Pravasi
-
മുടി വെട്ടാൻ വെറും 5 ദിര്‍ഹം; ദുബായില്‍ ‘ബജറ്റ് ജെന്റ്സ് സലൂണ്‍’ വ്യാപകമാകുന്നു
ദുബായ് ∙ ഉത്പന്നത്തിന് ഒരിക്കല്‍ വില കൂടിയാല്‍ പിന്നീടൊരിക്കലും കുറയാത്ത കാലത്ത് വിത്യസ്തമാകുകയാണ് ദുബായ്. 15 മുതൽ 20 ദിർഹം വരെ വാങ്ങിയിരുന്ന സ്ഥാനത്ത് തലമുടിയും താടിയുമൊക്കെ വെട്ടിയൊതുക്കുന്നതിന് വെറും അഞ്ച് ദിർഹം (113 രൂപയോളം) ആണ് ദുബായിലെ ജെന്റ്സ് സലൂണ്‍ ഗ്രൂപ്പ് വാങ്ങുന്നത്. ദുബായിലെ വിവിധ ഭാഗങ്ങളിലുള്ള ജെന്റ്സ് സലൂണ്‍ ഗ്രൂപ്പ് അഞ്ച് ദിർഹം നിരക്കിലാണ് തലമുടിയും താടിയുമൊക്കെ വെട്ടിക്കൊടുക്കുന്നത്. തലയില്‍ ഒായില്‍ മസാജിനും ഇതേ നിരക്കാണ്. എന്നാല്‍, ഫേഷ്യലിന് 10 ദിർഹം നല്‍കണം. ഇതറിയാവുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമെല്ലാം ഈ കടകളിലെത്തിത്തുടങ്ങിയതോടെ എല്ലായിടത്തും തിരക്കായി. കേരളത്തില്‍ ഏതാണ്ടെല്ലാം സ്ഥലങ്ങളിലും ചുരുങ്ങിയത് 150 രൂപയെങ്കിലും നല്‍കിയാലേ മുടി വെട്ടാനാകൂ. ഈ വേളയിലാണ് ദുബായില്‍ ബജറ്റ് ജെന്റ്സ് സലൂണ്‍ വ്യാപകമാകുന്നത്. കാശ്മീർ സ്വദേശിനിയായ അഷ്റഫ് അല്‍ തവാഫിയാണ് ഗ്രൂപ്പിന്റെ ഉടമ. ഖിസൈസ് ദമാസ്കസ് സ്ട്രീറ്റ്, മുഹൈസിന (സോണാപൂർ) എന്നിവിടങ്ങളിലടക്കം ദുബായില്‍ മാത്രം ഇവർക്ക് 20 കേന്ദ്രങ്ങളുണ്ട് . എല്ലായിടത്തും വ്യത്യസ്ത…
Read More » -
റമദാന് 2024; ദുബായ് ഗ്ലോബല്‍ വില്ലേജിലെ പുതിയ സമയക്രമം പ്രഖ്യാപിച്ചു
ദുബായ്: എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ റമദാന് മാസത്തില്‍ സന്ദര്‍ശകര്‍ക്കായുള്ള പ്രവേശന സമയം പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണിവരെയാണ് ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കുക. ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇഫ്താര്‍ വിരുന്നും റമദാന് സൂക്കുകളുമായി റമദാന് തീമിലായിരിക്കും ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നത്. നോമ്ബുതുറ സമയത്തെ അറിയിക്കുന്ന പരമ്ബരാഗത രീതിയിലുള്ള പീരങ്കിയില്‍ നിന്നും വെടിയുതിർക്കുന്നതും ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടായിരിക്കും. പ്രധാന വേദികളില്‍ അറബിക് സംഗീതമായിരിക്കും അരങ്ങേറുക. ഡ്യുവല്‍ ഹാർപ്സ് ഷോ, വയലിൻ പ്ലെയർ, തന്നൂറ ഷോ എന്നിവയുള്‍പ്പെടെ നിരവധി ലൈവ് ഷോകള്‍ മിനി വേള്‍ഡിലെ മെയിൻ സ്റ്റേജിനും വണ്ടർ സ്റ്റേജിനുമിടയില്‍ മാറിമാറി നടക്കും. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും രാത്രി ഒമ്ബത് മണിക്ക് സംഗീത വെടിക്കെട്ട് ആകാശത്തെ പ്രകാശിപ്പിക്കും. കിഡ്സ് തീയേറ്ററില്‍ രസകരവും വിനോദപ്രദവുമായ ഷോകളും വാരാന്ത്യദിനങ്ങളില്‍ ഒരുക്കും. വെള്ളിയാഴ്ച മുതല്‍ ഞായർ വരെ റമദാൻ-എക്സ്ക്ലൂസീവ് കാലിഡോസ്കോപ്പ് ഷോയ്ക്കൊപ്പം മനോഹരമായ അറബി പപ്പറ്റ് ഷോകളും…
Read More » -
റമദാൻ വ്രതം മാർച്ച് 11ന്: ഖത്തർ
ദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതം മാർച്ച് 11ന് ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 10 ഞായറാഴ്ച പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂണ്‍ പിറക്കും. സൂര്യാസ്തമനത്തിനുശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രൻ മായുന്നതെന്നും അതിനാല്‍ അടുത്ത ദിവസം റമദാൻ ഒന്നായിരിക്കുമെന്നും ശൈഖ് അബ്ദുല്ല അല്‍ അൻസാരി കോംപ്ലക്സ് എക്സി. ഡയറക്ടർ എൻജിനീയർ ഫൈസല്‍ മുഹമ്മദ് അല്‍ അൻസാരി അറിയിച്ചു.
Read More » -
ഭക്ഷണം കഴിക്കുമ്ബോള്‍ ഹൃദയാഘാതം;ഭാര്യയും മക്കളും ദുബായില്‍ എത്തിയ അന്നുതന്നെ പ്രവാസി മലയാളി മരണമടഞ്ഞു
ദുബായ് :കുടുംബം എത്തിച്ചേർന്നതിന്റെ സന്തോഷം അല്പായുസായിരുന്നു. ഭാര്യയും മക്കളും ദുബായില്‍ എത്തിയ അന്നുതന്നെ പ്രവാസി മലയാളി മരണമടഞ്ഞു.കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്ബോള്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഗള്‍ഫിലേക്ക് വിമാനം കയറുന്നവർ, വിശേഷിച്ച് കുറഞ്ഞ ശമ്ബളത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥ പറഞ്ഞാല്‍ തീരില്ല. ജോലി സമ്മർദ്ദവും, മാനസിക സംഘർഷവും, കുടുംബത്തില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നതിന്റെ സങ്കടവും എല്ലാം ചേർന്ന് വലിയൊരു തീച്ചൂളയിലായിരിക്കും മിക്കവരും. 15 വർഷത്തിലേറെയായി യുഎഇയില്‍ ജോലി നോക്കിയിട്ടും ഒരിക്കല്‍ പോലും കുടുംബത്തെ കൊണ്ടുവരാൻ സാധിക്കാതിരുന്ന പ്രവാസിക്ക് അതിന് അവസരം കിട്ടിയപ്പോള്‍ ഉണ്ടായ ദുരന്തമാണ് പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരി കുറിക്കുന്നത്. അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ് വായിക്കാം: പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരില് ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടില്‍ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങള്‍ കടന്ന് പോകവേ. ദുഃഖത്തിന്റെ ദൂതുമായി…
Read More » -
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വൈകി; കൊച്ചി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ ബഹളം
കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് പോകുന്ന എയർഇന്ത്യ എക്സ്പ്രസ്സ് വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥരുമായി വാക്കേറ്റം ഉണ്ടായതോടെ യാത്രക്കാർക്ക് ഭക്ഷണം നല്കി ആശ്വസിപ്പിച്ചുവെങ്കിലും യാത്രക്കാർ വഴങ്ങിയില്ല. തിങ്കളാഴ്ച കാലത്ത് ജോലിയില്‍ പ്രവേശിക്കേണ്ടവരും നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാരാണ് വ്യക്തമായ യാത്രാ സമയം അറിയാതെ പ്രയാസപ്പെടുന്നത്. ഞായറാഴ്ച വൈകീട്ട് ആറുമണിക്ക് പോകേണ്ട വിമാനമാണ് അനിശ്ചിതമായി നീളുന്നത്.
Read More » -
പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസുമായി കേരള സർക്കാർ
തിരുവനന്തപുരം:പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്ട്സ് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവർക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വർഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സർവീസ് വിഭാഗത്തിൽ പ്രവാസി ഐഡി കാർഡ് സെക്ഷനിൽ നിന്നും ഈ പദ്ധതിയിൽ ഓൺലൈനായി ചേരാം. ഫീസും ഓൺലൈനായി അടയ്ക്കാം. വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയിൽ വഴിയും ലഭിക്കും. 91- 417-2770543, 91-471-2770528 ه ഫോൺ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാൾ സേവനം) എന്നീ ടോൾഫ്രീ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും. പ്രവാസി സമൂഹം നേരിടുന്ന പ്രധാന…
Read More » -
അബുദാബിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി മലയാളി യുവദമ്ബതികള്‍; നഷ്ടമായത് മൂന്നേകാല്‍ ലക്ഷത്തോളം രൂപ
അബുദാബി: ഓണ്‍ലൈന്‍ തട്ടിപ്പില്‍ വീണ് അബുദാബിയിലെ മലയാളി യുവ ദമ്ബതികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍. കൊല്ലം സ്വദേശി പ്രമോദ് മോഹനന്, ഭാര്യ രേവതി പ്രമോദ് എന്നിവര്‍ക്കാണ് മൂന്നേകാല്‍ ലക്ഷത്തോളം രൂപ നഷ്ടമായത്. പ്രമോദിന്റെ അക്കൗണ്ടില്‍ നിന്ന് 1,75,000 രൂപയും (7,747 ദിര്‍ഹം) രേവതിയുടെ അക്കൗണ്ടില്‍ നിന്ന് ഒന്നര ലക്ഷത്തോളം രൂപയും (6,500 ദിര്‍ഹം) ആണ് നഷ്ടമായത്. കഴിഞ്ഞ ഒമ്ബത് വര്‍ഷമായി അബുദാബി അഡ്നോകില്‍ ജോലി ചെയ്യുകയാണ് പ്രമോദ്. അബുദാബി ആസ്റ്റര്‍ ആശുപത്രിയില്‍ നഴ്സാണ് രേവതി. ഷെയ്ഖ് സായിദ് റോഡരികിലെ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ കാണാന്‍ വേണ്ടി ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് പ്രമോദ് തട്ടിപ്പിനിരയായത്. ഗൂഗിളില്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ വെബ്സൈറ്റില്‍ ടിക്കറ്റ് നിരക്ക് പരിശോധിച്ചപ്പോള്‍ ഒരാള്‍ക്ക് 150 ദിര്‍ഹമായിരുന്നു കാണിച്ചത്. അടുത്തതായി കണ്ട മ്യൂസിയം പ്രമോഷന് എന്ന പേരിലുള്ള വെബ്സൈറ്റില്‍ മ്യൂസിയം ഓഫ് ദ് ഫ്യൂചര്‍ അടക്കം ദുബായിലെ മിക്ക വിനോദവിജ്ഞാന കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനത്തിന് 40-50 ശതമാനം…
Read More » -
കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റ് കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും സംഘടിപ്പിച്ചു
അബ്ബാസിയ: കൊല്ലം ജില്ലാ പ്രവാസി സമാജം അബ്ബാസിയ യൂണിറ്റിന്റെ കുടുംബ സംഗമവും വാര്‍ഷിക പൊതുയോഗവും സംഘടിപ്പിച്ചു. 23 ന് വൈകിട്ട് 7:00മണിക്ക് അബ്ബാസിയ പോപ്പിന്‍സ് ആസിറ്റോറിയത്തില്‍ വച്ച് നടന്ന യോഗത്തിന് യൂണിറ്റ് കണ്‍വീനര്‍ ഷാജി ശാമുവല്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജോയിന്‍ കണ്‍വീനര്‍ സജിമോന്‍ തോമസ് സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അലക്സ് മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ടി.ഡി ബിനില്‍ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശകലനം ചെയ്ത് സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഒഴിവിലേക്ക് അല്അമീന്, ഷമ്നാ അല്‍ അമീന്, ജിതേഷ് രാജന്, സ്റ്റാന്‍ലി, അനിബാബു, ജയകുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് സംഘടനയുടെ ട്രഷറര്‍ തമ്പി ലൂക്കോസ് സംസാരിച്ചു ആശംസകള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ പിന്നീട് വനിതാ വേദി ചെയര്‍പേഴ്സണ്‍ രഞ്ജന ബിനില്‍ സംഘടനയെക്കുറിച്ചും വനിതാവേദിയുടെ പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. കൊല്ലം ജില്ലാ പ്രവാസമാജം വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, സംഘടനാ സെക്രട്ടറി ലിവിന് വര്‍ഗീസ്, സ്പോട്സ് സെക്രട്ടറി…
Read More » -
ദുബായിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ബാലികയ്ക്കു ദാരുണാന്ത്യം
അടൂർ : ദുബായിൽ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അടൂർ സ്വദേശിയായ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സ് ജീവനക്കാരനായ പത്തനംതിട്ട അടൂര്‍ മണക്കാല സ്വദേശി ജോബിന് ബാബു വര്‍ഗീസിന്റെയും സോബിന്‍ ജോബിന്റെയും മകള്‍ നയോമി ജോബിന് (5) ആണ് മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കെ.ജി. വണ്‍ വിദ്യാര്‍ഥിനിയാണ്. കേരളത്തിൽ നിന്നും രക്ഷിതാക്കള്‍ക്കൊപ്പം അവധി കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു അപകടം.ദുബായ് വിമാനത്താവളത്തില്‍നിന്ന് താമസസ്ഥലത്തേക്ക് വരുന്നവഴി റാഷിദിയയില്‍ വച്ച് വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു.മാതാപിതാക്കളും നയോമിയുടെ ഇരട്ടസഹോദരന് നീതിന് ജോബിൻ, മറ്റൊരു സഹോദരി നോവ ജോയ് എന്നിവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
Read More » -
വ്യാജൻമാർ കുടുങ്ങും; കുവൈറ്റിൽ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന ആരംഭിച്ചു
കുവൈറ്റ് സിറ്റി:കുവൈറ്റിൽ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങി. കുവൈത്തിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമുൾപ്പെടെ മുഴുവൻ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ജീവനക്കാരുടെ ഹയർ സെക്കണ്ടറിക്ക് മുകളിലുള്ള സർടിഫിക്കറ്റുകളാണ് പരിശോധനക്ക് വിധേയമാക്കുക.യോഗ്യത സർട്ടിഫിക്കറ്റുകൾ ,തുല്ല്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ സൂക്ഷ്മ പരിശോധനയാണ് നടക്കുന്നത്. ജീവനക്കാരുടെ പേര്, സിവിൽ നമ്പർ, തൊഴിൽ ദാതാവ്, സ്പെഷ്യാലിറ്റി, യൂണിവേഴ്സിറ്റി ബിരുദം,അനുവദിച്ച രാജ്യം, ഇൻ്റഗ്രേറ്റഡ് സിസ്റ്റങ്ങളിൽ ലഭ്യമായ വിവരങ്ങൾ , കൂടാതെ ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ യോഗ്യതയുടെ പകർപ്പുകൾ എന്നിവയാണ് സൂക്ഷമ പരിശോധനക്ക് വിധേയമാക്കുക. സർട്ടിഫിക്കറ്റുകളിൽ റീ ക്ലിയറൻസ് നടത്തണമെന്ന മന്ത്രിസഭ തീരുമാനതിൻ്റെഭാഗമായി സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യോഗ്യത സർട്ടിഫിക്കറ്റുകളിൽ ക്ലിയറൻസ് ആരംഭിച്ചത്.
Read More »