Pravasi

  • മൂന്ന് ലക്ഷം ദിര്‍ഹവുമായി ദുബായില്‍ യാചകന്‍ പിടിയില്‍! റമദാന്‍ പരിശോധന ശക്തം

    ദുബായ്: മൂന്ന് ലക്ഷം ദിര്‍ഹവുമായി യാചകന്‍ പിടിയില്‍! റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് നടത്തിയ പരിശോധനയിലാണ് യാചകന്‍ പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്നുലക്ഷം ദിര്‍ഹം പോലീസ് കണ്ടെത്തി. കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഭിക്ഷാടനം നടത്തി സമ്പാദിച്ച പണമാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി. ദുബായ് പോലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് പോലീസ് ആന്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ അലി അല്‍ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ സഹതാപം പിടിച്ചു പറ്റിയാണ് സംഘം പണം കൈക്കലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ ലക്ഷ്യം വെച്ച് വന്‍ സംഘങ്ങളാണ് ഭിക്ഷാടകരെ ഉപയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തി വരുന്നത്. ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി വിശുദ്ധ മാസത്തില്‍ ദുബായിലുടനീളം പെട്രോളിംഗ് വര്‍ധിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി. യാചകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് രാജ്യത്തെ പൗരന്മാരോടും വിദേശികളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

    Read More »
  • കുവൈത്തി അധ്യാപകരെ നിയമിക്കാൻ ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും; സ്വദേശിവൽക്കരണം വ്യാപകമാക്കുന്നതിൽ ആശങ്കയോടെ പ്രവാസി ലോകം

    കുവൈത്ത് സിറ്റി: ആയിരത്തിലധികം അധ്യാപകരെ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടിയായി കൂടുതൽ അധ്യാപകരെ പിരിച്ചുവിടാനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലകൾ അവര്‍ക്ക് എത്ര അധ്യാപകരെ ആവശ്യമുണ്ടെന്നുള്ളത് മേയ് അവസാനത്തിന് മുമ്പ് അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിരുദ യോഗ്യത നേടുന്ന പുതിയ കുവൈത്തി അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമാണിത്. കുവൈത്ത് യൂണിവേഴ്സിറ്റിയിലും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആന്റ് ട്രെയിനിംഗിലും രണ്ടാം സ്കൂൾ ടേം അവസാനിച്ച ശേഷമാകും നടപടികളുണ്ടാവുക. പിരിച്ചുവിടുന്ന പ്രവാസി അധ്യാപകരുടെ എണ്ണം നിശ്ചയിക്കും. 143 അഡ്മിനിസ്‌ട്രേറ്റർമാർ ഉൾപ്പെടുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരുടെ മറ്റൊരു ലിസ്റ്റ് തയാറാവുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അവരുടെ സേവനം ഇനി ആവശ്യമില്ലെന്നും അറിയിച്ചു. അതേസമയം കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികള്‍ ഉള്‍പ്പെടെ ഇതിന് കാരണമായെന്നാണ് വിലയിരുത്തല്‍.…

    Read More »
  • ചങ്ങനാശേരി സ്വദേശിയായ മലയാളി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു

    അബുദാബി: മലയാളി വിദ്യാര്‍ത്ഥി അബുദാബിയില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസില്‍ അനില്‍ കുര്യാക്കോസിന്റെയും പ്രിന്‍സി ജോണിന്റെയും മകന്‍ സ്റ്റീവ് ജോണ്‍ കുര്യാക്കോസ് (17) ആണ് മരിച്ചത്. അല്‍ വത്‍ബ ഇന്ത്യന്‍ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ പ്രിന്‍സി ശൈഖ് ശഖ്‍ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ നഴ്സാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പ്രിന്‍സി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ശബ്‍ദം കേട്ട് ഉണര്‍ന്നപ്പോള്‍ മകന്‍ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റീവിന്റെ അച്ഛന്‍ അനില്‍ കുര്യാക്കോസും സഹോദരി സാന്ദ്ര മേരി കുര്യാക്കോസും നാട്ടിലാണ്.

    Read More »
  • റാസല്‍ഖൈമയില്‍ മൂന്ന് ദിവസത്തേക്ക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

    റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഫൈനുകള്‍ക്ക് പരിമിത കാലത്തേക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന് (RAKPSD) കീഴില്‍ വരുന്ന നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ഫൈനുകള്‍ക്കായിരിക്കും ഈ ഇളവ് ലഭിക്കുക. മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി ചട്ടങ്ങളുടെ ലംഘനം ഉള്‍പ്പെടെ റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച ഫൈനുകള്‍ക്കെല്ലാം മൂന്ന് ദിവസത്തേക്ക് 50 ശതമാനം ഇളവ് ലഭിക്കും. ചപ്പു ചവറുകള്‍ വലിച്ചെറിയുക, പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുക, വിലക്കുള്ള സ്ഥലങ്ങളില്‍ പുകവലിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും ട്രക്കുകളുടെ ടോള്‍ ഗേറ്റ് നിയമലംഘനങ്ങളും ഇതിന്റെ പരിധിയില്‍ വരും. മാര്‍ച്ച് 20ന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള തലത്തില്‍ ‘അന്താരാഷ്‍ട്ര സന്തോഷ ദിനം’ ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫൈനുകള്‍ അടയ്ക്കുന്നവര്‍ക്ക് വേണ്ടി ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • ഫോക്കസ് യൂണിറ്റ് രണ്ടിന്റേ പുതിയ ഭാരവാഹികള്‍

    കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റ് യൂണിറ്റ് രണ്ടിന്റേ വാര്‍ഷിക സമ്മേളനം യൂണിറ്റ് കണ്‍വീനര്‍ മോനച്ചന്‍ തങ്കച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടി കണ്‍വീനര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം നിയാസ് സ്വാഗതവും, ബിനോയ് അനുശോചന സന്ദേശവും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി. ഓ കോശി ജോ: ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി നിയാസ് ഷാഫി (കേന്ദ്ര എക്‌സിക്യൂട്ടീവ്), ബിനോയ് ഇടിക്കുള (കണ്‍വീനര്‍) നെല്‍സണ്‍ പി. നൈനാന്‍ (ജോ:കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.

    Read More »
  • മഹ്സൂസിന്‍റെ ആദ്യ ‘ഗ്യാരണ്ടീഡ്’ മില്യണയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി

    മഹ്സൂസിന്‍റെ ആദ്യ “ഗ്യാരണ്ടീഡ്” മില്യണയര്‍ നറുക്കെടുപ്പിൽ AED 1,000,000 സ്വന്തമാക്കി മലയാളി. ദുബായിൽ നടന്ന 119-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ പ്രവാസിയായ ദിപീഷ് ഭാഗ്യശാലിയായി. അബുദാബിയിലാണ് ഗ്രാഫിക് ഡിസൈനറായ ദിപീഷ് താമസിക്കുന്നത്. പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം മഹ്‍സൂസ് ഇ-മെയിൽ വഴിയാണ് ദിപീഷ് അറിഞ്ഞത്. വൈകീട്ട് സാധാരണപോലെ ഇ-മെയിൽ പരിശോധിച്ച ദിപീഷ് ഞെട്ടി. ആദ്യം ഇ-മെയിൽ വിശ്വസിക്കാതിരുന്ന ദിപീഷ്, ഭാര്യയോടും സുഹൃത്തുക്കളോടും വാര്‍ത്ത സത്യമാണോയെന്ന് തിരക്കി. കഴിഞ്ഞ 14 വര്‍ഷമായി യു.എ.ഇയിൽ ജീവിക്കുകയാണ് ദിപീഷ്. എന്നെങ്കിലും തനിക്ക് ഒരു അത്ഭുതം യു.എ.ഇ തരുമെന്ന് ദിപീഷിന് ഉറപ്പായിരുന്നു. അത് മഹ്സൂസിന്‍റെ രൂപത്തിൽ എത്തി. “വളരെ സന്തോഷവാനാണ് ഞാൻ. ഇപ്പോഴും ഈ വാര്‍ത്ത ഉൾക്കൊള്ളാനായിട്ടില്ല. മുൻപ് മഹ്സൂസിൽ ചെറിയ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ആദ്യമാണ്. ഇപ്പോഴും ഇത് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എനിക്ക് കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ട്. ഇതൊരു വലിയ അനുഗ്രമാണ്. മഹ്സൂസിനോട് ആത്മാര്‍ഥമായി നന്ദി പറയുന്നു, ഈ അവസരത്തിനും എന്‍റെ…

    Read More »
  • കുട വിന്റെര്‍ ഫെസ്റ്റ് 2023 സംഘടിപ്പിച്ചു

    കുവൈറ്റ് സിറ്റി: കേരളത്തിലെ ജില്ലാ അസോസിയേഷനുകളുടെ കോര്‍ഡിനേഷന്‍ ഗ്രൂപ്പായ കേരളാ യുണൈറ്റഡ് ഡിസ്ട്രിക്‌സ് അസോസിയേഷന്‍ ( KUDA ) വിന്റെര്‍ ഫെസ്റ്റ് 2023 കബദ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ചെസ്സില്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ ഇന്ത്യന്‍ ഡോക്ടഴ്‌സ് ഫോറം പ്രസിഡന്റ് ഡോക്ടര്‍ അമീര്‍ അഹമ്മദ് ഉത്ഘാടനം ചെയ്തു. കുട കണ്‍വീനറന്മാരായ അഡ്വ. മുഹമ്മദ് ബഷീര്‍,ഡോജി മാത്യൂ , സോജന്‍ മാത്യൂ ,സത്താര്‍ കുന്നില്‍ (മുന്‍ കുട ജനറല്‍ കണ്‍വീനര്‍) അബ്ദുല്‍ അസീസ് (ജോയ് ആലുക്കാസ് എക് ചേഞ്ച്) അഡ്വ. ജോണ്‍ തോമസ് (Ul S) ബാബുജീ ബത്തേരി,എന്നിവര്‍ സംസാരിച്ചു, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സലിം രാജ് സ്വാഗതവും, കുട കണ്‍വീനര്‍ ജിയാഷ് അബ്ദുല്‍ കരിം നന്ദിയും പറഞ്ഞു. രണ്ടു ദിവസം നീണ്ടു നിന്ന ഈ സൗഹൃദ സംഗമത്തില്‍ കേരളത്തിന്റെ ഒരു പരിഛേദം പങ്കെടുത്തു. വിവിധങ്ങളായ കലാ-കായിക മത്സരങ്ങളും , അനീഷ് ജേക്കബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ഗാനസന്ധ്യയും , വിസ്മയ്…

    Read More »
  • ഫോക്കസ് യൂണിറ്റ് അഞ്ചിന്റെ പുതിയ ഭാരവാഹികള്‍

    കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റ് യൂണിറ്റ് അഞ്ചിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അഭിലാഷിന്റെ അദ്ധ്യക്ഷതയില്‍ കൂടി യൂണിറ്റ് കണ്‍വീനര്‍ വിമല്‍ കുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉപദേശക സമതിയംഗം തമ്പി ലൂക്കോസ് സ്വാഗതവും, രമേഷ് അനുശോചന സന്ദേശവും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി. ഓ കോശി, മനോജ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി വിപിന്‍ പി.ജെ (കേന്ദ്ര എക്‌സിക്യൂട്ടീവ്), സിസിത ഗിരീഷ് (കണ്‍വീനര്‍), ജോണ്‍ മാത്യൂ (ജോ: കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.

    Read More »
  • യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

    അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാന്‍ മാസത്തില്‍ ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാജ്യത്തെ മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്. ആകെ പ്രവൃത്തി സമയത്തില്‍ രണ്ട് മണിക്കൂറിന്റെ കുറവ് വരുത്തണമെന്നാണ് അറിയിച്ചിട്ടുള്ളത്. യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് സാധാരണ ഗതിയില്‍ ഒരു ദിവസം എട്ട് മണിക്കൂറാണ് നിയമപ്രകാരമുള്ള പ്രവൃത്തി സമയം. ആഴ്‍ചയില്‍ ഇങ്ങനെ 48 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. റമദാനില്‍ ഇത് പ്രതിദിനം ആറ് മണിക്കൂറായം ആഴ്ചയില്‍ 36 മണിക്കൂറായും കുറയുമെന്നാണ് മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പ്രതിദിന പ്രവൃത്തിസമയ പരിധി മറികടക്കാതെ ജോലിയുടെ സ്വഭാവവും ആവശ്യകതയും പരിഗണിച്ച് കമ്പനികള്‍ക്ക് അനിയോജ്യമായ തരത്തില്‍ ജോലി സമയം ക്രമീകരിക്കുകയോ താമസ സ്ഥലങ്ങളില്‍ ഇരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യാമെന്നും അറിയിപ്പില്‍ പറയുന്നു. The Ministry of Human Resources and Emiratisation (MoHRE) has announced a reduction of 2 working hours…

    Read More »
  • സൗദിയിലും ആഴ്ചയില്‍ മൂന്ന് ദിവസം അവധി? സത്യം ഇതാണ്

    റിയാദ്: സൗദി അറേബ്യയിലും ആഴ്ചയിൽ മൂന്ന് ദിവസം അവധി നൽകുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്ന കാര്യം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് അൽ മദീന ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്‍തത്. ഗൾഫിലെ മറ്റ് പ്രാദേശിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാർത്തകളുണ്ട്. ട്വിറ്ററിലൂടെ ഒരാൾ വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്നത് സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോൾ, രാജ്യത്തെ തൊഴിൽ സംവിധാനത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന തരത്തിലും പ്രാദേശികവും അന്താരാഷ്‍ട്ര തലത്തിലുള്ളതുമായ നിക്ഷേപങ്ങൾക്ക് കൂടുതൽ ആകർഷകമായ തരത്തിൽ വിപണിയെ മാറ്റിയെടുക്കാനും വേണ്ടി നിയമങ്ങൾ പുനഃപരിശോധിക്കുന്ന കാര്യത്തിലും പഠനങ്ങൾ നടക്കുകയാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം മറുപടി നൽകിയിട്ടുണ്ട്. ഇതോടെയാണ് സൗദി അറേബ്യയിലും മൂന്ന് ആഴ്ചത്തെ വാരാന്ത്യ അവധി സമ്പ്രദായം നടപ്പാക്കിയേക്കുമെന്ന സൂചനകൾ ലഭിച്ചത്. ഗൾഫ് രാജ്യങ്ങളിൽ യുഎഇ ആണ് രണ്ട് ദിവസത്തെ അവധിയിൽ ആദ്യമായി മാറ്റം വരുത്തിയത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ‍ നാലര ദിവസം ജോലിയും…

    Read More »
Back to top button
error: