Pravasi
-
കനത്ത മഴ; ഒമാനില് മലയാളിയടക്കം 12 പേര് മരിച്ചു
മസ്കറ്റ് :കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒമാനില് മലയാളിയടക്കം 12 പേര് മരിച്ചു. പത്തനംതിട്ട അടുർ കടമ്ബനാട് സ്വദേശി സുനില്കുമാർ (55) ആണ് മരിച്ച മലയാളി. സൗത്ത് ഷര്ക്കിയയില് മതില് ഇടിഞ്ഞു വീണാണ് സുനില്കുമാര് മരിച്ചത്. മെക്കാനിക്കൽ ജോലി ചെയ്യുകയായിരുന്നു സുനില് കുമാര്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. മരിച്ചവരില് ഒമ്ബത് വിദ്യാര്ത്ഥികളും രണ്ട് ഒമാനികളും ഒരു പ്രവാസിയും ഉള്പ്പെടുന്നുവെന്ന് നാഷണല് കമ്മിറ്റി ഫോര് എമര്ജന്സി മാനേജ്മെന്റ് അറിയിച്ചു. കാണാതായ അഞ്ച് പേര്ക്കു വേണ്ടിയുള്ള തിരച്ചില് തുടരുകയാണെന്ന് ഒമാന് ന്യൂസ് ഏജന്സി റിപ്പോര്ട്ട് ചെയ്യുന്നു.
Read More » -
ഒമാനില് മലയാളി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു; അപകടത്തില് രണ്ട് കുട്ടികള്ക്ക് ദാരുണാന്ത്യം
മസ്കറ്റ്: ഒമാനില് മലയാളി കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു. അപകടത്തില് രണ്ട് കുട്ടികള്ക്ക് ദാരുണാന്ത്യം. ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് മറിഞ്ഞത്. മാതാപിതാക്കള് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഒമാനിലെ ഖസബില് ശനിയാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
Read More » -
മലയാളി ഹൃദയാഘാതത്തെ തുടർന്ന് റിയാദില് മരിച്ചു
റിയാദ്: തൃശൂർ സ്വദേശിയായ യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദില് നിര്യാതനായി. കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജില് കൃഷ്ണ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ടോയ്ലെറ്റില് പോയ ഇദ്ദേഹം തിരിച്ചു വരാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ നോക്കിയപ്പോള് അവശനിലയില് കാണപ്പെടുകയായിരുന്നു. ഉടൻ ആംബുലൻസില് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓട്ടോമൊബൈല് എഞ്ചിനിയറായ സർജില് ഒന്നര മാസം മുമ്ബാണ് റിയാദില് ജോലിക്കെത്തിയത്.പിതാവ്: ഉണ്ണികൃഷ്ണൻ മറ്റപറമ്ബില് ചാത്തൻ, മാതാവ്: വത്സല. സിറില് കൃഷ്ണ സഹോദരനാണ്.
Read More » -
അബ്ദു റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ കേരളം ഒന്നിച്ചു, സ്വരൂപിച്ചത് 34 കോടി; ഇതാണ് റിയല് കേരള സ്റ്റോറി
കോഴിക്കോട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പതിനെട്ട് വർഷമായി സൗദി അറേബ്യയിലെ ജയിലില് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ മോചിപ്പിക്കാൻ കേരളം കഴിഞ്ഞ രണ്ടുദിവസം കൊണ്ട് സമാഹരിച്ചത് 34.45 കോടി രൂപ!! വധശിക്ഷയ്ക്കുള്ള തീയതി അടുക്കവേ ബോബി ചെമ്മണ്ണൂരടക്കമുള്ള വ്യക്തികളുടെ നേതൃത്വത്തിൽ പണം കണ്ടെത്താനുള്ള ശ്രമങ്ങള് പുരോഗമിക്കുകയായിരുന്നു.പണം കൈമാറാനുള്ള തീയതി അവസാനിക്കാൻ രണ്ട് ദിവസം ബാക്കി നില്ക്കെയാണ് 34 കോടി രൂപ സമാഹരിച്ചത്.അതാകട്ടെ രണ്ടു ദിവസം കൊണ്ടും. പണം ഇന്ത്യൻ എംബസി മുഖേന എത്രയുമെളുപ്പം സൗദി സർക്കാരിന് കൈമാറാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. അതേസമയം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന മകന്റെ മോചനത്തിന് വേണ്ടി പണം സമാഹരിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയറിയിച്ച് കോഴിക്കോട് കോടമ്ബുഴ സ്വദേശി എം.പി. അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ. ‘സഹായിച്ച എല്ലാവർക്കും നന്ദി. മകൻ എത്രയും പെട്ടെന്ന് മടങ്ങി വരട്ടെ. ആരെയും മറക്കില്ല’ – അവർ വിങ്ങിപ്പൊട്ടി. വ്യവസായിയായ ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്…
Read More » -
കുടുംബവിസ സ്പോണ്സര് ചെയ്യുന്നതിനുള്ള വരുമാനപരിധി കുത്തനെ ഉയര്ത്തി യു.കെ; 55 % വര്ധന
ലണ്ടന്: കുടുംബാംഗത്തിന്റെ വിസ സ്പോണ്സര് ചെയ്യുന്നതിനുള്ള കുറഞ്ഞ വരുമാനപരിധി കുത്തനെ ഉയര്ത്തി യു.കെ. കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി ഋഷി സുനകിന്റെ പദ്ധതികളുടെ ഭാഗമായാണിത്. വരുമാനപരിധി 18,600 പൗണ്ടില് നിന്ന് 29,000 പൗണ്ടായി ഉയര്ത്തി. 55 ശതമാനത്തില് അധികമാണ് വര്ദ്ധന. അടുത്ത വര്ഷം ഇത് 38,700 പൗണ്ടായി വര്ധിപ്പിച്ചേക്കും. ഇമിഗ്രേഷന് സംവിധാനത്തില് പരിഷ്കാരങ്ങള് കൊണ്ടുവരാനുള്ള വലിയ പദ്ധതി ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച് ആഴ്ചകള്ക്കുള്ളിലാണ് മാറ്റം. സ്റ്റുഡന്റ് വിസ റൂട്ട് നടപടികള് കര്ശനമാക്കാനുള്ള 2023-മേയ് മാസത്തില് അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ പരിഷ്കാരം. സ്റ്റുഡന്റ് വിസയില് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയതിനോടൊപ്പം നാഷണല് ഹെല്ത്ത് സര്വീസ് ഉപയോഗപ്പെടുത്തുന്ന വിദേശ പൗരന്മാര്ക്ക് ഹെല്ത്ത് സര്ചാര്ജില് 66 ശതമാനത്തിന്റെ വര്ധനവുമുണ്ട്. ഈ വര്ഷം നടക്കുന്ന തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം കൂടിയാണ് ഇമിഗ്രേഷന്. സുനകിന്റെ പാര്ട്ടിയായ കണ്സര്വേറ്റീവ്സ് തിരഞ്ഞെടുപ്പില് വലിയ തോല്വി നേരിടുമെന്നാണ് സര്വേകള് സൂചിപ്പിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കാനും രാജ്യത്ത് വരുന്നവര് നികുതിദായകര്ക്ക് ഭാരമാകാതിരിക്കുന്നുവെന്ന് ഉറപ്പാക്കുകയും ലക്ഷ്യമിട്ടുള്ള സുനകിന്റെ പദ്ധതിയുടെ…
Read More » -
ഗള്ഫ് രാജ്യങ്ങളില് ചെറിയ പെരുന്നാള് ബുധനാഴ്ച
റിയാദ്:ഗൾഫിൽ റമദാൻ 30 ദിനം പൂർത്തിയാക്കി പെരുന്നാള് ബുധനാഴ്ച കൊണ്ടാടും.ഗള്ഫില് എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണിത്. മക്കയിലും മദീനയിലും ഉള്പ്പെടെ സൗദിയിലുടനീളം പെരുന്നാള് നമസ്കാരവും ഈദ്ഗാഹുകളും അന്നേദിവസം ഉണ്ടാകും.അതേസമയം ഒമാനില് റമദാൻ 29 ദിനം പൂർത്തിയാവുക നാളെയാണ്. ഒമാനില് മാസപ്പിറവിയുടെ അടിസ്ഥാനത്തില് നാളെയാണ് പ്രഖ്യാപനം.യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള് ആഘോഷിക്കും. ഒരു ദിവസം വൈകി റംസാൻ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള് എന്നാണെന്ന് നാളെ (ചൊവ്വാഴ്ച) അറിയാം.
Read More » -
വിദഗ്ധ തൊഴിലാളി വിസയ്ക്ക് ശമ്പളപരിധി 48% കൂട്ടി ബ്രിട്ടന്
ലണ്ടന്: ബ്രിട്ടനില് വിദഗ്ധ തൊഴിലാളികള്ക്കുള്ള വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയര്ത്തി ഉത്തരവിറങ്ങി. ഇതനുസരിച്ച് 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാര്ഷിക ശമ്പളമുള്ളവര്ക്കേ ഇത്തരം വിസയ്ക്ക് അപേക്ഷിക്കാനാവൂ. നിലവില് ഇത് 26,200 പൗണ്ട് ആയിരുന്നു. 48% വര്ധന. ഇന്ത്യക്കാരടക്കം കഴിഞ്ഞ വര്ഷം ബ്രിട്ടനിലെത്തിയ 3 ലക്ഷത്തോളം പേര്ക്ക് ഇതു ദോഷമാകും. കുടിയേറ്റം നിയന്ത്രിക്കുന്നതിനും തൊഴിലാളികള്ക്ക് ജീവിതച്ചെലവിനുള്ള തുക ഉറപ്പാക്കുന്നതിനുമാണ് ഈ വര്ധന നടപ്പില് വരുത്തുന്നതെന്ന് യുകെ ഹോം ഓഫീസ് അറിയിച്ചു. കുറഞ്ഞ തുകയ്ക്ക് വിദേശത്തു നിന്നുള്ളവരെ തൊഴിലിനു നിയോഗിക്കാന് ഇനി കമ്പനികള്ക്കാവില്ല. ബ്രിട്ടനിലുള്ളവര്ക്കു നല്കുന്ന അതേ തുക തന്നെ വിദേശ തൊഴിലാളികള്ക്കും നല്കേണ്ടിവരും. തദ്ദേശീയര് ആവശ്യത്തിനുള്ള മേഖലകളില് അവരെ പരിശീലിപ്പിച്ച് ജോലിക്കെടുത്തശേഷമേ ഇനി വിദേശ വിദഗ്ധ തൊളിലാളികളെ നിയോഗിക്കാനാവൂ. ആവശ്യമായ മേഖലകളില് മാത്രം നിപുണരായ വിദേശികളുടെ സേവനം പ്രയോജനപ്പെടുത്താം. കുടുംബ വിസയില് ആശ്രിതരെ കൊണ്ടുവരുന്നതിനും നിയന്ത്രണം വരും. ഈ മാസം 11 മുതല് 29,000 പൗണ്ട് (30 ലക്ഷത്തോളം രൂപ) വരുമാനമുള്ളവര്ക്കേ…
Read More » -
അബുദാബി ബിഗ് ടിക്കറ്റ് പ്രവർത്തനം അവസാനിപ്പിച്ചു
അബുദാബി: മലയാളികള് ഉള്പ്പെടെ നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു. യുഎഇയില് അടുത്തിടെ പ്രാബല്യത്തില് വന്ന പുതിയ ഗെയിമിംഗ് ചട്ടങ്ങള് പാലിക്കുന്നതിന്റെ ഭാഗമായാണിത്. അതേസമയം ഇതിനോടകം വിറ്റ ടിക്കറ്റുകളുടെ നറുക്കെടുപ്പ് മുൻനിശ്ചയിച്ചപോലെ നടക്കും. ടിക്കറ്റുകള് വിറ്റ 262-ാം സീരിസിന്റെ നറുക്കെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം ഈ മാസം മൂന്നിനുതന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു കോടി ദിർഹത്തിന്റെ ഒന്നാം സമ്മാനം ഉള്പ്പെടെ എല്ലാ സമ്മാനങ്ങളും വിജയികള്ക്ക് നല്കുമെന്നും അറിയിപ്പില് പറയുന്നു.
Read More » -
സൗദിയിൽ രണ്ട് ഇന്ത്യക്കാര് തൂങ്ങി മരിച്ചു
റിയാദ്: സൗദിയിൽ രണ്ട് ഇന്ത്യക്കാര് തൂങ്ങി മരിച്ചു.രാജസ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബല്ജീത് സിങ് ബല്വിന്ദർ (35) എന്നിവരെയാണ് വ്യവസായ നഗരമായ ജുബൈലിലെ വ്യത്യസ്ത ഭാഗങ്ങളിലുള്ള തങ്ങളുടെ താമസസ്ഥലങ്ങളില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്ബനിയില് ടൈല് ഫിക്സിങ് തൊഴിലാളി ആയിരുന്നു രാജസ്ഥാൻ സ്വദേശി രാം പ്രസാദ്. ഭാര്യ: ജീത ദേവി, പിതാവ്: താരാ ചന്ദ്, മാതാവ്: തേജൂ ദേവി. പഞ്ചാബ് സ്വദേശി ബല്ജീത് സിങ് ബല്വിന്ദറിനെ മുറിയിലെ സീലിങ് ഫാനില് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്ബനിയില് ഹെവി എക്യുപ്മെൻറ് ഡ്രൈവറായിരുന്നു. പിതാവ്: ബല്വിന്ദർ സിങ്, മാതാവ്: ചരണ്ജീത് സിങ്.
Read More » -
പെരുന്നാളിന് യുഎഇയിൽ 9 ദിവസത്തെ അവധി
അബുദാബി: യു എ ഇ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ഔദ്യോഗിക അവധി ദിനങ്ങള് പ്രഖ്യാപിച്ചു.ഏപ്രില് 8 തിങ്കളാഴ്ച മുതല് ഏപ്രില് 14 ഞായറാഴ്ച വരെയാണ് യു എ ഇ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയും ഞായറും യുഎഇയില് ഔദ്യോഗിക വാരാന്ത്യ ദിനങ്ങളായതിനാല് ചെറിയ പെരുന്നാള് ആഘോഷിക്കാൻ ഫെഡറല് ഗവണ്മെൻ്റ് ജീവനക്കാർക്ക് ഒമ്ബത് ദിവസത്തെ ഇടവേളയാണ് ലഭിക്കുക. പൊതുമേഖലയിലെ ജീവനക്കാർക്കെല്ലാം ഈ അവധി ബാധകമായിരിക്കും. അതായത് സർക്കാറിന് കീഴില് ജോലി ചെയ്യുന്ന മലയാളികള് ഉള്പ്പെടേയുള്ള പ്രവാസികള്ക്കും ഈ അവധി ലഭിക്കും. ശമ്ബളത്തോടെയുള്ള അവധിയായിരിക്കും ഇത്. ഇത്രയധികം ദിവസം നീണ്ടുനില്ക്കില്ലെങ്കിലും സ്വകാര്യ മേഖലയിലെ കമ്ബനികളും മൂന്നോ നാലോ ദിവസത്തെ അവധി പ്രഖ്യാപിച്ചേക്കും. അതിന് മുന്നോടിയായി ശനിയും ഞായറും വരുന്നതിനാല് അവർക്കും അഞ്ച് ദിവസത്തോളം നീണ്ട് നില്ക്കുന്ന അവധി ലഭിച്ചേക്കും. പെരുന്നാള് മാസപ്പിറവി കണ്ടാലും ഇല്ലെങ്കിലും അവധി ഔദ്യോഗികമായി ഏപ്രില് 8 ന് ആരംഭിക്കും. ഇസ്ലാമിക കലണ്ടർ പ്രകാരം, ചന്ദ്രനെ കാണുന്നത് അനുസരിച്ച് റമദാൻ 29 അല്ലെങ്കില്…
Read More »