ബെയ്ജിങ്: അമേരിക്കന്‍ വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്വാന് പ്രധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച് ചൈനയുടെ പടയൊരുക്കം. 24 മണിക്കൂറിനിടെ തായ്വാനെതിരേ 71 യുദ്ധവിമാനങ്ങളും ഏഴു യുദ്ധക്കപ്പലുകളും അയച്ചാണ് ചൈനയുടെ മുന്നറിയിപ്പ്. 47 ചൈനീസ് വിമാനങ്ങള്‍ തായ്വാന് കടലിടുക്കിന്റെ മധ്യരേഖ കടന്നതായി തായ്വാന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായെങ്കിലും നിശബ്ദമായി അംഗീകരിച്ചിരുന്ന അതിര്‍വരമ്പായിരുന്നു ഇത്. ചൈനയുടെ യുദ്ധാഭ്യാസപ്രകടനങ്ങള്‍ 24 മണിക്കൂര്‍ നീണ്ടുനിന്നു.
18 ജെ-16 യുദ്ധവിമാനങ്ങളും 11 ജെ-1 യുദ്ധവിമാനങ്ങളും ആറ് എസ്യു-30 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടെയായിരുന്നു ചൈനയുടെ പടപ്പുറപ്പാട്. കരയില്നിന്നുള്ള മിസൈല്‍ പ്രതിരോധസംവിധാനങ്ങളിലൂടെയും നാവികസേനാ കപ്പലുകളിലൂടെയും ചൈനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ചയാണ് യു.എസ്. വാര്‍ഷിക പ്രതിരോധബില്‍ പാസാക്കിയത്. ബില്ലില്‍ തായ്വാനുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ ഉള്ചൈനപ്പെടുത്തിയതില് ചൈന രോഷം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെ ആറിനും തിങ്കളാഴ്ച രാവിലെ ആറിനും ഇടയിലാണ് തായ്വാന് വ്യോമാതിര്‍ത്തിയിലേക്ക് െചെനീസ് യുദ്ധവിമാനങ്ങള്‍ കടന്നുകയറിയത്.
തായ്വാനെ പിന്തുണച്ചുള്ള യുഎസ് ഗവണ്മെന്റ് നടപടികളില്‍ പ്രതിഷേധിച്ച് ചൈനയുടെ സൈന്യം പലപ്പോഴും സൈനികാഭ്യാസങ്ങള്‍ തായ്വാനെതിരെ നടത്തിയിട്ടുണ്ട്. യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന് സന്ദര്‍ശനത്തിന് മറുപടിയായി ഓഗസ്റ്റില്‍ ലൈവ്-ഫയര്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ദ്വീപിലേക്ക് വിദേശ ഗവണ്മെന്റുകള് നടത്തുന്ന സന്ദര്‍ശനങ്ങള്‍ തായ്വാന് സ്വതന്ത്രമായി അംഗീകരിക്കുന്നതും ചൈനയെ പ്രകോപിപ്പിച്ചിരുന്നു. ചൈനയുടെ പരമാധികാര അവകാശവാദത്തിനെതിരായ വെല്ലുവിളിയായാണ് ഇതിനെ ചൈന നോക്കിക്കാണുന്നത് എന്നാണ് ലഭിക്കുന്ന വിവരം.