NEWSPravasi

കുവൈത്ത് അമീറിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് 

കുവൈറ്റ്‌ സിറ്റി: അന്തരിച്ച കുവൈത്ത് അമീർ  ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹയുടെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.
ജനാസ നമസ്കാരം സിദീഖ് ഏരിയയിലെ ബിലാല്‍ ബിൻ റബീഹ് മസ്ജിദില്‍ രാവിലെ 9 മണിക്കാണ്.

നമസ്കാരത്തില്‍ ഏവര്‍ക്കും പങ്കെടുക്കാം. എന്നാല്‍ ഖബറടക്ക ചടങ്ങുകള്‍ ബന്ധുക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അമീരി ദിവാൻ അറിയിച്ചു.

Signature-ad

ബയാൻ കൊട്ടാരത്തിലെ സബാഹ് ഫാമിലി ഓഫീസില്‍ വെച്ച്‌ അല്‍-സബാഹ് കുടുംബാങ്ങള്‍ക്ക് അനുശോചനം അറിയിക്കാൻ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാവിലെ 9 മുതല്‍ ദുഹര്‍ ബാങ്ക് വരെസൗകര്യം ഏര്‍പ്പെടുത്തിയതായും അമീരി ദിവാൻ കാര്യലയം അറിയിച്ചിട്ടുണ്ട്.

Back to top button
error: