റിയാദ്: സൗദി അറേബ്യയില്‍ സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് പ്രവാസികള്‍ക്ക് ഇനി വാഹനമോടിക്കാം. ഡ്രൈവര്‍ തസ്തികയില്‍ എത്തുന്നവര്‍ക്കാണ് ഇതിനു അനുമതിയുള്ളത്. പുതിയ നിയമപ്രകാരം ഡ്രൈവര്‍ തസ്തികയില്‍ എത്തുന്നവര്‍ക്ക് മൂന്ന് മാസമാണ് ഇത്തരത്തില്‍ വാഹനമോടിക്കാന്‍ അനുമതി.
അംഗീകൃത കേന്ദ്രത്തില്‍ നിന്നു സ്വന്തം രാജ്യത്തെ ലൈസന്‍സ് തര്‍ജ്ജമ ചെയ്ത് കരുതിയാല്‍ മതി. എതു വിഭാഗത്തില്‍പ്പെട്ട ലൈസന്‍സാണോ കൈയിലുള്ളത് ആ വിഭാഗത്തിലെ വാഹനമാണ് ഒടിക്കാന്‍ അനുമതിയുള്ളത്.
നേരത്തെ സന്ദര്‍ക വിസയില്‍ എത്തുന്നവര്‍ക്കും ഈ സൗകര്യമുണ്ടായിരുന്നു. ഇവര്‍ക്ക് ഒരു വര്‍ഷമാണ് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ അനുമതിയുള്ളത്.