Pravasi

  • നീന്തൽകുളത്തിൽ നീന്തുന്നതിനിടയിൽ അബോധാവസ്ഥയിലായി; മൂന്നര മാസം സൗദിയിലെ ആശുപത്രിയിലായിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു

    റിയാദ്: നീന്തൽകുളത്തിൽ നീന്തുന്നതിനിടയിൽ അബോധാവസ്ഥയിലായി മൂന്നര മാസം സൗദിയിലെ ആശുപത്രിയിലായിരുന്ന മലയാളിയെ നാട്ടിലേക്ക് കൊണ്ടുപോയി. നജ്റാനിലെ കിങ് ഖാലിദ് ആശുപത്രിയിലായിരുന്ന തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സ്വദേശി സാബു സുദേവനെയാണ് (42) സാമൂഹികപ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചത്. നജറാനിൽ 13 വർഷമായി കെട്ടിടനിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാബു ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചുവന്നത്. നജ്റാനിലെ ഒരു നീന്തൽകുളത്തിൽ നീന്തുന്നതിനിടയിൽ ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻ സുഹൃത്തുക്കൾ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നരമാസം അവിടെ തുടർന്നെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. അതോടെ നാട്ടിലെ ബന്ധുക്കളുടെ അഭ്യർഥനയെ തുടർന്ന് നജ്റാനിലെ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വളന്റിയറും നജ്റാൻ പ്രതിഭ കലാസാംസ്കാരിക വേദി സേവന വിഭാഗം കാൺവീനറുമായ അനിൽ രാമചന്ദ്രൻ മുന്നിട്ടിറങ്ങി നാട്ടിൽ അയക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. അബോധാവസ്ഥയിലുള്ള രോഗിയെ നാട്ടിൽ എത്തിക്കുന്നതിന് വരുന്ന ഭീമമായ ചെലവും ആശുപത്രി ബില്ലായ മുന്നര ലക്ഷം റിയാലും പ്രതിസന്ധിയായി. തുടർന്ന് അദ്ദേഹം ഇന്ത്യൻ കോൺസുലേറ്റിന്റെയും പ്രവാസി സമൂഹത്തിന്റെയും…

    Read More »
  • കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസിലെ ക്രമക്കേടുകൾ കണ്ടെത്താൻ കർശന പരിശോധനകൾ തുടരുന്നു; 40 ദിവസത്തിനുള്ളിൽ 1000 ലൈസൻസുകൾ പിൻവലിച്ചു

    കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധനകള്‍ തുടരുന്നു. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 40 ദിവസത്തിനുള്ളിൽ പ്രവാസികളുടെ 1000 ഡ്രൈവിംഗ് ലൈസൻസുകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പിൻവലിച്ചു. പ്രതിദിനം 23 ഡ്രൈവിംഗ് ലൈസൻസുകൾ ആണ് ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയതോടെ പിന്‍വലിക്കപ്പെട്ടത്. ശമ്പളം, യൂണിവേഴ്സിറ്റി ബിരുദം, തൊഴിൽ എന്നിങ്ങനെ ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ പാലിക്കാത്തത് കൊണ്ടാണ് ലൈസന്‍സുകള്‍ പിന്‍വലിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നിലവിൽ പ്രഥമ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശപ്രകാരമാണ് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പരിശോധിക്കുന്നത്. ലൈസൻസ് പിൻവലിച്ച ശേഷം വാഹനമോടിക്കുന്ന പ്രവാസികളെ പിടികൂടാനും രാജ്യത്തെ നിയമം ലംഘിച്ചതിന് നാടുകടത്താനും ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പട്രോളിംഗ് ടീമുകൾക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമം അനുസരിച്ച് പ്രവാസികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനം ഓടിക്കാൻ കഴിയില്ല. കൂടാതെ റദ്ദാക്കിയ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ചും വാഹനമോടിക്കാനാകില്ല. കുവൈത്തിലെ ഡ്രൈവിങ് ലൈസന്‍സ് ഉടമകളില്‍ ഭൂരിഭാഗവും പ്രവാസികളായതിനാല്‍…

    Read More »
  • തൊഴിൽ തട്ടിപ്പിന് ഇരയായി വിമാനത്താവളത്തില്‍ കുടുങ്ങി; ഒടുവിൽ നോർക്കയുടെ കനിവിൽ മലയാളി തിരികെ നാട്ടിലെത്തി

    തിരുവനന്തപുരം: തൊഴിൽ തട്ടിപ്പിന് വിധേയനായി മലേഷ്യയിലെ ക്വാലാലംപൂർ എയർപ്പോർട്ടിൽ കുടുങ്ങിയ മലയാളിയെ നോർക്ക റൂട്ട്‌സ് ഇടപെട്ട് മുംബൈ വഴി നാട്ടിൽ തിരിച്ചെത്തിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ഏജൻസി വഴിയാണ് എറണാകുളം സ്വദേശി പാവോത്തിത്തറ തോമസ് ജോബ് വിജു സിംഗപ്പൂരിലേയ്ക്ക് ജോലിയ്ക്കായി യാത്രതിരിച്ചത്.  നവംബർ 30 ന് കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലേക്കും അവിടെനിന്നും സിംഗപ്പൂർ എയർപ്പോർട്ടിലുമെത്തി. എന്നാൽ ജോലി വാഗ്ദാനം ചെയ്ത എഞ്ചിനിയറിങ്ങ് കമ്പനി എമിഗ്രഷൻ പോളിസി പ്രകാരമുളള പാസോ അനുബന്ധ രേഖകളോ കൈമാറിയില്ല. കമ്പനി അധികൃതരുമായി ഫോൺ വഴിയും ബന്ധപ്പെടാൻ സാധിച്ചില്ല. ഇതോടെ എയർപോർട്ടിൽ നിന്നും പുറത്തുകടക്കാനാകാത്ത സ്ഥിതിവന്നു. പിന്നീട് സിംഗപ്പൂർ എയർപ്പോർട്ടിൽ നിന്നും തിരികെ ക്വാലാലംപൂരിലേയ്ക്ക് മടക്കി അയക്കുകയായിരുന്നു. നോർക്കാ റൂട്ട്സ് വഴി ക്വാലാലംപൂരിലെ ഇന്ത്യൻ എംബസി അധികൃതർ ഇടപെട്ടാണ് ഡിസംബർ 13ന് വിജുവിനെ മുംബൈയിലെത്തിച്ചത്. ക്വാലാലംപൂരിൽ നിന്നും നാട്ടിലേയ്ക്കുള്ള വിമാന ടിക്കറ്റ് ചെലവുകളും നോർക്കാ റൂട്ട്സ് വഹിച്ചു. മുംബൈയിലെത്തിയ ഇദ്ദേഹത്തെ നോർക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരിയുടെ നിർദ്ദേശമനുസരിച്ച് നോർക്ക…

    Read More »
  • യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം പ്രാബല്യത്തില്‍; തൊഴിലാളികള്‍ക്ക് അവരുടെ വ്യക്തിഗത തിരിച്ചറിയല്‍ രേഖകളെല്ലാം കൈവശം സൂക്ഷിക്കാം

    അബുദാബി: യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം ഡിസംബര്‍ 15ന് പ്രാബല്യത്തില്‍ വന്നു. ഗാര്‍ഹിക തൊഴിലാളികളുടെ നിയമനം മുതല്‍ തൊഴില്‍ സാഹചര്യങ്ങളും കരാര്‍ വ്യവസ്ഥകളും ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിബന്ധനകളും ഇതിന്റെ ഭാഗമാണ്. പുതിയ നിയമമനുസരിച്ച് ഗാര്‍ഹിക തൊഴിലാളികളുടെ സ്ഥിരമായും താത്കാലികമായുമുള്ള റിക്രൂട്ട്മെന്റുകള്‍ നടത്തണമെങ്കില്‍ യുഎഇ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് വേണം. 18 വയസില്‍ താഴെയുള്ള വ്യക്തിയെ ഗാര്‍ഹിക തൊഴിലാളിയായി നിയമിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. കരാറില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ലംഘിച്ചാല്‍ തൊഴിലുടമയ്ക്ക് ഗാര്‍ഹിക തൊഴിലാളിയെ നിയമിക്കാതിരിക്കാനും അവകാശമുണ്ടാവും. തൊഴിലിന്റെ സ്വഭാവം, ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാതെ ഗാര്‍ഹിക തൊഴിലാളികളെ അവരുടെ രാജ്യത്തു നിന്ന് കൊണ്ടുവരാന്‍ പാടില്ല. അതുപോലെ തന്നെ അവരുടെ ആരോഗ്യസ്ഥിതി, രോഗങ്ങളുണ്ടെങ്കില്‍ അതിന്റെ വിവരം, മാനസിക നില തുടങ്ങിയ വിവരങ്ങള്‍ ജോലിക്ക് നിയമിക്കും മുമ്പ് ലഭ്യമാക്കുകയും വേണം.…

    Read More »
  • ഒമാനില്‍ നിരവധി സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ഫീസുകള്‍ കുറയ്‍ക്കുന്നു

    മസ്‍കത്ത്: ഒമാനില്‍ നിരവധി സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ഫീസുകള്‍ കുറയ്‍ക്കുന്നു. ചില സേവനങ്ങളുടെ ഫീസുകള്‍ പൂര്‍ണമായി എടുത്തുകളയുകയും മറ്റ് ചില ഫീസുകള്‍ സംയോജിപ്പിക്കുകയും ചെയ്‍തിട്ടുണ്ടെന്ന് ഒമാന്‍ ധനകാര്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2023ന്റെ ആദ്യ പാദത്തില്‍ പുതുക്കിയ ഫീസ് ഘടന രാജ്യത്ത് പ്രാബല്യത്തില്‍ വരും. ഒമാനില്‍ നടപ്പാക്കുന്ന ‘ഗവണ്‍മെന്റ് സര്‍വീസസ് പ്രൈസിങ് ഗൈഡിന്റെ’ രണ്ടാം ഘട്ടമാണ് അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ പ്രാബല്യത്തില്‍ വരുന്നത്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍, വാണിജ്യ – വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, മുനിസിപ്പാലിറ്റി വിഭാഗം, സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളിലാണ് ഇളവുകള്‍ വരുന്നത്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിലെ 16 സര്‍ഫീസ് ഫീസുകള്‍ കുറയ്ക്കുകയോ റദ്ദാക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യും. വാണിജ്യ – വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ 127 ഫീസുകളിലും ഇതോടൊപ്പം മാറ്റം വരും. ബൗദ്ധിക സ്വത്തവകാശ സേവനങ്ങളുടെയും, കമ്പനികളുടെയും വ്യക്തികളുടെയും പേറ്റന്റ് രജിസ്‍ട്രേഷന്‍ ഉള്‍പ്പെടെയുള്ളവയുടെയും ഫീസുകള്‍…

    Read More »
  • പാസ്പോർട്ടിൽ വീസപതിക്കുന്നത് യു.എ.ഇ നിർത്തി, ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐ.ഡി

    പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തിയതോടെ യു.എ.ഇയിൽ റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ് നമ്പർ, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വീസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്സ് ഐഡിയിലും ഉണ്ട്. രാജ്യത്തേക്കുള്ള വരവും പോക്കും എളുപ്പമാക്കാൻ ലക്ഷ്യമാക്കിയുള്ളതാണ് പരിഷ്കാരം. രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ പാസ്പോർട്ട് രഹിത സൗകര്യം കഴിഞ്ഞ മേയ് മുതൽ നിലവിൽ വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ദുബായിൽ വീസ പതിപ്പിക്കുന്നത് നിർത്തിയത്. അതോടെ റസിഡന്റ് വീസയുള്ളവർക്ക് ലോകത്തെവിടെ നിന്നും ഏത് എമിറേറ്റിലേക്കും പാസ്പോർട്ടില്ലാതെ വിമാനയാത്ര ചെയ്യാം. വീസയ്ക്ക് അപേക്ഷിക്കുന്നവർക്കും നിലവിലെ വീസ പുതുക്കുന്നവർക്കും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ എമിറേറ്റ്സ് ഐഡിയാണ് ലഭിക്കുക. എന്നാൽ, നിലവിൽ കാലാവധിയുള്ള വീസക്കാർക്ക് പാസ്പോർട്ട് ഉപയോഗിച്ചും യാത്രചെയ്യാം. പാസ്‌പോർട്ട് നമ്പറോ എമിറേറ്റ്‌സ് ഐഡിയോ ഉപയോഗിച്ച് എയർലൈനുകൾക്ക് യാത്രക്കാരന്റെ റസിഡൻസി സ്റ്റാറ്റസ് പരിശോധിക്കാം. മറ്റു വിദേശ രാജ്യങ്ങളിലെ എമിഗ്രേഷനിൽ പാസ്പോർട്ട്…

    Read More »
  • സ്നേഹമാണകില സാരമൂഴിയിൽ, സൗദിയിൽ നിന്ന് സഹറാനി വരുന്നു സുലൈമാനെ കാണാൻ

    കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്തെ തൻ്റെ പച്ചക്കറിക്കടയിൽ നിന്നപ്പോഴാണ് സുലൈമാന് ആ കോൾ വന്നത്: ”സുലൈമാനെ നിനക്ക് സുഖമാണോ…” പച്ചക്കറിക്കടയിലെ വൈകീട്ടത്തെ തിരക്കിനിടയിലും അറബിയിലുള്ള ശബ്ദം കേട്ട് സുലൈമാന്റെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞു. മരുഭൂമിയിലെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥനായിരുന്ന സൗദി അറേബ്യ മക്ക സ്വദേശി മുഹമ്മദ് അബ്ദുല്ല അല്‍ സഹറാനിയായിരുന്നു ഫോണിൽ…! വര്‍ഷങ്ങളോളം തുടർന്ന സൗഹൃദത്തിലെ നീണ്ട ഇടവേളക്കുശേഷമായിരുന്നു ആ ഫോണ്‍വിളി. 1993ലാണ് ശ്രീനാരായണപുരം കട്ടന്‍ബസാര്‍ പനപ്പറമ്പില്‍ സുലൈമാന്‍ സൗദിയിലെത്തുന്നത്. ലേബര്‍ ക്യാമ്പിലെത്തിയ സുലൈമാന് കോടതിയിലെ സഹായിയായാണ് ജോലി ലഭിച്ചത്. എളുപ്പത്തില്‍ അറബിഭാഷ വശത്താക്കിയ ഇദ്ദേഹത്തെ കോടതിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് അബ്ദുല്ല അല്‍ സഹറാനി സഹായിയായി കൂടെക്കൂട്ടുകയായിരുന്നു. ഇത് സൗഹൃദമായി വളര്‍ന്നു. ഒഴിവുദിവസങ്ങളില്‍ അല്‍ സഹാറിനായുടെ വീട്ടിലെത്തി അത്യാവശ്യം ജോലികള്‍ ചെയ്ത് വീട്ടുകാരുടെയും വിശ്വസ്തനായി. ഉദ്യോഗത്തില്‍നിന്ന് വിരമിച്ചശേഷം സഹറാനി മക്കയിലെ വീട്ടിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം സുലൈമാനും പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നു. ഇതിനിടയില്‍ മുഹമ്മദ് അബ്ദുള്ള അല്‍ സഹറാനിയും കുടുംബവും സുലൈമാനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സുലൈമാൻ…

    Read More »
  • ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ എയര്‍വേയ്‍സ് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ്; ഓഫര്‍ ഡിസംബര്‍ 17 വരെ

    ദോഹ: ഖത്തര്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‍സ്. പ്രീമിയം, ഇക്കണോമി ക്ലാസുകളിലെ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം വരെ ഓഫര്‍ കാലയളവില്‍ ഇളവ് ലഭിക്കും. ഡിസംബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 17 വരെയാണ് പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാവുക. ലോകമെമ്പാടുമുള്ള 150 നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓഫര്‍ നിരക്കില്‍ ലഭ്യമാവുമെന്നാണ് ഖത്തര്‍ എയര്‍വേയ്‍സ് പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്. ഡിസംബര്‍ ഒന്‍പത് മുതല്‍ അടുത്ത വര്‍ഷം ജൂണ്‍ ആറ് വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാന്‍ ഇപ്പോഴത്തെ ഓഫര്‍ പ്രകാരം ടിക്കറ്റുകളെടുക്കാം. ടിക്കറ്റ് നിരക്കിലെ ഇളവിന് പുറമെ ഖത്തര്‍ എയര്‍വേയ്‍സ് പ്രിവേലേജ് ക്ലബ്ബ് അംഗങ്ങള്‍ക്കായി പ്രത്യേക ബോണസ് പോയിന്റുകളും ലഭിക്കും. വെബ്‍സൈറ്റിലൂടെയോ ഖത്തര്‍ എയര്‍വേയ്‍സ് സെയില്‍സ് ഓഫീസുകള്‍ വഴിയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ഉള്ള ബുക്കിങുകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാവുമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നല്‍കുന്ന ഈ പ്രത്യേക ഓഫറിലൂടെ ഖത്തറിലെ ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് തങ്ങള്‍…

    Read More »
  • കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ എഞ്ചിനീയർമാരുടെ രജിസ്‍ട്രേഷന് തുടക്കം; 22ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി

    കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ എഞ്ചിനീയർമാരുടെ രജിസ്‍ട്രേഷൻ തുടങ്ങിയതായി ഇന്ത്യൻ എംബസി അറിയിച്ചു. മുമ്പ് 2020 സെപ്‍റ്റംബർ മാസത്തിലായിരുന്നു ഇത്തരത്തിൽ എഞ്ചിനീയർമാരുടെ രജിസ്ട്രേഷൻ കുവൈത്തിലെ ഇന്ത്യൻ എംബസി നടത്തിയത്. നിലവിലുള്ള വിവരങ്ങൾ പുതുക്കുന്നതിനാണ് ഇപ്പോൾ വീണ്ടും രജിസ്‍ട്രേഷൻ നടത്തുന്നത്. കുവൈത്തിലെ എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും ഓൺലൈനായി എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ഔദ്യോഗിക വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടീസിൽ പറയുന്നു. https://forms.gle/vFJaUcjjwftrqCYE6 എന്ന ഗൂഗിൾ ഫോം വഴിയാണ് വിവരങ്ങൾ നൽകേണ്ടത്. ഇതിന് മുമ്പ് രജിസ്റ്റർ ചെയ്‍തിട്ടുള്ളവരും ഇപ്പോൾ വീണ്ടും രജിസ്റ്റർ ചെയ്യണം. 2022 ഡിസംബർ 22 ആണ് അവസാന തീയ്യതി. അതേസമയം, കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും മാൻപവർ അതോറിറ്റിയും സഹകരിച്ച് എഞ്ചിനീയറിങ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് തുടരുന്നു. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ രാജ്യക്കാരായ താമസക്കാർ അറ്റസ്റ്റേഷന് വേണ്ടി 4,320 എഞ്ചിനീയറിങ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 5,248 എണ്ണം സമർപ്പിച്ചത് ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ്. ഏഴ് എഞ്ചിനീയറിങ് സർട്ടിഫിക്കറ്റുകൾ…

    Read More »
  • സൗദി അറേബ്യയിൽ ശമ്പളം ലഭിക്കാതെ ദുരിതത്തിലായ കണ്ണൂർ സ്വദേശിയെ നോർക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിച്ചു

    തിരുവനന്തപുരം: സൗദി അറേബ്യയിലെ ജിദ്ദയില്‍ ശമ്പളം ലഭിക്കാതെ ദുരിതത്തിലായ കണ്ണൂര്‍ സ്വദേശി ജിജേഷ് കമുകയെ നോര്‍ക്ക റൂട്ട്‌സ് ഇടപെട്ട് നാട്ടിലെത്തിച്ചു. സ്വകാര്യ റിക്രൂട്ടിങ്ങ് ഏജന്‍സി വഴി ഹൗസ് ഡ്രൈവര്‍ തസ്തികയിലാണ് ജിജേഷ് ജിദ്ദയില്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ രണ്ടുമാസമായിട്ടും ശമ്പളം നല്‍കിയിരുന്നില്ല. ഒടുവില്‍ ജിജേഷ് ഇന്ത്യന്‍ എംബസിയില്‍ പരാതി അറിയിക്കുകയായിരുന്നു. എംബസിയില്‍ പരാതി ലഭിച്ചതോടെയാണ് ജികേഷിനെ സൗദിയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ അധികൃതര്‍ സാധിച്ചത്. വ്യാഴാഴ്ച മുബൈയിലെത്തിയ ജിജേഷിനെ നോര്‍ക്ക റൂട്ട്‌സ് മുംബൈ എന്‍.ആര്‍.കെ ഡെവലപ്‌മെന്റ് ഓഫീസര്‍ ഷെമിന്‍ ഖാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. പിന്നീട് യാത്രാടിക്കറ്റും മറ്റ് അവശ്യസഹായങ്ങളും ലഭ്യമാക്കി വെള്ളിയാഴ്ച നേത്രാവതി എക്‌സ്പ്രസ്സ് ട്രെയിനില്‍ നാട്ടിലേയ്ക്ക് യാത്ര അയച്ചു. വിദേശത്തേയ്ക്ക് പോകുന്നവര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് അംഗീകരിച്ച ഏജന്‍സികള്‍ വഴി മാത്രമേ പോകാവൂ എന്ന് നോര്‍ക്ക റൂട്ട്സ് അധികൃതര്‍ അറിയിച്ചു. വിദേശത്ത് ജോലിക്ക് പോകും മുന്‍പ് തൊഴില്‍ദാതാവിനെക്കുറിച്ചും, ഓഫര്‍ ലെറ്റര്‍, ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ചും കൃത്യമായ…

    Read More »
Back to top button
error: