിജയിച്ച 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും കുറിച്ച് അന്വേഷിക്കാൻ അറ്റോർണി ജനറൽ മെറിക് ഗാർലൻഡ് നിയമിച്ച പ്രത്യേക കൗൺസലിലാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിലേക്കുള്ള കമ്മിറ്റിയുടെ ശുപാർശകൾ നല്‍കിയിരിക്കുന്നത്. ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ 2021 ജനുവരി ആറാം തീയതിയാണ് കലാപകാരികൾ കാപ്പിറ്റോൾ ബിൽഡിങ്ങിലേക്ക് ഇരച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയതാണ് അന്വേഷണത്തിലേക്ക് നയിച്ചത്.

Back to top button
error: