Breaking NewsLead NewsNEWSPravasi

തിരുവനന്തപുരം സ്വദേശി യുകെയില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; സംഭവം വീട്ടുകാര്‍ അറിയുന്നത് പൊലീസ് അറിയിച്ചപ്പോള്‍

ലണ്ടന്‍: മലയാളി യുവാവ് യുകെയില്‍ ബൈക്ക് അപകടത്തില്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയും ദുബായ് മലയാളി ദമ്പതികളുടെ മകനുമായ ജെഫേഴ്സണ്‍ ജസ്റ്റിന്‍ (27) ആണ് വിട പറഞ്ഞത്. യുകെയിലെ ലീഡ്‌സില്‍ എ 647 കനാല്‍ സ്ട്രീറ്റിലെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെ കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ ബൈക്കില്‍ സഞ്ചരിവിക്കവേയാണ് അപകടം. റോഡിന്റെ വളവില്‍ ബൈക്ക് സ്‌കിഡ് ആയതിനെ തുടര്‍ന്ന് തല മതിലില്‍ ഇടിക്കുകയായിരിന്നു.

ഏതാനം വര്‍ഷം മുന്‍പ് കവന്ററി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥിയായി എത്തിയ ജെഫേഴ്സണ്‍ പഠന ശേഷം ലീഡ്‌സില്‍ ജോലി ചെയ്തു വരികയായിരുന്നു. ജെഫേഴ്‌സന്റെ ലൈസന്‍സില്‍ നിന്നും വിലാസം മനസ്സിലാക്കിയ പൊലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം യുകെ മലയാളികളും ദുബായിലുള്ള മാതാപിതാക്കളും അറിയുന്നത്. തുടര്‍ന്ന് കുടുംബം യുകെയില്‍ ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടുകയായിരുന്നു.

Signature-ad

ജെഫേഴ്സന്റെ പിതാവ് ജസ്റ്റിന്‍ പെരേരയും കുടുംബവും ദുബായില്‍ ആണ് ജോലി സംബന്ധമായി താമസിക്കുന്നത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശികളാണ്. ജെഫേഴ്‌സണ്‍ കൂടാതെ രണ്ടു മക്കള്‍ കൂടി ഉണ്ട്. മക്കളില്‍ രണ്ടാമത്തെ ആളാണ്. ലീഡ്സിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ആണ് മൃതദേഹം ഇപ്പോഴുള്ളത്.

Back to top button
error: