World
-
തടവില്‍ കൂട്ട ബലാത്സംഗം; നായ്ക്കളെ കൊണ്ടും ലൈംഗികാതിക്രമം; ഇസ്രയേല്‍ തടവില്‍ പലസ്തീന്‍ സ്ത്രീകള്‍ അനുഭവിച്ച പീഡനം പുറത്തു പറഞ്ഞ് പലസ്തീന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്; ‘ലോഹ മേശയില്‍ മൂന്നു ദിവസം നഗ്നയാക്കി കിടത്തി, മൊബൈലില്‍ ചിത്രങ്ങള്‍ എടുത്തു’
ഗാസ: പതിനായിരങ്ങളെ കൊന്നൊടുക്കിയ വിനാശകരമായ യുദ്ധത്തിനൊടുവില്‍ ഇസ്രയേലും ഹമാസും തടവുകാരെ പരസ്പരം കൈമാറിയത് ലോകമെങ്ങും വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. മോചിപ്പിക്കപ്പെട്ട സ്ത്രീകളും പുരുഷന്മാരുമെല്ലാം അവശേഷിച്ച കുടുംബാംഗങ്ങള്‍ക്കരികില്‍ തിരിച്ചത്തിയതിന്‍റെ ദൃശ്യങ്ങള്‍ അതിവൈകാരികമായിരുന്നു. എന്നാല്‍ മോചിപ്പിക്കപ്പെട്ട പലസ്തീന്‍ സ്ത്രീകള്‍ തടവില്‍ നേരിട്ട പൈശാചിക പീഡനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതോടെ ആശ്വാസമെല്ലാം കൊടിയവേദനയ്ക്ക് വഴിമാറി. മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളും അപമാനവുമാണ് ഇസ്രയേല്‍ ജയിലില്‍ നേരിടേണ്ടിവന്നതെന്ന് മോചിതയായ നാല്‍പ്പത്തിരണ്ടുകാരി വെളിപ്പെടുത്തി. 2024 നവംബറിൽ വടക്കൻ ഗാസയിലെ ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെ ഇസ്രയേല്‍ സൈനികരുടെ പിടിയിലായതാണ് ഈ യുവതി. അവരുടെ വാക്കുകള്‍ ഇങ്ങനെ: ‘ജയിലില്‍ വച്ച് ഇസ്രയേല്‍ പട്ടാളക്കാര്‍ നാലുവട്ടം ക്രൂരമായി ബലാല്‍സംഗം ചെയ്തു. നഗ്നയാക്കിയശേഷം വിഡിയോ ചിത്രീകരിച്ചു. ലൈംഗിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിച്ചു.’ ഇതിനെല്ലാം പുറമേ നായ്ക്കളെ ഉപയോഗിച്ചും അതിക്രമം നടത്തിയെന്ന് അവര്‍ വെളിപ്പെടുത്തി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിശദാംശങ്ങള്‍ ഉള്ളത്. ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമേ അങ്ങേയറ്റം ഹീനമായ അപമാനമാണ്…
Read More » -
807 ദിവസത്തിനുശേഷം ബാറ്റിംഗ് വരള്‍ച്ച അവസാനിപ്പിച്ച് പാക് താരം ബാബര്‍ അസം; സെഞ്ചുറി ആഘോഷത്തില്‍ കോലിയെ അനുകരിച്ച് പ്രകടനം; നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴ
ഇസ്ലാമാബാദ്: ഏറെക്കാലമായി ബാറ്റിംഗില്‍ ഫോം നഷ്ടപ്പെട്ടു ട്വന്റി 20 ടീമില്‍നിന്നുപോലും പുറത്തായ പാക് താരം ബാബര്‍ അസം നേടിയ സെഞ്ചുറിക്കു പിന്നാലെ കോലിയെ അനുകരിച്ചു നടത്തിയ പ്രകടനത്തില്‍ ട്രോളുമായി ഇന്ത്യക്കാര്‍. 83 ഇന്നിംഗ്‌സുകളിലെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിച്ചാണ് 807 ദിവസങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കയ്‌ക്കെതിരേ താരം സെഞ്ചുറി നേടിയത്. ഫോമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയെങ്കിലും ലേശം പുലിവാല് പിടിച്ചെന്നു മാത്രം. ആയിരത്തിലേറെ ദിവസത്തിന് ശേഷമുള്ള സെഞ്ചറി കോലി ആഘോഷമാക്കിയത് അതുപോലെ അനുകരിച്ചാണ് അസം ആരാധകരുടെ തല്ല് സോഷ്യല്‍ മീഡിയയില്‍ വാങ്ങിക്കൂട്ടിയത്. ഈ സമയവും കടന്നുപോകുമെന്നും താരം കുറിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20യിലാണ് മൂന്ന് വര്‍ഷത്തിനടുപ്പിച്ച കാലത്തിന് ശേഷം കോലി സെഞ്ചറി നേടിയത്. സെഞ്ചറിക്ക് പിന്നാലെ ഡ്രസിങ് റൂമിലേക്ക് നോക്കി നിന്ന് രണ്ട് കൈകളും വിരിച്ച് പിടിച്ച് ചിരിച്ചായിരുന്നു കോലിയുടെ ആഘോഷം. പിന്നാലെ അനുഷ്‌കയെ നോക്കി ലോക്കറ്റില്‍ ചുംബിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം കോലി ട്വന്റി20യില്‍ നിന്നും ടെസ്റ്റില്‍ നിന്നും വിരമിച്ചുവെങ്കിലും ആഘോഷത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് ബാബര്‍ അസം. കോലി…
Read More » -
അമേരിക്കന്‍ സഖ്യരാജ്യത്തിന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; ഹോര്‍മൂസ് കടലിടുക്കില്‍ തീക്കളി; കപ്പല്‍ കൊണ്ടുപോയത് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍; ലൈവായി കണ്ട് യുഎസ് ഡ്രോണുകള്‍; വിട്ടുകൊടുത്തില്ലെങ്കില്‍ വീണ്ടും യുദ്ധത്തിലേക്കു നീങ്ങുമെന്ന് മുന്നറിയിപ്പ്
ടെഹ്‌റാന്‍: അമേരിക്ക സുരക്ഷയൊരുക്കുന്ന മാര്‍ഷല്‍ ഐലന്‍ഡ്സിന്‍റെ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. ഹോര്‍മുസ് കടലിടുക്കില്‍ നിന്നുമാണ് ‘തലാറ’യെന്ന കപ്പല്‍ ഇറാന്‍റെ റവല്യൂഷനറി ഗാര്‍ഡ് പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയത്. യെമന്‍ തീരത്ത് വച്ച് ഇറാന്‍റെ കപ്പല്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് നടപടിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഷാര്‍ജയില്‍ നിന്നും സിംഗപ്പുരിലേക്ക് ഡീസലുമായി പോയ കപ്പല്‍ യുഎഇ തീരത്ത് നിന്നും വരികയായിരുന്നു. പിന്നീട് സിഗ്നല്‍ നഷ്ടമായെന്ന് കപ്പല്‍ മാനേജര്‍ വെളിപ്പെടുത്തിയതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൈപ്രസിലെ പാഷ ഫിന്‍സിന്‍റേതാണ് തലാറയെന്ന കപ്പല്‍. കപ്പല്‍ ഇറാന്‍റെ കൈവശമുണ്ടെന്നാണ് കരുതുന്നതെന്ന് യുകെ മാരിടൈം ഓപ്പറേഷന്‍സ് ഏജന്‍സി വ്യക്തമാക്കി. ഇറാനിലേക്ക് സൈനികര്‍ കപ്പല്‍ കൊണ്ടുപോയെന്ന് ബ്രിട്ടിഷ് മാരിടൈം സംഘമായ വാന്‍ഗാര്‍ഡും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്നാണ് കപ്പലിന്‍റെ അവസാന സന്ദേശമെത്തിയിരിക്കുന്നത്. സംഭവത്തില്‍ റോയിറ്റേഴ്സ് പ്രതികരണം തേടിയെങ്കിലും ഇറാനോ യുഎഇയോ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിട്ടില്ല. അജ്മാനില്‍ നിന്ന് സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ വച്ച് തലാറയെ ഇറാന്‍ സൈന്യം പിടിച്ചെടുത്തെന്നാണ് യുഎസ്…
Read More » -
ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കിംഗ് ജോങ് ഉന്‍; റീ എഡിറ്റിംഗിനു ശേഷം സംപ്രേഷണം ചെയ്യും; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഉത്തര കൊറിയക്കാര്‍ക്ക് ലൈവ് കാണാനാകില്ല
സോള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ വ്യത്യസ്ഥമായാണ് ഉത്തരകൊറിയക്കാര്‍ ടിവിയില്‍ കാണുന്നത്. കർശന നിബന്ധനകളോടെയാണ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഉത്തരകൊറിയക്കാര്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ കാണുന്നതിന് വിചിത്രമായ നിയന്ത്രണങ്ങളാണ് കി ജോങ് ഉന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യില്ല. സംപ്രേഷണത്തിന് മുൻപ് റീ- എഡിറ്റ് ചെയ്യും. 90 മിനിറ്റ് ദൈർഘ്യമുള്ള ഓരോ കളിയും 60 മിനിറ്റായി ചുരുക്കും. സ്റ്റേഡിയത്തിൽ കാണുന്ന എല്ലാ ഇംഗ്ലീഷ് എഴുത്തുകളും ഉത്തര കൊറിയൻ ഗ്രാഫിക്സ് ഉപയോഗിച്ച് മറയ്ക്കും. ദക്ഷിണ കൊറിയൻ താരങ്ങൾ ഉൾപ്പെടുന്ന ദൃശ്യങ്ങൾ ഒഴിവാക്കും. ബ്രെന്റ്ഫോഡിന്റെ കിം ജി-സൂ, വോൾവ്സിന്റെ ഹ്വാങ് ഹീ-ചാൻ എന്നിവരുൾപ്പെടുന്ന ദൃശ്യങ്ങൾ ഇത്തരത്തിൽ നീക്കം ചെയ്യും. എൽജിബിടിക്യു പ്ലസ് ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്ന രംഗങ്ങൾ എഡിറ്റ് ചെയ്ത് ഒഴിവാക്കും. ഫുട്ബോളാണ് നോര്‍ത്ത് കൊറിയയിലെ ജനപ്രീയ വിനോദം. അണ്ടര്‍ 17 വനിതാ ലോകചാംപ്യന്‍മാരാണ് നോര്‍ത്ത് കൊറിയന്‍ ടീം.
Read More » -
പലസ്തീനില്‍നിന്ന് രേഖകളില്ലാത്ത 150 യാത്രക്കാരുമായി ദുരൂഹ സാഹചര്യത്തില്‍ രണ്ടാമത്തെ വിമാനവും സൗത്ത് ആഫ്രിക്കയില്‍; ഗാസയിലെ മനുഷ്യരെ ഒഴിപ്പിക്കാനുള്ള രഹസ്യ നീക്കമെന്ന് മനുഷ്യാവകാശ സംഘടനകള്‍; യാത്രയ്ക്ക് സൗകര്യമൊരുക്കിയത് ഇസ്രയേല്‍ ബന്ധമുള്ള സംഘടന; വിമാനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം കുടുംബങ്ങള്‍; ചോദ്യം ചെയ്യല്‍ തുടരുന്നു
കെയ്‌റോ: ഗാസയില്‍നിന്നുള്ള 150 പേരുമായി ദുരൂഹ സാഹചര്യത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തെ ചുറ്റിപ്പറ്റി അന്വേഷണം പ്രഖ്യാപിച്ച് സൗത്ത് ആഫ്രിക്ക. കൃത്യമായ യാത്രാവിവങ്ങള്‍പോലുമില്ലാതെയാണു ജോഹന്നാസ്ബര്‍ഗില്‍ ചാര്‍ട്ടേഡ് വിമാനം ഇറങ്ങിയതെന്നും അന്വേഷണം ആരംഭിച്ചെന്നും പ്രസിഡന്റ് സിറില്‍ റാമഫോസ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ജോഹന്നാസ്ബര്‍ഗിലെ ഒ.ആര്‍. ടാംബോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലാണ് വിമാനം എത്തിയത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനായി ഇവരെ 12 മണിക്കൂറോളം വിമാനത്തിലിരുത്തി. ഇവര്‍ക്ക് എവിടെയാണു താമസമൊരുക്കിയതെന്നോ എത്രനാളുണ്ടാകുമെന്നോ വ്യക്തമല്ല. ഇവരുടെ എക്‌സിറ്റ് സ്റ്റാംപും ഇസ്രയേല്‍ നല്‍കിയിട്ടില്ല. വെള്ളമോ ഭക്ഷണമോ ഇല്ലാതെ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും അടക്കം 153 പേരെ എത്തിച്ചതില്‍ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഫ്‌ളൈറ്റിന്റെ യാത്രാവിവരങ്ങള്‍ പരിശോധിച്ചതില്‍നിന്ന് പലസ്തീനികളുമായി നെയ്‌റോബിവഴിയാണ് വിമാനമെത്തിയത്. സംശകരമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യാത്രയ്ക്കു പദ്ധതി തയാറാക്കിയതെന്നാണു പലസ്തീനിയന്‍ എംബസി വ്യക്തമാക്കിയത്. ആളുകളില്‍നിന്ന് പണം വാങ്ങിയശേഷമാണ് ഇവരെ വിമാനത്തില്‍ കയറ്റി വ്യക്തതയില്ലാതെ അയച്ചതെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ഏതു സംഘടനയാണ് എന്നതില്‍ എംബസി വ്യക്തത വരുത്തിയിട്ടില്ല.…
Read More » -
ട്രംപിന്റെ ഗാസ കരാര്‍ ഇഴയുമ്പോള്‍ മെല്ലെ പിടിമുറുക്കി ഹമാസ്; സിഗരറ്റ് മുതല്‍ ചിക്കന്‍ വരെയുള്ളവയ്ക്ക് അധിക നികുതി ചുമത്തിത്തുടങ്ങി; എല്ലാ വഴികളിലും ചെക്ക് പോയിന്റുകള്‍; കൊല്ലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പകരം നിയമനം; ശമ്പളവും പുനര്‍ നിര്‍ണയിച്ചു
കെയ്‌റോ: അമേരിക്കയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറിന്റെ രണ്ടാം ഘട്ടം ഇഴയുമ്പോള്‍ ഗാസയില്‍ ഹമാസ് തീവ്രവാദികള്‍ മെല്ലെ പിടിമുറുക്കുന്നെന്നു റിപ്പോര്‍ട്ട്. ചിക്കന്‍ വില നിയന്ത്രിക്കുന്നതു മുതല്‍ സിഗരറ്റിന് കൂടുതല്‍ നികുതി ചുമത്തുന്നതടക്കം ഗാസന്‍ ജനതയ്ക്കു മുകളില്‍ വീണ്ടും പിടിമുറുക്കുന്നെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞമാസം വെടിനിര്‍ത്തലിന്റെ ഭാഗമായി ഇസ്രയേല്‍ ഗാസയുടെ നിശ്ചിത ദൂരത്തിലേക്കു പിന്‍വാങ്ങിയിരുന്നു. ഇതിനു പിന്നാലെ ഗാസയിലെ തദ്ദേശീയ ഗോത്ര വിഭാഗത്തെ അടിച്ചമര്‍ത്തുന്നത് ആരംഭിച്ച ഹമാസ്, പരസ്യമായ വധശിക്ഷകളും നടപ്പാക്കിയിരുന്നു. ഇസ്രയേല്‍ സൈന്യത്തിനുനേരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ചതോടെ തല്‍ക്കാലത്തേക്ക് ആഭ്യന്തര ഭരണത്തിലേക്കു ശ്രദ്ധയൂന്നുകയാണ് ഹമാസ് എന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് കരാര്‍ അനുസരിച്ച് ഹമാസിനെ നിരായുധീകരിക്കണമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍. അവര്‍ മെല്ലെ അധികാരം സ്ഥാപിച്ചു തുടങ്ങിയെന്നു ഗാസയില്‍നിന്നുള്ള ജനങ്ങളെ ഉദ്ധരിച്ചാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ALSO READ കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു! അരവിന്ദ് അഡിഗയുടെ ‘വൈറ്റ്…
Read More » -
ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം; കളിക്കിറങ്ങും മുന്‍പേ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പ്ലെയിംഗ് ഇലവനില്‍ ആറ് ഇടം കയ്യന്‍മാര്‍; 93 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം
കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം. നല്ല ഒന്നാന്തരം ഇടതുപക്ഷം. കളിക്കളത്തിലിറങ്ങും മുന്‍പേ തന്നെ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടതുപക്ഷക്കാരടങ്ങുന്ന സംഘം ദക്ഷിണാഫ്രിക്കക്കെതിെ ഒന്നാം ടെസ്റ്റില്‍ പോരിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് അപൂര്‍വ റെക്കോര്‍ഡിന് ഇന്ത്യ അര്‍ഹമായത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കയ്യന്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുന്നത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം കയ്യന്‍മാര്‍. നിരവധി തവണ ഇന്ത്യ നാലു ഇടം കയ്യന്‍മാരുമായി കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ കളിച്ച 596 ടെസ്റ്റുകളില്‍ ആദ്യമാണ് ആറ് ഇടം കയ്യന്‍മാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുന്നത്. ഈ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍…
Read More » -
മലദ്വാരത്തിലൂടെ ബോട്ടിലുകടത്തി ക്രൂരമായി പീഡിപ്പിച്ചു, 18കാരന്റെ വെളിപ്പെടുത്തൽ, എന്നെ ഒരു മേശയിൽ കിടത്തി, കൈകൾ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു, അവർ എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു!! നഗ്നയാക്കി വീഡിയോ ചിത്രീകരിച്ചു, വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു… ഞാൻ ഓരോ നിമിഷവും മരണത്തിനായി കൊതിച്ചു… പലസ്തീനികൾ അനുഭവിച്ചത് സമാനതകളില്ലാത്ത കൊടുംക്രൂരത
ജെറുസലം: ഇസ്രയേലിലെ ജയിലിൽ തടവിൽ കഴിയുമ്പോൾ നാല് തവണ അതിക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി ജയിൽ മോചിതയായ പലസ്തീൻ യുവതി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ബലാത്സംഗത്തിനു പുറമെ തന്നെ നിർബന്ധിതമായി വിവസ്ത്രയാക്കിയെന്നും വീഡിയോ ചിത്രീകരിച്ചുവെന്നും യുവതി പറയുന്നു. നായ്ക്കളെയും ലൈംഗിക ഉപകരണങ്ങളെയും ഉപയോഗിച്ച് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 42 വയസുള്ള യുവതിയെ 2024 നവംബറിൽ വടക്കൻ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ‘‘ഇസ്രയേൽ പട്ടാളക്കാർ നാല് തവണ ബലാത്സംഗം ചെയ്തു. ആവർത്തിച്ച് അപമാനത്തിന് ഇരയായി. എന്റെ വസ്ത്രം മാറ്റി നഗ്നയാക്കി വീഡിയോയെടുത്തു. വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു. പലതരം പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും വിധേയയാക്കി. പുലർച്ചെ, പ്രഭാത പ്രാർഥന നിഷിദ്ധമായിരുന്നു. സൈനികർ എന്നെ വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു. ഞാൻ അങ്ങനെ ചെയ്തു. അവർ എന്നെ ഒരു മേശയിൽ കിടത്തി, എന്റെ…
Read More » -
ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്കു മുമ്പ് കാശ്മീര്‍ തീവ്രവാദി സംഘത്തിലെ പ്രധാനി അഫ്ഗാനിലേക്കു കടന്നു; ഡോ. മുസാഫര്‍ അഹമ്മദ് റാത്തര്‍ അഫ്ഗാന്‍ തീവ്രവാദികളുമായി കൂട്ടിയിണക്കുന്ന കണ്ണി; അറസ്റ്റിലായ സഹോദരന്‍ അദീല്‍ കേരളത്തിലും ഹണിമൂണിനായി താമസിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമം
ന്യൂഡല്‍ഹി: 1993നു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ തീവ്രാദി ആക്രമണത്തിനു പിന്നാലെ അണിയറയില്‍ നടന്ന നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത്. ആക്രമണത്തിനു പദ്ധതിയിട്ട പ്രധാനപ്പെട്ട വ്യക്തി ഓഗസ്റ്റില്‍തന്നെ അഫ്ഗാനിലേക്കു കടന്നെന്നു വിവരം ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 33 കാരനായ പീഡിയാട്രീഷ്യന്‍ മുസാഫര്‍ അഹമദ് റാത്തര്‍ ആണ് ഇന്ത്യയിലെ ജിഹാദി സെല്ലുകളും അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രാദികള്‍ക്കുമിടയിലെ കണ്ണിയെന്നും ഓഗസ്റ്റില്‍ അഫ്ഗാനിലേക്കു കടന്നെന്നുമാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ബോംബ് നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യയടക്കം വശമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ത്യക്കും അഫ്ഗാന്‍ തീവ്രവാദികള്‍ക്കുമിടയിലെ കണ്ണിയായി മുസാഫര്‍ പ്രവര്‍ത്തിച്ചത്. ഇയാളുടെ രണ്ട് സഹോദരന്‍മാരില്‍ ഒരാളായ അദീല്‍ അഹമ്മദ് റാത്തര്‍ എന്ന മുപ്പത്തൊന്നുകാരനെ ഉത്തര്‍പ്രദേശിലെ ശഹരന്‍പുരില്‍നിന്ന് ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അദീലിന്റെ പക്കല്‍നിന്ന് കലാഷ്‌നിക്കോവ് റൈഫിളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയെന്നു പറയുന്നു. ഫരീദാബാദിലെ അല്‍-ഫലാ…
Read More » -
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന്റെ വീട്ടില്‍ മണിക്കൂറുകള്‍ ചെലവിട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയതിനെ കുറിച്ച് അറിവ്; പുതിയ ആരോപണങ്ങളുമായി ഡെമോക്രാറ്റുകള്‍; ട്രംപിനെ കുടുക്കി വിവാദച്ചൂട്
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിനെതിരെ പുതിയ ആരോപണം. ട്രംപ് മണിക്കൂറുകളോളം എപ്സ്റ്റീന്റെ വീട്ടില്‍ സമയം ചിലവിട്ടുവെന്നാണ് പുതിയ ആരോപണം. എപ്സ്റ്റീന്റെ പേരില്‍ പുറത്തുവരുന്ന ഇമെയിലുകളിലാണ് ട്രംപിനെതിരെ ആരോപണങ്ങളുള്ളത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ പുറത്തുവിട്ട മൂന്ന് ഇമെയിലുകളില്‍ ട്രംപിനെക്കുറിച്ച് പരാമര്‍ശിക്കുന്ന കാര്യങ്ങളാണുള്ളത്. 2011ല്‍ എപ്സ്റ്റൈന്‍ തന്റെ വിശ്വസ്തയായ ഗിസ്‌ലെയിൻ മാക്സ്‌വെല്ലിന് അയച്ച ഇമെയിലിലാണ് ട്രംപ് വീട്ടിലെത്തിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ട്രംപിന് എപ്‌സ്റ്റൈനുമായുള്ള സൗഹൃദത്തെക്കുറിച്ചും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യാൻ എപ്‌സ്റ്റൈൻ വർഷങ്ങളോളം നടത്തിയ ശ്രമങ്ങളെക്കുറിച്ചും ട്രംപിന് ബോധ്യമുണ്ടെന്ന തരത്തിലുള്ള ഇമെയിലുകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. അതേസമയം എപ്സ്റ്റൈനുമായി തനിക്ക് ബന്ധമില്ലെന്നാണ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എപ്സ്റ്റൈന് ധനികരായ പല സുഹൃത്തുക്കളുമായും ബന്ധമുണ്ടെന്ന് ഡെമോക്രാറ്റുകള്‍ നേരത്തേ ആരോപിച്ചിരുന്നു. ഫെഡറൽ കുറ്റങ്ങൾ ചുമത്തി വിചാരണ കാത്തിരിക്കുകയായിരുന്ന എപ്‌സ്റ്റൈൻ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വെച്ച് ജീവന്‍ ഒടുക്കിയിരുന്നു. 1993ല്‍ മാര്‍ല മാപിള്‍സുമായുള്ള ട്രംപിന്റെ വിവാഹച്ചടങ്ങില്‍ എപ്സ്റ്റീന്‍ പങ്കെടുക്കുന്ന ചിത്രങ്ങളും…
Read More »