Pravasi

  • മസ്കറ്റിൽ ലേബര്‍ ക്യാമ്ബിന് തീവെച്ച ബംഗാളി അറസ്റ്റില്‍

    മസ്കറ്റ്: ലേബർ ക്യാമ്ബിന്  തീവെച്ച പ്രവാസി തൊഴിലാളിയെ റോയല്‍ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ കാമില്‍ അല്‍ വാഫി വിലായത്തിലായിരുന്നു സംഭവം. ലേബർ ക്യാമ്ബിലെ തന്നെ താമസക്കാരനായ ഇയാള്‍ താമസിക്കുന്ന സ്ഥലം തീവെച്ച്‌ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ശർഖിയ പോലീസ് കമാൻഡ് ആണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നാണ് ലഭിക്കുന്ന വിവരം.

    Read More »
  • വാഹനാപകടം; ദുബായില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

    പാലക്കാട്‌: ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട്‌ കൊഴിക്കര പള്ളത്ത് ചേമ്ബില കടവില്‍ പിസി സുലൈമാന്റെ മകന്‍ അഷ്റഫ് (പിസി അസറു) ആണ് മരിച്ചത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ഞായറാഴ്ച രാവിലെ 5 മണിയോടെ ആണ് അപകടം നടന്നത്. ഭാര്യ: ആബിത. മക്കള്‍: നൗഷിദ, റിയ നസ്റിൻ, മുഹമ്മത് ഹാഷിം.

    Read More »
  • കുവൈറ്റില്‍ ഏഴു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു

    കുവൈറ്റില്‍ മലയാളി ബാലന്‍ മരിച്ചു. കണ്ണൂർ തലശേരി വെസ്റ്റ്‌ എളേരി സ്വദേശി ഷാജി ജോസഫിന്റെയും ബിബിയുടെയും മകനായ ബെന്‍ ഡാനിയല്‍ ഷാജിയാണ് മരിച്ചത്.ഏഴു വയസായിരുന്നു പ്രായം. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബെന്‍ കഴിഞ്ഞ ദിവസം ഫര്‍വാനിയ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും. സഹോദരങ്ങള്‍: സെറ ഷാജി, എയ്‌ഡൻ ഷാജി, ലിയോ ഷാജി.

    Read More »
  • ഇളവുകളുമായി ഖത്തര്‍ എയര്‍വേഴ്സ്; ഇന്നു മുതല്‍ മാര്‍ച്ച്‌ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം 

    ദോഹ: വേനൽക്കാല യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ ഖത്തര്‍ എയര്‍ എയര്‍വേഴ്സ്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അവധിയെന്ന ഓഫറുമായാണ് ഖത്തര്‍ എയര്‍വേഴ്സ് വേനല്‍ക്കാല ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇന്നു മുതല്‍ മാര്‍ച്ച്‌ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ ഇളവുകള്‍ ലഭിക്കും.ഇതിന് പുറമെ മാര്‍ച്ച്‌ 8 വരെ പ്രത്യേക ‌ഓഫറുകളുമുണ്ട്. ജി.സി.സി രാജ്യങ്ങളിലേക്കുള്ള യാത്രാ പാക്കേജുകള്‍ക്ക് പ്രത്യേക പ്രൊമോ കോഡ് വഴി 500 ഖത്തര്‍ റിയാലും ജി.സി.സി ഇതര രാജ്യങ്ങളിലേക്ക് 1000 ഖത്തര്‍ റിയാലും ഇളവ് ലഭിക്കും. ജി.സി.സി ഇതര രാജ്യങ്ങളിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രക്ക് 1500 ഖത്തര്‍ റിയാല്‍ ഇളവ് ലഭിക്കുന്ന പ്രൊമോകോഡും ഖത്തര്‍ എയര്‍വേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 വരെ യാത്ര ചെയ്യാനുള്ള ടിക്കറ്റുകള്‍ ഇങ്ങനെ ബുക്ക് ചെയ്യാം.

    Read More »
  • സന്ദർശന വിസയില്‍ എത്തിയ കൊച്ചി സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ നിര്യാതനായി

    ദുബായ്: കൊച്ചി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെല്ലിക്കുഴി പാറേക്കാട്ട് മൂസാരുകുടിയില്‍ മീരാന്‍റെ മകൻ റഷീദ് (45) ആണ് മരിച്ചത്. സന്ദർശന വിസയില്‍ എത്തിയ ഇദ്ദേഹം  ദേരയിലായിരുന്നു താമസം.മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ സംഘടനയായ ഹംപാസ് അറിയിച്ചു. ഖബറടക്കം പിന്നീട് നെല്ലിക്കുന്ന് ഖബർസ്ഥാനില്‍.മാതാവ്: ആമിന മീരാൻ. ഭാര്യ: ഷംന നെല്ലിക്കുഴി. മക്കള്‍: ഹന്ന,ഹാബി.

    Read More »
  • തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം

    റിയാദ്:തണുപ്പകറ്റാനായി മുറിയിൽ വിറക് കത്തിച്ചുറങ്ങിയ ഇന്ത്യക്കാരന് ദാരുണാന്ത്യം.ബീഹാറിലെ ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവ് (38) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അൽഖസീം പ്രവിശ്യയിലാണ് സംഭവം. ഇദ്ദേഹത്തിന്റെ മൃതദേഹം മലയാളി സാമൂഹിക പ്രവർത്തകർ മുൻകൈയെടുത്ത് നാട്ടിലെത്തിച്ചു.     അൽഖസീം പ്രവിശ്യയിലെ അൽറസിന് സമീപം ദുഖ്ന എന്ന സ്ഥലത്ത് പുകശ്വസിച്ച് മരിച്ച ഗോപാൽഗഞ്ച് സ്വദേശി മദൻലാൽ യാദവിന്റെ  മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ റിയാദിൽ നിന്ന് പുറപ്പെട്ട ഫ്ലൈ നാസ് വിമാനത്തിൽ ലക്‌നൗവിലെത്തിച്ചത്. അവിടെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. താമസസ്ഥലത്ത് തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം.   ശൈത്യകാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്ന അൽഖസീം, ഹാഇൽ, അൽജൗഫ് പ്രവിശ്യകളിൽ ഇതിന് മുമ്പും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിയാദ് ഇന്ത്യൻ എംബസി അധികൃതർ ‘കനിവ്’ ജനസേവന കൂട്ടായ്‌മയുടെ ജീവകാരുണ്യ വിഭാഗത്തെ വിവരം അറിയിച്ചതനുസരിച്ച് രക്ഷാധികാരി ഹരിലാലാണ് ഈ ദൗത്യം ഏറ്റെടുത്തത്. ബോബി ദേവിയാണ് മദൻലാലിന്റെ ഭാര്യ. മൂന്ന് മക്കൾ.

    Read More »
  • വാഹനത്തിന്റെ ടയര്‍ പൊട്ടി അപകടം; യുഎഇയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

    അല്‍ഐന്‍: യുഎഇയിലെ അല്‍ഐനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വൈരങ്കോട് പല്ലാർ മണ്ണൂപറമ്ബില്‍ മുഹമ്മദ്‌ മുസ്തഫയുടെ മകൻ മുസവിർ (24) ആണ് മരിച്ചത്. അല്‍ഐൻ റോഡിലെ അല്‍ ഖതം എന്ന സ്ഥലത്ത് വെച്ച്‌ ബുധനാഴ്ച വൈകുന്നേരം മുസവിർ ഓടിച്ചിരുന്ന വാഹനത്തിന്‍റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. അല്‍ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

    Read More »
  • ദുബായിലെ വിദ്യാര്‍ത്ഥികള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച്‌ പുതിയ നോള്‍ കാര്‍ഡ്

    ദുബായ്: എമിറേറ്റിലെ സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്ന പുതിയ നോള്‍ കാർഡ് പ്രഖ്യാപിച്ചു. ഇതുവഴി ദുബായിലെ പൊതുഗതാഗത നിരക്കുകളില്‍ വിദ്യാർത്ഥികള്‍ക്ക് 50 ശതമാനം വരെ കിഴിവാണ് ഈ കാർഡ് ഉറപ്പ് നല്‍കുന്നത്. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കാൻ്റീനുകള്‍ ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്ബോള്‍ വിദ്യാർത്ഥികള്‍ക്ക് 70 ശതമാനം വരെ കിഴിവുകളും പ്രമോഷണല്‍ ഓഫറുകളും നോള്‍ കാർഡുകള്‍ ഉപയോഗിച്ച്‌ ലഭിക്കുന്നതാണ്. പുതിയ നോള്‍ കാർഡ് ലോകമെമ്ബാടുമുള്ള ആയിരക്കണക്കിന് ഐഎസ്‌ഐസി ആനുകൂല്യങ്ങള്‍, സേവനങ്ങള്‍, ഡിസ്കൗണ്ടുകള്‍ എന്നിവയിലേക്ക് പ്രവേശനം നല്‍കുന്ന ഒരു അന്താരാഷ്ട്ര അംഗീകാരമുള്ള വിദ്യാർത്ഥി ഐഡി കാർഡായും പ്രവർത്തിക്കും.

    Read More »
  • അഞ്ചു വർഷമായി നിയമതടസ്സങ്ങളില്‍പ്പെട്ട പത്തനംതിട്ട സ്വദേശി ഒടുവിൽ നാടണഞ്ഞു

    റിയാദ്: അഞ്ചു വർഷമായി നിയമതടസ്സങ്ങളില്‍പ്പെട്ട് നാട്ടില്‍ പോകാൻ കഴിയാതെ പ്രയാസപ്പെട്ടിരുന്ന പത്തനംതിട്ട സ്വദേശി സുരേന്ദ്ര ബാബു (ബാലൻ) നാടണഞ്ഞു. ഇന്ത്യൻ കള്‍ചറല്‍ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് ഘടകം പ്രവർത്തകരുടെ ഇടപെടലാണ് തുണയായത്. ഹൗസ് ഡ്രൈവർ വിസയില്‍ റിയാദിലെത്തിയെങ്കിലും സ്പോണ്‍സറുടെ കീഴില്‍ ജോലിയില്ലാത്തതിനാല്‍ അറാറില്‍ കാർപെൻറർ ജോലി ചെയ്തുകൊണ്ടിരിക്കെ സ്പോണ്‍സർ സുരേന്ദ്രനെ തന്റെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന (ഹുറൂബ്) കേസില്‍പ്പെടുത്തുകയായിരുന്നു. ഇതറിയാതെ ജോലി തുടർന്ന അദ്ദേഹം ജോലിക്കിടെയുണ്ടായ അപകടത്തില്‍ കൈവിരലുകള്‍ നഷ്ടപ്പെട്ട്‌ ചികിത്സക്ക്‌ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഹൂറുബായ വിവരം അറിയുന്നത്‌. ഹുറൂബ്‌ നീക്കാമെന്ന് പറഞ്ഞ്‌ പലരും സുരേന്ദ്രനെ സമീപിച്ച്‌ പണം വാങ്ങിയെങ്കിലും കുരുക്കഴിക്കാനോ ഇഖാമ പുതുക്കാനോ കഴിയാതെ വിഷമിച്ചിരിക്കുകയായിരുന്നു. ഇതിനിടയില്‍ ഒരു തവണ ഇന്ത്യൻ എംബസി വഴി നാടണയാൻ ശ്രമിച്ചെങ്കിലും സ്പോണ്‍സർ റിയാദില്‍ ആയതിനാല്‍ അറാർ ഏരിയയിലെ തർഹീലില്‍നിന്ന് എക്സിറ്റ്‌ അടിക്കാൻ കഴിഞ്ഞില്ല. കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ നഴ്‌സായ സഹോദരി, കോഴിക്കോട് ജില്ല എസ്‌.വൈ.എസിന്റെ കീഴിലുള്ള ‘സഹായി’ വഴി വിവരം റിയാദ്‌ ഐ.സി.എഫിനെ അറിയിക്കുകയായിരുന്നു.…

    Read More »
  • ഹൃദയാഘാതം: കൊല്ലം, മലപ്പുറം സ്വദേശികള്‍ ഒമാനില്‍ മരിച്ചു

    മസ്‌ക്കറ്റ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം, മലപ്പുറം സ്വദേശികള്‍ ഒമാനില്‍ മരിച്ചു. കൊല്ലം മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തെ തൃക്കോവില്‍ വട്ടംചേരിയില്‍ ഹരി നന്ദനത്തില്‍ ബി.സജീവ് കുമാർ (49) റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. പിതാവ്: ബാലകൃഷ്ണപിള്ള. മാതാവ്: സരസ്വതിയമ്മ. ഭാര്യ: രാഖി. മക്കള്‍: നന്ദന, ഹരിനന്ദൻ. മലപ്പുറം വള്ളിക്കുന്നിലെ അരിമ്ബ്രതൊടി മുഹമ്മദ് ഹനീഫ (52) സുഹാറില്‍ മരണപ്പെട്ടു. പിതാവ്: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു.

    Read More »
Back to top button
error: