NEWSPravasi

ദുബൈയില്‍ ഷോപ്പിങ് സെന്‍റര്‍ തകര്‍ന്നു വീണ് രണ്ട് പേര്‍ക്ക് പരിക്ക്

ദുബായ് :നഗരത്തിലെ പ്രധാന ഷോപ്പിങ് സെന്‍ററിന്‍റെ ഒരു ഭാഗം തകര്‍ന്നു വീണ് രണ്ട് പേര്‍ക്ക് പരിക്ക്. അല്‍ മുല്ല പ്ലാസയുടെ ഒരു ഭാഗമാണ് ശനിയാഴ്ച രാത്രി തകര്‍ന്നു വീണത്.

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന്  ദുബൈ പൊലീസ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. അക്ഷിരക്ഷാ സേന ഉടൻ സ്ഥലത്തെി രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും തൊഴിലാളികളുടെയും സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.

Signature-ad

അപകടത്തില്‍ പരിക്കേറ്റവരെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: