ദുബായ്: വാഹനാപകടത്തെ തുടര്‍ന്ന് മലയാളി മരിച്ചു. ആലപ്പുഴ എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതിയാണ് ദുബായിലുണ്ടായ കാറപകടത്തില്‍ മരിച്ചത് .
52 വയസുകാരിയായ ജ്യോതി ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.
മക്കള്‍ സെന്‍, ഫിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.