Pravasi
-
ഫോക്കസ് യൂണിറ്റ് രണ്ടിന്റേ പുതിയ ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റ് യൂണിറ്റ് രണ്ടിന്റേ വാര്‍ഷിക സമ്മേളനം യൂണിറ്റ് കണ്‍വീനര്‍ മോനച്ചന്‍ തങ്കച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടി കണ്‍വീനര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം നിയാസ് സ്വാഗതവും, ബിനോയ് അനുശോചന സന്ദേശവും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി. ഓ കോശി ജോ: ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി നിയാസ് ഷാഫി (കേന്ദ്ര എക്‌സിക്യൂട്ടീവ്), ബിനോയ് ഇടിക്കുള (കണ്‍വീനര്‍) നെല്‍സണ്‍ പി. നൈനാന്‍ (ജോ:കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.
Read More » -
മഹ്സൂസിന്‍റെ ആദ്യ ‘ഗ്യാരണ്ടീഡ്’ മില്യണയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി
മഹ്സൂസിന്‍റെ ആദ്യ “ഗ്യാരണ്ടീഡ്” മില്യണയര്‍ നറുക്കെടുപ്പിൽ AED 1,000,000 സ്വന്തമാക്കി മലയാളി. ദുബായിൽ നടന്ന 119-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ പ്രവാസിയായ ദിപീഷ് ഭാഗ്യശാലിയായി. അബുദാബിയിലാണ് ഗ്രാഫിക് ഡിസൈനറായ ദിപീഷ് താമസിക്കുന്നത്. പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം മഹ്‍സൂസ് ഇ-മെയിൽ വഴിയാണ് ദിപീഷ് അറിഞ്ഞത്. വൈകീട്ട് സാധാരണപോലെ ഇ-മെയിൽ പരിശോധിച്ച ദിപീഷ് ഞെട്ടി. ആദ്യം ഇ-മെയിൽ വിശ്വസിക്കാതിരുന്ന ദിപീഷ്, ഭാര്യയോടും സുഹൃത്തുക്കളോടും വാര്‍ത്ത സത്യമാണോയെന്ന് തിരക്കി. കഴിഞ്ഞ 14 വര്‍ഷമായി യു.എ.ഇയിൽ ജീവിക്കുകയാണ് ദിപീഷ്. എന്നെങ്കിലും തനിക്ക് ഒരു അത്ഭുതം യു.എ.ഇ തരുമെന്ന് ദിപീഷിന് ഉറപ്പായിരുന്നു. അത് മഹ്സൂസിന്‍റെ രൂപത്തിൽ എത്തി. “വളരെ സന്തോഷവാനാണ് ഞാൻ. ഇപ്പോഴും ഈ വാര്‍ത്ത ഉൾക്കൊള്ളാനായിട്ടില്ല. മുൻപ് മഹ്സൂസിൽ ചെറിയ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ആദ്യമാണ്. ഇപ്പോഴും ഇത് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എനിക്ക് കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ട്. ഇതൊരു വലിയ അനുഗ്രമാണ്. മഹ്സൂസിനോട് ആത്മാര്‍ഥമായി നന്ദി പറയുന്നു, ഈ അവസരത്തിനും എന്‍റെ…
Read More » -
കുട വിന്റെര്‍ ഫെസ്റ്റ് 2023 സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ലാ അസോസിയേഷനുകളുടെ കോര്‍ഡിനേഷന്‍ ഗ്രൂപ്പായ കേരളാ യുണൈറ്റഡ് ഡിസ്ട്രിക്‌സ് അസോസിയേഷന്‍ ( KUDA ) വിന്റെര്‍ ഫെസ്റ്റ് 2023 കബദ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ചെസ്സില്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ ഇന്ത്യന്‍ ഡോക്ടഴ്‌സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ അമീര്‍ അഹമ്മദ് ഉത്ഘാടനം ചെയ്തു. കുട കണ്‍വീനറന്മാരായ അഡ്വ. മുഹമ്മദ് ബഷീര്‍,ഡോജി മാത്യൂ , സോജന്‍ മാത്യൂ ,സത്താര്‍ കുന്നില്‍ (മുന്‍ കുട ജനറല്‍ കണ്‍വീനര്‍) അബ്ദുല്‍ അസീസ് (ജോയ് ആലുക്കാസ് എക് ചേഞ്ച്) അഡ്വ. ജോണ്‍ തോമസ് (Ul S) ബാബുജീ ബത്തേരി,എന്നിവര്‍ സംസാരിച്ചു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സലിം രാജ് സ്വാഗതവും, കുട കണ്‍വീനര്‍ ജിയാഷ് അബ്ദുല്‍ കരിം നന്ദിയും പറഞ്ഞു. രണ്ടു ദിവസം നീണ്ടു നിന്ന ഈ സൗഹൃദ സംഗമത്തില്‍ കേരളത്തിന്റെ ഒരു പരിഛേദം പങ്കെടുത്തു. വിവിധങ്ങളായ കലാ-കായിക മത്സരങ്ങളും , അനീഷ് ജേക്കബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യയും , വിസ്മയ്…
Read More » -
ഫോക്കസ് യൂണിറ്റ് അഞ്ചിന്റെ പുതിയ ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റ് യൂണിറ്റ് അഞ്ചിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അഭിലാഷിന്റെ അദ്ധ്യക്ഷതയില്‍ കൂടി യൂണിറ്റ് കണ്‍വീനര്‍ വിമല്‍ കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉപദേശക സമതിയംഗം തമ്പി ലൂക്കോസ് സ്വാഗതവും, രമേഷ് അനുശോചന സന്ദേശവും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി. ഓ കോശി, മനോജ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി വിപിന്‍ പി.ജെ (കേന്ദ്ര എക്‌സിക്യൂട്ടീവ്), സിസിത ഗിരീഷ് (കണ്‍വീനര്‍), ജോണ്‍ മാത്യൂ (ജോ: കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.
Read More » -
യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാന്‍ മാസത്തില്‍ ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. ആകെ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്. യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് സാധാരണ ഗതിയില്‍ ഒരു ദിവസം എട്ട് മണിക്കൂറാണ് നിയമപ്രകാരമുള്ള പ്രവൃത്തി സമയം. ആഴ്‍ചയില്‍ ഇങ്ങനെ 48 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. റമദാനില്‍ ഇത് പ്രതിദിനം ആറ് മണിക്കൂറായം ആഴ്ചയില്‍ 36 മണിക്കൂറായും കുറയുമെന്നാണ് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രതിദിന പ്രവൃത്തിസമയ പരിധി മറികടക്കാതെ ജോലിയുടെ സ്വഭാവവും ആവശ്യകതയും പരിഗണിച്ച് കമ്പനികള്‍ക്ക് അനിയോജ്യമായ തരത്തില്‍ ജോലി സമയം ക്രമീകരിക്കുകയോ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യാമെന്നും അറിയിപ്പില്‍ പറയുന്നു. The Ministry of Human Resources and Emiratisation (MoHRE) has announced a reduction of 2 working hours…
Read More » -
സൗദിയിലും ആഴ്ചയില്‍ മൂന്ന് ദിവസം അവധി? സത്യം ഇതാണ്
റിയാദ്: സൗദി അറേബ്യയിലും ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്ന കാര്യം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് അൽ മദീന ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്‍തത്. ഗൾഫിലെ മറ്റ് പ്രാദേശിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാർത്തകളുണ്ട്. ട്വിറ്ററിലൂടെ ഒരാൾ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്നത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോൾ, രാജ്യത്തെ തൊഴിൽ സംവിധാനത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിലും പ്രാദേശികവും അന്താരാഷ്‍ട്ര തലത്തിലുള്ളതുമായ നിക്ഷേപങ്ങൾക്ക് കൂടുതൽ ആകർഷകമായ തരത്തിൽ വിപണിയെ മാറ്റിയെടുക്കാനും വേണ്ടി നിയമങ്ങൾ പുനഃപരിശോധിക്കുന്ന കാര്യത്തിലും പഠനങ്ങൾ നടക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം മറുപടി നൽകിയിട്ടുണ്ട്. ഇതോടെയാണ് സൗദി അറേബ്യയിലും മൂന്ന് ആഴ്ചത്തെ വാരാന്ത്യ അവധി സമ്പ്രദായം നടപ്പാക്കിയേക്കുമെന്ന സൂചനകൾ ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ യുഎഇ ആണ് രണ്ട് ദിവസത്തെ അവധിയിൽ ആദ്യമായി മാറ്റം വരുത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ നാലര ദിവസം ജോലിയും…
Read More » -
കുവൈറ്റിലെത്തിയ കെ.ബി. ഗണേഷ് കുമാറിനെ കെ.ജെ.പി.എസ്. ഭാരവാഹികൾ സന്ദർശിച്ചു
കുവൈറ്റ് സിറ്റി: ഹസ്ര സന്ദർശനാർത്ഥം കുവൈറ്റിലെത്തിയ മുൻ മന്ത്രിയും പത്താനപുരം എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാറിനെ കൊല്ലം ജില്ലാ പ്രവാസി സമാജം ഭാരവാഹികൾ സന്ദർശിച്ചു. നാട്ടിലെയും കുവൈറ്റിലെ പ്രവാസികളുടെയും വിവിധ വിഷയങ്ങളെക്കുറിച്ചു ചർച്ച നടത്തി. പ്രസിഡന്റ് അലക്സ് മാത്യൂ, ജനറൽ സെക്രട്ടറി ബിനിൽ ടി.ഡി, ട്രഷറർ തമ്പി ലൂക്കോസ്, രക്ഷാധികാരികളായ ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, ഉപദേശക സമതിയംഗം ജെയിംസ് പൂയപ്പള്ളി, വനിത ചെയർ പെഴ്സൺ രൻജന ബിനിൽ, സെക്രട്ടറിമാരായ വർഗ്ഗീസ് വൈദ്യൻ, റെജി മത്തായി, ബൈജൂ മിഥുനം, യൂണിറ്റ് കൺവീനർമാരായ അബ്ദുൽ വാഹിദ്, ഷാജി ശാമുവൽ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി ജോസഫ്, നൈസാം എൻ. റാവുത്തർ എന്നിവർ സന്നിഹിതരായിരുന്നു.
Read More » -
ബാലമുരളിക്ക് യാത്രയയപ്പ് നല്‍കി
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത വയനിലിസ്റ്റ് കരുനാഗപ്പള്ളി ബാലമുരളിക്ക് സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. സലില്‍ വര്‍മ്മ ഉപഹാരം നല്‍കി. സലിം രാജ്, പ്രശാന്തി വര്‍മ്മ, വിനായക് വര്‍മ എന്നിവര്‍ സന്നിഹിതരായിരുന്നു.
Read More » -
യുഎഇയില്‍ പ്രവാസി മലയാളിയെ കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍
കണ്ണൂര്‍: ദുബായില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. കണ്ണൂര്‍ അയ്യപ്പന്‍മല കാഞ്ഞിരോട് കമലാലയത്തില്‍ അജേഷ് കുറിയ(41)യെയാണ് കാണാനില്ലെന്ന് കാണിച്ച് പരാതിയുമായി ബന്ധുക്കള്‍ എത്തിയിരിക്കുന്നത്. ദുബായില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്നതിന് ഇടയില്‍ ആണ് ഇദ്ദേഹത്തെ കാണാതാകുന്നത്. റാസല്‍ഖൈമയിലുള്ള തന്റെ സുഹൃത്തിനെ കാണാന്‍ പോകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം ഇവിടെ നിന്നും പോയതെന്ന് ദുബായിലുള്ള സുഹൃത്തുക്കള്‍ പറയുന്നു. കഴിഞ്ഞ ജനുവരിയില്‍ ആണ് ഇദ്ദേഹം താമസ സ്ഥലത്ത് നിന്നും ഇറങ്ങിയത്. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ എല്ലാം ഫോണില്‍ ലഭ്യമായിരുന്നു. ഫെബ്രുവരി പത്തിന് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. പിന്നീട് ഒരു വിവരവും ഇദ്ദേഹത്തെ കുറിച്ച് ലഭ്യമായിട്ടില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +971 559036156 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്നാണ് ബന്ധുക്കള്‍ അറിയിച്ചിരിക്കുന്നത്.
Read More » -
ഫോക്കസ് കുവൈറ്റ് യൂണിറ്റ് എട്ടിന്റെ ഭാരവാഹികള്‍
കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ്) കുവൈറ്റ് യൂണിറ്റ് എട്ടിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം സാജന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ കൂടി. രാജീവ് സ്വാഗതവും, സജിമോന്‍ അനുശോചന സന്ദേശം നല്‍കി. നിബു വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റെജികുമാര്‍, ജനറല്‍ സെക്രടറി ഡാനിയേല്‍ തോമസ്, എക്‌സ് ഒഫിഷ്യ പ്രശോബ് ഫിലിപ്പ്, ഓഡിറ്റര്‍ രാജീവ് സി.ആര്‍, ദേവസ്യ ആന്റെണി, റോബി മാത്യൂ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സാജന്‍ ഫിലിപ്പ് (കേന്ദ്ര എക്‌സിക്യൂട്ടീവ്), ഗിരീഷ് (കണ്‍വീനര്‍), തോമസ് പി. മാത്യൂ(ജോ: കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.
Read More »