Pravasi
-
സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ് ജനുവരി മൂന്ന് മുതൽ തുടങ്ങും
തിരുവനന്തപുരം:ഒമാന്‍റെ ബജറ്റ് എയർ വിമാനമായ സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ് ജനുവരി മൂന്ന് മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട് വീതം സർവിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ബുധൻ, ഞായർ ദിവസങ്ങളിൽ മസ്കത്തിൽനിന്ന് രാത്രി 10.15ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.25ന് തിരുവനന്തപുരത്തെത്തും. 66.20 റിയാലാണ് ടിക്കറ്റ് നിരക്ക്. ഇതിൽ ഏഴ് കിലോ ഹാൻഡ് ബാഗും 20 കിലോ ചെക്ക് ഇൻ ലഗേജും കൊണ്ടുപോകാൻ കഴിയും.ഏഴ് റിയാൽ അധികം നൽകിയാൽ ചെക്ക് ഇൻ ലഗേജ് 30 കിലോ ആക്കി ഉയർത്താനും സാധിക്കും. തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും സർവിസ്. പുലർച്ചെ 4.10ന് പുറപ്പെടുന്ന വിമാനം രാവിലെ 6.30ന് മസ്കത്തിൽ എത്തും. 115.50റിയാലാണ് ടിക്കറ്റ് നിരക്ക്.
Read More » -
ഹൃദയാഘാതത്തെ തുടർന്ന് പൊന്നാനി സ്വദേശി കുവൈത്തിൽ മരിച്ചു
കുവൈറ്റ് സിറ്റി : പൊന്നാനി പുല്ലോണത്ത് അത്താണി സ്വദേശി ഷാജി വട്ടപ്പറമ്പിൽ (53) ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരണപ്പെട്ടു. 22 വർഷത്തേളമായി പ്രവാസ ജീവിതം നയിക്കുന്ന ഷാജി, പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ജലീബ് മേഖല അംഗമായിരുന്നു. യുണൈറ്റഡ് അലുമിനിയം മെറ്റൽ കോട്ടിങ്ങ് കമ്പനിയിൽ പി ആർ ഒ ആയി ജോലി ചെയ്ത് വരികയായിരുന്നു. പിതാവ്: ആർ വി കുഞ്ഞിമോൻ. മാതാവ് : സുഹറ. ഭാര്യ: ഷാഹിന, സഹോദരൻ : ആർ വി നവാസ് (ഖത്തർ) സഹോദരി: ഫൗസിയ (സഊദി റിയാദ് ) മൃതദേഹം വൈകിട്ടത്തെ എമിറേറ്റ്സ് ഫ്ലൈറ്റിൽ നാട്ടിലേക്ക് കൊണ്ട്പോകും.
Read More » -
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈൻസായി എമിറേറ്റ്സ്
ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈൻസിനുള്ള അവാർഡ് ദുബായുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എമിറേറ്റ്സിന്. 2023-ലെ അൾട്രാസ് അവാർഡാണ് എമിരേറ്റ്സിന് ലഭിച്ചത്.ലോകോത്തര നിലവാരമുള്ള ഹോസ്പിറ്റാലിറ്റിയും മികച്ച സര്‍വീസുകളും അപകടരഹിതമായ ട്രാക്ക് റിക്കാര്‍ഡുമാണ് അവരെ ULTRAS 2023 അവാര്‍ഡിന് അര്‍ഹമാക്കിയ പ്രധാന ഘടകങ്ങള്‍. നേരത്തെയും പലതവണ ലോകത്തിലെയും മിഡില്‍ ഈസ്റ്റിലെയും ഏറ്റവും മികച്ച എയര്‍ ലൈൻസായി എമിറേറ്റ്സ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Read More » -
കുവൈത്തിലെ വമ്പൻ മയക്കുമരുന്ന് ശൃംഘല തകർത്ത് അധികൃതർ; മോറിയും സംഘവും പിടിയിൽ
കുവൈത്ത് സിറ്റി: യുവാക്കൾക്കിടയിൽ മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന ഏഴ് പ്രവാസികൾ അടങ്ങുന്ന കുപ്രസിദ്ധ സംഘത്തെ വലയിലാക്കി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം. ഫഹാഹീൽ മേഖലയിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന വിവിധ മയക്കുമരുന്നുകളും പിടിച്ചെടുത്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അൽ അഹമ്മദി ഗവർണറേറ്റിനുള്ളിൽ ക്രിസ്റ്റൽ മെത്ത് എന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്നയാളെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നത്. ക്രിസ്റ്റൽ മെത്തിന്റെ ആവശ്യക്കാർ എന്ന നിലയിൽ അന്വേഷണ ഉദ്യാഗസ്ഥർ പ്രതികളെ സമീപിക്കുകയായിരുന്നു. തുടർന്ന് കൈമാറ്റ വേളയിൽ പ്രധാന പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഹെറോയിൻ അടങ്ങിയ മറ്റൊരു ബാഗ് കണ്ടെടുത്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലിലാണ് മോരി എന്നയാൾ നയിക്കുന്ന വമ്പൻ ഗ്യാംങ്ങിനെ കുറിച്ച് വിവരം ലഭിച്ചത്. ഫർവാനിയ പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയും ചെയ്തു.
Read More » -
സൗദി ദേശീയ ഗെയിംസില്‍ താരമായി കൊടുവള്ളിയിലെ പെണ്‍കൊടി; തുടര്‍ച്ചയായ രണ്ടാംവര്‍ഷവും സര്‍ണമെഡല്‍
റിയാദ്: സൗദി ദേശീയ ഗെയിംസില്‍ വിജയ ചരിത്രം ആവര്‍ത്തിച്ച് മലയാളി പെണ്‍കുട്ടി. ദേശീയ ഗെയിംസ് ബാഡ്മിന്റണ്‍ വ്യക്തിഗത വനിതാ ഇനത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഖദീജ നിസ സ്വര്‍ണമണിഞ്ഞു. സ്വര്‍ണ മെഡലും 10 ലക്ഷം റിയാലാണ് സമ്മാനത്തുക. റിയാദ് ക്ലബ്ബിനു വേണ്ടിയാണ് ഖദീജ നിസ മല്‍സരിച്ചത്. റിയാദിലെ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂളിലെ 12 ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സൗദിയില്‍ ജനിച്ച വിദേശികള്‍ക്കും ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ വര്‍ഷവും ഖദീജ സ്വര്‍ണമണിഞ്ഞ് മലയാളി സമൂഹത്തിനും സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കും അഭിമാനമായിരുന്നു. കൊടുവള്ളി കൂടത്തിങ്കല്‍ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ് ഖദീജ നിസ. സൗദി ദേശീയ ഗെയിംസിന് പുറമേ മറ്റു നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിടെ സൗദിയെ പ്രതിനിധീകരിച്ച് ഏഴ് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഖദീജ പങ്കെടുത്തിരുന്നു. കഴിഞ്ഞ തവണ അല്‍ നജ്ദ് ക്ലബിന്റെ ഭാഗമായി കളത്തിലിറങ്ങിയ ഖദീജ നിസ…
Read More » -
20 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി സൗദിയില്‍ ലുലുവിന്റെ പതിനാലാം വാര്‍ഷികം
റിയാദ്: സൗദിയിൽ തങ്ങളുടെ പതിനാലാം വാര്‍ഷികം പ്രമാണിച്ച് 20 ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ലുലു ഗ്രൂപ്പ്. റിയാദ് ബോളിവാഡില്‍ വെച്ചായിരുന്നു ലുലുവിന്റെ പതിനാലാം വാര്‍ഷികാഘോഷത്തിന്റെ പ്രഖ്യാപനം. മുപ്പത്തിയാറ് ദിവസം നീണ്ട് നില്‍ക്കുന്നതാണ് ആഘോഷം. സൗദി ലുലുവിലെ ആദ്യ സ്വദേശി ജീവനക്കാരനും അദ്ദേഹത്തിന്റെ മകനായ യൂസുഫും ചേര്‍ന്ന് ആഘോഷത്തിന് തുടക്കം കുറിച്ചു. 20 ലക്ഷം റിയാല്‍ മൂല്യം വരുന്ന 1400 സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. 36 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷദിനങ്ങളില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. അന്താരാഷ്ട്ര ഫുട്ബോള്‍ മല്‍സരങ്ങള്‍ വീക്ഷിക്കാനുള്ള വി.വി.ഐ.പി ടിക്കറ്റുകള്‍, ഐ ഫോണ്‍ 15, ഐ പാഡ്, ടെലിവിഷന്‍ എന്നിങ്ങിനെ പോകും സമ്മാനങ്ങളുടെ നിര. പുറമേ നിത്യോപയോഗം സാധനങ്ങള്‍, ഇലക്‌ട്രോണിക്‌സ്, മൊബൈല്‍ ലാപ്‌ടോപ് ഉപകരണങ്ങള്‍ എന്നിവക്ക് വമ്ബിച്ച വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗദിയിലെ എല്ലാ ലുലുവിലും സമ്മാനങ്ങളും ഓഫറുകളും ലഭ്യമാണ്.
Read More » -
സിപിഎം നേതാവിനെ കൊന്ന് മുങ്ങിയിട്ട് 17 വര്‍ഷം, ഒടുവില്‍ സൗദിയില്‍ ചെന്ന് പൊക്കി കേരള പൊലീസ്
തിരുവനന്തപുരം: സിപിഎം മണ്‍വിള ബ്രാഞ്ചംഗമായ മുരളീധരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം സൗദിയില്‍ നിന്ന് പിടിയില്‍. കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രതി കിഴക്കുംകര സ്വദേശി ബൗഡൻ എന്ന സുധീഷിനെ(36) സൈബര്‍സിറ്റി അസി. കമീഷണര്‍ ഡി.കെ പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയില്‍ നിന്നാണ് അറസ്റ്റ് ചെയ്‌തത്.റിയാദില്‍ ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു പ്രതി. 2006 നവംബര്‍ 30നാണ് കേസിനാസ്‌പദമായ സംഭവം. മണ്‍വിളയില്‍ ലഹരി മാഫിയ–ഗുണ്ടാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന ഒരു സംഘമാളുകളെ പൊലീസ് പിടികൂടിയിരുന്നു. രക്ഷപ്പെട്ട മറ്റൊരു പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മുരളീധരന്റെ നേതൃത്വത്തിലാണ് സാമൂഹികവിരുദ്ധ സംഘങ്ങള്‍ക്കെതിരെ നാട്ടുകാര്‍ സംഘടിച്ചത്. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിലെത്തിയത്. കേസില്‍ ഒരു പ്രതി നേരത്തേ പിടിയിലായിരുന്നു.
Read More » -
സൗദിയിൽ പള്ളിയുടെ ഇരുമ്പുവാതില്‍ തകർന്നുവീണ് ഇന്ത്യക്കാരന് ദാരുണാന്ത്യം;നാലു പേർക്ക് ഗുരുതര പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ പള്ളിയുടെ വാതിൽ തകർന്നുവീണ് ഇന്ത്യാക്കാരൻ മരിച്ചു. റിയാദ് വിമാനത്താവളത്തോട് ചേർന്നുള്ള പള്ളിയിലായിരുന്നു സംഭവം.ബീഹാർ ദർഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് മരിച്ചത്. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതിലാണ് തകർന്നു വീണത്.മുസ്തഫ അതിനടിയിൽപെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. മറ്റ് നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് 25 ഓളം തൊഴിലാളികളുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ മൂന്നു പേരെ ആസ്റ്റർ സനദ് ആശുപത്രിയിലും മറ്റൊരാളെ അൽ മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read More » -
സൗദിയിൽ ഇടിമിന്നലേറ്റ് മരണപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശിയുടെ മൃതദേഹം മലയാളികളുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു
റിയാദ്: ഹഫര്‍ അല്‍ ബാത്തിനില്‍ ഇടിമിന്നലേറ്റ് മരണപ്പെട്ട ഉത്തര്‍ പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മരുഭൂമിയില്‍ ആട്ടിടയനായി ജോലി ചെയ്തുവന്നിരുന്ന നൻഹി ശിവനാദിന്റെ (24) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. നിയമകുരുക്കില്‍ കുടുങ്ങി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്നതോടെ, രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയമ നടപടികളിലൂടെ വിബിൻ മറ്റത്ത്,ഷിനാജ് കരുനാഗപ്പള്ളി, സൈഫുദ്ധീൻ പള്ളിമുക്ക് ,സാബു സി തോമസ് എന്നിവരുടെ സഹായത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായത്. ദമാമില്‍ നിന്ന് സൗദി എയര്‍ലൈൻസ് വിമാനത്തില്‍ ലക്നൗ വിമാനത്താവളത്തില്‍ ഇന്നലെ രാവിലെ 10 മണിയോടെ എത്തിച്ചേര്‍ന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
Read More » -
ഖത്തറില്‍ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
ദോഹ: ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പാലക്കാട് കൊടുവായൂര്‍ സ്വദേശി മരിച്ചു. കൊടുവായൂര്‍ കൊയ്മാര്‍ാടത്ത് അനുഗ്രഹ നിവാസില്‍ പി ജയരാജന്റെയും കെ ലീലാവതിയുടേയും മകന്‍ പ്രസാദ് (47)ആണ് മരിച്ചത്. ദോഹയില്‍ ലിഫ്റ്റ് മെയിന്റനന്‍സ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഈ മാസം 16ന് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. ചികിത്സയിലിരിക്കേ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് മരണം. ഭാര്യ ശുഭ.
Read More »