Pravasi

  • വേദനസംഹാരി കൈവശംവെച്ചതിന് പിടിയിലായ മലയാളി സൗദിയിൽ ജയിൽ മോചിതനായി

    റിയാദ്: സൗദിയില്‍ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വെച്ചതിന് പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തിന് ശേഷം മോചിതനായി. കൈവശമുണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയില്‍ തെളിയുകയും അത് പബ്ലിക് പ്രോസിക്യൂട്ടർക്ക് ബോധ്യപ്പെടുകയും ചെയ്‌തതോടെയാണ് പാലക്കാട് സ്വദേശി പ്രഭാകരൻ ജയിൽ മോചിതനായത്. തബൂക്കില്‍ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകുംവഴിയാണ് ലഗേജ് പരിശോധനയില്‍ മരുന്നുകള്‍ കണ്ടെത്തിയത്. നാർകോട്ടിക് വിഭാഗത്തിെന്റെ സ്പെഷല്‍ സ്ക്വാഡ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബസില്‍ നടത്തിയ പരിശോധനയില്‍ കൈവശം നാട്ടില്‍നിന്ന് കൊണ്ടുവന്ന മരുന്ന് കണ്ടെത്തുകയായിരുന്നു. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണിതെന്ന് അന്വേഷണസംഘം മുമ്ബാകെ പറെഞ്ഞങ്കിലും അത് തെളിയിക്കുന്നതിനാവശ്യമായ മതിയായ രേഖകള്‍ കൈവശമില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

    Read More »
  • സൗദിയില്‍ വീടിന് തീപിടിച്ച് സഹോദരങ്ങളായ നാല് കുട്ടികള്‍ മരിച്ചു

    റിയാദ്: സൗദിയില്‍ വീടിന് തീപിടിച്ച് സഹോദരങ്ങളായ നാല് കുട്ടികള്‍ മരിച്ചു.തെക്കൻ സൗദിയിലെ സുറാത്ത ഉബൈദ ഗവർണറേറ്റില്‍ ഇന്നലെ രാത്രി രണ്ടര മണിയോടെയായിരുന്നു അത്യാഹിതം. അലി ബിൻ മാനിഅ അല്‍ഹസ്സനി അല്‍ഖഹ്താനി എന്ന സൗദി പൗരന്റെ വീട്ടിലുണ്ടായ ദുരന്തത്തില്‍ അദ്ദേഹത്തിന്റെ നാല് ആണ്‍മക്കളാണ്‌ അഗ്നിയ്ക്ക് ഇരകളായത്. പതിനൊന്ന്, ഏഴ്, അഞ്ച്, രണ്ട് വയസ്സ് പ്രായമുള്ളവരാണ് മരണപ്പെട്ട കുട്ടികള്‍.അഞ്ചു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഒമ്ബത് മക്കളുടെ പിതാവാണ് അലി ബിൻ മാനിഅ അല്‍ഹസ്സനി അല്‍ഖഹ്താനി. പ്രദേശത്തെ ഒരു സ്‌കൂളില്‍ വാച്ച്‌മാൻ ആയി ജോലി ചെയ്യുകയാണ് ഇദ്ദേഹം.മൂന്ന് കുട്ടികള്‍ സംഭവസ്ഥലത്തു വെച്ചും നാലാമത്തെ കുട്ടി അടുത്തുള്ള ആശുപത്രിയിലെ ഐ സി യുവില്‍ കിഴിഞ്ഞ ശേഷവുമാണ് മരണപ്പെട്ടത്. സുറാത്ത് ഉബൈദ ഗവർണറേറ്റിലെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹസ്സൻ ബിൻ മുഹമ്മദ് അല്‍അല്‍കാമി ഇരകളുടെ പിതാവും മന്ത്രാലയത്തിലെ ജീവനക്കാരനുമായ അലി മാനിഅയുടെ വീട്ടിലെത്തി അനുശോചനവും പ്രാർത്ഥനകളും അറിയിച്ചു.

    Read More »
  • എയര്‍ ഇന്ത്യാ വിമാനത്തില്‍നിന്നു മലയാളി യുവതി ഇറങ്ങി ഓടി; ദുബായില്‍ നാടകീയ രംഗങ്ങള്‍

    ദുബായ്: ചെക്കിംഗ് നടപടികള്‍ കഴിഞ്ഞ് വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി  വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി. ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിലാണ് നാടകീയവും അപകടകരവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. ദുബായിയില്‍നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന ഐഎക്സ് 748-ാം നമ്ബർ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍നിന്നാണ് 30 വയസുള്ള യുവതി ഗ്രൗണ്ടിലേക്ക് ഇറങ്ങി ഓടിയത്. ഒറ്റയ്ക്കായിരുന്നു ഇവരുടെ യാത്ര. വിമാനത്തില്‍ കയറിയ യുവതി സീറ്റില്‍ ഇരിക്കാതെ പൈലറ്റ് ഇരിക്കുന്ന ഭാഗത്തുള്ള വാതിലിനടുത്ത് പോയി നില്‍ക്കുകയായിരുന്നു. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള മൂന്ന് എയർ ഹോസ്റ്റസുമാർ യുവതിക്ക് സമീപം നിലയുറപ്പിച്ചു. പേടിയാണെന്നും തനിക്ക് യാത്ര ചെയ്യേണ്ടെന്നും അച്ഛനെ കാണണമെന്നും പറഞ്ഞു വാതിലിനു പുറത്തേക്ക് പോകാൻ ശ്രമിച്ച യുവതിയെ വിമാന ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍, ജീവനക്കാരെ വെട്ടിച്ച്‌ യുവതി പുറത്തേക്ക് ഓടുകയായിരുന്നു. യുവതിയുടെ അപ്രതീക്ഷിത നീക്കത്തില്‍ ജീവനക്കാരും അമ്ബരന്നു. വിമാനത്തിന് പുറത്തേക്ക് ഓടി ഇറങ്ങിയ യുവതിയെ ഗ്രൗണ്ട് സ്റ്റാഫ് വളഞ്ഞെങ്കിലും അവർ…

    Read More »
  • വിമാനക്കമ്ബനികളുടെ കുത്തക അവസാനിക്കും; ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് കപ്പല്‍ സര്‍വീസിനു ടെന്‍ഡര്‍

    തിരുവനന്തപുരം:കേരളത്തില്‍നിന്നു ഗള്‍ഫ്‌ രാജ്യങ്ങളിലേക്കു കപ്പല്‍ സര്‍വീസിനു ടെന്‍ഡര്‍ ക്ഷണിക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ തീരുമാനം.  സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണു തീരുമാനം.കേരള മാരിടൈം ബോര്‍ഡാണു താത്‌പര്യപത്രം ക്ഷണിക്കുന്നത്‌. രാജ്യത്തും പുറത്തുമുള്ള കപ്പല്‍ കമ്ബനികള്‍ക്കു ടെന്‍ഡറില്‍ പങ്കെടുക്കാം. യാത്രാ, വിനോദസഞ്ചാര കപ്പലുകള്‍ക്ക്‌ ഏത്‌ ഗള്‍ഫ്‌ രാജ്യത്തുനിന്നും സര്‍വീസിന്‌ അനുമതി നല്‍കും. ബേപ്പൂര്‍, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങളില്‍ കപ്പല്‍ അടുപ്പിക്കാം. നേരത്തെ തന്നെ ബേപ്പൂര്‍-കൊച്ചി-ദുബായ്‌ ക്രൂയിസ്‌ സര്‍വീസിനു കേന്ദ്ര ഷിപ്പിങ്‌ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു.വിമാനക്കമ്ബനികളുടെ കുത്തക അവസാനിപ്പിച്ച്‌ സാധാരണ യാത്രക്കാര്‍ക്ക്‌ ആശ്വാസമേകുകയാണു ലക്ഷ്യം. കപ്പല്‍ സര്‍വീസ്‌ വരുന്നതോടെ നിരക്ക്‌ കുറയ്‌ക്കാന്‍ വിമാനക്കമ്ബനികളും നിര്‍ബന്ധിതരാകും. വിമാനനിരക്കിന്റെ മൂന്നിലൊന്നു മതി കപ്പലിന്‌. മൂന്നുദിവസം കൊണ്ട്‌ എത്താം. വിമാനത്തേക്കാള്‍ മൂന്നിരട്ടി ലഗേജ്‌ കപ്പലില്‍ കൊണ്ടുവരാം. ഗള്‍ഫ്‌ യാത്രക്കാരുടെ എണ്ണവും ഉയരും. കപ്പല്‍ സര്‍വീസ്‌ യാഥാര്‍ഥ്യമായാല്‍ 10,000 രൂപ ചെലവില്‍ നാട്ടിലേക്കും തിരിച്ചും പോയിവരാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. 200 കിലോഗ്രാം ലഗേജ്‌ കൊണ്ടുപോകാം.

    Read More »
  • കുവൈത്തിൽ വാഹനം ഇടിച്ച്‌ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം

    കുവൈത്ത് സിറ്റി: കുവൈത്തില്‍ റോഡ് മുറിച്ച്‌ കടക്കവേ വാഹനം ഇടിച്ച്‌ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. കുവൈത്ത് അല്‍സലാം ആശുപത്രിയിലെ നഴ്സായ ദീപ്തിയാണ്(33) മരണമടഞ്ഞത്.കണ്ണൂർ സ്വദേശിനിയാണ്. തിങ്കളാഴ്ച്ച വൈകിട്ട് ആശുപത്രിയുടെ താമസ സ്ഥലത്തുള്ള റോഡില്‍ വച്ചാണ് അപകടം നടന്നത്. കണ്ണൂര്‍ ഇരട്ടി കച്ചേരിക്കടവ് ചക്കാനിക്കുന്നേല്‍ മാത്യുവിന്റെയും ഷൈനിയുടെയും മകളാണ് ദീപ്തി. ഭര്‍ത്താവ്-ജോമേഷ് വെളിയത്ത് ജോസഫ്.

    Read More »
  • പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി

    മസ്കറ്റ്: പാലക്കാട് വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുല്‍ ജലീല്‍ (50) ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ സലാലയില്‍ നിര്യാതനായി. വെള്ളിയാഴ്ച്ച ഉച്ച ഭക്ഷണത്തിനുശേഷം ശരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അല്‍ വാദിയിലെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. സലാല സുല്‍ത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർ നടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: സമീറ. മക്കള്‍: അഫീഫ, മുഹമ്മദ് സിയാദ്.

    Read More »
  • കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല/അബു-ഹലീഫ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും

    മഹബൗല: കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല /അബു-ഹലീഫ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും – കുടുംബ സംഗമവും – 16-02-2024 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് മഹ്ബൂല കല സെന്ററില്‍ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസ് ഐസക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ പ്രസിഡന്റ് അലക്‌സ് മാത്യു ഉത്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് ജോയിന്‍ കണ്‍വീനര്‍ ഗോപകുമാര്‍ സ്വാഗതം ആശംസിക്കുകയും, ജോയിന്‍ കണ്‍വീനര്‍ സിബി ജോണ്‍ യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഒഴിവിലേക്ക്് പുതുതായി ഷാനവാസ് ബഷീര്‍, അനില്‍ കുമാര്‍, ആഷ്ന സിബി എന്നിവരെ യോഗം തിരഞ്ഞെടുത്തു. സമാജം ജനറല്‍ സെക്രട്ടറി ബിനില്‍ ടി.ടി. സമാജത്തിന്റെ 2024 വര്ഷത്തേയ്ക്കുള്ള പ്രവര്‍ത്തന നിദേശങ്ങള്‍ നല്‍കി. സമാജം ട്രഷറര്‍ തമ്പി ലൂക്കോസ്, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, വനിത വേദി ചെയര്‍പെഴ്‌സണ്‍ രന്‍ജനാ ബിനില്‍, സെക്രട്ടറിമാരായ ലിവിന്‍ വര്‍ഗീസ്, ബൈജൂ മിഥുനം, അബ്ബാസിയ യൂണിറ്റ്…

    Read More »
  • സംരംഭം ചുവപ്പുനാടയില്‍ കുടുങ്ങി; രാജ്യത്തെ മികച്ച സംരംഭക ജോലി തേടി വിദേശത്ത്

    തൃശ്ശൂര്‍: രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മള്‍ട്ടി സ്‌പെഷ്യാലിറ്റി മൃഗാശുപത്രി ആരംഭിച്ച് രാജ്യത്തെ മികച്ച സംരംഭകയായി തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ 25 ലക്ഷം രൂപ നേടിയ യുവതിയിപ്പോള്‍ ജോലി തേടി ഒമാനില്‍. ഒരുകോടി രൂപയില്‍ തയ്യാറാക്കിയ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവര്‍ത്തനം ചുവപ്പുനാടയില്‍ കുടുങ്ങി നിലച്ചതോടെയാണ് വായ്പതിരിച്ചടവിനായി ജോലി തേടി പ്രിയാ പ്രകാശന്‍ വിദേശത്തേക്ക് പോയത്. ജോലിയൊന്നും ഇനിയും ശരിയായിട്ടില്ല. കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍കുബേറ്ററിലൂടെയാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടെ രാജ്യത്തെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രി സജ്ജമാക്കിയത്. 2020 മേയ് 21-ന് പ്രവര്‍ത്തനം തുടങ്ങി. നായ്ക്കളുടെ വന്ധ്യംകരണത്തിന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അക്രെഡിറ്റഡ് ഏജന്‍സിക്ക് മാത്രമാണ് അധികാരമെന്ന കോടതി ഉത്തരവ് വന്നതോടെ 2021 ജൂലായ് 19-ന് വാഹനം കട്ടപ്പുറത്തായി. സഞ്ചരിക്കുന്ന മൃഗാശുപത്രിയില്‍ അതുവരെ 3894 വന്ധ്യംകരണം നടത്തിയിരുന്നു. മൂന്ന് ഡോക്ടര്‍മാരും മൂന്ന് അസിസ്റ്റന്റും മൂന്ന് കെയര്‍ടേക്കറും ഉള്‍പ്പെടെ പത്തുപേരുണ്ടായിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിലൂടെ പ്രിയയില്‍നിന്ന് അഡ്വക്കേറ്റ് ജനറല്‍ നിര്‍ദേശം വാങ്ങി സര്‍ക്കാരിന്…

    Read More »
  • കോഴിക്കോട് സ്വദേശിനിയെ ബഹ്റൈനിലെ  താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി

    മനാമ: കോഴിക്കോട് സ്വദേശിനിയെ മനാമ ഗുദൈബിയയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ചേമഞ്ചേരി പൂക്കാട് മുക്കാടിവളപ്പില്‍ വീട്ടില്‍ അസ്നാസ് (37) ആണ് മരിച്ചത്. മൂന്നു മാസം മുമ്ബ് ഒരു റസ്റ്റാറന്‍റില്‍ ജോലിക്കായാണ് ബഹ്റൈനില്‍ എത്തിയത്. ഈ മാസം ആറിനാണ് കുടുംബത്തോട് അവസാനമായി ബന്ധപ്പെട്ടത്. പിതാവ്: റസാഖ്. മാതാവ്: അസ്മ. രണ്ടു കുട്ടികളുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

    Read More »
  • റമദാൻ വ്രത്രം മാർച്ച്‌ 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ

    റിയാദ്: അറബ് രാജ്യങ്ങളില്‍ റമദാൻ വ്രത്രം മാർച്ച്‌ 11ന് ആരംഭിക്കാന്‍ സാധ്യതയെന്ന് ഗോളശാസ്ത്ര വിദഗ്ധർ. ഗോളശാസ്ത്ര വിദഗ്ധർ നല്‍കുന്ന സൂചനയനുസരിച്ച്‌ സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഈ വർഷം മാർച്ച്‌ 11ന് തിങ്കളാഴ്ച റമദാൻ വ്രതം ആരംഭിക്കാനാണ് സാധ്യത. ഏപ്രില്‍ ഒമ്ബതിന് ചൊവ്വാഴ്ച റമദാനിലെ അവസാനത്തെ ദിവസവുമായിരിക്കും. 30 ദിവസമാണ് ഇത്തവണ റമദാനിലുണ്ടാവുക. ഏപ്രില്‍ 10ന് ബുധനാഴ്ച അറബ് രാജ്യങ്ങളിലിലെല്ലാം ഈദുല്‍ ഫിത്ർ ആഘോഷിക്കാനാണ് സാധ്യതയെന്നും ഗോളശാസ്ത്ര വിദഗ്ധർ പറയുന്നു.   എന്നാല്‍, മാസപ്പിറവി ദർശനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഓരോ രാജ്യങ്ങളിലും റമദാൻ വ്രതാരംഭവും ഈദുല്‍ ഫിതറും പ്രഖ്യാപിക്കുക.   ശൈത്യകാലമായതിനാല്‍ റമദാനില്‍ പകലിന് ദൈർഘ്യം കുറവായിരിക്കും. അതിനാല്‍ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ ഈ റമദാനില്‍ വ്രതത്തിനും ദൈർഘ്യം കുറയുമെന്നും ഗോളശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെട്ടു.

    Read More »
Back to top button
error: