NEWSPravasi

പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ബാങ്കിങ് പദ്ധതികൾ

തിരുവനന്തപുരം : പ്രവാസി സംരംഭകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന ബാങ്കിങ് പദ്ധതി
സംസ്ഥാനത്തെ 18 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങളുടെ 6,000 ഓളം ശാഖകള്‍ വഴി ലഭ്യമാണ്.
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് തൊഴില്‍ ചെയ്തു സ്ഥിരമായി മടങ്ങി വന്നവര്‍ക്ക് സ്വയംതൊഴില്‍, ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനാണ് വായ്പകള്‍ അനുവദിക്കുക. നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി പ്രകാരമാണ് വായ്പകള്‍. ഇതുവഴി 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും സംരംഭകര്‍ക്ക് ലഭിക്കും.
 കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ ബന്ധപ്പെടാം.
 വിവിരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.orgയിലും നോര്‍ക്ക റൂട്ട്‌സിന്റെ സോഷ്യല്‍ മീഡിയാ പേജുകളിലും ലഭ്യമാണ്.

Back to top button
error: