Pravasi

  • മഹ്സൂസ്: 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി

    മഹ്സൂസ് നടത്തിയ 120-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ ഗ്യാരണ്ടീഡ് മില്യണയറായി ഇന്ത്യൻ പ്രവാസി. 10 ലക്ഷം ദിർഹം സ്വന്തമാക്കിയത് സൗദി അറേബ്യയിൽ താമസിക്കുന്ന പ്രദീപ് ആണ്. മഹ്സൂസ് പ്രൈസ് സ്ട്രക്ച്ചർ പുതുക്കിയതിന് ശേഷമുള്ള രണ്ടാമത്തെ വിജയിയാണ് പ്രദീപ്. കഴിഞ്ഞ 15 വർഷമായി സൗദി അറേബ്യയിലാണ് പ്രദീപ് ജീവിക്കുന്നത്. സുഹ‍‍ൃത്തുക്കളുടെ നിർബന്ധത്തെത്തുടർന്ന് ഈ മാർച്ചിൽ മഹ്സൂസ് അക്കൗണ്ട് തുടങ്ങിയ പ്രദീപ്, മൂന്നു തവണയെ മത്സരത്തിൽ പങ്കെടുത്തിട്ടുള്ളൂ. മലയാളിയായ പ്രദീപിന് 21 വയസ്സുകാരിയായ ഒരു മകളുണ്ട്. 10 ലക്ഷം ദിർഹം സ്വന്തമാക്കിയ മഹ്സൂസിൻറെ ആദ്യത്തെ ഗ്യാരണ്ടീഡ് മില്യണയറും ഒരു മലയാളിയായിരുന്നു. “ഇതൊരു സ്വപ്‍നം യാഥാർഥ്യമായതുപോലെ തോന്നിക്കുന്നു. നാട്ടിൽ വീട് വാങ്ങാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ഇനി അത് കൂടുതൽ എളുപ്പമാകും. ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരു ഭാഗ്യമാണ്. ഞാൻ ഈ പണം സൂക്ഷിച്ച് ഉപയോഗിക്കും. വീട് വാങ്ങിയതിന് ശേഷമുള്ള പണം ഞാൻ അടുത്ത സുഹൃത്തുക്കൾക്ക് വേണ്ടി ചെലവാക്കും. അവരാണ് എന്നെ എപ്പോഴും പിന്തുണയ്ക്കുന്നത്. എൻറെ…

    Read More »
  • കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ച് മാത്രമാക്കുന്നു

    കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവർ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴിൽ പെർമിറ്റും പരസ്‍പര ബന്ധിതമാക്കാനുള്ള നടപടികൾ തുടങ്ങി. രാജ്യത്തെ മാൻപവർ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് കുവൈത്തിലെ അൽ ഖബസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്‍തു. ഓരോ തസ്‍തികയിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. കുവൈത്തിലെ സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങൾക്ക് അനുവദിച്ചിട്ടുള്ള തസ്‍തികകളുടെ പേരുകൾ പരിശോധിക്കുകയും അവയ്ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ നിർണയിക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ബന്ധപ്പെട്ട തസ്‍തികകളിൽ ജോലി ചെയ്യുന്നത് തടയാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകൾ. അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന് കുവൈത്ത് അധികൃതർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണിതും. യോഗ്യതകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും പബ്ലിക് അതോരിറ്റി ഫോർ മാൻപവറിലെ ഒക്യുപേഷണൽ സേഫ്‍റ്റി സെന്ററിന്റെ നേതൃത്വത്തിലായിരിക്കും പരിശോധിക്കുക. ഫിനാൻസ്,…

    Read More »
  • യുഎഇയില്‍ 1,025 തടവുകാര്‍ക്ക് മോചനം; പ്രഖ്യാപനം റമദാന് മുന്നോടിയായി

    അബുദാബി: യു.എ.ഇയില്‍ വിവിധ കേസുകളില്‍ തടവ് ശിക്ഷയനുഭവിക്കുന്ന 1,025 പേരെ മോചിപ്പിക്കാന്‍ തീരുമാനം. റമദാനോട് അനുബന്ധിച്ചാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രഖ്യാപനം. ഇതോടെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് മോചനം ലഭിക്കും. പ്രസിഡന്റിന്റെ മാനുഷിക പരിഗണന നല്‍കിയുള്ള സംരംഭങ്ങളുടെ ഭാഗമായാണ് നടപടി. ശിക്ഷവിധിക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അയവുവരുത്താനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പ്രഖ്യാപനത്തിലൂടെ തെറ്റുകള്‍ പൊറുക്കുന്നതിന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കാനും യു.എ.ഇ. ഭരണകൂടം ലക്ഷ്യമിടുന്നു. റമദാന്‍ മാസത്തിന് മുന്നോടിയായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് കുടുംബവുമായി കൂടിച്ചേരാനും ശരിയായ പാതയില്‍ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അവസരമായികൂടെ മോചനം കണക്കാക്കുമെന്നാണ് ഭരണകൂടം കരുതുന്നത്.

    Read More »
  • ദേശീയ പതാകയും വഹിച്ച് 15,000 അടി ഉരത്തില്‍നിന്ന് സൗദി വനിതയുടെ ‘സ്‌കൈഡൈവിംഗ്’

    ദുബായ്: രാജ്യത്തിന്റെ പതാകയും വഹിച്ച് 15,000 അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിംഗ് നടത്തിയ ആദ്യ സൗദി വനിതയെന്ന രീതിയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് റസാന്‍ അല്‍ അജ്മി. കഴിഞ്ഞ ദിവസമാണ് സൗദി പതാക ഇരു കൈകള്‍ കൊണ്ടു ഉയര്‍ത്തിപ്പിടിച്ച് സൗദി യുവതി ഉയരത്തില്‍ നിന്ന് താഴേക്ക് ഡൈവ് ചെയ്ത് പുതിയ റെക്കോഡ് സ്വന്തമാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍വശത്ത് സൗദി അറേബ്യയുടെ ഭൂപടത്തിന്റെ രൂപരേഖയും സ്ലീവുകളില്‍ സൗദി പതാകയും ആലേഖനം ചെയ്ത വെള്ള ടീ ഷര്‍ട്ട് ധരിച്ച് ആത്മവിശ്വാസത്തോടെ വിമാനത്തിനടുത്തേക്ക് നടക്കുന്ന അല്‍ അജ്മിയുടെ വീഡിയോ അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ നിന്നു ചാടി താഴേക്ക് ഡൈവ് ചെയ്യുമ്പോഴാണ് ഇരുകൈകളിലുമായി പിടിച്ചിരുന്ന രാജ്യത്തിന്റെ ദേശീയ പതാക ഇതള്‍ വിരിഞ്ഞത്. താഴേക്ക് എത്തുന്നതു വരെ അത് അന്തരീക്ഷത്തില്‍ പാറിപ്പറന്നു. രാജ്യ പതാകയുമായി സ്‌കൈഡേവിംഗ് നടത്തുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന് ഇവിടെ തുടക്കമാവുന്നു എന്ന് അടിക്കുറിപ്പോടെയായിരുന്നു റസാന്‍ അല്‍ അജ്മി…

    Read More »
  • മൂന്ന് ലക്ഷം ദിര്‍ഹവുമായി ദുബായില്‍ യാചകന്‍ പിടിയില്‍! റമദാന്‍ പരിശോധന ശക്തം

    ദുബായ്: മൂന്ന് ലക്ഷം ദിര്‍ഹവുമായി യാചകന്‍ പിടിയില്‍! റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് നടത്തിയ പരിശോധനയിലാണ് യാചകന്‍ പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്നുലക്ഷം ദിര്‍ഹം പോലീസ് കണ്ടെത്തി. കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഭിക്ഷാടനം നടത്തി സമ്പാദിച്ച പണമാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി. ദുബായ് പോലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് പോലീസ് ആന്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ അലി അല്‍ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ സഹതാപം പിടിച്ചു പറ്റിയാണ് സംഘം പണം കൈക്കലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ ലക്ഷ്യം വെച്ച് വന്‍ സംഘങ്ങളാണ് ഭിക്ഷാടകരെ ഉപയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തി വരുന്നത്. ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി വിശുദ്ധ മാസത്തില്‍ ദുബായിലുടനീളം പെട്രോളിംഗ് വര്‍ധിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി. യാചകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് രാജ്യത്തെ പൗരന്മാരോടും വിദേശികളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

    Read More »
  • കുവൈത്തി അധ്യാപകരെ നിയമിക്കാൻ ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും; സ്വദേശിവൽക്കരണം വ്യാപകമാക്കുന്നതിൽ ആശങ്കയോടെ പ്രവാസി ലോകം

    കുവൈത്ത് സിറ്റി: ആയിരത്തിലധികം അധ്യാപകരെ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടിയായി കൂടുതൽ അധ്യാപകരെ പിരിച്ചുവിടാനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലകൾ അവര്‍ക്ക് എത്ര അധ്യാപകരെ ആവശ്യമുണ്ടെന്നുള്ളത് മേയ് അവസാനത്തിന് മുമ്പ് അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിരുദ യോഗ്യത നേടുന്ന പുതിയ കുവൈത്തി അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമാണിത്. കുവൈത്ത് യൂണിവേഴ്സിറ്റിയിലും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആന്റ് ട്രെയിനിംഗിലും രണ്ടാം സ്കൂൾ ടേം അവസാനിച്ച ശേഷമാകും നടപടികളുണ്ടാവുക. പിരിച്ചുവിടുന്ന പ്രവാസി അധ്യാപകരുടെ എണ്ണം നിശ്ചയിക്കും. 143 അഡ്മിനിസ്‌ട്രേറ്റർമാർ ഉൾപ്പെടുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരുടെ മറ്റൊരു ലിസ്റ്റ് തയാറാവുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അവരുടെ സേവനം ഇനി ആവശ്യമില്ലെന്നും അറിയിച്ചു. അതേസമയം കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികള്‍ ഉള്‍പ്പെടെ ഇതിന് കാരണമായെന്നാണ് വിലയിരുത്തല്‍.…

    Read More »
  • ചങ്ങനാശേരി സ്വദേശിയായ മലയാളി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി യുഎഇയില്‍ മരിച്ചു

    അബുദാബി: മലയാളി വിദ്യാര്‍ത്ഥി അബുദാബിയില്‍ മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസില്‍ അനില്‍ കുര്യാക്കോസിന്റെയും പ്രിന്‍സി ജോണിന്റെയും മകന്‍ സ്റ്റീവ് ജോണ്‍ കുര്യാക്കോസ് (17) ആണ് മരിച്ചത്. അല്‍ വത്‍ബ ഇന്ത്യന്‍ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. അമ്മ പ്രിന്‍സി ശൈഖ് ശഖ്‍ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ നഴ്സാണ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പ്രിന്‍സി ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ശബ്‍ദം കേട്ട് ഉണര്‍ന്നപ്പോള്‍ മകന്‍ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്റ്റീവിന്റെ അച്ഛന്‍ അനില്‍ കുര്യാക്കോസും സഹോദരി സാന്ദ്ര മേരി കുര്യാക്കോസും നാട്ടിലാണ്.

    Read More »
  • റാസല്‍ഖൈമയില്‍ മൂന്ന് ദിവസത്തേക്ക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

    റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഫൈനുകള്‍ക്ക് പരിമിത കാലത്തേക്ക് അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന് (RAKPSD) കീഴില്‍ വരുന്ന നിയമലംഘനങ്ങള്‍ക്ക് ലഭിച്ച ഫൈനുകള്‍ക്കായിരിക്കും ഈ ഇളവ് ലഭിക്കുക. മാര്‍ച്ച് 20 മുതല്‍ 23 വരെയുള്ള മൂന്ന് ദിവസങ്ങളില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതി ചട്ടങ്ങളുടെ ലംഘനം ഉള്‍പ്പെടെ റാസല്‍ഖൈമ പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ലഭിച്ച ഫൈനുകള്‍ക്കെല്ലാം മൂന്ന് ദിവസത്തേക്ക് 50 ശതമാനം ഇളവ് ലഭിക്കും. ചപ്പു ചവറുകള്‍ വലിച്ചെറിയുക, പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുക, വിലക്കുള്ള സ്ഥലങ്ങളില്‍ പുകവലിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കും ട്രക്കുകളുടെ ടോള്‍ ഗേറ്റ് നിയമലംഘനങ്ങളും ഇതിന്റെ പരിധിയില്‍ വരും. മാര്‍ച്ച് 20ന് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാന പ്രകാരം ആഗോള തലത്തില്‍ ‘അന്താരാഷ്‍ട്ര സന്തോഷ ദിനം’ ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫൈനുകള്‍ അടയ്ക്കുന്നവര്‍ക്ക് വേണ്ടി ഇത്തരമൊരു ഇളവ് അനുവദിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • ഫോക്കസ് യൂണിറ്റ് രണ്ടിന്റേ പുതിയ ഭാരവാഹികള്‍

    കുവൈറ്റ് സിറ്റി: ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റ് യൂണിറ്റ് രണ്ടിന്റേ വാര്‍ഷിക സമ്മേളനം യൂണിറ്റ് കണ്‍വീനര്‍ മോനച്ചന്‍ തങ്കച്ചന്റെ അദ്ധ്യക്ഷതയില്‍ കൂടി കണ്‍വീനര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം നിയാസ് സ്വാഗതവും, ബിനോയ് അനുശോചന സന്ദേശവും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ്, ട്രഷറര്‍ സി. ഓ കോശി ജോ: ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി നിയാസ് ഷാഫി (കേന്ദ്ര എക്‌സിക്യൂട്ടീവ്), ബിനോയ് ഇടിക്കുള (കണ്‍വീനര്‍) നെല്‍സണ്‍ പി. നൈനാന്‍ (ജോ:കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ കണ്‍വീനര്‍ നന്ദി പറഞ്ഞു.

    Read More »
  • മഹ്സൂസിന്‍റെ ആദ്യ ‘ഗ്യാരണ്ടീഡ്’ മില്യണയര്‍ നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കി മലയാളി

    മഹ്സൂസിന്‍റെ ആദ്യ “ഗ്യാരണ്ടീഡ്” മില്യണയര്‍ നറുക്കെടുപ്പിൽ AED 1,000,000 സ്വന്തമാക്കി മലയാളി. ദുബായിൽ നടന്ന 119-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ പ്രവാസിയായ ദിപീഷ് ഭാഗ്യശാലിയായി. അബുദാബിയിലാണ് ഗ്രാഫിക് ഡിസൈനറായ ദിപീഷ് താമസിക്കുന്നത്. പത്ത് ലക്ഷം ദിര്‍ഹം ലഭിച്ച വിവരം മഹ്‍സൂസ് ഇ-മെയിൽ വഴിയാണ് ദിപീഷ് അറിഞ്ഞത്. വൈകീട്ട് സാധാരണപോലെ ഇ-മെയിൽ പരിശോധിച്ച ദിപീഷ് ഞെട്ടി. ആദ്യം ഇ-മെയിൽ വിശ്വസിക്കാതിരുന്ന ദിപീഷ്, ഭാര്യയോടും സുഹൃത്തുക്കളോടും വാര്‍ത്ത സത്യമാണോയെന്ന് തിരക്കി. കഴിഞ്ഞ 14 വര്‍ഷമായി യു.എ.ഇയിൽ ജീവിക്കുകയാണ് ദിപീഷ്. എന്നെങ്കിലും തനിക്ക് ഒരു അത്ഭുതം യു.എ.ഇ തരുമെന്ന് ദിപീഷിന് ഉറപ്പായിരുന്നു. അത് മഹ്സൂസിന്‍റെ രൂപത്തിൽ എത്തി. “വളരെ സന്തോഷവാനാണ് ഞാൻ. ഇപ്പോഴും ഈ വാര്‍ത്ത ഉൾക്കൊള്ളാനായിട്ടില്ല. മുൻപ് മഹ്സൂസിൽ ചെറിയ സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ആദ്യമാണ്. ഇപ്പോഴും ഇത് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എനിക്ക് കുറച്ച് സാമ്പത്തിക ബാധ്യതകളുണ്ട്. ഇതൊരു വലിയ അനുഗ്രമാണ്. മഹ്സൂസിനോട് ആത്മാര്‍ഥമായി നന്ദി പറയുന്നു, ഈ അവസരത്തിനും എന്‍റെ…

    Read More »
Back to top button
error: