റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികളുടെ ആശ്രിത വിസയില്‍ കഴിയുന്ന 21 വയസ് പൂര്‍ത്തിയായ മക്കളുടെ ഇഖാമ പുതുക്കാന്‍ നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് സൗദി പാസ്‍പോര്‍ട്ട്സ് ഡയറക്ടറേറ്റ് (ജവാസാത്ത്) വ്യക്തമാക്കി. പ്രവാസികള്‍ക്ക് തങ്ങളുടെ 21 വയസ് പൂര്‍ത്തിയായ ആണ്‍കുട്ടിയുടെ ഇഖാമ പുതുക്കണമെങ്കില്‍, മകന്‍ വിദ്യാര്‍ത്ഥിയാണെന്ന് തെളിയിക്കാനുള്ള രേഖകളും സമര്‍പ്പിക്കണം.
പ്രവാസികളായ മാതാപിതാക്കളുടെ ആശ്രിയ വിസകളില്‍ സൗദി അറേബ്യയില്‍ താമസിക്കുന്ന ആണ്‍ മക്കള്‍ക്ക് 25 വയസ് തികയുമ്പോള്‍ സ്‍പോണ്‍സര്‍ഷിപ്പ് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റിയിരിക്കണം. സ്‍പോണ്‍സര്‍ഷിപ്പ് മാറ്റുന്ന സമയത്ത് രാജ്യത്ത് ഉണ്ടായിരിക്കുകയും വേണം. പ്രവാസികളുടെ ആശ്രിത വിസയില്‍ താമസിക്കുന്ന പെണ്‍മക്കളുടെ ഇഖാമ പുതുക്കാന്‍ അവര്‍ വിവാഹിതരല്ലെന്ന് തെളിയിക്കുന്ന രേഖകളാണ് നല്‍കേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.