Pravasi
-
സൗദി എയർലൈൻസിന്റെ 780 സർവീസുകൾ പുതിയതായി ഷെഡ്യൂള്‍ ചെയ്തു
റിയാദ്: ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി കായിക പ്രേമികളെ സൗദിയിൽനിന്ന് ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ സൗദി എയർലൈൻസ് (സൗദിയ) 780 ലധികം വിമാന സർവിസുകൾ ഷെഡ്യൂൾ ചെയ്തു. റിയാദ്, ജിദ്ദ, ദമ്മാം എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് ദോഹയിലേക്കും തിരിച്ചും സർവിസ് നടത്തുക. ഇത്രയും സർവീസുകളിലായി 2,54,000 സീറ്റുകളുണ്ടാകും. ലോകകപ്പിന് കായികപ്രേമികളെ എത്തിക്കാൻ ആവശ്യമായ എല്ലാ ഒരുക്കവും സൗദിയ ഒരുക്കിയിട്ടുണ്ട്. രാജ്യത്തിനും ഖത്തറിനും സർവിസ് നടത്തുന്നതിന് വേണ്ട എല്ലാ തയാറെടുപ്പുകളുമാണ് പൂർത്തിയായിട്ടുള്ളത്. ടൂർണമെൻറ് കാലയളവിലുടനീളം ദിവസേനയുള്ള പതിവ് സർവിസുകൾ പ്രയോജനപ്പെടുത്താൻ യാത്രക്കാർക്ക് സാധിക്കുന്ന രീതിയിലാണ് ഷെഡ്യൂളുകൾ തയാറാക്കിയിരിക്കുന്നത്. സൗദി ദേശീയ ടീമിനും ഫുട്ബാൾ ആരാധകർക്കുമുള്ള ‘സൗദിയ’യുടെ പിന്തുണയാണിത്. ഹോട്ടലുകളിൽ താമസിക്കേണ്ട ആവശ്യമില്ലാതെ ദോഹയിൽ യഥാസമയം പോയിവരാനുള്ള സൗകര്യമാണ് ദേശീയ വിമാന കമ്പനി ഒരുക്കിയിരിക്കുന്നത്.
Read More » -
ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുവരുമ്പോള്‍ ഇക്കാര്യങ്ങള്‍ സൂക്ഷിക്കുക…
ദോഹ: ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദോഹയിലെ ഇന്ത്യന്‍ എംബസി. നിരോധിത മരുന്നുകളുമായി ഖത്തറിലേക്ക് വരരുതെന്നാണ് എംബസി മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയില്‍ നിന്നെത്തുന്ന ലോകകപ്പ് ആരാധകര്‍ക്കായി എംബസി പുറത്തിറക്കിയ യാത്രാ നിര്‍ദ്ദേശത്തിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്. നാര്‍കോട്ടിക് കണ്ടന്‍റുകള്‍ ഉള്ളതും മാനസികരോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്നതുമായ പല മരുന്നുകളും ഖത്തറിലേക്ക് കൊണ്ടു വരുന്നത് നിരോധിച്ചിട്ടുണ്ട്. ഖത്തറില്‍ നിരോധിച്ച മരുന്നുകളുടെ പൂര്‍ണ ലിസ്റ്റ് ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഖത്തറിലുള്ള ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ വേണ്ടി മരുന്നുകള്‍ കൊണ്ടുവരരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. വ്യക്തിഗത ഉപയോഗത്തിനായി ഖത്തറില്‍ നിരോധിച്ചിട്ടില്ലാത്ത മരുന്നുകള്‍ കൊണ്ടുവരാം. സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ കൈവശം ഉണ്ടാകണം. നിരോധിത മരുന്നുകള്‍ കൊണ്ടുവരുന്നത് അറസ്റ്റിനും ജയില്‍ശിക്ഷയ്ക്കും ഇടയാക്കുമെന്നും അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. ഖത്തര്‍ ലോകകപ്പിനെത്തുന്ന ഇന്ത്യന്‍ ആരാധകര്‍ക്കായി ഇന്ത്യൻ എംബസി ഹെൽപ് ലൈന്‍ സേവനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.. അടിയന്തര ഘട്ടങ്ങളിൽ ലോകകപ്പിനെത്തുന്ന ഇന്ത്യക്കാര്‍ക്ക് 39931874, 399936779, 39934308 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു. വാട്സ്…
Read More » -
പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം; കണ്ണൂരില്‍ നിന്ന് നേരിട്ടുള്ള സര്‍വീസിന് തുടക്കം
ജിദ്ദ: കണ്ണൂരില്‍ നിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് തുടക്കമായി. ഇന്ന് ഉച്ചയ്ക്ക് 1.35നാണ് കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഐ എസ് 799 വിമാനം ജിദ്ദയില്‍ എത്തിയത്. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ കൂടുതല്‍ ഉംറ തീര്‍ത്ഥാടകരായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മുക്കാല്‍ മണിക്കൂര്‍ നേരത്തെയാണ് വിമാനം ലാന്‍ഡ് ചെയ്തത്. കണ്ണൂരിലെത്തിയ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. പ്രത്യേക എമിഗ്രേഷന്‍ ക്ലിയറന്‍സ് സൗകര്യം ഇവിടെ ക്രമീകരിച്ചിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് കണ്ണൂരില്‍ നിന്ന് നേരിട്ട് ജിദ്ദയിലേക്കുള്ള സര്‍വീസ് സാധ്യമാകുന്നത്. അതേസമയം ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം ഗോ ഫസ്റ്റ് എയര്‍ലൈന്‍ വര്‍ധിപ്പിച്ചു. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ്…
Read More » -
പ്രവാസി മലയാളി യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
റിയാദ്: മലയാളി യുവതിയെ ജിദ്ദയിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി കാവനൂര്‍ സ്വദേശി പി.ടി. ഫാസിലയാണ് (26) മരിച്ചത്. ഭര്‍ത്താവ് അന്‍വര്‍ ഉച്ചക്ക് താമസസ്ഥലത്തെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ ഫാസിലയെ കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടര വയസ്സായ മകളുണ്ട്. മലപ്പുറം പൂക്കളത്തൂര്‍ സ്വദേശി അന്‍വറാണ് ഭര്‍ത്താവ്. സന്ദര്‍ശന വിസയിലെത്തിയതായിരുന്നു ഫാസില. പിതാവ്: അബൂബക്കര്‍, മാതാവ്: സാജിദ.
Read More » -
കര്‍ശന പരിശോധന തുടരുന്നു ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,203 പ്രവാസികളെ
റിയാദ്: സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,583 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ടു വരെയുള്ള ദിവസങ്ങളിൽ 10,007 ഇഖാമ നിയമ ലംഘകരും 4,404 നുഴഞ്ഞുകയറ്റക്കാരും 2,172 തൊഴിൽ നിയമ ലംഘകരും പിടിയിലായി. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 321 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 43 ശതമാനം പേർ യെമനികളും 51 ശതമാനം പേർ എത്യോപ്യക്കാരും ആറു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 69 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 23 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 53,366 നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്. ഇക്കൂട്ടത്തിൽ…
Read More » -
ലഗേജ് ഭാരം വര്‍ധിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍; പരിമിതകാല ഓഫര്‍
മസ്കറ്റ്: ഒമാന്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിന്‍റെ ഭാരം വര്‍ധിപ്പിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍. മസ്കറ്റ്-കണ്ണൂര്‍ സെക്ടറുകളില്‍ ഇനി മുതല്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു. ഹാന്‍ഡ് ബാഗേജ് ഏഴു കിലോയ്ക്ക് പുറമെയാണിത്. പരിമിതമായ കാലയളവിലേക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നവംബര്‍ മുതല്‍ ഡിസംബര്‍ 15 വരെയാണ് ഇത് നിലവിലുള്ളത്. കണ്ണൂരില്‍ നിന്ന് മസ്കറ്റിലേക്കും തിരിച്ചും ആണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍ നേരിട്ട് സര്‍വീസ് നടത്തുന്നത്.
Read More » -
വിസാ കാലാവധി കഴിഞ്ഞും യുഎഇ വിട്ടുപോകാത്തവർക്കുള്ള ഫൈനുകൾ ഏകീകരിച്ചു
അബുദാബി: യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തതിനുള്ള ഫൈനുകള്‍ ഏകീകരിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിരിറ്റിയുമാണ് നിരക്കുകളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ യുഎഇയില്‍ പ്രവേശിച്ചവര്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുകയാണെങ്കില്‍ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. നേരത്തെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതമായിരുന്നു. അതേസമയം താമസ വിസയിലുള്ളവരുടെ ഓവര്‍ സ്റ്റേ ഫൈനുകള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്‍തു. ഇവര്‍ ഓരോ ദിവസവും 50 ദിര്‍ഹം വീതം പിഴ അടയ്ക്കേണ്ടി വരും. താമസ വിസക്കാര്‍ക്ക് നേരത്തെ പ്രതിദിനം 25 ദിര്‍ഹമായിരുന്നു ഓവര്‍സ്റ്റേ ഫൈന്‍. പുതിയ ഫീസുകളെക്കുറിച്ച് രാജ്യത്തുനീളമുള്ള ടൈപ്പിങ് സെന്ററുകള്‍ക്ക് അധികൃതരില്‍ നിന്ന് വിവരം ലഭിച്ചു. കഴിഞ്ഞ മാസം യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ വിസാ പരിഷ്‍കാരങ്ങളുടെ ഭാഗമായാണ് ഓവര്‍ സ്റ്റേ ഫൈനുകളിലും…
Read More » -
കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടത്തുന്നത്. ഖൈത്താന്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 39 പ്രവാസികളാണ് പിടിയിലായത്. വിവിധ രാജ്യക്കാരാണ് ഇവര്‍. താമസ നിയമം ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. അതേസമയം കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞ നടത്തിയ പരിശോധനയില്‍ 40 താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ പിടിയിലായിരുന്നു. വിവിധ രാജ്യക്കാരാണ് പിടിയിലായത്. ഫര്‍വാനിയയില്‍ നിന്നാണ് 19 പേരെ പിടികൂടിയത്. ഖൈത്താനില്‍ നിന്ന് 14ഉം അല്‍ സഹ്രയില്‍ നിന്ന് ഏഴും പേര്‍ അറസ്റ്റിലായതായി സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പിടിയിലായവരില്‍ ഭൂരിഭാഗം പേരെയും നാടുകടത്തും. കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി…
Read More » -
നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയവര്‍ക്ക് നാടണയാന്‍ സംവിധാനവുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്.
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് പോകാനാകാതെ കുടുങ്ങിയവര്‍ക്ക് നാടണയാന്‍ സംവിധാനവുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഇഖാമ പുതുക്കാന്‍ കഴിയാതെയും ഹുറൂബ് ഉള്‍പ്പെടെ മറ്റ് പ്രതിസന്ധിയില്‍പ്പെട്ട് നാട്ടില്‍ പോകാനാകാതെയും പ്രയാസപ്പെടുന്ന പ്രവാസികളെ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് അയയ്ക്കുന്നതിനായാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അവസരം നല്‍കുന്നത്. ഇതിനായി അടുത്ത രണ്ട് ദിവസത്തിനകം ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടണമെന്ന് കോണ്‍സുലേറ്റ് അറിയിച്ചിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി http://cgijeddah.org/consulate/exitVisa/reg.aspx എന്ന വെബ്സൈറ്റിലെ Final Exit Visa – Registration Form എന്ന ടാഗില്‍ വ്യക്തിയുടെ വിവരങ്ങള്‍ നല്‍കി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സൗദിയിലെ ലോക്ഡൗണിന് മുമ്പ് ഈ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കും കോണ്‍സുലേറ്റുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ക്ക് +966 556122301 എന്ന വാട്സാപ്പ് നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Read More » -
ജോലി പോയാലും മൂന്ന് മാസം വരെ ശമ്പളം, പദ്ധതിയിൽ ചേരാൻ ചിലവ് അഞ്ച് ദിർഹം; വിവരങ്ങൾ
അബുദാബി: യുഎഇയിൽ ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ഉറപ്പുവരുത്തുന്ന അൺഎംപ്ലോയ്‍മെന്റ് ഇൻഷുറൻസ് പദ്ധതിക്ക് 2023 ജനുവരി ഒന്ന് മുതൽ തുടക്കമാവുമെന്ന് അധികൃതർ ബുധനാഴ്ച അറിയിച്ചു. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും പദ്ധതിയിൽ അംഗമാവാം. യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇൻഷുറൻസ് സ്‍കീം നടപ്പാക്കാൻ പോകുന്നത്. ആദ്യത്തെ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹമോ അതിൽ കുറവോ ഉള്ളവരാണ് ഉൾപ്പെടുന്നത്. ഇവർ ഒരു മാസം അഞ്ച് ദിർഹം വീതം പ്രതിവർഷം 60 ദിർഹമായിരിക്കും ഇൻഷുറൻസ് പ്രീമിയമായി അടയ്ക്കേണ്ടത്. രണ്ടാമത്തെ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിൽ കൂടുതലുള്ളവരാണ് ഉൾപ്പെടുക. ഇവർ മാസം 10 ദിർഹം വെച്ച് വർഷത്തിൽ 120 ദിർഹം പ്രീമിയം അടയ്ക്കണം. വാർഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതുമല്ലെങ്കിൽ ഓരോ മാസമായോ പ്രീമിയം അടയ്ക്കാനുള്ള അവസരമുണ്ടാകും. ഈ ഇൻഷുറൻസ് പോളിസിക്ക്…
Read More »