Pravasi

  • സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ നമസ്‍കാരത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

    റിയാദ്: സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ നമസ്‍കാരത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. സൂര്യോദയത്തിന് 15 മിനിറ്റ് കഴിഞ്ഞ് ഈദുൽ ഫിത്വ്ർ നമസ്കാരം നിർവഹിക്കണമെന്ന് രാജ്യത്തെ മതകാര്യ മന്ത്രി ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് നിർദേശം നൽകി. ഇസ്‌ലാമിക് കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ രാജ്യത്തുടനീളമുള്ള പ്രവിശ്യ ഓഫീസുകൾക്കാണ് മന്ത്രി നിർദേശം നൽകിയത്. നഗര, ഗ്രാമ പ്രദേശങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലെയും ഈദ് ഗാഹുകളിലും അവയോട് ചേർന്നല്ലാത്ത പള്ളികളിലും ഈദ് നമസ്‌കാരം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. ഈദുൽ ഫിത്വ്ർ പ്രാർഥനകൾ നടക്കുന്ന തുറന്ന മൈതാനങ്ങളിലും പള്ളികളിലും അതിനുള്ള മുൻകൂർ തയാറെടുപ്പുകൾ നടത്താനും അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും മന്ത്രാലയ ശാഖകളോട് ശൈഖ് അബ്ദുല്ലത്തീഫ് ആലു ശൈഖ് ആവശ്യപ്പെട്ടു. പ്രാർഥനകൾക്ക് എത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാനും കർമങ്ങൾ സുഗമമായി പൂർത്തിയാക്കാനും അവസരം ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു.

    Read More »
  • കൈകാലുകള്‍ ഇരുമ്പ് ദണ്ഡിന് അടിച്ചൊടിച്ചു; സൗദിയില്‍ കവര്‍ച്ച ശ്രമത്തിനിടെ മലയാളിക്ക് ഗുരുതര പരുക്ക്

    റിയാദ്: സൗദിയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ മലയാളിക്ക് ഗുരുതര പരുക്ക്. തിരുവനന്തപുരം പട്ടം സ്വദേശി ബിനുവിനാണ് പരിക്കേറ്റത്. ആറുപേരടങ്ങിയ കവര്‍ച്ചാ സംഘമാണ് ബിനുവിനെ ആക്രമിച്ചത്. ജോലി കഴിഞ്ഞ് രാത്രി എട്ടോടെ ബത്ഹയിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോള്‍ മോഷ്ടാക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. അല്‍ മാസ് റസ്റ്ററന്റിന് പിന്നിലായിരുന്നു സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടികൂടി മര്‍ദ്ദിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് ബിനു. ബിനുവിന്റെ കൈകാലുകള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് സംഘം അടിച്ചൊടിച്ചു. പേഴ്‌സും മൊബൈല്‍ ഫോണും തട്ടിയെടുത്ത് സംഘം കടന്നു കളഞ്ഞു. ഇരുകാലുകള്‍ക്കും ഗുരുതരമായ പരുക്ക് പറ്റി കഴിയുകയാണ് ബിനു ഇപ്പോള്‍. രണ്ട് കാലിലും പ്ലാസ്റ്ററിട്ട് മുറിയില്‍ കഴിയുകയാണ് ഇപ്പോള്‍. ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. പ്രാഥമികാവശ്യങ്ങള്‍ പോലും ഇദ്ദേഹത്തിന് മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്നു. സുമനസ്സുകളുടെ സഹായം തേടുകയാണ് ബിനു ഇപ്പോള്‍. ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായം തേടാന്‍ ഒരുങ്ങുകയാണ് ബിനു.

    Read More »
  • റെജി തോമസിന് യാത്രയയപ്പ് നല്‍കി

    കുവൈറ്റ് സിറ്റി: ദീര്‍ഘകാല പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന ഓട്ടീസ് കമ്പനി ജീവനക്കാരനും കുവൈറ്റ് ലിബറേഷന്‍ ടൗവ്വറിലെ സീനിയര്‍ ടെക്‌നീഷ്യനും പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയുമായ റെജി തോമസിനു സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. സലിം രാജ്, സുനില്‍ കുമാര്‍, സലില്‍ വര്‍മ്മ, സജി മാത്യൂ, ലിജേഷ് എന്നിവര്‍ സംസാരിച്ചു. റെജി തോമസ് മറുപടി പ്രസംഗം നടത്തി. സലിം രാജ് ഉപഹാരം കൈമാറി.

    Read More »
  • ഫോക്കസ് വാര്‍ഷിക സമ്മേളനം സമാപിച്ചു

    കുവൈറ്റ് സിറ്റി: എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്‌സ് (ഫോക്കസ് ) കുവൈറ്റ് പതിനെഴാമത് വാര്‍ഷിക സമ്മേളനം സമാപിച്ചു. അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പ്രസിഡന്റ് സലിം രാജ് അദ്ധ്യക്ഷം വാഹിച്ചു. വൈസ് പ്രസിഡന്റ് റെജി കുമാര്‍ സ്വാഗതം ആശംസിച്ചു. ജോ. ട്രഷറര്‍ ജേക്കബ്ബ് ജോണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡാനിയേല്‍ തോമസ് വാഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ സി.ഒ. കോശി സാമ്പത്തിക റിപ്പോര്‍ട്ടും, വെല്‍ഫെയര്‍ കണ്‍വീനര്‍ സിറാജുദ്ദീന്‍ വെല്‍ഫെയര്‍ റിപ്പോര്‍ട്ടും, ഓഡിറ്റേഴ്‌സായ രാജീവ് സി.ആര്‍, സജിമോന്‍ ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്നു യൂണിറ്റ് ചര്‍ച്ചയില്‍ ബിജൂ കുര്യന്‍, നിയാസ് ഷാഫി, സൂരജ്, ഷാജൂ എം ജോസ്, വിമല്‍ കുമാര്‍,സുനില്‍കുമാര്‍, കെ. രതീശന്‍, സാജന്‍ ഫിലിപ്പ്, ശ്രീകുമാര്‍, സന്തോഷ് കുമാര്‍, ഷാഹിന്‍, അഷറഫ്, ജിജി കെ. ജോര്‍ജ്, റോയ് എബ്രഹാം, അരുണ്‍ ജേക്കബ്ബ് എന്നിവര്‍ പങ്കെടുത്തു. പുതിയ യൂണിറ്റ് ഭാരവഹികളെ ഓഡിറ്റേഴ്‌സ് സമ്മേളനത്തിന് പരിചയപ്പെടുത്തി.…

    Read More »
  • കാനഡ വഴി യു.എസിലേക്ക് കടക്കാന്‍ശ്രമം; ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 8 പേര്‍ മരിച്ചനിലയില്‍

    ടൊറന്‍േ്‌റാ: ഇന്ത്യന്‍ വംശജര്‍ ഉള്‍പ്പെടെ എട്ടു പേരെ യുഎസിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമത്തിനിടെ കാനഡ അതിര്‍ത്തിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാനഡയില്‍നിന്ന് യുഎസിലേക്ക് അനധികൃതമായി കടക്കാനായിരുന്നു ഇവരുടെ ശ്രമമെന്നാണ് പൊലീസ് പറയുന്നത്. ആറു മുതിര്‍ന്നവരും രണ്ടു കുട്ടികളുമാണു മരിച്ചത്. ആറുപേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന ഒരു ബോട്ടിനടുത്തു ചതുപ്പില്‍നിന്നു വ്യാഴാഴ്ച വൈകിട്ടു കണ്ടെടുത്തിരുന്നു. ഈ ബോട്ട് അക്വെസാസ്‌നെ മൊഹൗക് സമുദായത്തില്‍നിന്ന് കാണാതായ കേസി ഓക്‌സിന്റെ പേരിലുള്ളതാണ്. മുപ്പതുകാരനായ ഓക്‌സിനുവേണ്ടി അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രധാന കടത്തുകേന്ദ്രമാണ് ഇവിടം. ഈ വര്‍ഷം ഇതുവഴി യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്ന് പോലീസ് തന്നെ ഫെബ്രുവരിയില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി മുതല്‍ 80ല്‍ അധികം പേര്‍ ഇതുവഴി കാനഡയിലേക്ക് അനധികൃതമായി കടക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗവും ഇന്ത്യന്‍, റുമേനിയന്‍ വംശജരാണ്. ഓക്‌സിലെ കാണാനില്ലെന്ന പരാതി കിട്ടിയ വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് ആദ്യ ആറു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സെന്റ് ലോറന്‍സ് നദിയില്‍ സ്ഥിതിചെയ്യുന്ന…

    Read More »
  • റമദാന്‍ വ്രതകാലം ആരംഭിച്ചതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം വർദ്ധിച്ചു; ഒരാഴ്ചക്കിടയിൽ എത്തിയത് രണ്ടര ലക്ഷം വിദേശ തീർഥാടകർ

    റിയാദ്: റമദാൻ വ്രതകാലം ആരംഭിച്ചതോടെ മക്കയിലേക്കുള്ള തീർഥാടക പ്രവാഹം വർദ്ധിച്ചു. പുണ്യമാസത്തിലെ രാപ്പകലുകളിൽ ഹറമിൽ പ്രാർഥനാനിരതരായി കഴിയാനും ഉംറ ചെയ്യാനും സ്വദേശികളും വിദേശികളുമായി ലക്ഷങ്ങളാണ് മക്കയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരുടെ ഒഴുക്കും ഗണ്യമായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ രണ്ടര ലക്ഷം വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തിയതായാണ് കണക്ക്. ആഭ്യന്തര തീർഥാടകരുടെ വരവും ഒട്ടും കുറവല്ല. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉംറ ഏജൻസികൾ വഴിയും അല്ലാതെയും നിരവധി പേരാണ് ദിവസവും മക്കയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. കര, വ്യോമ, കടൽ തുറമുഖങ്ങളിൽ തിരക്കേറിയിട്ടുണ്ട്. ഇവിടങ്ങളിൽ സേവനത്തിന് കൂടുതൽ പേർ രംഗത്തുണ്ട്. വരും ദിവസങ്ങളിൽ പ്രത്യേകിച്ച് റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ആഭ്യന്തര, വിദേശ തീർഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റമദാനിൽ മക്കയിലേക്കെത്തുന്നവരുടെ തിരക്കേറിയതോടെ വാഹന പാർക്കിങ്ങിനുള്ള സ്ഥലങ്ങൾ ട്രാഫിക് വകുപ്പ് നിർണയിച്ചു. മക്ക പട്ടണത്തിന് പുറത്ത് അഞ്ചും അകത്ത് ആറും പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മക്ക…

    Read More »
  • സൗദിയിൽ മക്കയിലും മദീനയിലും ഉൾപ്പെടെ എവിടെയും വിദേശികൾക്ക് സ്വത്ത് വാങ്ങാം; വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പുതിയ നിയമം ഉടൻ

    റിയാദ്: സൗദി അറേബ്യയിൽ സ്വത്തുവകകൾ വാങ്ങാനും കൈവശം വെക്കാനും വിൽപന നടത്താനും വിദേശികളെ അനുവദിക്കുന്ന നിയമം വൈകാതെ പ്രഖ്യാപിക്കുമെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി (റെഗ) സി.ഇ.ഒ അബ്ദുല്ല അൽ ഹമ്മാദ് പറഞ്ഞു. വിദേശികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള പുതിയ നിയമം അതിന്റെ അവസാന ഘട്ടത്തിലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത് പരസ്യമാക്കുമെന്നും ‘റൊട്ടാന ഖലീജിയ’ ടെലിവിഷനിലെ അൽ-ലിവാൻ പരിപാടിയിൽ പങ്കെടുക്കവേ അൽഹമ്മദ് വ്യക്തമാക്കി. നിലവിലെ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തേക്കാൾ വിശാലവും സമഗ്രവുമായിരിക്കും പുതിയ നിയമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചട്ടങ്ങൾക്കനുസൃതമായി വാണിജ്യ, പാർപ്പിട, കാർഷിക രംഗത്തെ എല്ലാത്തരം സ്വത്തുവകകളും സ്വന്തമാക്കാൻ വിദേശികൾക്ക് അനുമതി നൽകുമെന്ന് അതോറിറ്റി മേധാവി പറഞ്ഞു. മക്കയും മദീനയും ഉൾപ്പെടെ രാജ്യത്തെവിടെയും വിദേശികൾക്ക് സ്വത്ത് കൈവശം വയ്ക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശ ഉടമസ്ഥതയുടെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കുന്നതിന് നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും അസ്വീകാര്യമായ രീതികൾക്കും പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിനുള്ള മാനദണ്ഡങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്നും അതോറിറ്റി…

    Read More »
  • വൈറസ് സാന്നിധ്യം; ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

    റിയാദ്: ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീന്‍ ഉല്‍പന്നങ്ങളില്‍ വൈറ്റ് സ്പോട്ട് സിന്‍ഡ്രോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് താത്ക്കാലിക വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. രാജ്യത്തിന് പുറത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ഉള്‍പ്പെടെയുള്ള സമുദ്രഭക്ഷ്യസാധനങ്ങളുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നിര്‍ദേശിച്ചതായി അതോറിറ്റി അറിയിച്ചു. സാമ്പിളുകളുടെ പരിശോധനയില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീന്‍ ഉല്‍പന്നങ്ങളില്‍ വൈറസ് അടങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. മറ്റ് സമുദ്രഭക്ഷ്യ വസ്തുക്കളിലേക്ക് കൂടി വൈറസ് പടരാതിരിക്കാന്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യ മതിയായ ഉറപ്പ് നല്‍കുന്നതുവരെ നിരോധനം തുടരുമെന്നാമണ് എസ്എഫ്ഡിഎയുടെ നിലപാട്. നിലവില്‍ കണ്ടെത്തിയിരിക്കുന്ന വൈറസ് അതേസമയം ചെമ്മീനുകളെ ബാധിക്കുന്നതാണെങ്കിലും മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്നതല്ല. നേരത്തെ സമാനമായി ഫ്രാന്‍സില്‍ നിന്നുള്ള കോഴിയിറച്ചി ഉള്‍പ്പെടെയുള്ള മാംസവസ്തുക്കളുടെ…

    Read More »
  • സൗദിയിലും വിസാ സംവിധാനത്തില്‍ മാറ്റം വരുന്നു

    റിയാദ്: വിദേശ രാജ്യങ്ങളിൽനിന്ന് അവിദഗ്ധ തൊഴിലാളികളായ പ്രവാസികളെ ഇനി അധികം ആവശ്യമില്ലെന്ന് സൗദി അറേബ്യ. റിക്രൂട്ടിങ് കുറയ്ക്കാനുള്ള ആലോചനയിലാണ് രാജ്യത്തെ മാനവശേഷി – സാമൂഹിക വികസന മന്ത്രാലയം. ഇതിനായി വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ വിസകൾ അനുവദിക്കുന്ന സംവിധാനം പരിഷ്കരിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പഠനങ്ങൾ മാനവശേഷി – സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കി. അവിദഗ്ധ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കുറയ്ക്കാനും ഉയർന്ന വൈദഗ്ധ്യവും നൈപുണ്യങ്ങളുമുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന് ഊന്നൽ നൽകാനും ശ്രമിച്ചാണ് വിസാ സംവിധാനം പരിഷ്കരിക്കുന്നത്. ഉയർന്ന യോഗ്യത, ഇടത്തരം യോഗ്യത, കുറഞ്ഞ യോഗ്യത എന്നിങ്ങനെ തൊഴിലാളികളുടെ നൈപുണ്യങ്ങൾ തരംതിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റ് സംവിധാനം പരിഷ്കരിക്കാനുള്ള മൂന്ന് മോഡലുകൾ അടങ്ങിയ നിർദേശം ഉയർത്തുവന്നിട്ടുണ്ട്. നിർദ്ദിഷ്ട മാതൃകൾക്കുള്ള ശിപാർശകൾ, സമാനമായ സന്ദർഭങ്ങളിലെ അന്താരാഷ്ട്ര താരതമ്യങ്ങൾ, നിലവിലെ സാഹചര്യത്തിന്റ വിശകലനം എന്നിവ പഠനത്തിൽ ഉൾപ്പെടുന്നു.

    Read More »
  • ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ ഭാരവാഹികള്‍

    കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് അബ്ബാസിയ യൂണിറ്റ് ഒന്നിന്റെ വാര്‍ഷിക സമ്മേളനം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബിജൂ കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടി. യൂണിറ്റ് കണ്‍വീനര്‍ മാത്യൂ ഫിലിപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാര്‍, മീഡിയ കണ്‍വീനര്‍ മുഹമ്മദ് ഇക്ബാല്‍, ജിജി മാത്യൂ, ഷഹിദ് ലബ്ബ, മുകേഷ് കാരയില്‍, സിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു. പുതിയ വര്‍ഷത്തെ ഭാരവാഹികളായി മാത്യൂ ഫിലിപ്പ് (കേന്ദ്ര എക്‌സിക്യൂട്ടീവ്), ഷിബു സാമുവല്‍ (യൂണിറ്റ് കണ്‍വീനര്‍), സനൂപ് കൊച്ചുണ്ണി (ജോ: കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. മനോജ് കലാഭവന്‍ സ്വാഗതവും സനൂപ് കൊച്ചുണ്ണി നന്ദിയും പറഞ്ഞു.

    Read More »
Back to top button
error: